Kerala Demographics, Significance | Kerala GK | കേരള ചരിത്രം
Kerala Demographics: In this article, we are providing detailed information about Kerala Demographics, which is provided in malayalam. Read more about population structure and development in Kerala.
ഇന്ത്യയുടെ തെക്ക് -പടിഞ്ഞാറൻ ഭാഗത്തായി കാണപ്പെടുന്ന സംസ്ഥാനമായ കൊച്ചു കേരളത്തിലെ ജനസംഖ്യാപരമായ സവിശേഷതകൾ നിരവധിയാണ്. ഏകദേശം 34.8 ദശലക്ഷം ആളുകൾ തിങ്ങിപ്പാർക്കുന്ന ജനങ്ങൾ പല ഭാഷയും ഉപയോഗിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം ജനങ്ങളും മലയാളം സംസാരിക്കുന്നവരാണ്. കേരളത്തിന്റെ ജനസംഖ്യാ ശാസ്ത്രം വളരെയേറെ പ്രാധാന്യം അർഹിക്കുന്നവയാണ്. കേരളത്തിന്റെ ജനസംഖ്യാ ശാസ്ത്രത്തെ പറ്റി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതിലൂടെ കേരളത്തിന്റെ ജനസംഖ്യ ഇവിടുത്തെ സാംസ്‌കാരിക മേഖലയിലും മറ്റു മേഖലയിലും ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കാൻ നമ്മുക്ക് സാധിക്കും. കേരളത്തിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് കേരളത്തിന്റെ ജനസംഖ്യ വളർച്ചക്ക് ആധാരമായത്. കേരളത്തിന്റെ ജനസംഖ്യാശാസ്ത്രം എന്ന ഈ ലേഖനത്തിലൂടെ കേരളത്തിലെ ജനസംഖ്യയുടെ ഘടനയെയും വികാസത്തെയും പറ്റി കൂടുതൽ കാര്യങ്ങൾ വായിച്ചറിയാം.
കേരളത്തിന്റെ ചരിത്രം പരിശോദിച്ചാൽ ജനസംഖ്യയുടെ തുടക്കത്തിൽ കേരളത്തിൽ ദ്രാവിഡരായിരുന്നു കൂടുതലും ഉണ്ടായിരുന്നത്. പിന്നീട് കടൽ മാർഗം വ്യാപാരത്തിന് വന്ന അറബികളും യുറോപിയൻമാരും മുസ്ലിം, ക്രിസ്ത്യൻ തുടങ്ങിയ വിവിധ മതങ്ങളുടെ ആവിർഭാവത്തിനു കാരണമായി. ഇന്ത്യയിൽ വിവിധ മതത്തിലുള്ളവർ സ്നേഹത്തോടെ കഴിയുന്നത് പോലെ തന്നെ കേരളത്തിലും ജാതീയമായ അതിര്വരമ്പുകളൊന്നുമില്ലാതെ എല്ലാവരും പരസ്പര സ്നേഹത്തോടും സഹവർത്തിത്തത്തോടും കഴിയുന്നു. 2011 സെൻസസ് പ്രകാരം 47.7% നഗര ജനസംഖ്യയുള്ള രാജ്യത്തെ ഏറ്റവും നവരവത്കരിക്കപ്പെട്ട രണ്ടാമത്തെ പ്രധാന സംസ്ഥാനമാണ് കേരളം. കേരളത്തിലെ ജനസംഖ്യയുടെ ഘടനാപരമായ വേർതിരിവുകൾ പരിശോധിക്കാം.
Kerala Demographics Religion
2011 ലെ സെൻസസ് ഓഫ് ഇന്ത്യ കണക്കുകൾ പ്രകാരം കേരളത്തിലെ ജനസംഖ്യയിൽ വിവിധ മതവിഭാഗങ്ങളുടെ എണ്ണത്തിന്റെ ശതമാനം മനസിലാക്കാം.
സാക്ഷരതയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളത്തിൽ ജനസംഖ്യ കൂടിക്കൊണ്ടിരിക്കുകയാണ്. 2022 ൽ കേരളത്തിന്റെ ജനസംഖ്യയും വിവിധ മതവിഭാഗത്തിലുള്ളവരുടെ എണ്ണവും ചുവടെ കൊടുത്തിരിക്കുന്ന പട്ടികയിലൂടെ പരിശോധിക്കാം.
ഇന്ത്യയിലെ ഏറ്റവും മതപരമായ വൈവിധ്യമുള്ള സംസ്ഥാനങ്ങളിലൊന്നായാണ് കേരളം അറിയപ്പെടുന്നത്. 2011 ലെ സെൻസസ് കണക്കുകൾ പ്രകാരം, കേരളത്തിലെ ജനസംഖ്യയുടെ 54.73% ഹിന്ദുക്കളും 26.56% മുസ്ലീങ്ങളും 18.38% ക്രിസ്ത്യാനികളും ബാക്കി 0.33% മറ്റ് മതങ്ങൾ പിന്തുടരുന്നവരോ ഒരു മതത്തെയും പിന്തുടരാത്തവരോ ആണ്. മലപ്പുറം ഒഴികെയുള്ള ബാക്കി 13 ജില്ലകളിലും ഹിന്ദുക്കൾ ഏറ്റവും കൂടുതലായി കാണപ്പെടുന്നു. മലപ്പുറത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന മതവിഭാഗം മുസ്ലിം ആണ്.
2011ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 54.73% ആളുകളും ഹിന്ദുമത വിഭാഗത്തിൽ ഉൾപെടുന്നവരാണ്. കേരളത്തിലെ 14 ജില്ലകളിൽ മലപ്പുറം ഒഴികെയുള്ള 13-ലും ഹിന്ദു മതവിഭാഗത്തിലുള്ളവരാണ് കൂടുതലായും കാണപ്പെടുന്നത്. 2011 സെൻസസ് ഓഫ് ഇന്ത്യ പ്രകാരം കേരളത്തിന്റെ ആകെ ജനസംഖ്യയുടെ 182 ലക്ഷത്തോളം ഹിന്ദു വിഭാഗത്തിൽ പെട്ടവരാണ്. 2021 ലെ സെൻസസ് ഇപ്പഴും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തിലെ മുസ്ലീം ജനസംഖ്യ ആകെ ജനസംഖ്യയായ 3.34 കോടിയിൽ 88.73 ലക്ഷം ആണ്. കൂടാതെ മലപ്പുറംജില്ലയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും മുസ്ലിം വിഭാഗമാണ്. കേരളത്തിലെ ആകെ ജനസംഖ്യയിൽ ക്രിസ്ത്യൻ ജനസംഖ്യ 61.41 ലക്ഷം ആണ്. കേരളത്തിലെ ജനസംഖ്യയുടെ 18.38% ക്രിസ്തുമതം പിന്തുടരുന്നവരാണ്.
2011 ലെ സെൻസസ് പ്രകാരം കേരളത്തിന്റെ ആകെ ജനസംഖ്യ 33,406,061 ആയിരുന്നു. ആധാർ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2021-2022 ലെ കേരള ജനസംഖ്യ 35.33 ദശലക്ഷം ആണ്. 2011-നെ അപേക്ഷിച്ച് കേരളത്തിലെ ജനസംഖ്യ 5.82 ശതമാനം വളർച്ചാ നിരക്ക് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 2022-ലെ ജനസംഖ്യയെ കുറിച്ച് കുറച്ച് കാര്യങ്ങൾ പരിശോധിക്കാം.
2022-ലെ ജനസംഖ്യ
34,698,876
2022-ലെ ജനസംഖ്യ ( പുരുഷന്മാർ )
16,650,132
2022-ലെ ജനസംഖ്യ ( സ്ത്രീകൾ )
18,048,743
2011 ലെ സെൻസസിനെ അപേക്ഷിച്ച് കുറച്ച് വിവങ്ങൾ പരിശോധിക്കാം. ആകെ ജനസംഖ്യ, പുരുഷന്മാർ, സ്ത്രീകൾ, ശതമാനത്തിലുള്ള ജനസംഖ്യ വിവരണം എന്നിവ ചുവടെ നൽകിയിരിക്കുന്നു.
ജനസംഖ്യ
33,406,061
ജനസംഖ്യ ( പുരുഷന്മാർ )
16,029,780
ജനസംഖ്യ ( സ്ത്രീകൾ )
17,376,281
പുരുഷ ജനസംഖ്യ(%)
47.98%
സ്ത്രീ ജനസംഖ്യ(%)
52.02%
ഇന്ത്യയിലെ ജനസംഖ്യയുടെ %
2.76%
ലിംഗാനുപാതം
1,084
കുട്ടികളുടെ ലിംഗ അനുപാതം
964
സാന്ദ്രത,km^2
860
ഏരിയ,km^2(mi^2)
38,852 (15,001)
സാക്ഷരത
94.00%
കേരളത്തിലെ 14 ജില്ലകളിലെയും ജനസംഖ്യയെ പറ്റി വേർതിരിച്ചറിയാം. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളത് മലപ്പുറത്തും ഏറ്റവും കുറവ് വയനാട് ജില്ലയിലുമാണ്.
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.