Malyalam govt jobs   »   Kerala PSC Rank list   »   Kerala PSC Rank list
Top Performing

Kerala government planning to make short rank lists | ഹ്രസ്വ റാങ്ക് ലിസ്റ്റുകൾ നിർമ്മിക്കാൻ കേരള സർക്കാർ പദ്ധതിയിടുന്നു

 

പിഎസ്‌സി റാങ്ക് പട്ടിക: എണ്ണം കുറയ്ക്കുന്നത് ഉദ്യോഗാർഥികൾക്കു ദോഷം

PSC റാങ്ക് ലിസ്റ്റുകൾ:- പിഎസ്‌സി റാങ്ക് പട്ടികകളിൽ ഉള്ളവരുടെ എണ്ണം കുറയ്ക്കുന്നത് ഉദ്യോഗാർഥികൾക്കു ദോഷവും സർക്കാരിനു ഗുണവും ആകും.ഇക്കാര്യത്തിൽ തിരക്കിട്ടു തീരുമാനം ഉണ്ടാകില്ലെന്നാണു സൂചന.

 

[sso_enhancement_lead_form_manual title=” ആഗസ്റ്റ്  2021 ആഴ്ചപ്പതിപ്പ് |  ആനുകാലിക വിവരങ്ങൾ

August 2nd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/08/16173323/Weekly-Current-Affairs-2nd-week-August-2021-in-Malayalam.pdf”]

 

ഹ്രസ്വ റാങ്ക് ലിസ്റ്റുകൾ:- കേരള സർക്കാർ പദ്ധതി

കൂടുതൽ ഉദ്യോഗാർഥികൾ പട്ടികയിൽ ഉണ്ടെങ്കിൽ അവർക്കു സമരം നടത്തി പുതിയ തസ്തിക അനുവദിപ്പിക്കാനും നിലവിലുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സമ്മർദം ചെലുത്താനും സാധിക്കും. ഏതെങ്കിലും വകുപ്പിൽ പെട്ടെന്ന് കുറെ ഒഴിവുകൾ വന്നാൽ ലിസ്റ്റിൽ ആളുണ്ടെങ്കിലെ നിയമനം നടക്കൂ. അതേസമയം റാങ്ക് പട്ടികയിൽ ഉള്ളവർ ജോലി തേടി സമരം ചെയ്യുന്നത് ഇല്ലാതാകുമെന്നതു സർക്കാരിന് ആശ്വാസമാകും. ഇതിന്റെ പേരിലുള്ള സമ്മർദ്ദങ്ങളിൽ നിന്നു സർക്കാരിനു രക്ഷപ്പെടുകയും ചെയ്യാം.

Kerala government planning to make short rank lists
Kerala Public Service Commission

റാങ്ക് ലിസ്റ്റുകൾ:- അവലോകനം

 

നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പിഎസ്‌സിയുടെ സപ്ലിമെന്ററി ലിസ്റ്റിലെ ഉദ്യോഗാർഥികളുടെ എണ്ണം 5 ഇരട്ടിയാക്കിയത്. ഇതനുസരിച്ച് മെയിൻ പട്ടികയിലെ എണ്ണത്തിന് ആനുപാതികമായി സംവരണ ഉദ്യോഗാർഥികളെ പട്ടികയിൽ ഉൾപ്പെടുത്തും. മെയിൻ പട്ടികയിൽ 100 പേരാണ് ഉള്ളതെങ്കിൽ 14% ഈഴവ സംവരണം ഉള്ളതിനാൽ 70 ഈഴവ ഉദ്യോഗാർഥികളെയാണു സപ്ലിമെന്ററിയിൽ ഉൾപ്പെടുത്തുക.12% മുസ്‌ലിം സംവരണം ഉള്ളതിനാൽ സപ്ലിമെന്ററിയിൽ 60 പേരെ ഉൾപ്പെടുത്തും. ഇങ്ങനെ എല്ലാ സംവരണ സമുദായക്കാരും പട്ടികയിൽ ഉണ്ടാകും. ഇവരിൽ നല്ലൊരു പങ്കിനും ജോലി ലഭിക്കാറില്ല.

 

[sso_enhancement_lead_form_manual title=” ആഗസ്റ്റ്  2021 ആഴ്ചപ്പതിപ്പ് |  ആനുകാലിക വിവരങ്ങൾ

August 1st week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/08/09114507/Weekly-Current-Affairs-1st-week-August-2021-in-Malayalam.pdf”]

 

മുഖ്യ പട്ടിക ചെറുതാക്കിയാൽ അനുബന്ധ പട്ടികയും ചെറുതാകും. മുഖ്യ പട്ടികയിലെ അവസാനത്തെ ആളിനെയും നിയമിച്ചു കഴിഞ്ഞാൽ സപ്ലിമെന്ററിക്കു നിലനിൽപില്ല. എണ്ണം കാര്യമായി കുറച്ചാൽ 3 വർഷത്തെ കാലാവധിക്കു മുൻപേ മുഖ്യ പട്ടിക തീരാൻ സാധ്യതയുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ പിഎസ്‌സികളും യുപിഎസ്‌സിയും ഒഴിവിന് ആനുപാതികമായുള്ള റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. എന്നാൽ കേരളത്തിൽ കൂടുതൽ പേരെ ഉൾപ്പെടുത്തുന്നതാണു കീഴ്‌വഴക്കം. ഇത് പെട്ടെന്നു മാറ്റുന്നത് ഉദ്യോഗാർഥികളെ നിരാശരാക്കും.

 

ഹ്രസ്വ റാങ്ക് ലിസ്റ്റുകൾ:- കമ്മിഷന്റെ ശുപാർശകൾ

 

ഇക്കാര്യത്തിൽ ശുപാർശ സമർപ്പിക്കാൻ ജസ്റ്റിസ് കെ.കെ.ദിനേശൻ കമ്മിഷനെ നിയമിച്ച സാഹചര്യത്തിൽ കമ്മിഷന്റെ ശുപാർശകൾ സർക്കാർ പഠിക്കും. തുടർന്ന് സർക്കാരിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ പിഎസ്‌സി തീരുമാനം എടുക്കും. റാങ്ക് ലിസ്റ്റിൽ എത്ര പേരെ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കാനുള്ള അധികാരം പിഎസ്‌സിക്കു മാത്രമാണ്.കൂടുതൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തുന്നതു ചൂഷണങ്ങൾക്കും അനഭിലഷണീയ പ്രവണതകൾക്കും വഴിവയ്ക്കുമെന്നാ‌ണ് സർക്കാർ നിലപാട്.

 

പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ:-  മുഖ്യമന്ത്രിയുടെ പ്രസ്താവന

 

പ്രതീക്ഷിക്കുന്ന ഒഴിവിന് ആനുപാതികമായി പിഎസ്‌സി റാങ്ക് പട്ടിക തയാറാക്കുന്നതു സർക്കാരിന്റെ പരിഗണനയിലുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

 

Kerala government planning to make short rank lists
Pinarayi Vijayan – Chief Minister

ഒഴിവുകളെക്കാൾ വളരെയധികം ഉദ്യോഗാർഥികളെ ഉൾപ്പെടുത്തുന്നതു ചൂഷണങ്ങൾക്കും അനഭിലഷണീയ പ്രവണതകൾക്കും വഴിവയ്ക്കുന്ന സാഹചര്യത്തിലാണിത്.  ഇക്കാര്യത്തിൽ ശുപാർശ സമർപ്പിക്കാൻ ജസ്റ്റിസ് കെ.കെ.ദിനേശൻ കമ്മിഷനെ നിയമിച്ചതായും  അദ്ദേഹം പറഞ്ഞു.

 

നിലവിൽ പ്രതീക്ഷിത ഒഴിവുകളുടെ 3 – 5 ഇരട്ടി വരെ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയാണ് റാങ്ക് ലിസ്റ്റുകൾ തയാറാക്കുന്നതെന്ന് എച്ച്.സലാമിന്റെ ഉപക്ഷേപത്തിനു മുഖ്യമന്ത്രി മറുപടി നൽകി. ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കെല്ലാം നിയമനം ലഭിക്കില്ല.

 

സർക്കാർ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും തസ്തികകൾ, ഇപ്പോൾ ജോലി ചെയ്യുന്നവർ, അവരുടെ വിരമിക്കൽ തീയതി, ദീർഘകാല അവധി, നിയമനം നടത്തുന്നതിന് അനുവദിച്ച തസ്തികകൾ തുടങ്ങിയ വിവരങ്ങൾ  വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതു പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുത്തുന്നവരുടെ എണ്ണം കുറയ്ക്കുമെന്നു മുഖ്യമന്ത്രി സൂചിപ്പിച്ചെങ്കിലും അന്തിമ തീരുമാനം എടുക്കേണ്ടതു പിഎസ്‌സിയാണ്. ഇതിൽ സർക്കാരിന് ഇടപെടാനാവില്ല. സർക്കാർ ശുപാർശ ചെയ്താൽ പിഎസ്‌സിക്കു തീരുമാനമെടുക്കാം. യുപിഎസ്‌സിയും മറ്റും പ്രതീക്ഷിത ഒഴിവുകൾക്ക് അനുസൃതമായാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത്.

FAQ for Kerala government planning to make short rank lists

Q1.പിഎസ്സിയുടെ സപ്ലിമെന്ററി ലിസ്റ്റിലെ ഉദ്യോഗാർഥികളുടെ എണ്ണം 5 ഇരട്ടിയാക്കിയത് ഏതു റിപ്പോർട്ട് പ്രകാരം?
Ans:- നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് പ്രകാരം

Q2. ഹ്രസ്വ റാങ്ക് ലിസ്റ്റുകൾ നിർമ്മിക്കാനുള്ള കേരള സർക്കാറിന്റെ പദ്ധതി എപ്പോൾ ഉണ്ടാകും?

Ans:- തിരക്കിട്ടു തീരുമാനം ഉണ്ടാകില്ലെന്നാണു സൂചന.

Q3. ഹ്രസ്വ റാങ്ക് ലിസ്റ്റുകൾ നിർമ്മിക്കാനുള്ള കേരള സർക്കാറിന്റെ പദ്ധതിക്കു ശുപാർശ സമർപ്പിക്കാൻ  നിയമിച്ച കമ്മീഷൻ?

Ans:- ജസ്റ്റിസ് കെ.കെ.ദിനേശൻ കമ്മീഷൻ

Q4. എച്ച്.സലാമിന്റെ ഉപക്ഷേപത്തിനു മുഖ്യമന്ത്രി നൽകിയ മറുപടി?

Ans:- നിലവിൽ പ്രതീക്ഷിത ഒഴിവുകളുടെ 3 – 5 ഇരട്ടി വരെ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയാണ് റാങ്ക് ലിസ്റ്റുകൾ തയാറാക്കുന്നതെന്ന് എച്ച്.സലാമിന്റെ ഉപക്ഷേപത്തിനു മുഖ്യമന്ത്രി മറുപടി നൽകി.

Q5. ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കെല്ലാം നിയമനം ലഭിക്കുമോ?

Ans:- ലഭിക്കില്ല.

 

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala government planning to make short rank lists
All in One Study Pack

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

 

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

 

Sharing is caring!

Kerala government planning to make short rank lists | ഹ്രസ്വ റാങ്ക് ലിസ്റ്റുകൾ നിർമ്മിക്കാൻ കേരള സർക്കാർ പദ്ധതിയിടുന്നു_6.1