Malyalam govt jobs   »   Kerala PSC   »   പോലീസ് കോൺസ്റ്റബിൾ പരീക്ഷാ വിശകലനം
Top Performing

കേരള PSC പോലീസ് കോൺസ്റ്റബിൾ പരീക്ഷാ വിശകലനം 2024

കേരള PSC പോലീസ് കോൺസ്റ്റബിൾ പരീക്ഷാ വിശകലനം 2024

കേരള PSC പോലീസ് കോൺസ്റ്റബിൾ പരീക്ഷാ വിശകലനം 2024 : കേരള പബ്ലിക് സർവീസ് കമ്മീഷൻ 2024 ജൂൺ 8-ന് പോലീസ് കോൺസ്റ്റബിൾ പരീക്ഷ വിജയകരമായി നടത്തി. ചോദ്യപേപ്പറിന്റെ മൊത്തത്തിലുള്ള ബുദ്ധിമുട്ട് നില മിതമായതായിരുന്നു. ഇന്ന് ഈ ലേഖനത്തിൽ Adda247 മലയാളം നിങ്ങൾക്കായി KPSC പോലീസ് കോൺസ്റ്റബിൾ എക്സാമിനേഷൻ 2024 പേപ്പറിന്റെ വിശകലനം കൊണ്ടുവരുന്നു. ഇതിൽ മൊത്തത്തിലുള്ള നല്ല ശ്രമങ്ങൾ, ഡിഫിക്കൽറ്റി ലെവൽ,  പ്രതീക്ഷിക്കുന്ന കട്ട് ഓഫ്, ഓരോ വിഷയത്തിന്റെയും വിശദമായ വിശകലനം എന്നിവ ഈ ലേഖനത്തിൽ നൽകിയിരിക്കുന്നു. KPSC പോലീസ് കോൺസ്റ്റബിൾ പരീക്ഷ വിശകലനം 2024 നോക്കാം.

സിവിൽ പോലീസ് ഓഫീസർ പരീക്ഷ വിശകലനം 2024

ഈ ലേഖനത്തിൽ നമ്മൾ കേരള PSC സിവിൽ പോലീസ് ഓഫീസർ പരീക്ഷ വിശകലനം 2024 നോക്കും. അവ താഴെ പറയുന്നവയാണ്.

ആകെ ചോദ്യങ്ങളുടെ എണ്ണം = 100

ജനറൽ സ്റ്റഡീസ് = 40
കറന്റ് അഫേഴ്‌സ് = 10
ഗണിതം = 10
ഇംഗ്ലീഷ് = 10
മലയാളം = 10

സിവിൽ പോലീസ് ഓഫീസർ വകുപ്പുമായി ബന്ധപ്പെട്ട പ്രത്യേക വിഷയങ്ങൾ = 20

CPO 2024 ഡിഫിക്കൽറ്റി ലെവൽ

Topics Marks Difficulty Level
History 5 Medium
Geography 5 Medium
Economics 5 Medium
Indian Constitution 8 Medium
Kerala: Governance, Legislations 3 Medium
Biology 4 Medium
Physics 3 Difficult
Chemistry 3 Difficult
Arts, Literature, Culture, Sports 4 Easy
General English 10 Medium
Malayalam/ Kannada/ Tamil 10 Easy
General Intelligence, and Mental Ability 10 Easy – Medium
Current Affairs 10 Medium
Specific Topics Related to Excise Department 20 Medium
Total 100 Medium

കേരള PSC പോലീസ് കോൺസ്റ്റബിൾ ചോദ്യപേപ്പർ 2024

കേരള PSC പോലീസ് കോൺസ്റ്റബിൾ പരീക്ഷാ വിശകലനം 2024 വിഷയം തിരിച്ച്

കേരള PSC പോലീസ് കോൺസ്റ്റബിൾ പരീക്ഷാ വിശകലനം 2024 വിഷയം തിരിച്ച്: ഒരു സാധാരണ ഉദ്യോഗാർത്ഥിക്ക് പോലും നല്ല മാർക്ക് സ്കോർ ചെയ്യാൻ കഴിയുന്ന രീതിയിൽ ആയിരുന്നു പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യങ്ങൾ. അൽപ്പം ബുദ്ധിമുട്ട് ഉള്ള മേഖല ഇംഗ്ലീഷ് ആയിരുന്നു. എന്നിരുന്നാൽ പോലും തയ്യാറെടുത്ത  ഉദ്യോഗാർത്ഥികൾക്ക് ഇവിടം സ്കോർ ചെയ്യാൻ കഴിയും.

സ്പെഷ്യൽ ടോപിക്കിൽ നിന്നുള്ള ചോദ്യങ്ങളും കുറച്ചു ബുദ്ധിമുട്ടുള്ളതായിരുന്നു. നല്ല നിലവാരം ഉള്ള ചോദ്യങ്ങൾ തന്നെയാണ് ഇത്തവണയും ഉണ്ടായിരുന്നത്. ടോപ്പിക്ക് അടിസ്ഥാനം ആക്കി പഠിച്ചവർക്ക് നല്ലതു പോലെ സ്കോർ ചെയ്യാൻ കഴിയും . പൊതു വിജ്ഞാനത്തിൽ ചോദ്യങ്ങൾ എല്ലാം മികച്ച നിലവാരത്തിൽ ഉള്ളവ ആയിരുന്നു. ഗണിത മേഖലയിൽ നിന്നും  മലയാള വിഭാഗത്തിൽ നിന്നുള്ള ചോദ്യങ്ങൾ  ആണ് റാങ്ക് നിർണയിക്കുന്നത്.

കേരള PSC പോലീസ് കോൺസ്റ്റബിൾ പരീക്ഷാ വിശകലനം – ഇംഗ്ലീഷ്

ഇംഗ്ലീഷ് ചോദ്യങ്ങൾ പൊതുവെ പ്രയാസകരമായിരുന്നു. കുഴപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉണ്ടായിരുന്നു എന്നാണ് ഉദ്യോഗാർത്ഥികൾക്കിടയിലുള്ള അഭിപ്രായം. എന്നിരുന്നാലും ഇംഗ്ലീഷ് വിഭാഗത്തിൽ നന്നായി തയ്യാറെടുത്ത ഉദ്യോഗാർത്ഥികൾക്ക് ഫുൾ മാർക്കും സ്കോർ ചെയ്യാവുന്നതാണ്.

ചോദ്യ മേഖല ചോദ്യങ്ങളുടെ എണ്ണം 
Question Tag 1
Tense 2
Synonymous 1
Collective Noun 1
Phrasal verbs 1
Preposition 2
Tenses in Conditional Sentence 1
Agreement of Verb and Subject 1
ആകെ 10

കേരള PSC പോലീസ് കോൺസ്റ്റബിൾ പരീക്ഷാ വിശകലനം – മലയാളം

മലയാളത്തിൽ 10 മാർക്കിന് ആയിരുന്നു ചോദ്യങ്ങൾ സാധാരണ ഗതിയിൽ ഉള്ളതായിരുന്നു. മലയാളത്തിൽ നിന്ന് 10 -ൽ 8-10 മാർക്ക് വരെ നേടാൻ കഴിയും.

ചോദ്യ മേഖല ചോദ്യങ്ങളുടെ എണ്ണം 
പരിഭാഷ 1
പഴഞ്ചൊല്ല് 1
സമാനപദം 1
പദശുദ്ധി 1
എതിർലിംഗം 1
ഒറ്റ പദം 1
പിരിച്ചെഴുതുക 1
ചേർത്തെഴുതുക 1
വിപരീതപദം 1
പര്യായപദം 1
ആകെ 10

കേരള PSC പോലീസ് കോൺസ്റ്റബിൾ പരീക്ഷാ വിശകലനം – പൊതുവിജ്ഞാനം

ഭൂമി ശാസ്ത്രം, ചരിത്രം എന്നി മേഖലയിലെ ചോദ്യങ്ങൾ NCERT, SCERT എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ആയിരുന്നു. സ്റ്റേറ്റ്മെന്റ് ലെവൽ ചോദ്യങ്ങളും ഉൾപ്പെട്ടിരുന്നു.

ചോദ്യ മേഖല ചോദ്യങ്ങളുടെ എണ്ണം
ചരിത്രം 8
ഭൂമിശാസ്ത്രം 7
ധന തത്വ ശാസ്ത്രം 7
ഇന്ത്യൻ ഭരണ ഘടന 6
ജീവ ശാസ്ത്രം പൊതുജന ആരോഗ്യം 2
ഭൗതിക ശാസ്ത്രം & രസതത്രം 8
കല , കായികം സാഹിത്യം , സാംസ്കാരികം 6
ആനുകാലികം 6
ആകെ 50

കേരള PSC പോലീസ് കോൺസ്റ്റബിൾ പരീക്ഷാ വിശകലനം – ഗണിത ശാസ്ത്രം

മാത്‍സ് മേഖലയിൽ നിന്നുള്ള ചോദ്യങ്ങൾ സാധാരണ ഗതിയിൽ ഉള്ള നിലവാരം ആയിരുന്നു. ഫുൾ മാർക്കും സ്കോർ ചെയ്യാവുന്ന തരത്തിലായിരുന്നു ഈ വിഭാഗത്തിലെ ചോദ്യങ്ങൾ.

ചോദ്യ മേഖല ചോദ്യങ്ങളുടെ എണ്ണം
ജോലി, സമയം 1
ത്രിമാന രൂപങ്ങൾ 1
സ്‌ഥാനം 1
ക്ലോക്ക് 1
സമയവും ദൂരവും 1
ക്രിയ 1
പ്രോഗ്രഷൻ 1
ശതമാനം 1
തുക 1
പലിശ 1
ആകെ 10

സിവിൽ പോലീസ് ഓഫീസർ വകുപ്പുമായി ബന്ധപ്പെട്ട പ്രത്യേക വിഷയങ്ങൾ

സ്പെഷ്യൽ ടോപിക്കിൽ നിന്നുള്ള ചോദ്യങ്ങൾ വളരെ പ്രയാസകരമായ ചോദ്യങ്ങൾ ആയിരുന്നു.  പ്രത്യേകം സ്പെഷ്യൽ ടോപ്പിക്ക് പഠിച്ച് പോയ ഉദ്യോഗാർത്ഥികൾക്ക് വളരെ നന്നായി എഴുതാൻ പറ്റുന്ന രീതിയിൽ ആയിരുന്നു ചോദ്യങ്ങൾ. ആകെ മൊത്തം പരീക്ഷ നല്ല നിലവാരം ഉള്ള പരീക്ഷ ആയിരുന്നു. എന്നിരുന്നാലും സ്പെഷ്യൽ ടോപ്പിക്ക് നന്നായി പഠിക്കണം എന്ന വാദവും ഉയർന്ന് വരുന്നുണ്ട്.

കേരള PSC പോലീസ് കോൺസ്റ്റബിൾ 2024 പ്രതീക്ഷിത കട്ട് ഓഫ്

ഇന്ന് നടന്ന കേരള PSC പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ പ്രതീക്ഷിക്കുന്ന കട്ട് ഓഫ് 48-56 ആണ്.

Sharing is caring!

കേരള PSC പോലീസ് കോൺസ്റ്റബിൾ പരീക്ഷാ വിശകലനം 2024_3.1