Table of Contents
കേരള ദേവസ്വം ബോർഡ് ക്ലർക്ക് റിക്രൂട്ട്മെന്റ് 2023
കേരള ദേവസ്വം ബോർഡ് ക്ലർക്ക് റിക്രൂട്ട്മെന്റ് 2023: മെയ് 03 ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഔദ്യോഗിക വെബ്സൈറ്റായ @kdrb.kerala.gov.in ൽ കേരള ദേവസ്വം ബോർഡ് ക്ലർക്ക് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേരള സർക്കാർ വകുപ്പുകളിൽ സമാന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ഹിന്ദുമത വിഭാഗത്തിൽപെട്ട ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ക്ലർക്ക് തസ്തികയിലേക്ക് നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ കേരള ദേവസ്വം ബോർഡ് ക്ലർക്ക് തസ്തികയുടെ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പളം, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കാനുള്ള അവസാന തീയതി , അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.
കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് 2023 | |
നിയമന അധികാരി | കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികയുടെ പേര് | ക്ലർക്ക് |
അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി | 03 മെയ് 2023 |
അപേക്ഷിക്കാനുള്ള അവസാന തീയതി | 20 മെയ് 2023 |
അപേക്ഷാ രീതി | ഓഫ്‌ലൈൻ |
ശമ്പളം | Rs.35600- Rs.75400/- |
ഒഴിവുകൾ | 02 |
ജോലി സ്ഥലം | കേരളം |
ഔദ്യോഗിക വെബ്സൈറ്റ് | kdrb.kerala.gov.in |
Fill the Form and Get all The Latest Job Alerts – Click here
കേരള ദേവസ്വം ബോർഡ് ക്ലർക്ക് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF
KDRB വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കേരള ദേവസ്വം ബോർഡ് ക്ലർക്ക് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
കേരള ദേവസ്വം ബോർഡ് ക്ലർക്ക് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ഡൗൺലോഡ്
കേരള ദേവസ്വം ബോർഡ് ക്ലർക്ക് ശമ്പളം
ക്ലർക്ക് തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.
കേരള ദേവസ്വം ബോർഡ് ക്ലർക്ക് ശമ്പളം | |
തസ്തികയുടെ പേര് | ശമ്പളം |
ക്ലർക്ക് | Rs.35600- Rs.75400/- |
കേരള ദേവസ്വം ബോർഡ് ക്ലർക്ക് വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. KDRB വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
കേരള ദേവസ്വം ബോർഡ് ക്ലർക്ക് വിജ്ഞാപനം | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
ക്ലർക്ക് | സയൻസ് ബിരുദധാരികൾക്ക് അംഗീകൃത സർവ്വകലാശാലയിൽ നിന്ന് 50 ശതമാനമോ അതിൽ കൂടുതലോ മാർക്കോടെയുള്ള ബിരുദം, മറ്റ് വിഷയങ്ങളിലെ ബിരുദധാരികൾക്ക് 45% അല്ലെങ്കിൽ അതിന് മുകളിലുള്ള മാർക്കോടെയുള്ള ബിരുദം. |
കേരള ദേവസ്വം ബോർഡ് ക്ലർക്ക് ഒഴിവുകൾ
കേരള ദേവസ്വം ബോർഡ് ക്ലർക്ക് വിജ്ഞാപനം | |
തസ്തികയുടെ പേര് | ഒഴിവുകൾ |
ക്ലർക്ക് | 02 |
കേരള ദേവസ്വം ബോർഡ് ക്ലർക്ക് റിക്രൂട്ട്മെന്റ് 2023: അപേക്ഷകൾ അയക്കേണ്ട വിലാസം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറഞ്ഞിരിക്കുന്ന വിലാസത്തിൽ നിശ്ചിത തീയതിക്ക് മുൻപായി അപേക്ഷകൾ അയക്കേണ്ടതാണ്.
The Secretary
Kerala Devaswom Recruitment Board
Travancore Devaswom Board Buildings,
Opposite Ayurveda College, M.G Road,
Thiruvananthapuram- 695 001
RELATED ARTICLES | |
South Indian Bank Marketing Officer Recruitment | RBI Grade B Notification 2023 |
CSEB Kerala Notification 2023 | Kerala PSC May Recruitment 2023 |