Table of Contents
കേരള ഹൈ കോർട്ട് വിജ്ഞാപനം 2023
കേരള ഹൈ കോർട്ട് വിജ്ഞാപനം 2023: കേരള ഹൈക്കോടതി ഔദ്യോഗിക വെബ്സൈറ്റായ @hckrecruitment.nic.in ൽ കേരള ഹൈ കോർട്ട് IT കേഡർ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാനേജർ (IT), സിസ്റ്റം എഞ്ചിനീയർ, സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ, സീനിയർ സിസ്റ്റം ഓഫീസർ എന്നീ തസ്തികകളിലേക്കാണ് ഹൈക്കോടതി അപേക്ഷകൾ സ്വീകരിക്കുന്നത്. ഒക്ടോബർ 27 നാണ് കേരള ഹൈ കോർട്ട് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ കേരള ഹൈ കോർട്ട് വിജ്ഞാപനം റിലീസ് തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.
കേരള ഹൈ കോർട്ട് IT കേഡർ റിക്രൂട്ട്മെന്റ് 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള ഹൈ കോർട്ട് റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള ഹൈ കോർട്ട് റിക്രൂട്ട്മെന്റ് 2023 | |
ഓർഗനൈസേഷൻ | കേരള ഹൈക്കോടതി |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികയുടെ പേര് | മാനേജർ (IT), സിസ്റ്റം എഞ്ചിനീയർ, സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ, സീനിയർ സിസ്റ്റം ഓഫീസർ |
റിക്രൂട്ട്മെന്റ് നമ്പർ | 09/2023, 10/2023, 11/2023, 12/2023 |
വിജ്ഞാപനം റിലീസ് തീയതി | 27 ഒക്ടോബർ 2023 |
അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി | 06 നവംബർ 2023 |
അപേക്ഷിക്കാനുള്ള അവസാന തീയതി | 08 ഡിസംബർ 2023 |
അപേക്ഷാ രീതി | ഓൺലൈൻ |
നിയമന രീതി | നേരിട്ടുള്ള നിയമനം |
ശമ്പളം | Rs.51400- Rs.160000/- |
ഒഴിവുകൾ | 04 |
സെലെക്ഷൻ പ്രോസസ്സ് | എഴുത്തുപരീക്ഷ, അഭിമുഖം |
ജോലി സ്ഥലം | കേരളം |
ഔദ്യോഗിക വെബ്സൈറ്റ് | hckrecruitment.nic.in |
Fill out the Form and Get all The Latest Job Alerts – Click here
കേരള ഹൈ കോർട്ട് വിജ്ഞാപനം PDF
കേരള ഹൈ കോർട്ട് വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കേരള ഹൈ കോർട്ട് വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
കേരള ഹൈ കോർട്ട് റിക്രൂട്ട്മെന്റ് 2023: പ്രധാന തീയതികൾ
വിജ്ഞാപനവുമായി ബന്ധപ്പെട്ട പ്രധാന തീയതികൾ ചുവടെ ചേർക്കുന്നു.
കേരള ഹൈ കോർട്ട് വിജ്ഞാപനം 2023 | |
ഇവന്റ് | പ്രധാനപ്പെട്ട തീയതികൾ |
ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി | 06 നവംബർ 2023 |
സ്റ്റെപ്പ് 1 അപേക്ഷ പ്രക്രിയയുടെ അവസാന തീയതി | 28 നവംബർ 2023 |
സ്റ്റെപ്പ് 2 അപേക്ഷ പ്രക്രിയയുടെ അവസാന തീയതി, പേയ്മെന്റ് ഓഫ് അപ്ലിക്കേഷൻ ഫീസ് | 08 ഡിസംബർ 2023 |
ഓഫ്‌ലൈനായി അപ്ലിക്കേഷൻ ഫീസ് സമർപ്പിക്കേണ്ട തീയതി | 12 ഡിസംബർ 2023 മുതൽ 19 ഡിസംബർ 2023 വരെ |
കേരള ഹൈ കോർട്ട് റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ
കേരള ഹൈ കോർട്ട് വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 08 ആണ്
കേരള ഹൈ കോർട്ട് റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്
കേരള ഹൈ കോർട്ട് ഒഴിവുകൾ 2023
വിവിധ തസ്തികകളുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
കേരള ഹൈ കോർട്ട് വിജ്ഞാപനം 2023 | |
തസ്തികയുടെ പേര് | ഒഴിവുകൾ |
മാനേജർ (IT) | 01 |
സിസ്റ്റം എഞ്ചിനീയർ | 01 |
സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ | 03 |
സീനിയർ സിസ്റ്റം ഓഫീസർ | 14 |
കേരള ഹൈ കോർട്ട് റിക്രൂട്ട്മെന്റ് 2023: പ്രായപരിധി
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള ഹൈ കോർട്ട് വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
കേരള ഹൈ കോർട്ട് വിജ്ഞാപനം 2023 | |
തസ്തികയുടെ പേര് | പ്രായപരിധി |
മാനേജർ (IT), സിസ്റ്റം എഞ്ചിനീയർ, സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ, സീനിയർ സിസ്റ്റം ഓഫീസർ | ഉദ്യോഗാർത്ഥികൾ 02.01.1982 നും 01.01.2005 നും ഇടയിൽ ജനിച്ചവരായിരിക്കണം. |
കേരള ഹൈ കോർട്ട് റിക്രൂട്ട്മെന്റ് 2023: വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള ഹൈ കോർട്ട് വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
കേരള ഹൈ കോർട്ട് വിജ്ഞാപനം 2023 | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
മാനേജർ (IT) |
|
സിസ്റ്റം എഞ്ചിനീയർ |
|
സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ |
|
സീനിയർ സിസ്റ്റം ഓഫീസർ |
അഥവാ
|
കേരള ഹൈ കോർട്ട് റിക്രൂട്ട്മെന്റ് 2023: ശമ്പളം
വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.
കേരള ഹൈ കോർട്ട് വിജ്ഞാപനം 2023 | |
തസ്തികയുടെ പേര് | ശമ്പളം |
മാനേജർ (IT) | Rs.107800- Rs.160000/- |
സിസ്റ്റം എഞ്ചിനീയർ | Rs.59300- Rs.120900/- |
സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ | Rs.59300- Rs.120900/- |
സീനിയർ സിസ്റ്റം ഓഫീസർ | Rs.51400- Rs.110300/- |
കേരള ഹൈ കോർട്ട് വിജ്ഞാപനം 2023: അപേക്ഷ ഫീസ്
പോസ്റ്റ് തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.
കേരള ഹൈ കോർട്ട് വിജ്ഞാപനം 2023 | |
തസ്തികയുടെ പേര് | അപേക്ഷ ഫീസ് |
മാനേജർ (IT) | Rs.750/- |
സിസ്റ്റം എഞ്ചിനീയർ, സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ, സീനിയർ സിസ്റ്റം ഓഫീസർ | Rs.500/- |
കേരള ഹൈ കോർട്ട് വിജ്ഞാപനം 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
- ഓൺലൈൻ അപേക്ഷാ പ്രക്രിയയ്ക്ക് രണ്ട് ഭാഗങ്ങളുണ്ട് – ഘട്ടം-I, ഘട്ടം-II.
- അപേക്ഷകർക്ക് മൊബൈൽ നമ്പർ/ വ്യക്തിഗത ഇ-മെയിൽ ഐഡിയും ഉണ്ടായിരിക്കാൻ നിർദ്ദേശിക്കുന്നു.
- അപേക്ഷാ പ്രക്രിയ ആരംഭിക്കുന്നതിന്, ഉദ്യോഗാർത്ഥികൾ വെബ് പേജിലെ ‘സ്റ്റെപ്പ്-I/ പുതിയ അപേക്ഷകർ ‘ എന്ന ലിങ്കിലോ അറിയിപ്പ് ലിങ്കിന് നേരെ ലഭ്യമായ ‘ഓൺലൈനായി അപേക്ഷിക്കുക’ എന്ന ബട്ടണിലോ ക്ലിക്ക് ചെയ്യണം.
- ഇത് ഉദ്യോഗാർത്ഥികളെ ‘POSTS’ ഓപ്ഷനുകൾ പ്രദർശിപ്പിക്കുന്ന അടുത്ത പേജിലേക്ക് കൊണ്ടുപോകും.
- ‘റിക്രൂട്ട്മെന്റ് ടു പർമാനെന്റ് പോസ്റ്റ്’ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
- ആവശ്യമായ വിവരങ്ങൾ നൽകി ഫോം പൂരിപ്പിക്കുക.
- ഘട്ടം-1 പൂർത്തിയാകുമ്പോൾ, ഉദ്യോഗാർത്ഥിക്ക് ഒരു അപേക്ഷ നമ്പർ ലഭിക്കും.
‘പ്രോസീഡ്’ ബട്ടണിൽ ക്ലിക്കുചെയ്ത് അപേക്ഷാ പ്രക്രിയ ഭാഗം 2 തുടരാം. - നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
- അപേക്ഷാ ഫോം സമർപ്പിക്കുക.