Table of Contents
കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് 2023
കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് 2023: ഒക്ടോബർ 11 ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഔദ്യോഗിക വെബ്സൈറ്റായ @kdrb.kerala.gov.in ൽ കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ തസ്തികകളിലേക്കാണ് KDRB അപേക്ഷകൾ സ്വീകരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ കേരള ദേവസ്വം ബോർഡ് വിജ്ഞാപനം റിലീസ് തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.
കേരള ദേവസ്വം ബോർഡ് വിജ്ഞാപനം 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള ദേവസ്വം ബോർഡ് വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള ദേവസ്വം ബോർഡ് വിജ്ഞാപനം 2023 | |
നിയമന അധികാരി | കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികയുടെ പേര് | പാർട്ട് ടൈം ശാന്തി, പാർട്ട് ടൈം തളി, പാർട്ട് ടൈം കഴകം കം വാച്ചർ, നാദസ്വരം കം വാച്ചർ, തകിൽ കം വാച്ചർ, പാർട്ട് ടൈം പുരോഹിതൻ, ട്യൂട്ടർ (തകിൽ), ട്യൂട്ടർ (നാദസ്വരം), ട്യൂട്ടർ (പഞ്ചവാദ്യം), ഓവർസിയർ ഗ്രേഡ് III, പബ്ലിക് റിലേഷൻസ് ഓഫീസർ, ഫിസിഷ്യൻ, ക്ഷേത്രം കുക്ക്, ക്ലർക്ക്, പ്യൂൺ, കഴകം, സെക്യൂരിറ്റി ഗാർഡ്, കീഴ്ശാന്തി, ക്ലർക്ക്/ ക്ലർക്ക് കം കാഷ്യർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് |
കാറ്റഗറി നമ്പർ | 01/2023- 23/2023 |
വിജ്ഞാപനം റിലീസ് തീയതി | 11 ഒക്ടോബർ 2023 |
അപേക്ഷിക്കാനുള്ള അവസാന തീയതി | 09 നവംബർ 2023 |
അപേക്ഷാ രീതി | ഓൺലൈൻ |
ശമ്പളം | Rs.11500- Rs.115300/- |
ഒഴിവുകൾ | 445 |
ജോലി സ്ഥലം | കേരളം |
ഔദ്യോഗിക വെബ്സൈറ്റ് | kdrb.kerala.gov.in |
Fill out the Form and Get all The Latest Job Alerts – Click here
കേരള ദേവസ്വം ബോർഡ് വിജ്ഞാപനം PDF
KDRB വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കേരള ദേവസ്വം ബോർഡ് വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
കേരള ദേവസ്വം ബോർഡ് വിജ്ഞാപനം PDF ഡൗൺലോഡ്
കേരള ദേവസ്വം ബോർഡ് ഒഴിവുകൾ
വിവിധ തസ്തികകളുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
കേരള ദേവസ്വം ബോർഡ് ഒഴിവുകൾ | ||
കാറ്റഗറി നമ്പർ | തസ്തികയുടെ പേര് | ഒഴിവുകൾ |
01/2023 | പാർട്ട് ടൈം ശാന്തി | 75 |
02/2023 | പാർട്ട് ടൈം തളി | 135 |
03/2023 | പാർട്ട് ടൈം കഴകം കം വാച്ചർ | 119 |
04/2023 | നാദസ്വരം കം വാച്ചർ | 35 |
05/2023 | തകിൽ കം വാച്ചർ | 33 |
06/2023 | പാർട്ട് ടൈം പുരോഹിതൻ | 01 |
07/2023 | ട്യൂട്ടർ (തകിൽ) | 01 |
08/2023 | ട്യൂട്ടർ (നാദസ്വരം) | 02 |
09/2023 | ട്യൂട്ടർ (പഞ്ചവാദ്യം) | 06 |
10/2023 | ഓവർസിയർ ഗ്രേഡ് III | 15 |
11/2023 | പബ്ലിക് റിലേഷൻസ് ഓഫീസർ | 01 |
12/2023 | ഫിസിഷ്യൻ | 01 |
13/2023 | ക്ഷേത്രം കുക്ക് | 01 |
14/2023 | ക്ലർക്ക് | 01 |
15/2023 | ക്ലർക്ക് | 06 |
16/2023 | പ്യൂൺ | 03 |
17/2023 | കഴകം | 01 |
18/2023 | സെക്യൂരിറ്റി ഗാർഡ് | 01 |
19/2023 | കീഴ്ശാന്തി | 03 |
20/2023 | ക്ലർക്ക്/ ക്ലർക്ക് കം കാഷ്യർ | 02 |
21/2023 | കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് | 01 |
22/2023 | ഓഫീസ് അറ്റൻഡന്റ് | 01 |
23/2023 | ക്ലർക്ക് | 01 |
കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ
KDRB വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 നവംബർ 09 ആണ്.
കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്
KDRB റിക്രൂട്ട്മെന്റ് 2023 പ്രായപരിധി
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. KDRB വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
KDRB റിക്രൂട്ട്മെന്റ് 2023 | |
തസ്തികയുടെ പേര് | പ്രായപരിധി |
പാർട്ട് ടൈം ശാന്തി, പാർട്ട് ടൈം തളി, പാർട്ട് ടൈം കഴകം കം വാച്ചർ, നാദസ്വരം കം വാച്ചർ, തകിൽ കം വാച്ചർ, പാർട്ട് ടൈം പുരോഹിതൻ, ട്യൂട്ടർ (തകിൽ), ട്യൂട്ടർ (നാദസ്വരം), ട്യൂട്ടർ (പഞ്ചവാദ്യം), ഓവർസിയർ ഗ്രേഡ് III, പബ്ലിക് റിലേഷൻസ് ഓഫീസർ, ക്ലർക്ക്/ ക്ലർക്ക് കം കാഷ്യർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് | 18-നും 36-നും ഇടയിൽ |
ഫിസിഷ്യൻ, കീഴ്ശാന്തി | 25-നും 40-നും ഇടയിൽ |
ക്ഷേത്രം കുക്ക് | 25-നും 36-നും ഇടയിൽ |
ക്ലർക്ക് | 18-നും 35-നും ഇടയിൽ |
ക്ലർക്ക് (15/2023) | 50 വയസ്സ് |
പ്യൂൺ, കഴകം, സെക്യൂരിറ്റി ഗാർഡ് | 18-നും 40-നും ഇടയിൽ |
ക്ലർക്ക് (23/2023) | 18-നും 38-നും ഇടയിൽ |
KDRB റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. KDRB വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
KDRB റിക്രൂട്ട്മെന്റ് 2023 | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
പാർട്ട് ടൈം ശാന്തി | 1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത 2) തന്ത്രവിദ്യാപീഠത്തിൽ നിന്നോ, തിരുവിതാംകൂർ ദേവസ്വം ബോർഡ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും തന്ത്ര വിദ്യാലയങ്ങളിൽ നിന്നോ ഉള്ള യോഗ്യത സർട്ടിഫിക്കറ്റ് 3) ശാന്തി തസ്തികയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം |
പാർട്ട് ടൈം തളി, പാർട്ട് ടൈം കഴകം കം വാച്ചർ, ഓഫീസ് അറ്റൻഡന്റ് | SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത |
നാദസ്വരം കം വാച്ചർ | 1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത 2) നാദസ്വരം വിഷയത്തിൽ ക്ഷേത്രകലാപീഠത്തിൽ നിന്നോ ബോർഡ് അംഗീകരിച്ച സ്ഥാപനത്തിൽ നിന്നോ ഉള്ള യോഗ്യത സർട്ടിഫിക്കറ്റ് |
തകിൽ കം വാച്ചർ | 1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത 2) തകിൽ വിഷയത്തിൽ ക്ഷേത്രകലാപീഠത്തിൽ നിന്നോ ബോർഡ് അംഗീകരിച്ച സ്ഥാപനത്തിൽ നിന്നോ ഉള്ള യോഗ്യത സർട്ടിഫിക്കറ്റ് |
പാർട്ട് ടൈം പുരോഹിതൻ | 1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത 2) പിതൃകർമ്മം നടത്തുന്നതിനുള്ള പ്രാവിണ്യം |
ട്യൂട്ടർ (തകിൽ) | 1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത 2) തകിൽ വിഷയത്തിൽ ക്ഷേത്രകലാപീഠത്തിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ്സ് സർട്ടിഫിക്കറ്റ് |
ട്യൂട്ടർ (നാദസ്വരം) | 1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത 2) നാദസ്വരം വിഷയത്തിൽ ക്ഷേത്രകലപീഠത്തിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ്സ് സർട്ടിഫിക്കറ്റ് |
ട്യൂട്ടർ (പഞ്ചവാദ്യം) | 1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത 2) പഞ്ചവാദ്യം വിഷയത്തിൽ ക്ഷേത്രകലാപീഠത്തിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ്സ് സർട്ടിഫിക്കറ്റ് |
ഓവർസിയർ ഗ്രേഡ് III | സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ തതുല്യമായ യോഗ്യത/ ITI സിവിൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തതുല്യമായ യോഗ്യത |
പബ്ലിക് റിലേഷൻസ് ഓഫീസർ | 1) ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം 2) പബ്ലിക് റിലേഷൻസ്/ ജർണലിസത്തിൽ പിജി ഡിപ്ലോമ അല്ലെങ്കിൽ തതുല്യമായ യോഗ്യത |
ഫിസിഷ്യൻ | 1) MBBS 2) ജനറൽ മെഡിസിൻ MD അല്ലെങ്കിൽ തതുല്യമായ യോഗ്യത 3) ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ |
ക്ഷേത്രം കുക്ക് | 1) മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം 2) ബന്ധപ്പെട്ട മേഖലയിൽ 03 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം |
ക്ലർക്ക് (14/2023) | 1) 12-ാം ക്ലാസ്സ് പാസായിരിക്കണം അല്ലെങ്കിൽ തതുല്യമായ യോഗ്യത 2) ഡി.സി.എ അല്ലെങ്കിൽ തതുല്യമായ യോഗ്യത |
ക്ലർക്ക് (15/2023) | 1) 12-ാം ക്ലാസ്സ് പാസായിരിക്കണം അല്ലെങ്കിൽ തതുല്യമായ യോഗ്യത 2) ഡി.സി.എ അല്ലെങ്കിൽ തതുല്യമായ യോഗ്യത 3) മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ 10 വർഷത്തെ സ്ഥിരം സർവീസ് പൂർത്തിയാക്കിയിരിക്കണം |
പ്യൂൺ | 1) 07-ാം ക്ലാസ്സ് പാസായിരിക്കണം 2) സൈക്കിൾ സവാരി അറിഞ്ഞിരിക്കണം |
കഴകം | 07-ാം ക്ലാസ്സ് പാസായിരിക്കണം |
സെക്യൂരിറ്റി ഗാർഡ് | 1) SSLC പാസായിരിക്കണം 2) സൈക്കിൾ സവാരി അറിഞ്ഞിരിക്കണം |
ക്ലർക്ക്/ ക്ലർക്ക് കം കാഷ്യർ | അംഗീകൃത സർവകലാശാലയിൽ നിന്നുള്ള 50 ശതമാനത്തിൽ കുറയാത്ത മാർക്കോട് കൂടിയ ബിരുദം (ശാസ്ത്ര വിഷയം) അല്ലെങ്കിൽ 45 ശതമാനത്തിൽ കുറയാത്ത മാർക്കോട് കൂടിയ ബിരുദം (ആർട്സ് വിഷയങ്ങൾ) |
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് | 1) 12-ാം ക്ലാസ്സ് പാസായിരിക്കണം അല്ലെങ്കിൽ തതുല്യമായ യോഗ്യത 2) ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ലോവൽ അല്ലെങ്കിൽ തതുല്യമായ യോഗ്യത 3) ടൈപ്പ് റൈറ്റിംഗ് മലയാളം ലോവൽ അല്ലെങ്കിൽ തതുല്യമായ യോഗ്യത 4) ഷോർട്ട് ഹാൻഡ് ഇംഗ്ലീഷ് ലോവൽ അല്ലെങ്കിൽ തതുല്യമായ യോഗ്യത 5) ഷോർട്ട് ഹാൻഡ് മലയാളം ലോവൽ അല്ലെങ്കിൽ തതുല്യമായ യോഗ്യത |
കേരള ദേവസ്വം ബോർഡ് ശമ്പളം
വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.
KDRB റിക്രൂട്ട്മെന്റ് 2023 | |
തസ്തികയുടെ പേര് | ശമ്പളം |
പാർട്ട് ടൈം ശാന്തി | Rs.14800 – Rs.22970 |
പാർട്ട് ടൈം തളി, പാർട്ട് ടൈം കഴകം കം വാച്ചർ, പാർട്ട് ടൈം പുരോഹിതൻ | Rs.11500 – Rs.18940 |
നാദസ്വരം കം വാച്ചർ, തകിൽ കം വാച്ചർ, ക്ഷേത്രം കുക്ക്, ഓഫീസ് അറ്റൻഡന്റ് | Rs.23000 – Rs.50200 |
ട്യൂട്ടർ (തകിൽ), ട്യൂട്ടർ (നാദസ്വരം), ട്യൂട്ടർ (പഞ്ചവാദ്യം) | Rs.19000 – Rs.43600 |
ഓവർസിയർ ഗ്രേഡ് III, ക്ലർക്ക്, ക്ലർക്ക് (23/2023) | Rs.26500 – Rs.60700 |
പബ്ലിക് റിലേഷൻസ് ഓഫീസർ | Rs.55200 – Rs.115300 |
ഫിസിഷ്യൻ | Rs.68700 – Rs.110400 |
പ്യൂൺ | Rs.16500 – Rs.35700 |
കഴകം | Rs.11800 – Rs.16180 |
സെക്യൂരിറ്റി ഗാർഡ് | Rs.17500 – Rs.39500 |
കീഴ്ശാന്തി | Rs.13190 – Rs.20530 |
ക്ലർക്ക്/ ക്ലർക്ക് കം കാഷ്യർ | Rs.35600 – Rs.75400 |
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് | Rs.27900 – Rs.63700 |
കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
- kdrb.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ഹോം പേജിൽ നൽകിയിരിക്കുന്ന “അപ്ലൈ ഓൺലൈൻ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ‘വൺ ടൈം രജിസ്ട്രേഷൻ’ ചെയ്യുക എന്നതാണ് ആദ്യപടി.
- പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
- ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
- ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.