Table of Contents
കേരള PSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം 2024
കേരള PSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗവ. ഉടമസ്ഥതയിലുള്ള വിവിധ കമ്പനികൾ/കോർപ്പറേഷനുകൾ/ബോർഡുകൾ/അതോറിറ്റികൾ/സൊസൈറ്റികൾ വകുപ്പിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്കാണ് കേരള PSC അപേക്ഷകൾ സ്വീകരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ KPSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം റിലീസ് തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.
കേരള PSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് റിക്രൂട്ട്മെൻ്റ് 2024: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് റിക്രൂട്ട്മെൻ്റ് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് റിക്രൂട്ട്മെൻ്റ് 2024 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | സർക്കാർ ജോലി |
വകുപ്പ് | ഗവ. ഉടമസ്ഥതയിലുള്ള വിവിധ കമ്പനികൾ/കോർപ്പറേഷനുകൾ/ബോർഡുകൾ/അതോറിറ്റികൾ/സൊസൈറ്റികൾ. |
തസ്തികയുടെ പേര് | ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് (മീഡിയം/ഹെവി പാസഞ്ചർ / ഗുഡ്സ് വെഹിക്കിൾ), ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് (എൽ എം വി) |
കാറ്റഗറി നമ്പർ | 042/2024, 043/2024 |
ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം റിലീസ് തീയതി | 01 ഏപ്രിൽ 2024 |
അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി | 01 ഏപ്രിൽ 2024 |
അപേക്ഷിക്കാനുള്ള അവസാന തീയതി | 02 മെയ് 2024 |
അപേക്ഷാ രീതി | ഓൺലൈൻ |
നിയമന രീതി | നേരിട്ടുള്ള നിയമനം |
ശമ്പളം | ഈ തസ്തികയ്ക്ക് അതാതു സ്ഥാപനം നിശ്ചയിച്ചിട്ടുള്ള ശമ്പള നിരക്ക് |
ഒഴിവുകൾ | പ്രതീക്ഷിത ഒഴിവുകൾ |
സെലെക്ഷൻ പ്രോസസ്സ് | OMR പരീക്ഷ, ഇന്റർവ്യൂ |
ജോലി സ്ഥലം | കേരളം |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
കേരള PSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം PDF
കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കേരള PSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
കേരള PSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് (മീഡിയം/ഹെവി പാസഞ്ചർ / ഗുഡ്സ് വെഹിക്കിൾ) വിജ്ഞാപനം PDF
കേരള PSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് (എൽ എം വി) വിജ്ഞാപനം PDF
ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് ശമ്പളം
ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.
കേരള PSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് 2024 | |
തസ്തികയുടെ പേര് | ശമ്പളം |
ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് | ഈ തസ്തികയ്ക്ക് അതാതു സ്ഥാപനം നിശ്ചയിച്ചിട്ടുള്ള ശമ്പള നിരക്ക് |
ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് അപ്ലൈ ഓൺലൈൻ
കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2024 മെയ് 02 ആണ്.
കേരള PSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് അപ്ലൈ ഓൺലൈൻ ലിങ്ക്
KPSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് പ്രായപരിധി
ഉദ്യോഗാർത്ഥികൾ കേരള PSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
കേരള PSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് 2024 | |
തസ്തികയുടെ പേര് | പ്രായപരിധി |
ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് | 18-36 വയസ്സ് |
KPSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ കേരള PSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
KPSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് 2024 | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് (മീഡിയം/ഹെവി പാസഞ്ചർ / ഗുഡ്സ് വെഹിക്കിൾ) | 1. ഏഴാം സ്റ്റാൻഡേർഡ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത. 2. ലൈറ്റ് മോട്ടോർ വാഹനങ്ങളും, ഹെവി മോട്ടോർ വാഹനങ്ങളും ഓടിക്കുന്നതിന് നിലവിൽ സാധുവായ ഡ്രൈവിംഗ് ലൈസൻസും ഡ്രൈവേഴ്സ് ബാഡ്ജും ഉണ്ടായിരിക്കണം. ഹെവി മോട്ടോർ വാഹന ലൈസൻസ് നേടി ചുരുങ്ങിയത് മൂന്ന് വർഷം പൂർത്തിയായിരിക്കണം.3. മെഡിക്കൽ ഫിറ്റ്നസ് |
ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് (എൽ എം വി) | 1. ഏഴാം സ്റ്റാൻഡേർഡ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത. 2. ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ചുരുങ്ങിയ 3 വർഷമായി പ്രാബല്യത്തിലുള്ള നിലവിൽ സാധുവായ ഡ്രൈവിംഗ് ലൈസൻസും ഡ്രൈവേഴ്സ് ബാഡ്ജും ഉണ്ടായിരിക്കണം.3. മെഡിക്കൽ ഫിറ്റ്നസ് |
കേരള PSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് 2024 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
- ഈ സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
- രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
- ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
- അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
- അപേക്ഷാ ഫീസ് ആവശ്യമില്ല.
- ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.