Table of Contents
കേരള PSC ബീറ്റ് ഫോറസ്റ്റ് ഓഫീസർ റിക്രൂട്ട്മെന്റ് 2023
കേരള PSC ബീറ്റ് ഫോറസ്റ്റ് ഓഫീസർ റിക്രൂട്ട്മെന്റ് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ബീറ്റ് ഫോറസ്റ്റ് ഓഫീസർ റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചു. കേരള വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കാണ് കേരള PSC അപേക്ഷകൾ സ്വീകരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ കേരള ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിജ്ഞാപനം റിലീസ് തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ ഫീസ്, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.
KPSC ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിജ്ഞാപനം 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ബീറ്റ് ഫോറസ്റ്റ് ഓഫീസർ റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
KPSC ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിജ്ഞാപനം 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | സർക്കാർ ജോലി |
വകുപ്പ് | കേരള വനം വകുപ്പ് |
തസ്തികയുടെ പേര് | ബീറ്റ് ഫോറസ്റ്റ് ഓഫീസർ |
കാറ്റഗറി നമ്പർ | 226/2023 – 234/2023 |
ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിജ്ഞാപനം റിലീസ് തീയതി | 16 ഓഗസ്റ്റ് 2023 |
ബീറ്റ് ഫോറസ്റ്റ് ഓഫീസർ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി | 16 ഓഗസ്റ്റ് 2023 |
ബീറ്റ് ഫോറസ്റ്റ് ഓഫീസർ അപേക്ഷ പ്രക്രിയ അവസാന തീയതി | 20 സെപ്റ്റംബർ 2023 (അർദ്ധരാത്രി 12:00) |
അപേക്ഷാ രീതി | ഓൺലൈൻ |
നിയമന രീതി | നേരിട്ടുള്ള നിയമനം |
ശമ്പളം | Rs.27900 – Rs.63700/- |
ഒഴിവുകൾ | 14 (ജില്ലാടിസ്ഥാനത്തിൽ) |
സെലെക്ഷൻ പ്രോസസ്സ് | എഴുത്തുപരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, എൻഡ്യൂറൻസ് ടെസ്റ്റ് |
ജോലി സ്ഥലം | കേരളം |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
കേരള PSC ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിജ്ഞാപനം PDF ഡൗൺലോഡ്
കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കേരള PSC ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
കേരള PSC ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിജ്ഞാപനം PDF
ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഒഴിവുകൾ കേരള
ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയുടെ ഒഴിവുകൾ ജില്ലാടിസ്ഥാനത്തിൽ ചുവടെ നൽകിയിരിക്കുന്നു.
കേരള ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഒഴിവുകൾ | |||
---|---|---|---|
Catogery Number | Community | District | No. of vacancies |
226/2023 | ST | കോഴിക്കോട് | 01 (One) |
കണ്ണൂർ | 01 (One) | ||
227/2023 | OBC | കാസർഗോഡ് | 01 (One) |
228/2023 | SC | കോഴിക്കോട് | 01 (One) |
തൃശ്ശൂർ | 01 (One) | ||
229/2023 | മുസ്ലിം | വയനാട് | 03 (Three) |
കണ്ണൂർ | 01 (One) | ||
230/2023 | വിശ്വകർമ്മ | പാലക്കാട് | 01 (One) |
231/2023 | ധീവര | കണ്ണൂർ | 01 (One) |
232/2023 | ഹിന്ദു നാടാർ | ഇടുക്കി | 01 (One) |
233/2023 | SCCC | കണ്ണൂർ | 01 (One) |
234/2023 | LC/AI | തൃശ്ശൂർ | 01 (One) |
കേരള ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശമ്പളം
ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.
KPSC ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശമ്പളം | |
തസ്തികയുടെ പേര് | ശമ്പളം |
ബീറ്റ് ഫോറസ്റ്റ് ഓഫീസർ | Rs.27900 – Rs.63700/- |
കേരള PSC ബീറ്റ് ഫോറസ്റ്റ് ഓഫീസർ അപ്ലൈ ഓൺലൈൻ 2023
കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം.
കേരള PSC ബീറ്റ് ഫോറസ്റ്റ് ഓഫീസർ അപ്ലൈ ഓൺലൈൻ 2023 ലിങ്ക്
ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രായപരിധി
ഉദ്യോഗാർത്ഥികൾ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
KPSC ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രായപരിധി | |
തസ്തികയുടെ പേര് | പ്രായപരിധി |
ബീറ്റ് ഫോറസ്റ്റ് ഓഫീസർ | (1) 19-നും 33-നും ഇടയിൽ (2) SC/ST – 19-നും 35-നും ഇടയിൽ(3) പട്ടികജാതി വിഭാഗത്തിൽപ്പെട്ട ക്രിസ്ത്യൻ കമ്മ്യൂണിറ്റിയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികൾ – 18-നും 35-നും ഇടയിൽ |
ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
KPSC ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിദ്യാഭ്യാസ യോഗ്യത | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
ബീറ്റ് ഫോറസ്റ്റ് ഓഫീസർ | 12-ാം ക്ലാസ്സ് പാസായിരിക്കണം |
ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയുടെ ശാരീരിക യോഗ്യതകൾ
പുരുഷന്മാർ
(i) ശാരീരിക മാനദണ്ഡങ്ങൾ
ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശാരീരിക മാനദണ്ഡങ്ങൾ | |
ഉയരം | 167 cms |
നെഞ്ചളവ് | 81 cm with a minimum expansion of 5 cm. |
പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 160 cm ഉയരം ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ നെഞ്ചളവ് വികാസം 5 cm എന്നത് പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം ഉദ്യോഗാർത്ഥികൾക്ക് ബാധകമായിരിക്കുന്നതാണ്.
(ii) ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്
ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് | |
---|---|
Items | One Star |
100 മീറ്റർ ഓട്ടം | 14 സെക്കന്റ് |
ഹൈ ജംപ് ലോംഗ് | 132.20 സെ.മീ. |
ലോംഗ് ജംപ് | 457.20 സെ.മീ. |
പുട്ടിംഗ് ദ ഷോട്ട് | 609.6 സെ.മീ. |
ത്രോയിംഗ് ദി ക്രിക്കറ്റ് ബാൾ | 6096 സെ.മീ. |
റോപ് ക്ലൈമ്പിംഗ് (കൈകൾ മാത്രം ഉപയോഗിച്ച്) | 365.80 സെ.മീ. |
പുൾ അപ്സ് അഥവാ ചിന്നിംഗ് | 8 തവണ |
1500 മീറ്റർ ഓട്ടം | 5 മിനിറ്റ് 44 സെക്കന്റ് |
(iii) എൻഡ്യൂറൻസ് ടെസ്റ്റ്
എല്ലാ പുരുഷ ഉദ്യോഗാർത്ഥികളും 13 മിനിറ്റിനുള്ളിൽ 2 കിലോമീറ്റർ ഓടുന്ന എൻഡ്യൂറൻസ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കേണ്ടതുണ്ട്.
വനിതകൾ
(i) ശാരീരിക മാനദണ്ഡങ്ങൾ
ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശാരീരിക മാനദണ്ഡങ്ങൾ | |
ഉയരം | 157 cms |
പട്ടികജാതി/പട്ടികവർഗ്ഗത്തിലുള്ള വനിതാ ഉദ്യോഗാർത്ഥികൾക്ക് ഉയരം 150 cm മതിയാകുന്നതാണ്.
(ii) ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്
കായികക്ഷമതാ പരീക്ഷ എല്ലാ വനിതാ ഉദ്യോഗാർത്ഥികളും നാഷണൽ ഫിസിക്കൽ എഫിഷ്യൻസി വൺ സ്റ്റാർ നിലവാരത്തിലുളള താഴെ പറയുന്ന 9 (ഒൻപത്) ഇനങ്ങളിൽ ഏതെങ്കിലും 5 (അഞ്ച്) എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് | |
---|---|
Items | One Star |
100 മീറ്റർ ഓട്ടം | 17 സെക്കന്റ് |
ഹൈ ജംപ് ലോംഗ് | 106 സെ.മീ. |
ലോംഗ് ജംപ് | 305 സെ.മീ. 45 |
പുട്ടിംഗ് ദ ഷോട്ട് (4000 ഗ്രാം) | 400 സെ.മീ. |
200 മീറ്റർ ഓട്ടം | 36 സെക്കന്റ് |
ത്രോയിംഗ് ദി ക്രിക്കറ്റ് ബാൾ | 1400 സെ.മീ. |
ഷട്ടിൽ റേസ് (4 x 25 m) | 26 സെക്കന്റ് |
പുൾ അപ്സ് അഥവാ ചിന്നിംഗ് | 8 തവണ |
സ്കിപ്പിങ്ങ് (1 മിനിറ്റ്) | 80 തവണ |
(iii) എൻഡ്യൂറൻസ് ടെസ്റ്റ്
എല്ലാ സ്ത്രീകളും 15 മിനിറ്റിനുള്ളിൽ 2 കിലോമീറ്റർ ഓടുന്ന എൻഡ്യൂറൻസ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കേണ്ടതുണ്ട്.
കേരള PSC ബീറ്റ് ഫോറസ്റ്റ് ഓഫീസർ അപേക്ഷാ ഫീസ്
KPSC ബീറ്റ് ഫോറസ്റ്റ് ഓഫീസർ അപേക്ഷാ ഫീസ്: കേരള PSC ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യാതൊരുവിധ അപേക്ഷാഫീസും ബാധകമല്ല.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ അപേക്ഷാ ഫീസ് | |
തസ്തിക | അപേക്ഷാ ഫീസ് |
ബീറ്റ് ഫോറസ്റ്റ് ഓഫീസർ | ഇല്ല |
കേരള ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിജ്ഞാപനം 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
- ഈ സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
- രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
- ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
- അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
- അപേക്ഷാ ഫീസ് ആവശ്യമില്ല.
- ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.