Table of Contents
Kerala Mega Job Fest 2022: 7 job fair in Kottayam with 10000 opportunities. K-Disk and Kerala Knowledge Economy Mission will hold a job fair on January 7 at Ettumanoor Mangalam College of Engineering. The goal is to provide employment to 10,000+ Candidates. Get all information about Kerala Mega Job Fair 2022 in this article.
Kerala Mega Job Fest 2022
Kerala Mega Job Fair 2022: 10000 അവസരങ്ങളുമായി കോട്ടയത്ത് 7 നു തൊഴിൽ മേള. കെ- ഡിസ്‌ക്കും കേരള നോളഡ്ജ് ഇക്കോണമി മിഷനും ചേർന്ന് ജനുവരി 7 നു ഏറ്റുമാനൂർ മംഗളം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ തൊഴിൽ മേള നടത്തും. 10000 പേർക്ക് തൊഴിൽ ലഭ്യമാക്കുകയാണ് ലക്‌ഷ്യം. കേരള മെഗാ ജോബ് ഫെസ്റ്റ് 2022 (Kerala Mega Job Fest 2022) നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഈ ലേഖനത്തിൽ നേടുക.
Fill the Form and Get all The Latest Job Alerts – Click here
Kerala Mega Job Fair 2022: Details (വിശദാംശങ്ങൾ)
ജനുവരി അവസാനം ഓൺലൈനായും മേള സംഘടിപ്പിക്കും. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഒട്ടേറെ കമ്പനികൾ പങ്കെടുക്കും. ജോബ് റെഡിനെസ്, ഇന്റർവ്യൂ സ്കിൽ എന്നിവ സംബന്ധിച്ചു സൗജന്യ പരിശീലനവും ഒരുക്കിയിട്ടുണ്ട്. റെജിസ്ട്രേഷന് knowledgemission.kerala.gov.in, 9074989772, 9947872616.
Read More: ADDA 247 APP: The Best Learning and Preparation App to Secure a Job
Kerala Mega Job Fair 2022: District wise Job Details (ജില്ല തിരിച്ചുള്ള ജോലിയുടെ വിശദാംശങ്ങൾ)
Trivandrum (തിരുവന്തപുരം)
Trades man (ട്രേഡ്സ്മാൻ)
തിരുവന്തപുരം ബട്ടൺ ഹിൽ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഇലെക്ട്രിക്കൽ ട്രേഡിൽ ദിവസ വേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാന്റെ ഒഴിവ്. യോഗ്യത: ഐടിഐ, ഡിപ്ലോമ ഇൻ ഇലെക്ട്രിക്കൽ എഞ്ചിനീയറിംഗ്. ഇന്റർവ്യൂ: ജനുവരി 4 നു 10 നു.
0471-2300484
Statistical Assistant (സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്)
തിരുവന്തപുരം കോളേജ് ഓഫ് എഞ്ചിനീറിങ്ങിൽ സ്റ്റാറ്റിസ്റ്റിക്കൽ അസ്സിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവ്.
യോഗ്യത:അംഗീകൃത ബിരുദം(എക്കണോമിക്സ്/കോമേഴ്‌സ് /ഗണിതം/സ്റ്റാറ്റിസ്റ്റിക്‌സ്). സ്പ്രെഡ് ഷീറ്റ് ഉപയോഗിച്ചു സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് നടത്താൻ കഴിവുള്ളവർക്കും വെബ് സൈറ്റ് ഡിസൈൻ, ഡാറ്റാ ബേസ് മാനേജ്‌മന്റ് എന്നിവയിൽ വൈദഗ്ധ്യം ഉള്ളവർക്ക് മുൻഗണന. പ്രായം 21 -50 .
അപേക്ഷാഫോം മാതൃക www.cet.ac.in ൽ. സെർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജനുവരി 10 നകം അപേക്ഷിക്കണം.
Address:
Principal,
College of Engineering, Trivandrum,
Thiruvananthapuram-16.
Trades man (ട്രേഡ്സ്മാൻ)
തിരുവനതപുരം കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളേജിലെ മെക്കാനിക്കൽ വർക്ഷോപ്പിൽ ട്രഡ്സ്മാന്റെ (കാർപെന്ററി) താത്കാലിക ഒഴിവ്. യോഗ്യത:ഐടിഐ (കാർപെന്ററി)/തത്തുല്യം, മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ. ഇന്റർവ്യൂ ജനുവരി 4 നു 10 നു. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. www.gwptctvpm.org.
System Analyst (സിസ്റ്റം അനലിസ്റ്റ്)
വികാസ് ഭവനിലെ സൈനിക ക്ഷേമ ഡയറക്ടറേറ്റിൽ സിസ്റ്റം അണലിസ്റ്റിന്റെ ഒഴിവ്. യോഗ്യത ജാവാസ്ക്രിപ്റ്റ്, HTML,CSS, MySQL DB എന്നിവയിൽ 4 വർഷം പരിചയം, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് മേഖലയിൽ പരിചയം ബിടെക്/എംസിഎ / എം എസ് സി കമ്പ്യൂട്ടർ സയൻസ്/തത്തുല്യം. ശമ്പളം: 50,000. b7dswhq@gmail.com എന്ന ഈമെയിലിൽ ജനുവരി 15 നകം അപേക്ഷിക്കണം.
Alappuzha (ആലപ്പുഴ)
Project Assistant (പ്രോജെക്ട് അസിസ്റ്റന്റ്)
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൽ പ്രോജെക്ട് അസ്സിസ്റ്റന്റിന്റെ 3 മാസ കരാർ നിയമനം
യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളറുടെയോ സാങ്കേതിക വിദ്യാഭ്യാസ ബോർഡിൻറെയോ ഡിപ്ലോമ ഇൻ കൊമേർഷ്യൽ പ്രാക്ടീസ്/കമ്പ്യൂട്ടർ അപ്പ്ലിക്കേഷൻസ് ആൻഡ് ബിസിനെസ്സ് മാനേജ്‌മന്റ് സർട്ടിഫിക്കറ്റ് / ബിരുദവും കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്ലോമയും/ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ. പ്രായം: 18 -30. സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജനുവരി 10 നകം അപേക്ഷിക്കണം.
Address:
Secretary, KanjikkuzhiBlock Panjayathu,
SN Puram PO. 0478-2862445
Kannur (കണ്ണൂർ)
36 Coastal Warden (36 കോസ്റ്റൽ വാർഡൻ)
ഒഴിവ് – 36
അവസരം: പരമ്പരാഗത മത്സ്യത്തൊഴിലാളി വിഭാഗക്കാർക്ക്. സ്ത്രീകൾക്ക് മുൻഗണന.
പ്രായം: 18-50
യോഗ്യത: 10 ആം ക്ലാസ്/തത്തുല്യം. കടലിൽ നീന്താനുള്ള കഴിവ് നിർബന്ധം.
അപേക്ഷ ഫോം: www.keralapolice.gov.in ൽ ലഭ്യമാണ്. രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സാഹിത്യ ജനുവരി 15 നകം അപേക്ഷിക്കണം.
Address:
Inspector General of Police, Coastal Police, Coastal Police Headquarters, marine drive. Ernakulam-682 031.
Skill Executive at Asap (അസാപ്പിൽ സ്കിൽ എക്സിക്യൂട്ടീവ്)
അസാപ് കേരളയിൽ സ്കിൽ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് തസ്തികയിൽ ട്രെയിനർമാരുടെ ഒഴിവ്. യോഗ്യത:ബിരുദം, സാമ്പത്തിക സേവന മേഖലകളിൽ 3 വർഷ പരിചയം. ജനുവരി 5 നകം അപേക്ഷിക്കാം. www.asapkerala.gov.in, 9495999668.
Nutritionist (ന്യൂട്രീഷനിസ്റ്റ്)
വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ന്യൂട്രിഷൻ ആൻഡ് പേരെന്റിങ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റിന്റെ ഒഴിവ്. കണ്ണൂർ കോർപറേഷൻ, പേരാവൂർ ബ്ലോക്ക് എന്നിവിടങ്ങളിൽ ഓരോ ഒഴിവ് വീതം.
യോഗ്യത: എം എസ് സി ന്യൂട്രിഷൻ/ഫുഡ് സയൻസ് ന്യൂട്രിഷൻ ക്ലിനിക്/ന്യൂട്രീഷൻ. ആശുപത്രി പ്രവർത്തന പരിചയം/ ഡയറ്റ് കൗൺസിലിങ്, നുട്രീഷനൽ അസ്സസ്മെന്റ്/പ്രഗ്നൻസി കൗൺസിലിങ്, ലാക്‌റ്റേഷൻ കൗൺസിലിങ്/ തെറാപ്പിക് ഡയറ്റിങ് എന്നിവയിൽ 6 മാസ പരിചയം. പ്രായം: 21 -41. സ്വയം സാക്ഷ്യപ്പെടുത്തിയ സെർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 15 നകം അപേക്ഷിക്കണം.
Address:
Jilla Program Officer,
Jilla thala ICDS cell, Civil Station, Kannur – 670 002.
വിശദവിവരങ്ങൾ അടുത്തുള്ള ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും.
Kozhikode (കോഴിക്കോട്)
Speech Therapist (സ്പീച് തെറാപ്പിസ്റ്)
കോഴിക്കോട് മെഡിക്കൽ കോളേജ് ഇ എൻ ടി വിഭാഗത്തിൽ സ്പീച് തെറാപ്പിസ്റ്റിന്റെ ഒഴിവ്. യോഗ്യത: ബി എ എസ് എൽപി/പിജി ഡിപ്ലോമ ഇൻ എവിടി (ആർസിഐ രെജിസ്ട്രേഷൻ നിർബന്ധം). ഇന്റർവ്യൂ 6 നു 10.30 നു അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകണം.
Wayanad (വയനാട്)
Community Organizer (കമ്മ്യൂണിറ്റി ഓർഗനൈസർ)
സുൽത്താൻ ബത്തേരി നഗരസഭയിൽ വിവിധ പദ്ധതി പ്രവർത്തനങ്ങളുടെ നടത്തിപ്പിന് കമ്മ്യൂണിറ്റി ഓർഗനൈസർമാരെ നിയമിക്കുന്നു. നഗരസഭാ പരിധിയിലുള്ള കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം അപേക്ഷകർ. യോഗ്യത: പ്ലസ്ടു, കമ്പ്യൂട്ടർ, ഇംഗ്ലീഷ് പരിജ്ഞാനം അഭികാമ്യം, സാമൂഹിക വികസന ബന്ധപ്പെട്ട മേഖലയിൽ 3 വർഷ പരിചയം. പ്രായപരിധി: 40.
ശമ്പളം: 10000. ജനുവരി 10 നകം അപേക്ഷിക്കണം.
Address:
കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ് പോപ്പുലർ ബിൽഡിംഗ്,
സിവിൽ സ്റ്റേഷന് എതിർവശം,
കല്പറ്റ നോർത്ത്, പിൻ: 673 122.
04936-206589, 299370.
Also Read,
Weekly/ Monthly Current Affairs PDF (Magazines)
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams