Malyalam govt jobs   »   Kerala PSC Exam Preparation Tips –...

Kerala PSC Exam Preparation Tips – Right to Information| കേരള പിഎസ്സി പരീക്ഷാ തയ്യാറെടുപ്പ് ടിപ്സുകൾ – വിവരാവകാശം

Kerala PSC Exam Preparation Tips:- എല്ലാ പിഎസ്‍സി പരീക്ഷകളിലും വരുന്ന പ്രധാന പാഠഭാഗമാണ് വിവിധ വിവരാവകാശ നിയമം, വിദ്യാഭ്യാസ നിയമം, ഭക്ഷ്യ ഭദ്രതാ നിയമം, സ്ത്രീ കളുടെയും കുട്ടികളുടെയും സംരക്ഷണത്തിനുള്ള നിയമങ്ങൾ തുടങ്ങിയവ പാസാക്കിയ തീയതികൾ, അവയിലെ സെക്ഷനുകൾ, ഗുണഭോക്താക്കൾ തുടങ്ങിയവ ചോദിക്കാം. മുൻകാലങ്ങളിലെ ചില പിഎസ്‍സി ചോദ്യങ്ങളും ഉത്തരങ്ങളും:

Kerala PSC Exam Preparation Tips:- Rights To Information

 

1) വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവനെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ചാണെങ്കിൽ മറുപടി നൽകേണ്ട സമയപരിധി ?

Ans:- 48 മണിക്കൂർ

 

2) വിവരാവകാശ നിയമം നടപ്പാക്കിയ ആദ്യത്തെ രാജ്യം ?

Ans:- സ്വീഡൻ

 

3) ഇന്ത്യയിൽ ആദ്യമായി ഭക്ഷ്യ സുരക്ഷാ നിയമം  നടപ്പാക്കിയ സംസ്ഥാനം ?

Ans:- ഛത്തീസ്ഗഡ്

 

4) കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ആസ്ഥാനം എവിടെ ?

Ans:- ന്യൂഡൽഹി

 

5) ലോക ബാലവേല വിരുദ്ധദിനം ?

Ans:- ജൂൺ 12

 

6) കുട്ടികളെ ലൈംഗിക അതിക്രമങ്ങളിൽ നിന്നു രക്ഷിക്കുന്ന നിയമം?

Ans:- പോക്സോ

 

7) ചൈൽഡ്‌ലൈൻ ടോൾഫ്രീ നമ്പർ ?

Ans:- 1098

 

8) ഉപഭോക്തൃ സംരക്ഷണ നിയമം 2019 നിലവിൽ വന്ന ദിവസം?

Ans:- 2020 ജൂലൈ 20

 

9) മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഗുണഭോക്താക്കളിൽ എത്ര ഭാഗം സ്ത്രീകളായിരിക്കണം?

Ans:- മൂന്നിലൊന്ന്

 

10) വിവരാവകാശ നിയമത്തിലെ ഷെഡ്യൂളുകളുടെ എണ്ണം ?

Ans:- രണ്ട്

 

11) ബാല വേലയ്ക്കെതിരെ ‘ബച്പൻ ബചാവോ ആന്ദോളൻ’ എന്ന സംഘടന രൂപീകരിച്ചതാര് ?

Ans:- കൈലാസ് സത്യാർഥി

Kerala PSC Exam Preparation Tips – Right to Information
Kailash Satyarthi-Bachpan Bachao Andolan

12) ജനാധിപത്യത്തിന്റെ സൂര്യതേജസ്സ് എന്നറിയപ്പെടുന്ന നിയമം ?

Ans:- വിവരാവകാശ നിയമം

 

13) സമയപരിധിക്കുള്ളിൽ ശരിയായ വിവരം  നൽകുന്നതിൽ വീഴ്ച വരുത്തുന്ന പബ്ലിക്ഇൻഫർമേഷൻ ഓഫിസർ അടയ്ക്കേണ്ട പിഴ ?

Ans:- ദിവസം 250 രൂപ വീതം

 

14) അന്ത്യോദയ അന്നയോജന പദ്ധതി ആദ്യമായി നടപ്പാക്കിയ സംസ്ഥാനം ?

Ans:- രാജസ്ഥാൻ

 

15) ലോക വയോജന ദിനം ?

Ans:- ഒക്ടോബർ 1

 

16) വിവരാവകാശ നിയമപ്രകാരമുള്ള  വിവരങ്ങളിൽ പെടാത്തത് പ്രതിപാദിക്കുന്ന സെക്‌ഷൻ ?

Ans:-സെക്‌ഷൻ 8

17) സ്ത്രീകൾക്കെതിരായ വിവേചനം അവസാനിപ്പിക്കാനും അവരുടെ ഉന്നമനത്തിനുമായി ഐക്യരാഷ്ട്ര സംഘടന  സ്ത്രീ വിവേചന ഉന്മൂലന ഉടമ്പടി അംഗീകരിച്ചത് ഏതു വർഷം ?

Ans:- 1979

 

18) വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കാൻ ആർക്കാണ് അപേക്ഷ നൽകേണ്ടത് ?

Ans:- പബ്ലിക് ഇൻഫർമേഷൻ ഓഫിസർ

 

19) നഗരങ്ങളിലെ തൊഴിൽ രഹിതർക്കു തൊഴിൽ നൽകുന്നതിനുള്ള പദ്ധതി ?

Ans:- സ്വർണ ജയന്തി ഷഹാരി റോസ്ഗർസ്ഗ യോജന

 

20) ഇന്ത്യയിലെആദ്യത്തെകേന്ദ്ര വിവരാവകാശ  കമ്മിഷണർ ?

Ans:- വജാഹത്ത്ഹബീ ബുല്ല

 

21)  കൃത്യമായി വിവരം നൽകുന്നതിൽ വീഴ്ച വരുത്തിയ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കെതിരെ ജാമ്യമില്ലാ അറസ്റ് വാറന്റ് പുറപ്പെടുവിച്ച ആദ്യ സംസ്ഥാനം?

Ans:-അരുണാചൽപ്രദേശ്

 

22) സെൻട്രൽ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ ആകുന്ന ആദ്യ വനിത?

Ans:-Mrs.ദീപക്  സാൻദ്

 

23) കേരള സംസ്ഥാന വിവര കമ്മീഷൻ രൂപീകരിച്ചത് എന്നു?

Ans:-2005 ഡിസംബർ 19

24) കേരളത്തിലെ ആദ്യത്തെ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ ആരായിരുന്നു?

Ans:-പാലാട് മോഹൻദാസ്

 

25) കേരളത്തിലെ ഇപ്പോഴത്തെ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ ആരാണ്?

Ans:-വിശ്വാസ്  മേഹ്ത്ത

Kerala PSC Exam Preparation Tips – Right to Information
Viswas Mehta – Kerala Chief Information Commissioner

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala PSC Exam Preparation Tips – Right to Information| കേരള പിഎസ്സി പരീക്ഷാ തയ്യാറെടുപ്പ് ടിപ്സുകൾ - വിവരാവകാശം_5.1

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

 

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!