Table of Contents
കേരള PSC പുതിയ അറിയിപ്പ്, പരീക്ഷ തീയതിയിൽ മാറ്റം
കേരള PSC പുതിയ അറിയിപ്പ്: കേരള PSC യുടെ പുതിയ അറിയിപ്പ് അനുസരിച്ച് ജൂൺ 01 ന് നടത്താൻ നിശ്ചയിച്ചിരുന്ന അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ (Cat. No. 725/2021), ഡെപ്യൂട്ടി എൻജിനീയർ മെക്കാനിക്കൽ (Cat. No.218/2021) എന്നീ രണ്ട് പരീക്ഷകളും പ്രസ്തുത ദിവസം 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം നടക്കുന്ന സാഹചര്യമുള്ളതിനാൽ ജൂൺ 18 എന്ന തീയതിയിലേക്ക് മാറ്റിവച്ചിരിക്കുന്നു. മുകളിൽ സൂചിപ്പിച്ചിരിക്കുന്ന തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ കേരള PSC യുടെ അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് കേരള PSC യുടെ പരീക്ഷ തീയതി മാറ്റം സംബന്ധമായ പുതിയ അറിയിപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC പുതുക്കിയ പരീക്ഷ പ്രോഗ്രാം
രണ്ടു തസ്തികകളുടെയും പുതുക്കിയ പരീക്ഷ പ്രോഗ്രാം ചുവടെ ചേർക്കുന്നു
പുതുക്കിയ പരീക്ഷ പ്രോഗ്രാം | |||
കാറ്റഗറി നമ്പർ | തസ്തികയുടെ പേര് | ഹാൾ ടിക്കറ്റ് റിലീസ് തീയതി | പരീക്ഷ തീയതിയും സമയവും |
725/2021 | അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ (സാങ്കേതിക വിദ്യാഭ്യാസം) | 03 ജൂൺ 2023 | 18 ജൂൺ 2023 Sunday 10.30AM to 12.30 PM |
218/2021 | ഡെപ്യൂട്ടി എൻജിനീയർ മെക്കാനിക്കൽ (കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ) | 03 ജൂൺ 2023 | 18 ജൂൺ 2023 Sunday 10.30AM to 12.30 PM |
കേരള PSC പുതിയ അറിയിപ്പ് PDF
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.