Table of Contents
കേരള PSC SSLC മെയിൻസ് പരീക്ഷ അറിയിപ്പ്- പരീക്ഷാകേന്ദ്രമാറ്റം
കേരള പബ്ലിക് സർവീസ് കമ്മീഷൻ പാലക്കാട് ജില്ലയിലെ പരീക്ഷാകേന്ദ്രമാറ്റം സംബന്ധിച്ച് പുതിയ അറിയിപ്പ് പ്രസിദ്ധീകരിച്ചു. കേരള PSC SSLC മെയിൻസ് പരീക്ഷ മെയ് 17 ന് രാവിലെ 10:30 മുതൽ 12:30 വരെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. പാലക്കാട് താമസിക്കുന്ന ചില ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങൾ റീ അലോട്ട് ചെയ്തിരിക്കുന്നു എന്നതാണ് അറിയിപ്പിൽ കൊടുത്തിരിക്കുന്നത്. അറിയിപ്പിൽ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഉള്ള ഉദ്യോഗാർത്ഥികൾ പഴയ പരീക്ഷാകേന്ദ്രത്തിന്റെ ഹാൾ ടിക്കറ്റുമായി പുതിയ പരീക്ഷാകേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് കേരള PSC യുടെ SSLC മെയിൻസ് പരീക്ഷ സംബന്ധമായ പുതിയ അറിയിപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC SSLC മെയിൻസ് പരീക്ഷാകേന്ദ്രമാറ്റം അറിയിപ്പ്
മെയ് 17 ന് നടക്കാനിരിക്കുന്ന SSLC ലെവൽ മെയിൻസ് പരീക്ഷയ്ക്ക് പാലക്കാട് ജില്ലയിൽ ചുവടെ പറയുന്ന വിധം പരീക്ഷാകേന്ദ്രത്തിൽ മാറ്റം വരുത്തിയിരിക്കുന്നു.
കേരള PSC SSLC മെയിൻസ് പരീക്ഷാകേന്ദ്രമാറ്റം അറിയിപ്പ് | ||
പഴയ പരീക്ഷാകേന്ദ്രം | പുതിയ പരീക്ഷാകേന്ദ്രം | ഉദ്യോഗാർഥികളുടെ രജിസ്ട്രേഷൻ നമ്പർ |
Govt. Moyan Model Girls Higher Secondary School, Palakkad (Centre-I) |
Govt. APHSS, Elappulli, Palakkad | 1046100 – 1046399 |
Govt. Moyan Model Girls Higher Secondary School, Palakkad (Centre-II) |
Sree Narayana Public School, Elappulli, Palakkad | 1046400 – 1046599 |
കേരള PSC SSLC മെയിൻസ് പരീക്ഷ അറിയിപ്പ് PDF
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.