Table of Contents
കേരള PSC SI മെയിൻസ് കട്ട് ഓഫ് 2023
കേരള PSC SI മെയിൻസ് കട്ട് ഓഫ് 2023: ഓഗസ്റ്റ് 23 ന് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് തസ്തികയിലേക്കുള്ള മെയിൻസ് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ കട്ട് ഓഫ് മാർക്ക് എങ്ങനെ ആവും എന്നുള്ളതിൽ ആശങ്കാകുലരാണ്. SI മെയിൻസ് പരീക്ഷയുടെ കട്ട് ഓഫ് മാർക്കിനെ അടിസ്ഥാനമാക്കിയാണ് SI ഫിസിക്കൽ ടെസ്റ്റിലേക്ക് യോഗ്യത നേടാൻ കഴിയൂ. ആയതിനാൽ കേരള PSC SI മെയിൻസ് പരീക്ഷയുടെ പ്രതീക്ഷിത കട്ട് ഓഫ് മാർക്ക് ഞങ്ങൾ ഈ ലേഖനത്തിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നു.
സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് കട്ട് ഓഫ് 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് കട്ട് ഓഫ് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് കട്ട് ഓഫ് 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | കട്ട് ഓഫ് |
വകുപ്പ് | പോലീസ് |
തസ്തികയുടെ പേര് | സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് |
കാറ്റഗറി നമ്പർ | 669/2022, 670/2022, 671/2022, 672/2022, 673/2022 |
SI മെയിൻസ് പരീക്ഷാ തീയതി | 23 ഓഗസ്റ്റ് 2023 |
SI മെയിൻസ് റിസൾട്ട് റിലീസ് തീയതി | ഉടൻ പ്രസിദ്ധീകരിക്കും |
SI മെയിൻസ് കട്ട് ഓഫ് റിലീസ് തീയതി | ഉടൻ പ്രസിദ്ധീകരിക്കും |
ഔദ്യോഗിക വെബ്സൈറ്റ് | keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പ്രതീക്ഷിത കട്ട് ഓഫ് 2023
സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷാ വിശകലനത്തിന്റെയും, മുൻവർഷങ്ങളിലെ കട്ട് ഓഫ് മാർക്കിന്റെയും അടിസ്ഥാനത്തിലാണ് SI മെയിൻസ് എഴുത്തു പരീക്ഷയുടെ പ്രതീക്ഷിക്കാവുന്ന കട്ട് ഓഫ് മാർക്ക് തയ്യാറാക്കിയിക്കുന്നത്. സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷയുടെ ഡിഫിക്കൽറ്റി ലെവൽ=> മോഡറേറ്റ്- ഡിഫിക്കൽറ്റ് എന്നായി കണക്കാക്കാം. പരീക്ഷയുടെ പൊതുസ്വഭാവം വെച്ച് നോക്കുമ്പോൾ കട്ട് ഓഫ് മാർക്ക് 38- 43 നു ഇടയിൽ ആവാനാണ് കൂടുതൽ സാധ്യത.
SI മെയിൻസ് കട്ട് ഓഫ് 2023 | |
തസ്തികയുടെ പേര് | പ്രതീക്ഷിത കട്ട് ഓഫ് |
സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് | 38- 43 മാർക്ക് |
കേരള PSC SI മെയിൻസ് കട്ട് ഓഫ് 2023: പ്രാധാന്യം
- ഏതൊരു അപേക്ഷകനും സ്കോർ ചെയ്യേണ്ട ഏറ്റവും കുറഞ്ഞ മാർക്കാണിത്.
- ഏതെങ്കിലും ഉദ്യോഗാർത്ഥി ഏറ്റവും കുറഞ്ഞ കട്ട് ഓഫ് മാർക്ക് നേടുന്നതിൽ പരാജയപ്പെട്ടാൽ അവരെ അയോഗ്യരായ ഉദ്യോഗാർത്ഥികളായി കണക്കാക്കുന്നു.
- ഇത്തരത്തിലുള്ള മാർക്കുകൾ ചില തൊഴിൽ അവസരങ്ങളും യോഗ്യതാ മാനദണ്ഡമായി കണക്കാക്കുന്നു.
- കട്ട് ഓഫ് നേടുന്ന ഉദ്യോഗാർത്ഥികൾ കേരള PSC SI ഫിസിക്കൽ ടെസ്റ്റിലേക്ക് യോഗ്യരായിരിക്കും.
- ചുവടെ കൊടുത്തിരിക്കുന്ന ചില ഘടകങ്ങളെ അടിസ്ഥാനമാക്കി ഉദ്യോഗസ്ഥർ കേരള PSC SI മെയിൻസ് കട്ട് ഓഫ് മാർക്ക് 2023 തയ്യാറാക്കും
- പരീക്ഷയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം
- ഉദ്യോഗാർത്ഥികളുടെ വിഭാഗം
- മുൻ വർഷത്തെ കട്ട് ഓഫ് മാർക്ക്
- ലഭ്യമായ ഒഴിവുകളുടെ എണ്ണം
- ചോദ്യപേപ്പറിന്റെ കാഠിന്യം