Malyalam govt jobs   »   Study Materials   »   ഖാദി ബോർഡ് LDC പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം?

30 ദിവസത്തിനുള്ളിൽ ഖാദി ബോർഡ് LDC പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം?

ഖാദി ബോർഡ് LD ക്ലർക്ക് 2023

ഖാദി ബോർഡ് LD ക്ലർക്ക് 2023: ഒക്ടോബർ- നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന ഖാദി ബോർഡ് LD ക്ലർക്ക് 2023 പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒരു ഉദ്യോഗാർത്ഥി ആണോ നിങ്ങൾ? വരുന്ന 30 ദിവസങ്ങൾ പരീക്ഷയ്ക്കായി എങ്ങനെ പ്രയോജനപ്പെടുത്താം? ഏതൊരു പരീക്ഷയ്ക്കും പഠിച്ചു തുടങ്ങുന്നതിനു മുൻപ് അതിന്റെ പരീക്ഷാ രീതിയെക്കുറിച്ചും സിലബസിനെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ഖാദി ബോർഡ് LD ക്ലർക്ക് പരീക്ഷയിൽ വിജയിക്കണമെങ്കിൽ ഒരു മികച്ച പ്രിപ്പറേഷൻ സ്ട്രാറ്റജി ഉണ്ടായിരിക്കണം എന്നത് അനിവാര്യമാണ്. ഈ ലേഖനത്തിലൂടെ ഖാദി ബോർഡ് LD ക്ലർക്ക് 2023 പരീക്ഷയ്ക്ക് അനായാസമായി എങ്ങനെ പഠിക്കാം എന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.

ഖാദി ബോർഡ് LDC 2023 ന് വേണ്ടി 30 ദിവസത്തിനുള്ളിൽ എങ്ങനെ തയ്യാറെടുക്കാം?

സിലബസ്: ഏതൊരു പരീക്ഷയുടെയും അടിസ്ഥാന ഘടകമാണ് സിലബസ്. ദിവസവും നമ്മൾ സിലബസ് വായിച്ചിരിക്കണം കാരണം ഓരോ വിഷയവും എത്രത്തോളം ആഴത്തിൽ പഠിക്കണം, അതേപോലെ എന്തു പഠിക്കരുത് എന്ന് മനസ്സിലാക്കാനും അതുവഴി സാധ്യമാകും.

മുൻവർഷ ചോദ്യപേപ്പർ:

  • നമ്മൾ ഈ 30 ദിവസത്തിനുള്ളിൽ തയ്യാറെടുക്കുമ്പോൾ തീർച്ചയായും നോക്കിയിരിക്കേണ്ടതാണ് മുൻകാല ചോദ്യപേപ്പറുകൾ, കാരണം PSCക്ക് 60% വും മുൻകാല ചോദ്യങ്ങളാണ് വരാറുള്ളത്.
  • 2022 ൽ 5 ഘട്ടങ്ങളിലായി 10th ലെവൽ പ്രിലിംസ് നടത്തിയിട്ടുണ്ട്. ആ അഞ്ചു ചോദ്യപേപ്പറും അതിൻറെ വിശദീകരണവും ഓരോ ഓപ്ഷനും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും സൂക്ഷ്മമായി പഠിക്കണം.
  • അതേപോലെ 2021ൽ PSC പാറ്റേൺ മാറിയതിനു ശേഷം നടത്തിയ 10th ലെവൽ പ്രിലിംസ് ചോദ്യപേപ്പറും ഇതേപോലെ വിശദീകരിച്ചു പഠിക്കേണ്ടതുണ്ട്.
  • അതിൻറെ കൂടെ തന്നെ 2023 ൽ നടന്ന 10 ലെവൽ മെയിൻസ് പരീക്ഷയുടെ സ്പെഷ്യൽ ടോപ്പിക്ക് ഒഴികെയുള്ള ഭാഗങ്ങൾ സിലബസ് അനുസരിച്ച് ചോദ്യങ്ങൾ വിലയിരുത്തി പഠിക്കുക.
    ഇത്രയും നോക്കുമ്പോൾ തന്നെ പരീക്ഷയെപ്പറ്റി ഒരു ധാരണ ലഭിക്കും.

ദൈനംദിന ആനുകാലികം: എല്ലാ മത്സര പരീക്ഷകളിലും ആനുകാലിക വിഷയങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദേശീയ, അന്തർദേശീയ, സംസ്ഥാന അധിഷ്‌ഠിത ആനുകാലിക വിഷയങ്ങളെക്കുറിച്ച് ഉദ്യോഗാർത്ഥികൾ നിർബന്ധമായും വായിക്കണം. ദി ഹിന്ദു (The Hindu), ദി ഇന്ത്യൻ എക്സ്പ്രസ് (The Indian Express) പോലെയുള്ള പത്രങ്ങൾ വായിക്കുക എന്നതാണ് തയ്യാറെടുപ്പിനുള്ള ഏറ്റവും നല്ല മാർഗം. പത്രങ്ങൾ വായിക്കുക മാത്രമല്ല അവയിൽ നിന്നും നോട്ട്സ് ഉണ്ടാക്കുക എന്നതും ഒരു സുപ്രധാനമായ ഘടകമാണ്. നിങ്ങൾക്ക് അനായാസമായി ഡെയ്‌ലി കറന്റ് അഫയേഴ്‌സ് പഠിക്കാൻ ഞങ്ങൾ Addapedia- ഡെയ്‌ലി കറന്റ് അഫയേഴ്‌സ് എൻസൈക്ലോപീഡിയ ഒരുക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. PDF രൂപത്തിൽ ഡൗൺലോഡ് ചെയ്ത് പഠിക്കുക.

മോക്ക് ടെസ്റ്റ്:
ദിവസവും ഒന്ന് എന്ന രീതിയിൽ മോക്ക് ടെസ്റ്റ് അറ്റൻഡ് ചെയ്യുക.  വെറുതെ അറ്റൻഡ് ചെയ്ത് പോയാൽ പോരാ അതിൻറെ ഓരോ ചോദ്യവും വിശദീകരിച്ച് പഠിക്കുക.

Khadi Board LDC Special Batch

ഇനിയുള്ള 30 ദിവസത്തിൽ നിങ്ങൾക്ക് വിജയം സുനിശ്ചിതമാകാൻ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ ഖാദി ബോർഡ് LDC ബാച്ച് ആരംഭിച്ചിരിക്കുന്നു. വ്യക്തമായ മാർഗ്ഗനിർദ്ദേശത്തിനും മികച്ച റാങ്കിനും വേണ്ടി Khadi Board LDC Special ബാച്ചിൽ ജോയിൻ ചെയ്യുക.

KHADI BOARD Special Batch

കോഴ്‌സ് ഹൈലൈറ്റുകൾ

  • 200+ hours Two way interactive live classes
  • Mentor Support & Progress Card
  • Daily CA & Study Task
  • New Pattern based weekly exams, Topic wise exams
  • Telegram Group for doubt clearance with faculty and mentor
  • New pattern previous papers and model exam

 

Sharing is caring!

30 ദിവസത്തിനുള്ളിൽ ഖാദി ബോർഡ് LDC പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം?_4.1

FAQs

ഖാദി ബോർഡ് LDC 2023 പരീക്ഷയ്ക്ക് എങ്ങനെ പഠിച്ചു തുടങ്ങണം?

ഖാദി ബോർഡ് LDC 2023 പരീക്ഷയുടെ പ്രിപ്പറേഷൻ സ്ട്രാറ്റജി ലേഖനത്തിൽ ലഭിക്കും.