Table of Contents
കേരള പിഎസ്സിയുടെ ഏറ്റവും വലിയ പരീക്ഷാകേന്ദ്രം പാലക്കാട് (Palakkad largest examination center of Kerala PSC) ഉദ്ഘാടനത്തിനൊരുങ്ങുന്നു: രണ്ട് ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ ഉൾപ്പെടെ കേരള പിഎസ്സിയുടെ ഏറ്റവും വലിയ പരീക്ഷാ കേന്ദ്രം പാലക്കാട് ഉദ്ഘാടനത്തിനൊരുങ്ങുന്നു. കേരള പിഎസ്സിയുടെ ഏറ്റവും വലിയ പരീക്ഷാകേന്ദ്രം പാലക്കാട് കെട്ടിടം 31ന് ഉച്ചയ്ക്ക് 12നു മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും.
[sso_enhancement_lead_form_manual title=” ആഗസ്റ്റ് 2021 ആഴ്ചപ്പതിപ്പ് | ആനുകാലിക വിവരങ്ങൾ
August 3rd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/08/23144613/Weekly-Current-Affairs-3rd-week-August-2021-in-Malayalam.pdf”]
Palakkad examination center of KPSC: Introduction (KPSC- യുടെ പാലക്കാട് പരീക്ഷാ കേന്ദ്രം: ആമുഖം)
പാലക്കാട് ജില്ലാ പഞ്ചായത്ത് ഓഫിസിനു സമീപം 25 സെന്റ് സ്ഥലത്ത് നാലു നിലകളിലായി നിർമിച്ചതാണ് ഈ കേരള പിഎസ്സിയുടെ ഏറ്റവും വലിയ പരീക്ഷാകേന്ദ്രം. 7860 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ ഒരു ദിവസം 1,000 പേർക്ക് പരീക്ഷ എഴുതാനുള്ള സൗകര്യമുണ്ട്. സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലാ പിഎസ്‌സി ഓഫിസാണിത്.
Palakkad examination center of KPSC: Design structure (KPSC- യുടെ പാലക്കാട് പരീക്ഷാ കേന്ദ്രം: ഡിസൈൻ ഘടന)
സിവിൽ സ്റ്റേഷനിലെ പരിമിതമായ സൗകര്യങ്ങളിൽനിന്നാണ് എട്ടരക്കോടിയോളം ചെലവിൽ നിർമിച്ച പുതിയ കെട്ടിടത്തിലേക്കു മാറുന്നത്. താഴത്തെ നിലയിൽ അന്വേഷണ വിഭാഗം, തപാൽ വിഭാഗം, പരിശോധനാ ഹാൾ, പാർക്കിങ് ഏരിയ എന്നിവയും ഒന്നാം നിലയിൽ ഓഫിസ്, ഇന്റർവ്യൂ ഹാൾ എന്നിവയും ഒരുക്കിയിരിക്കുന്നു. രണ്ടും മൂന്നും നിലകളിലായാണ് രണ്ട് ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ. ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കു വേണ്ടി റാംപ്, ലിഫ്റ്റ് സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
Palakkad examination center of KPSC: Features (KPSC- യുടെ പാലക്കാട് പരീക്ഷാ കേന്ദ്രം: സവിശേഷതകൾ)
പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ ഓൺലൈൻ പരീക്ഷകളും സർക്കാർ ഉദ്യോഗസ്ഥർക്കു വകുപ്പുതല പരീക്ഷകളും ഇവിടെ നടത്താം. ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങളിൽ ഒറ്റത്തവണ 345 ഉദ്യോഗാർഥികൾ വീതം മൂന്നു സെഷനുകളിലായി ആയിരത്തിലധികം പേർക്ക് ഒരു ദിവസം പരീക്ഷ എഴുതാനാവും. കെട്ടിടം പ്രവർത്തനം ആരംഭിക്കുന്നതോടെ വിവിധ തിരഞ്ഞെടുപ്പുകൾക്കായുള്ള റാങ്ക് പട്ടികകൾ കൂടുതൽ വേഗത്തിൽ പ്രസിദ്ധീകരിക്കാനും വകുപ്പുതല പരീക്ഷകൾ സുഗമമാക്കാനും കഴിയും.
Read More: കമ്പനി / കോർപ്പറേഷൻ അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള വിലക്ക്
Palakkad examination center of KPSC: Inauguration Ceremony (KPSC- യുടെ പാലക്കാട് പരീക്ഷാ കേന്ദ്രം: ഉദ്ഘാടന ചടങ്ങ്)
- കേരള പിഎസ്സിയുടെ ഏറ്റവും വലിയ പരീക്ഷാകേന്ദ്രം പാലക്കാട് കെട്ടിടം 31ന് ഉച്ചയ്ക്ക് 12നു മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും.
- പുതിയ കെട്ടിടത്തിൽ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം സ്പീക്കർ എം.ബി.രാജേഷ് നിർവഹിക്കും.
- ഓൺലൈൻ പരീക്ഷാകേന്ദ്രം ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും.
- പിഎസ്‍സി ചെയർമാൻ എം.കെ.സക്കീർ അധ്യക്ഷനാകും.
- 2018ൽ മുൻമന്ത്രി എ.കെ.ബാലൻ തറക്കല്ലിടൽ നിർവഹിച്ച കെട്ടിടം ഏറെ പ്രതിസന്ധികൾ തരണം ചെയ്താണു പൂർത്തിയാകുന്നത്.
- പാലക്കാട് ജില്ലക്കാരനായ മുൻ പിഎസ്‍സി അംഗം പി.ശിവദാസ് ഉൾപ്പെടെ ഒട്ടേറെ പേരുടെ പരിശ്രമത്തിനൊടുവിലാണ് കെട്ടിടം പൂർത്തിയാകുന്നത്.
- പുതിയ കെട്ടിടത്തിലേക്ക് സെപ്റ്റംബർ ഒന്നു മുതൽ പ്രവർത്തനം മാറ്റുമെന്നു ജില്ലാ ഓഫിസർ മുകേഷ് പരുപ്പറമ്പത്ത് അറിയിച്ചു. ഫോൺ: 0491-2505398.
Read More: ഹ്രസ്വ റാങ്ക് ലിസ്റ്റുകൾ നിർമ്മിക്കാൻ കേരള സർക്കാർ പദ്ധതിയിടുന്നു
FAQ: Palakkad examination center of KPSC (പതിവുചോദ്യങ്ങൾ)
Q1. കേരള പിഎസ്സിയുടെ ഏറ്റവും വലിയ പരീക്ഷാകേന്ദ്രം എവിടെ?
Ans: പാലക്കാട്
Q2. കേരള പിഎസ്സിയുടെ ഏറ്റവും വലിയ പരീക്ഷാകേന്ദ്രം പാലക്കാട് കെട്ടിടം എപ്പോൾ ഉദ്ഘാടനം ചെയ്യും?
Ans. ആഗസ്റ്റ് 31ന് ഉച്ചയ്ക്ക് 12നു
Q3. കേരള പിഎസ്സിയുടെ ഏറ്റവും വലിയ പരീക്ഷാകേന്ദ്രം പാലക്കാട് കെട്ടിടം ആര് ഉദ്ഘാടനം ചെയ്യും?
Ans. മുഖ്യമന്ത്രി പിണറായി വിജയൻ
Q4. പാലക്കാട് PSC പരീക്ഷാകേന്ദ്രം കെട്ടിടത്തിനു എത്ര നിലകളുണ്ട്?
Ans. നാലു നിലകൾ
Q5. കേരള പിഎസ്സിയുടെ പാലക്കാട് ഉള്ള ഏറ്റവും വലിയ പരീക്ഷാകേന്ദ്രത്തിൽ എത്ര പേർക്ക് പരീക്ഷ എഴുതാനാകും?
Ans. ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങളിൽ ഒറ്റത്തവണ 345 ഉദ്യോഗാർഥികൾ വീതം മൂന്നു സെഷനുകളിലായി ആയിരത്തിലധികം പേർക്ക് ഒരു ദിവസം പരീക്ഷ എഴുതാനാവും.
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്‌ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡുചെയ്യുക
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams