Table of Contents
കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ തീയതി 2024
കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ തീയതി 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ മെയ് മാസം 11 ന് നടത്താൻ തീരുമാനിച്ചിരുന്ന കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ ചില സാങ്കേതിക കാരണങ്ങളാൽ ജൂൺ മാസത്തേക്ക് മാറ്റിവെച്ചു. വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ പരീക്ഷാ തീയതി പരിശോധിക്കാം. കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ തീയതി 2024 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
കേരള വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ തീയതി അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ തീയതി 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ തീയതി 2024 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷാ തീയതി |
വകുപ്പ് | വനിതാ പോലീസ് ബറ്റാലിയൻ (പോലീസ്) |
പോസ്റ്റിന്റെ പേര് | വനിതാ പോലീസ് കോൺസ്റ്റബിൾ |
കാറ്റഗറി നമ്പർ | 507/2023, 584/23, 732/23,733/23 |
വനിതാ പോലീസ് കോൺസ്റ്റബിൾ അഡ്മിറ്റ് കാർഡ് തീയതി | 15 ജൂൺ 2024 |
വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷാ തീയതി | 29 ജൂൺ 2024 |
പരീക്ഷാ മോഡ് | ഒ എം ആർ /ഓൺലൈൻ (ഒബ്ജക്റ്റീവ് മൾട്ടിപ്പിൾ ചോയ്സ്) |
ചോദ്യങ്ങളുടെ മാധ്യമം | പാർട്ട് – I, II,III, V, VI – മലയാളം/തമിഴ്/കന്നഡ പാർട്ട് IV – ഇംഗ്ലീഷ് |
ആകെ മാർക്ക് | 100 |
പരീക്ഷയുടെ സമയ ദൈർഘ്യം | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Fill the Form and Get all The Latest Job Alerts – Click here
കേരള വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ 2024
മെയ് 11ന് നടത്താനിരുന്ന വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ ചില സാങ്കേതിക തകരാറുകളെ തുടർന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ മാറ്റിവച്ചു. 2024 മെയ് മാസത്തെ അന്തിമ കലണ്ടർ വഴി കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ മാറ്റിവയ്ക്കൽ അറിയിപ്പ് പ്രസിദ്ധീകരിച്ചു. 2024 ജൂൺ മാസത്തെ കലണ്ടർ വഴി വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ പുതുക്കിയ തീയതി പ്രസിദ്ധീകരിച്ചു.
വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ 2024 | |
വനിതാ പോലീസ് കോൺസ്റ്റബിൾ അഡ്മിറ്റ് കാർഡ് തീയതി | 15 ജൂൺ 2024 |
വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷാ തീയതി | 29 ജൂൺ 2024 |
വനിതാ പോലീസ് കോൺസ്റ്റബിൾ കേരള PSC പരീക്ഷ 2024 വിജ്ഞാപനം PDF
വനിതാ പോലീസ് കോൺസ്റ്റബിൾ പുതുക്കിയ പരീക്ഷ തീയതി അറിയാൻ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക. കേരള പിഎസ്‌സി വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ തീയതി 2024 അറിയിപ്പ് PDF പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ തീയതി 2024 വിജ്ഞാപനം PDF
കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ ഹാൾ ടിക്കറ്റ് 2024
കേരള പിഎസ്‌സി വനിതാ പോലീസ് കോൺസ്റ്റബിൾ ഹാൾ ടിക്കറ്റ് 2024 കെപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ 2024 ജൂൺ 15 മുതൽ ലഭ്യമാകും. ഉദ്യോഗാർത്ഥികൾ ഹാൾ ടിക്കറ്റ് അവരവരുടെ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്‌ത് പ്രിൻ്റൗട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്. ഹാൾ ടിക്കറ്റ് ഇല്ലാതെ ഉദ്യോഗാർത്ഥികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ല.
വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ പാറ്റേൺ
കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.
- ഒബ്ജക്ടീവ് അടിസ്ഥാനത്തിലുള്ള പരീക്ഷയാണിത്.
- ആകെ 1.30 മണിക്കൂറാണ് പരീക്ഷാ ദൈർഘ്യം.
- ആകെ മാർക്ക് 100.
- ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് നൽകും.
- ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയ്ക്കുന്നു.
വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ പാറ്റേൺ | ||
പാർട്ട് | സെക്ഷൻസ് | മാർക്ക് |
പാർട്ട് I | പൊതുവിജ്ഞാനം:-
ചരിത്രം (5 Marks) ഭൂമിശാസ്ത്രം (5 Marks) ധനതത്വശാസ്ത്രം (5 Marks) ഇന്ത്യൻ ഭരണഘടന (8 Marks) കേരളം – ഭരണവും ഭരണസംവിധാനങ്ങളും (3 Marks) ജീവശാസ്ത്രവും പൊതുജനാരോഗ്യവും (4 Marks) ഭൗതികശാസ്ത്രം (3 Marks) രസതന്ത്രം (3 Marks) കല, കായിക, സാഹിത്യ, സംസ്കാരം (4 Marks) |
40 മാർക്ക് |
പാർട്ട് II | ആനുകാലിക വിഷയങ്ങൾ | 10 മാർക്ക് |
പാർട്ട് III | ലഘുഗണിതവും മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും | 10 മാർക്ക് |
പാർട്ട് IV | General English | 10 മാർക്ക് |
പാർട്ട് V | പ്രാദേശിക ഭാഷകൾ- മലയാളം/ തമിഴ്/ കന്നഡ | 10 മാർക്ക് |
പാർട്ട് VI | Special Topic- തസ്തികകളുടെ ജോലി സ്വഭാവവുമായി ബന്ധപ്പെട്ട വിഷയങ്ങൾ | 20 മാർക്ക് |
ആകെ | 100 മാർക്ക് |
വനിതാ പോലീസ് കോൺസ്റ്റബിൾ കേരള പിഎസ്‌സി സിലബസ് 2024
വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷാ തീയതിക്കൊപ്പം, വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ചു. വനിതാ പോലീസ് കോൺസ്റ്റബിൾ കേരള PSC സിലബസ് PDF ചുവടെ കൊടുത്തിട്ടുള്ള ഡയറക്റ്റ് ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം.
വനിതാ പോലീസ് കോൺസ്റ്റബിൾ സിലബസ് 2024