Table of Contents
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് ജോബ് പ്രൊഫൈൽ
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് ജോബ് പ്രൊഫൈൽ:- കേരള ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷ എഴുതുന്നവർക്ക് അതിന്റെ ജോബ് പ്രൊഫൈൽ എന്തായിരിക്കും എന്നറിയാൻ ആശങ്കയുണ്ടാവും. ഞങ്ങൾ ഈ ലേഖനത്തിലൂടെ നിങ്ങളുടെ സംശയങ്ങൾ ലഘൂകരിക്കുന്നതാണ്. വളരെ ശ്രദ്ധാപൂർവ്വം ലേഖനം വായിക്കുക. കേരള ഹൈക്കോടതി അസിസ്റ്റൻ്റ് ജോലി സമയം, ജോലിയുടെ രീതി, പ്രൊമോഷൻ സാധ്യതകൾ, ശമ്പളം, റിട്ടയർമെൻറ്റ് പീരീഡ്,etc വിശദാംശങ്ങൾ ഈ ലേഖനത്തിലൂടെ നിങ്ങൾക്ക് മനസിലാക്കാം.
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് ജോബ് പ്രൊഫൈൽ 2024 അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള ഹൈക്കോടതി അസിസ്റ്റൻ്റ് ജോബ് പ്രൊഫൈൽ 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് ജോബ് പ്രൊഫൈൽ 2024 | |
ഓർഗനൈസേഷൻ | കേരള ഹൈക്കോടതി |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികയുടെ പേര് | അസിസ്റ്റൻ്റ് |
റിക്രൂട്ട്മെൻ്റ് നമ്പർ | 4/2024, 5/2024 |
വിജ്ഞാപനം റിലീസ് തീയതി | 27 മാർച്ച് 2024 |
അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി | 03 ഏപ്രിൽ 2024 |
അപേക്ഷിക്കാനുള്ള അവസാന തീയതി | 02 മെയ് 2024 |
അപേക്ഷാ രീതി | ഓൺലൈൻ |
ശമ്പളം | ₹39300 – 83000 |
ഒഴിവുകൾ | 45 |
സെലെക്ഷൻ പ്രോസസ്സ് | എഴുത്തുപരീക്ഷ, ഡിസ്ക്രിപ്റ്റീവ് ടെസ്റ്റ്, അഭിമുഖം |
ജോലി സ്ഥലം | കേരളം |
ഔദ്യോഗിക വെബ്സൈറ്റ് | https://hckrecruitment.keralacourts.in/hckrecruitment/ |
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് ജോബ് 2024
എന്താണ് ഹൈക്കോടതി അസിസ്റ്റൻ്റ് ജോബ് എന്നതിൽ അധികം പേർക്കും സംശയം ഉള്ള ഒന്നാണ്. കേരള ഹൈക്കോടതി അസിസ്റ്റൻ്റ് ജോബിനെ ചുവടെ കൊടുത്തിരിക്കുന്നതിന്റെ അടിസ്‌ഥാനത്തിൽ നിഷ്പ്രയാസം വിശദീകരിക്കാവുന്നതാണ്.
- Group C Ministerial job
- Clerical job
- Administrative Job
- Similar to SA/UA (Secretariat assistant/ University assistant) – Swabhava reethi
- Head clerk/VO equivalent Scale
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് ജോബ് എന്നത് ഗ്രൂപ്പ് സി മിനിസ്റ്റീരിയൽ ജോലി ആണ്.
കൂടാതെ അതൊരു ക്ലറിക്കൽ ജോലിയാണ്.
മാത്രമല്ല അഡ്മിനിസ്‌ട്രേറ്റീവ് ജോലി കൂടിയാണ് ഹൈക്കോടതി അസിസ്റ്റൻ്റ്.
ഹൈക്കോടതി അസിസ്റ്റൻ്റ് ജോലിയുടെ സ്വഭാവ രീതി സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ്, യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് എന്നീ ജോലികളോട് സാമ്യമുണ്ട്.
ഹെഡ് ക്ലാർക്ക്, വില്ലജ് ഓഫീസർ സ്കെലിനു തത്തുല്യമാണ് ഹൈക്കോടതി അസിസ്റ്റൻ്റ് സ്കെയിൽ.
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് ജോലി സമയം
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് ജോലിയുടെ സമയം രാവിലെ 10 മണിമുതൽ വൈകുന്നേരം 4.30 വരെയാണ്.
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് കരിയർ വളർച്ച
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് തസ്തികയിൽ നിന്നും രജിസ്ട്രാർ വരെ പ്രൊമോഷൻ സാധ്യത ഉള്ള മേഖലയാണ് ഇത്. LLB ബിരുദം ഉള്ള ഉദ്യോഗാർത്ഥികൾ ഉയർന്ന മേഖലയിലെ പരീക്ഷ എഴുതി മജിസ്‌ട്രേറ്റ് വരെ ആവാവുന്നതാണ്. LLB ബിരുദം ഉള്ള ഉദ്യോഗാർത്ഥികൾക്കു സീനിയർ സെക്ഷനൽ ഓഫീസർ തസ്‌തിയിൽ നിന്നും പരീക്ഷ എഴുതാതെ തന്നെ സ്‌പീരിയൻസിന്റെ അടിസ്ഥാനത്തിൽ സെക്ഷനൽ ഓഫീസർ ആയി നിയമനം ലഭിക്കാവുന്നതാണ്.
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പ്രമോഷൻ ശ്രേണി
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് ആയി നിങ്ങൾ കേറി കഴിഞ്ഞാൽ 2 വർഷമോ 3 വർഷമോ കഴിയുമ്പോൾ വേക്കൻസി അനുസരിച്ചു നിങ്ങളെ സീനിയർ ഗ്രേഡ് അസിസ്റ്റൻ്റ് ആയിട്ട് പ്രൊമോട്ട് ചെയ്യുന്നതാണ്.
സീനിയർ ഗ്രേഡ് അസിസ്റ്റൻ്റ്-ലേക്ക് പ്രൊമോട്ട് ചെയ്തു കഴിഞ്ഞാൽ അടുത്ത അഞ്ചോ ആറോ വർഷത്തിൽ സീനിയർ സെക്ഷനൽ ഓഫീസർ ആയി പ്രൊമോട്ട് ചെയ്യപ്പെടും. വേക്കൻസിയുടെ അടിസ്ഥാനത്തിൽ വർഷത്തിൽ ഇളവുണ്ടാകും.
അടുത്തത് സെക്ഷനൽ ഓഫീസർ പോസ്റ്റിലേക്കുള്ള പ്രൊമോഷൻ ആണ്. സെക്ഷനൽ ഓഫീസർ ആയിക്കഴിഞ്ഞാൽ നിങ്ങൾ ഗ്രൂപ്പ് സി യിൽ നിന്നും ഗ്രൂപ്പ് ബി യിക്ക് മാറും. അപ്പോൾ നിങ്ങൾ ഗസറ്റഡ് ഓഫീസർ യോഗ്യതയിലേക്ക് പ്രവേശിച്ചു.
അടുത്തത് ഫയലിംഗ് സ്‌ക്രൂട്ടിനി ഓഫീസർ ആയി പ്രൊമോട്ട് ചെയ്യപ്പെടും.
അത് കഴിഞ്ഞു അസിസ്റ്റന്റ് രജിസ്ട്രാർ ലെവെലിലേക്കു പ്രൊമോട്ട് ചെയ്യും. അപ്പോൾ നിങ്ങൾ ഗ്രൂപ്പ് ബി യിൽ നിന്നും ഗ്രൂപ്പ് എ യിലേക്ക് മാറും.
അത് കഴിഞ്ഞു ഡെപ്യൂട്ടി രജിസ്ട്രാർ ലെവലിലേക്കും, അതുകഴിഞ്ഞു ജോയിന്റ് രജിസ്ട്രാർ ലെവലിലേക്കും, അത് കഴിഞ്ഞു രജിസ്ട്രാർ ലെവലിലേക്കും പ്രൊമോട്ട് ചെയ്യുന്നതാണ്.
Assistant> Senior Grade Assistant> Assistant sectional officer> Sectional officer> Filing Scrutiny officer> Assistant Registrar> Deputy Registrar> Joint Registrar> Registrar
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് റിട്ടയർമെൻ്റ് കാലയളവ്
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് വിരമിക്കൽ 60 വയസ്സ് വരെ ആണ്.
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് ശമ്പള വിശദാംശങ്ങൾ
കേരള ഹൈക്കോടതിക്കു കീഴിലുള്ള അസിസ്റ്റൻ്റ് തസ്തികയിലേക്കുള്ള നിർദ്ദിഷ്ട ശമ്പള സ്കെയിൽ ഔദ്യോഗിക അറിയിപ്പിൽ പ്രഖ്യാപിച്ചു. ശമ്പളം 39300 രൂപ മുതൽ 83000 രൂപ വരെ.
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് ലീവ് വിശദാംശങ്ങൾ
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് ജോലിക്കു 3 തരത്തിലുള്ള ലീവ് ആണ് അനുവദിച്ചിരിക്കുന്നത്. ഓണം അവധിക്കാലം, ക്രിസ്മസ് അവധിക്കാലം, വേനൽ അവധിക്കാലം എന്നിങ്ങനെയാണ് ഉള്ളത്.
- Onam vacation
- Christmas vacation
- Summer vacation
ഓണം അവധിക്കാലം 2 ആഴ്ച വരെയൊക്കെ ആണ്.
ക്രിസ്മസ് അവധി 10 നാൾ വരെയാണ്.
വേനൽ അവധിക്കാലം ഒന്നര മാസത്തോളം ആണ്.
Read More: