Table of Contents
കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ് 2024
കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ് 2024: ജൂൺ 05 ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഔദ്യോഗിക വെബ്സൈറ്റായ @kochimetro.org/career ൽ കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ് 2024 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അസിസ്റ്റൻ്റ്, എക്സിക്യൂട്ടീവ്, സെക്യൂരിറ്റി ഓഫീസർ, ചീഫ് സെക്യൂരിറ്റി ഓഫീസർ എന്നി തസ്തികകളിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിജ്ഞാപനത്തിൽ നൽകിയിയിരിക്കുന്ന അസിസ്റ്റൻ്റ് തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ് സംബന്ധമായ എല്ലാ വിവരങ്ങളും ലഭിക്കും.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2024: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2024 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2024 | |
ഓർഗനൈസേഷൻ | കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികയുടെ പേര് | അസിസ്റ്റൻ്റ് (ഫിനാൻസ്), എക്സിക്യൂട്ടീവ്, സെക്യൂരിറ്റി ഓഫീസർ, ചീഫ് സെക്യൂരിറ്റി ഓഫീസർ |
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി | 05 ജൂൺ 2024 |
അപേക്ഷിക്കാനുള്ള അവസാന തീയതി | 19 ജൂൺ 2024 |
അപേക്ഷാ രീതി | ഓൺലൈൻ |
ശമ്പളം | Rs. 20,000-1,40,000/- |
ഒഴിവുകൾ | 06 |
സെലെക്ഷൻ പ്രോസസ്സ് | ഷോർട്ട് ലിസ്റ്റിംഗ്, അഭിമുഖം |
ജോലി സ്ഥലം | എറണാകുളം (കൊച്ചി) |
ഔദ്യോഗിക വെബ്സൈറ്റ് | kochimetro.org/career |
കൊച്ചി മെട്രോ റെയിൽ വിജ്ഞാപനം PDF
KMRL വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കൊച്ചി മെട്രോ റെയിൽ വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
കൊച്ചി മെട്രോ റെയിൽ വിജ്ഞാപനം 2024 | |
തസ്തികയുടെ പേര് | വിജ്ഞാപനം PDF |
അസിസ്റ്റൻ്റ് (ഫിനാൻസ്) | ഡൗൺലോഡ് |
എക്സിക്യൂട്ടീവ് (ടെലികോം) | ഡൗൺലോഡ് |
സെക്യൂരിറ്റി ഓഫീസർ | ഡൗൺലോഡ് |
ചീഫ് സെക്യൂരിറ്റി ഓഫീസർ | ഡൗൺലോഡ് |
കൊച്ചി മെട്രോ റെയിൽ ഒഴിവുകൾ
കൊച്ചി മെട്രോ റെയിൽ 2024 | |
തസ്തികയുടെ പേര് | ഒഴിവുകൾ |
അസിസ്റ്റൻ്റ് (ഫിനാൻസ്) | 03 |
എക്സിക്യൂട്ടീവ് (ടെലികോം) | 01 |
സെക്യൂരിറ്റി ഓഫീസർ | 01 |
ചീഫ് സെക്യൂരിറ്റി ഓഫീസർ | 01 |
ആകെ | 06 |
കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ് 2024 അപ്ലൈ ഓൺലൈൻ
KMRL വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ജൂൺ 19 ആണ്.
കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ് 2024 അപ്ലൈ ഓൺലൈൻ ലിങ്ക്
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2024- പ്രായപരിധി
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. KMRL വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2024 | |
തസ്തികയുടെ പേര് | പ്രായപരിധി |
അസിസ്റ്റൻ്റ് (ഫിനാൻസ്) | 28 വയസ്സ് |
എക്സിക്യൂട്ടീവ് (ടെലികോം) | 32 വയസ്സ് |
സെക്യൂരിറ്റി ഓഫീസർ | മിനിമം 56 വയസ്സ് മാക്സിമം 62 വയസ്സ് |
ചീഫ് സെക്യൂരിറ്റി ഓഫീസർ | മിനിമം 56 വയസ്സ് മാക്സിമം 62 വയസ്സ് |
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2024- വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. KMRL വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2024 | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
അസിസ്റ്റൻ്റ് (ഫിനാൻസ്) | വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്ന് 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ഫുൾ ടൈം റെഗുലർ ബിരുദം കൂടാതെ CA ഇൻ്റർമീഡിയറ്റ് കൂടാതെ യഥാക്രമം CA/CMA ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് CA ഇൻ്റർമീഡിയറ്റ് അല്ലെങ്കിൽ CMA ഇൻ്റർമീഡിയറ്റ് പാസായവരും (CA ഫൈനൽ അല്ലെങ്കിൽ CMA ഫൈനൽ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.) പ്രവർത്തി പരിചയം: കൊമേഴ്‌സ്യൽ അക്കൗണ്ട്‌സ്/ഫിനാൻസിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം |
എക്സിക്യൂട്ടീവ് (ടെലികോം) | വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ B.Tech/B.E.
പ്രവർത്തി പരിചയം: മെട്രോ/റെയിൽവേ/റെയിൽവേ പൊതുമേഖലാ സ്ഥാപനങ്ങളിൽ കുറഞ്ഞത് 3 വർഷത്തെ യോഗ്യതാനന്തര ടെലികോം പരിചയം. |
സെക്യൂരിറ്റി ഓഫീസർ | വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാല / സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം
പ്രവർത്തി പരിചയം: ഉദ്യോഗാർത്ഥി റിട്ട. ആർമി/നാവിക/വ്യോമസേനയിൽ കുറഞ്ഞത് 10 വർഷത്തെ കമ്മീഷൻഡ് സർവീസുള്ള ഉദ്യോഗസ്ഥൻ ആയിരിക്കണം അല്ലെങ്കിൽ ഉദ്യോഗാർത്ഥി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിൻ്റെ റാങ്കിൽ കുറയാത്ത അല്ലെങ്കിൽ കുറഞ്ഞത് 10 വർഷത്തെ സേവനമുള്ള തത്തുല്യമായ റിട്ടേഡ് പോലീസ് ഓഫീസർ ആയിരിക്കണം. അല്ലെങ്കിൽ ഉദ്യോഗാർത്ഥി റിട്ട. പാരാ മിലിട്ടറി ഫോഴ്‌സിൽ കുറഞ്ഞത് 10 വർഷത്തെ സേവനമുള്ള അസിസ്റ്റൻ്റ് കമാൻഡൻ്റ് റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ആയിരിക്കണം |
ചീഫ് സെക്യൂരിറ്റി ഓഫീസർ | വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാല / സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം
പ്രവർത്തി പരിചയം: ഉദ്യോഗാർത്ഥി റിട്ട. ആർമി/നാവിക/വ്യോമസേനയിൽ കുറഞ്ഞത് 15 വർഷത്തെ കമ്മീഷൻഡ് സർവീസുള്ള ഉദ്യോഗസ്ഥൻ ആയിരിക്കണം അല്ലെങ്കിൽ ഉദ്യോഗാർത്ഥി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിൻ്റെ റാങ്കിൽ കുറയാത്ത അല്ലെങ്കിൽ കുറഞ്ഞത് 15 വർഷത്തെ സേവനമുള്ള തത്തുല്യമായ റിട്ടേഡ് പോലീസ് ഓഫീസർ ആയിരിക്കണം. അല്ലെങ്കിൽ ഉദ്യോഗാർത്ഥി റിട്ട. പാരാ മിലിട്ടറി ഫോഴ്‌സിൽ കുറഞ്ഞത് 15 വർഷത്തെ സേവനമുള്ള അസിസ്റ്റൻ്റ് കമാൻഡൻ്റ് റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ആയിരിക്കണം |
കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ് 2024: ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
- kochimetro.org/career എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “അപ്ലൈ നൗ” എന്നതിൽ ക്ലിക്ക് ചെയ്യുക.
- “പുതിയ അക്കൗണ്ട് സൃഷ്ടിക്കുക” എന്നതിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.
- രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ചതിനു ശേഷം, ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
- ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.