Table of Contents
Kerala PSC Degree Level Prelims Question Paper Analysis 2021| 30th October 2021| കേരള പിഎസ്‌സി ഡിഗ്രി ലെവൽ പ്രിലിംസ് പരീക്ഷയുടെ വിശദമായ വിശകലനം 2021 നേടൂ: 2021 ഒക്‌ടോബർ 30, നവംബർ 13 തീയതികളിൽ ബിരുദതല പ്രിലിംസ് പരീക്ഷ ഷെഡ്യൂൾ ചെയ്തത്. രണ്ട് ഘട്ടങ്ങളിലിൽ ആയി നടത്താനിരുന്ന ബിരുദതല പ്രിലിംസ് പരീക്ഷയുടെ രണ്ടാം ഘട്ടം ഇന്ന് 30/10/2021 നടന്നു. ഒന്നാം ഘട്ടം 23/10/2021 ൽ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ കേരളത്തിലെ ശക്തമായ മഴ കണക്കിൽ എടുത്ത് പരീക്ഷ 13/11/2021 ലേക്ക് മാറ്റി വെക്കുക ആയിരുന്നു. ഡിഗ്രി ലെവൽ പ്രിലിംസ് പരീക്ഷയുടെ വിശദമായ വിശകലനം 2021 ഇവിടെ നിന്നും വായിച്ചറിയുക.
Fil the Form and Get all The Latest Job Alerts – Click here
Kerala PSC Degree Level Prelims Exam Analysis (ഡിഗ്രി ലെവൽ പ്രിലിംസ് പരീക്ഷയുടെ വിശകലനം 2021)
പൊതുവെ പ്രയാസകരമായ ഒരു എക്സാം ആയിരുന്നു ബിരുദതല പ്രിലിംസ് പരീക്ഷ. കട്ട് ഓഫ് മാർക്ക് ഒരു 40 താഴെ നമുക്ക് പ്രതീക്ഷിക്കാം, കാരണം പരീക്ഷയുടെ നിലവാരം കൂടിയതും ഉദ്യോഗാർത്ഥികൾക്ക് അൽപ്പം പാടുള്ള പരീക്ഷ ആയി ആണ് അനുഭവപെട്ടത്. പരീക്ഷയെ കുറിച്ചുള്ള എല്ലാ മുൻ ധാരണകളും മാറ്റിവെക്കുന്ന രീതിയിലുള്ള പരീക്ഷ ആയിരുന്നു ഇത്.
കേരള പിഎസ്‌സി ഡിഗ്രി ലെവൽ പ്രിലിംസ് പരീക്ഷയുടെ ചോദ്യപേപ്പർ 30 – Oct – 2021
കേരള പിഎസ്‌സി ഡിഗ്രി ലെവൽ പ്രിലിംസ് പരീക്ഷയുടെ ഉത്തര കീ 30 – Oct – 2021
Kerala PSC Degree Level Prelims Exam Analysis – Difficulty Level (ബുദ്ധിമുട്ട് നില)
ഇംഗ്ലീഷ് 20 മാർക്ക്, മാത്‍സ് 20, മലയാളം 10 മാർക്ക് എന്നി മേഖലയിലെ 50 മാർക്ക് ചോദ്യങ്ങൾക്ക് ഘടനയിൽ മാറ്റം വരുത്തിയില്ല. ഈ 50 മാർക്കിൽ സ്കോർ ചെയ്യുന്നവർ സുരക്ഷിതം ആയിരിക്കും. പൊതു വിജ്ഞാനം (G.K) ചോദ്യങ്ങൾ ഉയർന്ന നിലവാരത്തിൽ ഉള്ളതായിരുന്നു.
Sections | Difficulty Level | Marks |
English | Easy | 20 |
Maths | Moderate | 20 |
Malayalam | Moderate | 10 |
General knowledge | Difficult | 50 |
Overall | Moderate | 100 |
Kerala PSC Degree Level Prelims Exam Analysis – Subject Wise
ബുക്ക് ലെറ്റ് കോഡ് ബി യിലെ ചോദ്യം 33. തന്നിട്ടുള്ള ലിസ്റ്റിൽ നിന്ന് യോജിച്ച ഉത്തരം കണ്ടെത്തുക എന്ന് തുടങ്ങുന്ന ചോദ്യം എൻ സി ഇ ആർ ടി ഒൻപതാം ക്ലാസ് രണ്ടാം യൂണിറ്റിൽ ഇതേ ചോദ്യം ഉണ്ട്. ചരിത്രം എൻ സി ഇ ആർ ടി പത്താം ക്ലാസ്സിൽ നിന്നും ചോദിച്ചിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവം ആയി ബന്ധപ്പെട്ട ചോദ്യങ്ങളും പാഠ പുസ്തകത്തിൽ നിന്നായിരുന്നു. സാമ്പത്തിക ശാസ്ത്ര (ഇക്‌ണോമിക്‌സ്) മേഖലയിൽ നിന്നുള്ള ചോദ്യങ്ങൾ പ്ലസ് വൺ, പ്ലസ് ടു, NCERT യിൽ നിന്നായിരുന്നു. പ്ലസ് വൺ പ്ലസ് ടു , കൂടാതെ NCERT , SCERT എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ആയിരുന്നു. NCERT ക്ക് കൂടുതൽ പ്രാധാന്യം ഇത്തവണ വന്നു. NCERT എന്നത് CBSE ടെസ്റ്റ് ബുക്ക് അടിസ്ഥാനമാക്കിയുള്ളതാണ്. SCERT എന്നത് കേരള സ്റ്റേറ്റ് സിലബസ് ആണ്.
Kerala PSC Degree Level Prelims Exam Analysis -IT (ഐ ടി )
ഐ ടി ചോദ്യങ്ങൾ എളുപ്പം ആയിരുന്നു എങ്കിലും വായിച്ചു മനസിലാകുന്നതിൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ചില ചോദ്യങ്ങൾ കൈകാര്യം ചെയ്യാൻ കൂടുതൽ സമയം എടുക്കുക ഉണ്ടായി. ചോദ്യങ്ങളിൽ നിന്ന് ഒരു ജ്യാമിതി സംബന്ധമായ ചോദ്യം ഒഴിവാക്കുവാൻ സാധ്യത കാണുന്നു. ഐ ടി മേഖലയിലെ ചോദ്യങ്ങൾ മലയാളത്തിൽ വായിക്കുമ്പോൾ ചിലപ്പോൾ ആശയ ബുദ്ധിമുട്ട് ഉണ്ടായേക്കാം, ചോദ്യ പേപ്പർ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാണ്.
Kerala PSC Degree Level Prelims Exam Analysis -English (ഇംഗ്ലീഷ്)
ഇംഗ്ലീഷ് ചോദ്യങ്ങളിലും കാര്യമായ പാറ്റേൺ മാറ്റം ഉണ്ട്, സെന്റൻസ്ജമ്പലിങ് ടൈപ്പ് ചോദ്യങ്ങൾ ഇത്തവണ ഉണ്ട്, ഇത് ഹൈകോർട്അസ്സിസ്റ്റൻസ്പരീക്ഷയിൽ ചോദിച്ച ചോദ്യം ആയി സാമ്യം ഉണ്ട്. ഇംഗ്ലീഷ് ചോദ്യങ്ങൾ പൊതുവെ സാധാരണ നിലവാരമാണ് ഒന്ന് രണ്ട് ചോദ്യങ്ങൾ ഒഴികെ, ഒരു ചോദ്യം പോലും മുൻകാല ചോദ്യ പേപ്പറിൽ നിന്നും ആവർത്തിച്ചു കണ്ടില്ല.
മേഖലകൾ | ചോദ്യങ്ങളുടെഎണ്ണം |
Connective words | 1 |
Tens | 4 |
Fill in the blanks | 1 |
Rearrange the sentences | 3 |
Proverb | 1 |
Figurative expression | 1 |
Preposition | 1 |
Adverb | 2 |
Spelling | 1 |
Connective | 2 |
Meaning | 2 |
Phrasal verb | 1 |
Kerala PSC Degree Level Prelims Exam Analysis -Malayalam (മലയാളം)
മലയാളത്തിൽ 10 മാർക്കിന് ആയിരുന്നു ചോദ്യങ്ങൾ സാധാരണ ഗതിയിൽ ഉള്ളതായിരുന്നു ചോദ്യങ്ങൾ മലയാളത്തിൽ നിന്ന്ബിരുദതല പ്രിലിംസ് പരീക്ഷക്കു വേണ്ടി പ്രയത്നിക്കുന്ന ഒരു ഉദ്യോഗാർഥിക് 10 -ൽ 7-9 മാർക്ക് വരെ നേടാൻ കഴിയും.
മേഖലകൾ | ചോദ്യങ്ങളുടെഎണ്ണം |
പര്യായപദം | 1 |
വിപരീതപദം | 1 |
സലിംഗബഹുവചനം | 1 |
പിരിച്ചെഴുതുക | 1 |
ശൈലി | 1 |
പരിഭാഷാ | 1 |
എതിർലിംഗം | 1 |
ഒറ്റപ്പദം | 1 |
ശരിയായപദം | 1 |
ശരിയായവാക്യം | 1 |
Kerala PSC Degree Level Prelims Exam Analysis -General Knowledge (പൊതുവിജ്ഞാനം)
ഭൂമി ശാസ്ത്രം, ചരിത്രം എന്നി മേഖലയിലെ ചോദ്യങ്ങൾ NCERT, SCERT എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ആയിരുന്നു.
മേഖലകൾ | ചോദ്യങ്ങളുടെഎണ്ണം |
ഭരണഘടന | 8 |
വിവരസാങ്കേതികവിദ്യ | 5 |
ചരിത്രം | 5 |
നവോത്ഥാനം | 7 |
ഭൂമിശാസ്ത്രം | 5 |
സമകാലികവിഷയങ്ങൾ | 10 |
ദിനങ്ങൾ | 2 |
പദ്ധതികൾ | 4 |
ബാങ്കിങ് | 3 |
മറ്റുള്ളവ | 1 |
Kerala PSC Degree Level Prelims Exam Analysis -Current Affairs (കറന്റ്അഫേഴ്‌സ്)
5മത് ചോദ്യം ആനുകാലിക മേഖലയിൽ (കറന്റ്അഫേഴ്‌സ്) നിന്നായിരുന്നു. അത് ഇക്‌ണോമിക്‌സ് ആയി ബന്ധപ്പെട്ട് ഉള്ള ചോദ്യം ആണ്.
Kerala PSC Degree Level Prelims Exam Analysis -History (ചരിത്രം)
ലോക ചരിത്രം അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ പാഠപുസ്തകത്തിൽ നിന്നായിരുന്നു. കേരളം ചരിത്രം അൽപ്പം പ്രയാസകരമായ ചോദ്യങ്ങൾ ആയിരുന്നു. കേരള ചരിത്രം ഒന്നും തന്നെ പാഠ പുസ്തകത്തിന് അടിസ്ഥാനം ആക്കിയുള്ളത് അല്ലായിരുന്നു.
Kerala PSC Degree Level Prelims Exam Analysis: Maths, Reasoning & Mental Ability (ഗണിതം ,റീസണിങ് ആൻഡ് മെന്റൽ എബിലിറ്റി)
മാത്‍സ് മേഖലയിൽ നിന്നുള്ള ചോദ്യങ്ങൾ സാധാരണ ഗതിയിൽ ഉള്ള നിലവാരം ആയിരുന്നു.
മേഖലകൾ | ചോദ്യങ്ങളുടെഎണ്ണം |
ലഘൂകരണം | 1 |
അംശബന്ധവുംഅനുപാതവും | 1 |
ശരാശരി | 1 |
മൂല്യനിർണയം | 2 |
സമയം | 1 |
പടജോഡി | 2 |
ഒറ്റയാൻ കണ്ടെത്തുക | 1 |
കോഡിങ്ആൻഡ്ഡീകോഡിങ് | 1 |
സമാന്തരശ്രേണി | 1 |
ദൂരം | 1 |
ജോലിസമയം | 1 |
അളവുകൾ | 1 |
പലിശകൂട്ട്പലിശ | 1 |
ലാഭംനഷ്ടം | 1 |
ക്ലോക്ക് | 2 |
കലണ്ടർ | 1 |
ദിശ | 1 |
Kerala PSC Degree Level Prelims Exam Analysis -Science and Technology (സയൻസ് ആൻഡ് ടെക്നോളജി)
സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നുള്ള ചോദ്യങ്ങൾ എളുപ്പമായിരുന്നു.
Last Minute Revision and Tips for Kerala PSC Degree Level Prelims Exam (അവസാന നിമിഷ പുനരവലോകനവും നുറുങ്ങുകളും)
അടുത്ത പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുന്നവർ ഗണിതം, മലയാളം, ഇംഗ്ലീഷ് എന്നി മേഖലയിലെ ചോദ്യങ്ങൾ ആദ്യം ചെയ്തു തീർത്തു കൊണ്ട് വേണം അടുത്ത മേഖല ആയ പൊതു വിജ്ഞാനത്തിലേക്ക്കടക്കാൻ ഈ രീതി ആകും ഏറ്റവും ഉത്തമം.
30-10-2021. ലെ പരീക്ഷ എന്നത് PSC ബിരുദതല പ്രിലിംസ് പരീക്ഷയ്ക്ക് ഒരു അടിസ്ഥാനം എല്ലാ ഉദ്യോഗാർഥികൾക്കും നൽകുന്നു. ഇനി വരുന്ന അടുത്ത പരീക്ഷയും ഇതുപോലെ മുന്നിൽ കണ്ട് കൊണ്ട് ആത്മാർത്ഥമായിപ്രയത്നിക്കുക.
കേരള പിഎസ്‌സി ഡിഗ്രി ലെവൽ പ്രിലിംസ് 2021 അവസാന നിമിഷ നുറുങ്ങുകൾ
നിലവിലെ ഈ ചോദ്യ പേപ്പർ അടുത്ത പരീക്ഷ എഴുതുന്ന നിങ്ങൾക്ക് ഒരു സഹായം ആകും. അത് പോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ചോദ്യങ്ങൾ കണ്ട് കൊണ്ട് പരിഭ്രാന്തരാകരുത്. അത് പരീക്ഷയിലെ നിങ്ങളുടെ പ്രകടനത്തെ ഗുരുതരമായിതടസ്സപ്പെടുത്തും.
ഒരിക്കൽ കൂടി, അടുത്ത 13/11/2021 ലെ നിങ്ങളുടെ PSC ബിരുദതല പ്രിലിംസ് പരീക്ഷയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.
2021 ലെ കേരള PSC ഡിഗ്രി ലെവൽ പ്രിലിംസ് പരീക്ഷ എഴുതുന്നവർക്ക് ആശംസകൾ
Kerala PSC Degree Level Prelims Exam: Video Analysis (വീഡിയോ വിശകലനം)
നിങ്ങൾക്കായി വിശദവും കൃത്യവുമായ പരീക്ഷ വിശകലനം തയ്യാറാക്കുന്നതിനായി ഞങ്ങളുടെ വിദഗ്ധർ ഉദ്യോഗാർത്ഥികളുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന ചുവടെയുള്ള വീഡിയോയിലൂടെ കേരള പിഎസ്‌സി ഡിഗ്രി ലെവൽ പ്രിലിംസ് പരീക്ഷയുടെ വിശദമായ വിശകലനം 2021 പരിശോധിക്കുക.
FAQ: Kerala PSC Degree Level Prelims Exam Analysis 2021 (പതിവുചോദ്യങ്ങൾ)
Q1. 2021 ഒക്ടോബർ 30-ന് നടന്ന കേരള പിഎസ്‌സി ഡിഗ്രി ലെവൽ പ്രിലിംസ് പരീക്ഷയുടെ മൊത്തത്തിലുള്ള ബുദ്ധിമുട്ട് നില എന്തായിരുന്നു?
Ans. കേരള PSC ഡിഗ്രി ലെവൽ പ്രിലിംസ് പരീക്ഷ 2021 സ്റ്റേജ് 2 ന്റെ മൊത്തത്തിലുള്ള ബുദ്ധിമുട്ട് നില മിതമായതാണ്.
Q2. 2021-ലെ കേരള പിഎസ്‌സി ഡിഗ്രി ലെവൽ പ്രിലിംസ് പരീക്ഷയുടെ മൊത്തത്തിലുള്ള നല്ല ശ്രമം എന്തായിരുന്നു?
Ans. സ്റ്റേജ് 2 ലെ മൊത്തത്തിലുള്ള നല്ല ശ്രമങ്ങൾ 85% ആയിരുന്നു.
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡു ചെയ്യുക
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams