Malyalam govt jobs   »   News   »   Kerala PSC Rank List 2022
Top Performing

Kerala PSC Rank List 2022, 500+ appointments open from canceled Rank lists| റദ്ദായ ലിസ്റ്റുകളിൽ നിന്ന് 500+ നിയമനവഴി തുറക്കുന്നു

Kerala PSC Rank List 2022: With the Supreme Court rejecting PSC’s appeal against the extension of the rank list, the possibility of appointing about 500 candidates from various canceled lists has been proved. In this article we discussed about the Kerala PSC Rank List 2022, 500+ appointments open from canceled Rank lists.

Kerala PSC Rank List 2022

Kerala PSC Rank List 2022: റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുന്നതിനെതിരെയുള്ള  പി.എസ്.സി -യുടെഅപ്പീൽ സുപ്രീം കോടതി തള്ളിയതോടെ റദ്ദായ വിവിധ ലിസ്റ്റുകളിൽ നിന്ന് അഞ്ഞൂറോളം പേർക്കു നിയമനസാധ്യത തെളിഞ്ഞു. ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ്സർജൻ , നഴ്സ് , വിദ്യാഭ്യാസ വകുപ്പിൽ യുപി ടീച്ചർ , എച്ച്എസ്എസ്ടി ഇംഗ്ലീഷ് , വാട്ടർ അതോറിറ്റി മീറ്റർ റീഡർ തുടങ്ങി പത്തിലധികം ലിസ്റ്റിൽനിന്നും ആണ് നിയമനം നൽകുക. വിധിപകർപ്പ് ലഭിച്ചാലുടൻ നടപടി ആരംഭിക്കും. റാങ്ക് ലിസ്റ്റ് (Kerala PSC Rank List 2022) കാലാവധി നീട്ടുന്നതു തങ്ങളുടെ വിവേചനാധികാരമാണന്നും, കോടതിക്കും ട്രൈബ്യൂണലിനും ഇടപെടാൻ കഴിയില്ലെന്നുമുള്ള പി.എസ്.സി -യുടെ വാദമാണു സുപ്രീം കോടതി തള്ളിയത്.

Fill the Form and Get all The Latest Job Alerts – Click here

Kerala PSC Rank List 2022, 500+ appointments open from canceled Rank lists_3.1
Adda247 Kerala Telegram Link

Read More: Kerala PSC Upcoming Recruitment 2022

Kerala PSC Rank List 2022: Overview

  • റാങ്ക്‌ലിസ്റ്റ് നീട്ടുന്നതിന് എതിരായ പി എസ് സി അപ്പീൽ
    സുപ്രീം കോടതി തള്ളി .
  • റദ്ദായലിസ്റ്റുകൾ നിന്ന് നിയമന വഴി തുറക്കുന്നു .
  • അഞ്ഞൂറിലധികം നിയമന സാധ്യതകൾ .
  • സ്റ്റാഫ് നഴ്സ് തസ്തികയിൽ മുന്നൂറോളം  നിയമന സാധ്യത.

Read More: Biggest Offer by Adda247

Kerala PSC Rank List 2022: Judgment will be enforced (വിധി നടപ്പാക്കും: PSC ചെയർമാൻ)

Kerala PSC Rank List 2022: റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുമെന്നു PSC ചെയർമാൻ എം.കെ സക്കീർ വ്യക്തമാക്കി . കേസ് നിലനിന്നിരുന്നതിനാൽ ആ കാലയളവിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ മാറ്റിവച്ചിരുന്നു . വിധിപകർപ്പ് ലഭിച്ചാലുടൻ അർഹരായ ഉദ്യോഗാർഥികൾക്കു നിയമന ശുപാർശ നൽകാൻ നടപടി ആരംഭിക്കുമെന്നും ചെയർമാൻ പറഞ്ഞു .

Read More: Most Important Topics For Kerala High Court Assistant 2022

Kerala PSC Rank List 2022: Dispute lasted for six years (ആറു വർഷത്തോളം നീണ്ട തർക്കം) 

2016 ജൂൺ 30ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റ്കളുടെ കാലാവധി സർക്കാർ ശുപാർശയുടെ അടിസ്ഥാനത്തിൽ 2016 ഡിസംബർ 30 വരെ PSC നീട്ടിയിരുന്നു . സർക്കാർ വീണ്ടും നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ 2016 ഡിസംബർ 31 മുതൽ 2017 ജൂൺ 29 വരെയും നീട്ടി. ആദ്യ ശുപാർശയെ തുടർന്ന് ഒരു ദിവസമെങ്കിലും കാലാവധി നീട്ടികിട്ടിയ റാങ്ക് ലിസ്റ്റുകൾക്കു ജൂൺ 29 വരെ നീട്ടിയതിന്റെ ആനുകൂല്യം നൽകാൻ പാടില്ലെന്ന സർക്കാർ നിർദേശം PSC അംഗീകരിച്ചതാണു തർക്കത്തിനിടയാക്കിയത് .

ഇതിനെതിരെ ഉദ്യോഗാർഥികൾ അഡ്മിനിസ്ട്രേറ്റീവ്ട്രൈബ്യൂണലിൽ
നിന്ന് അനുകൂല ഉത്തരവു നേടി. ഈ ഉത്തരവിനെതിരെ PSC
ഹൈ കോടതിയെ സമീപിച്ചു . അവിടെയും ഉദ്യോഗാർഥികൾക്ക് അനുകൂലമായിരുന്നു വിധി . ചില ലിസ്റ്റുകൾ മാത്രം നീട്ടുന്നതു വിവേചനപരവും അന്യായവുമാണെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി PSC -യുടെ വാദം അംഗീകരിക്കാതിരുന്നത് .
ഇതിനെതിരെ PSC സുപ്രീം കോടതിയെ സമീപിച്ചു .
സുപ്രീം കോടതി വിധിയും എതിരായതോടെ അർഹരായ ഉദ്യോഗാർഥികൾക്കു നിയമനം നൽകാൻ PSC തീരുമാനിക്കുകയായിരുന്നു .

Kerala PSC Rank List 2022: The government’s insistence (സർക്കാരിന്റെ പിടിവാശി, പി.എസ്.സി ക്കു പുലിവാൽ)

Kerala PSC Rank List 2022: ഒരിക്കൽ നീട്ടിയ റാങ്ക് ലിസ്റ്റുകൾ വീണ്ടും നീട്ടാൻ പാടില്ലെന്ന സർക്കാരിന്റെ പിടിവാശി നടപ്പാക്കാൻ തീരുമാനിച്ചതാണു പി.എസ്.സി –  ക്ക്പുലിവാലായത് . പി.എസ്.സി -യുടെ വാദം ഹൈക്കോടതി തള്ളിയപ്പോഴേ വിധി നടപ്പാക്കിയിരുന്നെങ്കിൽ നടപടികൾ ഇത്രയും നീളില്ലായിരുന്നു . ഹൈക്കോടതി വിധി നടപ്പാക്കി നിയമന ശുപാർശനൽകാൻ ഒരു വിഭാഗം പി.എസ്.സി അംഗങ്ങൾ പോലും നിർദേശിച്ചിട്ടു പോലും സർക്കാർ തീരുമാനം നടപ്പാക്കിയേ തീരൂ എന്നു മറുഭാഗത്തിന്റെ കടുംപിടിത്തം പിടിച്ചു . പിഎസ് സി യുടെവാദം സുപ്രീംകോടതി തള്ളിയത് സർക്കാരിനും പിഎസ്‌സി -ക്കും ഒരുപോലെ തിരിച്ചടിയായി .

Kerala PSC Rank List 2022: More Appointments in the Nurse Position (നഴ്സ് തസ്തികയിൽ കൂടുതൽ നിയമനം)

Kerala PSC Rank List 2022: ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് – 2 തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കാണുസുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കൂടുതൽ നിയമനം ലഭിക്കുക . ഏകദേശം 300പേർക്കുശുപാർശ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു . തിരുവനന്തപുരം , കൊല്ലം , എറണാകുളം , കണ്ണൂർ , കാസർകോട് ജില്ലകളിലായി മുന്നൂറോളം പേരാണു കേസിൽ കക്ഷി ചേർന്നിരുന്നത്.

Kerala PSC 10th Level Preliminary Exam Confirmation 2022

Kerala PSC Rank List 2022: Loss of lakhs to job seekers (ഉദ്യോഗാർഥികൾക്ക് നഷ്ടം ലക്ഷങ്ങൾ)

Kerala PSC Rank List 2022: തർക്കം മൂലം 2016 മുതൽ പലർക്കും ലഭിക്കേണ്ടിയിരുന്ന നിയമനം നഷ്ടമായി. ലക്ഷക്കണക്കിനു രൂപയാണു ശമ്പളയിനത്തിൽ ഇവർക്കു നഷ്ടമായത് . 5 വർഷത്തെ സീനിയോറിറ്റി, ഇൻക്രിമെന്റ്, ശമ്പളപരിഷ്കരണ ആനുകൂല്യങ്ങൾ എന്നിവ എല്ലാം  ഉദ്യോഗാർഥികൾക്കു നഷ്ടമായി. സുപ്രീം കോടതി വരെ പോയി കേസ് നടത്താൻ ചെലവായ ലക്ഷങ്ങൾ വേറെ.

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

നിങ്ങളുടെ വരാനിരിക്കുന്ന എല്ലാ പരീക്ഷകൾക്കും Adda247 എല്ലാ ആശംസകളും നേരുന്നു. ഇന്ന് തന്നെ നിങ്ങളുടെ തയ്യാറെടുപ്പ് ആരംഭിക്കുക. ആയിരക്കണക്കിന് ചോദ്യങ്ങൾക്ക് Adda247 നിങ്ങളെ സഹായിക്കും. മോക്ക് ടെസ്റ്റുകൾ പരീക്ഷിക്കുക, നിങ്ങളുടെ വിജയ നിരക്ക് മെച്ചപ്പെടുത്താൻ സ്വയം വിശകലനം ചെയ്യുക. ഒന്നും നിങ്ങളുടെ അടുക്കൽ എളുപ്പത്തിൽ വരുന്നില്ല, അതിനാൽ നിങ്ങൾ ലക്ഷ്യത്തിലെത്തുന്നത് വരെ കഠിനാധ്വാനം ചെയ്യുക, ഒരിക്കലും ഒന്നും നഷ്‌ടപ്പെടുത്തരുത് അത് അവസാനമാക്കുകയും ചെയ്യുക.

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Mahapack
Kerala Mahapack

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

Kerala PSC Rank List 2022, 500+ appointments open from canceled Rank lists_5.1