Table of Contents
KPSC ഔദ്യോഗിക വെബ്സൈറ്റ് (KPSC Official Website) – കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (KPSC) ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ റിക്രൂ ട്ടിംഗ് സ്ഥാപനമാണ്-ഒരു പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും വലുതും. ഈ വലുപ്പം മാത്രമല്ല, കേരള പബ്ലിക് സവ്വീസ് കമ്മീഷനെ ശ്രദ്ധേയമാക്കുന്നത്. അഴി മതി രഹിതവും കാര്യക്ഷമവും സുതാര്യവുമായി പ്രവർത്തനത്തിലൂടെ ആർജ്ജിച്ച വിശ്വാസ്യത കൂടിയാണ്. രാജ്യത്തെ ഇതര പബ്ലിക് സർവ്വീസ് കമ്മീഷനുകൾക്കു മാത്രമല്ല, ഏതു ഭരണ നിർവ്വ ഹണ സ്ഥാപനത്തിനും മാതൃകയാക്കാവുന്ന സ്ഥാപനമാണ് കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ (KPSC Official Website) www.keralapsc.gov.in വഴി രജിസ്ടേഷൻ ചെയ്ത ശേഷമാണ് ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കേണ്ടത്.
Fil the Form and Get all The Latest Job Alerts – Click here
[sso_enhancement_lead_form_manual title=”ഡിസംബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
December 2nd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/12/13195827/Weekly-Current-Affairs-2nd-week-December-2021-in-Malayalam.pdf”]
History – KPSC (ചരിത്രം)
ഐക്യകേരളം 1956 നവംബർ ഒന്നിന് നിലവിൽ വന്നതോടെ തിരു-കൊച്ചി പബ്ലിക് സർവീസ് കമ്മീഷൻ, കേരള പബ്ലിക് സർവ്വീസ് കമ്മീഷനായി (KPSC) രൂപാന്തരപ്പെട്ടു.
തിരുവിതാംകൂറിൽ വിവിധ തസ്തികകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിന് ഒരു പബ്ലിക് സർവ്വീസ് കമ്മീഷണർ നിലവിലുണ്ടായിരുന്നു.
1935 ജൂൺ 25 ന് ആദ്യത്തെ പബ്ലിക് സർവ്വീസ് കമ്മീഷണറായി ഡോ. ജി.ഡി. നോക്സ് നിയമിതനായി.
തിരു-കൊച്ചി സംയോജനം വരെ പബ്ലിക് സർവ്വീസ് കമ്മീഷണറുടെ പ്രവർത്തനം തുടർന്നു.
താഴ്ന്ന തസ്തികകളിലേക്കുള്ള നിയമനം നടത്തുന്നതിന് കൊച്ചി നാട്ടുരാജ്യത്ത് ഒരു സോഫ് സെലക്ഷൻ ബോർഡ് 1936 ൽ രൂപവത്കരിച്ചിരുന്നു.
നിയമസഭ പാസ്സാക്കിയ ഒരു ആക്ട് അനു സരിച്ച് 1947 ൽ മൂന്ന് അംഗങ്ങളോടെ കൊച്ചിൻ പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപവത്കരിക്കുകയും ചെയ്തു.
1949 ജൂലൈ ഒന്നിന് തിരു – കൊച്ചി സംസ്ഥാനം നിലവിൽ വന്നപ്പോൾ സർക്കാർ പുറപ്പെടുവിച്ച ഒരു ഓർഡിനൻസിലൂടെ തിരു – കൊച്ചി പബ്ലിക് സർവ്വീസ് കമ്മീഷന് രൂപം നൽകി.
സി. കുഞ്ഞിരാമൻ ചെയർമാനായ പ്രസ്തുത കമ്മീഷനിൽ മൂന്ന് അംഗങ്ങളുണ്ടായിരുന്നു. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിലെ വ്യവസ്ഥകൾക്കു വിധേയമായ പ്രവർത്തനങ്ങളാണ് കമ്മീഷനിൽ നിക്ഷിപ്തമായത്.
1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടനനിലവിൽവന്നതോടെ തിരു – കൊച്ചി പബ്ലിക് സർവീസ് കമ്മീഷൻ (KPSC) ഭരണഘടനാ സ്ഥാപനമായി മാറി.
1956 നവംബർ ഒന്നിനു നടന്ന സംസ്ഥാന പുന: സംഘടനയെത്തുടർന്ന് മലബാർ തിരു – കൊച്ചിയോട് കൂട്ടിച്ചേർക്കുകയും കേരള പബ്ലിക് സർവ്വീസ് കമ്മീഷനു രൂപം നൽകുകയും ചെയ്തു.
വി.കെ. വേലായുധനായിരുന്നു മൂന്നംഗ കമ്മീഷന്റെ ചെയർമാൻ. വിവിധ ഘട്ടങ്ങളിൽ കമ്മീഷന്റെ അംഗസംഖ്യ ഉയർത്തിയിട്ടുണ്ട്.
ഇപ്പോൾ കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ 21 അംഗങ്ങളുണ്ട്.
തിരുവനന്തപുരം പട്ടത്താണ് കമ്മീഷന്റെ ആസ്ഥാന ആഫീസ്. കൂടാതെ കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽ മേഖലാ
ആഫീസുകളും 14 ജില്ലാ ആഫീസുകളും ഉണ്ട്. ജില്ലാതല തെരഞ്ഞെടുപ്പുകൾ നടത്തുകയെന്നതാണ് ജില്ലാ ആഫീസുകളുടെ പ്രധാന ചുമതല.
മേഖലാ ആഫീസുകൾ സ്ഥാപിച്ചതിലൂടെ ചുമതലകൾ വികേന്ദ്രീകരിക്കാനും അതത് മേഖലാ ആഫീസുകളുടെ പരിധിയിൽ വരുന്ന ജില്ലാ ആഫീസുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും കഴിയുന്നു.
പി.എസ്.സി. സെക്രട്ടറിയും അദ്ദേഹത്തിന്റെ കീഴിലുള്ള മറ്റു സ്റ്റാഫംഗങ്ങളും കമ്മീഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നു.
Read More: Kerala PSC BEVCO LD & Bill Collector Notification 2021-22
Position of KPSC in Constitution (ഭരണഘടനയിൽ കമ്മീഷന്റെ സ്ഥാനം )
കേന്ദ്രത്തിൽ ഒരു യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷനും (KPSC) സംസ്ഥാനങ്ങളിൽ ഓരോ പബ്ലിക് സർവ്വീസ് കമ്മീഷനുകളും ഉണ്ടായിരിക്കണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ പാർട്ട് 14 ലുള്ള 315 -ാം അനുച്ഛേദം അനുശാസിക്കുന്നു.
കാര്യക്ഷമവും നിഷ്പക്ഷവുമായ ഒരു പൊതുഭരണ സംവിധാനം കെട്ടിപ്പടുക്കാൻ, സർക്കാർ സർവ്വീസിലേക്കുള്ള നിയമനങ്ങൾ നീതിപൂർവ്വവും സ്വതന്ത്രവുമായി നിർവ്വഹിക്കാൻ കമ്മീഷനെ പ്രാപ്തമാക്കുന്ന വ്യവസ്ഥകൾ ഭരണഘടനയിലുൾപ്പെടുത്തിയിട്ടുണ്ട്.
ഇതിലൂടെ ഉദ്യോഗ നിയമനങ്ങളിൽ ബാഹ്യശക്തികളുടെ സ്വാധീനത്തിനു വിധേയമാകാതെയും സ്വജനപക്ഷപാതം, അഴിമതി തുടങ്ങിയ സാമൂഹിക തിന്മകൾക്ക് അതീതമായും പ്രവർത്തിക്കാൻ കമ്മീഷന് കഴിയുന്നു.
ഭരണഘടന വിഭാവനം ചെയ്യുന്ന അവസരസമത്വം പൗരന്മാർക്ക് പ്രദാനം ചെയ്യുന്നതോടൊപ്പം സംവരണതത്വങ്ങൾ പാലിച്ചുകൊണ്ട് സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിലും കമ്മീഷൻ ബദ്ധശ്രദ്ധമായിരിക്കുന്നു.
-സംസ്ഥാന ഗവർണറാണ് P. S. C. ചെയർമാനെയും മറ്റ് അംഗങ്ങളെയും നിയമിക്കുന്നത്.
ഇന്ത്യൻ ഭരണഘടനയുടെ 318 ാം വകുപ്പനുസരിച്ചു പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി ആറു വർഷമോ 62 വയസ്സ് പൂർത്തിയാകുന്നതോ ഏതാണോ ആദ്യം അതുവരെയാണ്.
കമ്മീഷനംഗങ്ങളിൽ പകുതിയോളം പേർ പത്തു വർഷമെങ്കിലും സർക്കാർ സർവീസിൽ ജോലി നോക്കിയിട്ടുള്ളവർ ആയിരിക്കണമെന്നാണ് വ്യവസ്ഥ.
ചെയർമാനെയോ അംഗങ്ങളേയോ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യണമെങ്കിൽ ഭരണഘടനയിൽ അനു ശാസിച്ചിട്ടുള്ള നടപടിക്രമത്തിനു വിധേയമായി ഇന്ത്യൻ പ്രസിഡന്റിനുമാത്രമേ കഴിയുകയുള്ളു.
കാലാവധി പൂർത്തിയാക്കികഴിഞ്ഞാൽ ചെയർമാനും അംഗങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു കീഴിൽ ഉദ്യോഗം സ്വീകരിക്കാൻ പാടില്ലായെന്നും ഭരണഘടന നിർഷ്കർഷിക്കുന്നു.
Read More: Kerala PSC KAS Exam 2021–22
KPSC One Time Registration (വൺ ടൈം രജിസ്ട്രേഷൻ )
P.S.C. യിൽ അപേക്ഷിക്കുന്നതിന് വൺ ടൈം രജിസ്ട്രേഷൻ സംവിധാനം 2012 ജനുവരി ഒന്നു മുതൽ ഏർപ്പെടുത്തിയിട്ടുണ്ട്.
കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി രജിസ്ടേഷൻ ചെയ്ത ശേഷമാണ് ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കേണ്ടത്.
രജിസ്റ്റർ ചെയ്താൽ ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ പേജിലൂടെ യൂസർ ഐ.ഡി. യും പാസ്വേർഡും ഉപയോഗിച്ച് സ്വന്തം പേജിലേക്ക് ലോഗിൻ ചെയ്യാവുന്നതാണ്.
രജിസ്‌ട്രേഷൻ സംബന്ധമായ വിവരങ്ങൾ കാണാനും പ്രിന്റ് ഔട്ട് എടുക്കാനും ആവശ്യമുണ്ടെങ്കിൽ തിരുത്തൽ വരുത്തുന്നതിനും സൗകര്യമുണ്ട്.
കമ്മീഷൻ വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കുന്ന മുറയ്ക്ക് ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈലിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Read More: Kerala PSC Thulasi Login, How to Apply for Kerala PSC?
KPSC Exams (പരീക്ഷകൾ)
വിവിധ തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്തുമ്പോൾ അതിലേക്കായി മൽസര പരീക്ഷകൾ നടത്തുന്നത് കമ്മീഷന്റെ സുപ്രധാന ചുമതലയാണ്.
ഉദ്യോഗാർത്ഥികളുടെ സംഖ്യ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഓരോവർഷവും ശരാശരി 30 ലക്ഷത്തിലേറെ ഉദ്യോഗാർത്ഥികൾക്കുവേണ്ടി പരീക്ഷകൾ നടത്തുകയും അതിനോടനുബന്ധിച്ച് പ്രായോഗിക പരീക്ഷ, കായികക്ഷമതാ പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്യുന്ന കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (KPSC), യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷനെക്കാളും ഇന്ത്യയിലെ ഇതര പബ്ലിക് സർവീസ് കമ്മീഷനുകളെക്കാളും കൃത്യനിർവ്വഹണത്തിന്റെ വ്യാപ്തിയിൽ വളരെ മുന്നിലാണ്.
കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ (KPSC) സുപ്രധാന ചുവടുവയ്പ്പായി ആദ്യ ഓൺലൈൻ പരീക്ഷ 2013 സെപ്തംബർ 7 ന് കെ.എസ്.ആർ.ടി.സി. യിലെ അസിസ്റ്റന്റ് എഞ്ചിനീയർ (സ്പെഷ്യൽ റിക്രൂട്ട്മെന്റ് ) തസ്തികയിലേക്ക് വേണ്ടി നടത്തുകയുണ്ടായി.
അതീവ രഹസ്യമായി ചെയ്യേണ്ട സങ്കീർണ്ണമായ ചോദ്യപേപ്പർ തയ്യാറാക്കൽ പ്രക്രിയയ്ക്ക് ഒരു പ്രത്യേക നടപടിക്രമമാണ് പി.എസ്.സി. അനുവർത്തിച്ചുവരുന്നത്.
ചോദ്യപേപ്പർ തയ്യാറാക്കുന്നത് ഉന്നത ബിരുദങ്ങളും സുദീർഘമായ അധ്യാപന പരിചയവുമുള്ള അക്കാഡമിക് രംഗത്തെ വിദഗ്ദരാണ്.
ഒരു പരീക്ഷയ്ക്ക് വേണ്ടി മുന്നോ അതിലധികമോ പരീക്ഷകരിൽ നിന്നും സീൽ ചെയ്തുവാങ്ങുന്ന ചോദ്യപേപ്പർ കവറുകളിൽ നിന്നും നറുക്കെടുപ്പിലൂടെ ഒരെണ്ണം തെരെഞ്ഞെടുത്ത് നേരിട്ട് സെക്യൂരിറ്റി പ്രസ്സിൽ അയച്ച് അച്ചടിപ്പിച്ച് വാങ്ങുകയാണ് ചെയ്യുന്നത്.
പ്രസ്സിൽ നിന്നും അയച്ചുകിട്ടുന്ന 20 ചോദ്യ പേപ്പറുകൾ വീതം അടങ്ങിയ സീൽ ചെയ്ത പായ്ക്കറ്റുകൾ പരീക്ഷാതീയതിവരെ പരീക്ഷാ കൺട്രോളറുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ സൂക്ഷിക്കുന്നു.
പരീക്ഷാ ദിവസം, പരീക്ഷാ കേന്ദങ്ങളിൽ വച്ച് ഉദ്യോഗാർത്ഥികളെ സുരക്ഷിതത്വം ബോധ്യപ്പെടുത്തിയശേഷം മാത്രമേ ഈ കവറുകൾ തുറക്കാറുള്ളു.
പി.എസ്.സി. ഉദ്യോഗസ്ഥർ തന്നെ നേരിട്ട് പരീക്ഷാ സമയത്തിനു തൊട്ടുമുൻപ് ചോദ്യപേപ്പർ എത്തിച്ച് അവരുടെ സാന്നിദ്ധ്യത്തിൽ തന്നെ പരീക്ഷ നടത്തുകയാണ് ചെയ്യുന്നത്.
ജോലി ഭാരം വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നുമുള്ള ചോദ്യപേപ്പർ ചോർച്ച എന്ന മഹാവിപത്തിന് അന്ത്യം കുറിക്കാൻ ഇതുവഴി കഴിഞ്ഞിട്ടുണ്ട്.
പരീക്ഷാതീയതി, സമയം, വിശദമായ സിലബസ് എന്നിവയുൾപ്പെടുന്ന പരീക്ഷാ കലണ്ടർ രണ്ടുമാസം മുൻകൂട്ടി P.S.C. ബുള്ളറ്റിനിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്നു.
അതുപോലെ ഓരോ മാസത്തെയും ഇന്റർവ്യൂ പ്രോഗ്രാം മുൻകൂട്ടി തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നു.
KPSC Official Website Syllabus (സിലബസ്)
2020 ഓഗസ്റ്റ് 16-ന് ഒരു പുതിയ പരീക്ഷാ പാറ്റേൺ അവതരിപ്പിച്ചതിനാൽ, സിലബസിലും മാറ്റത്തിന് സാധ്യതയുണ്ട്; പുതിയ അപ്ഡേറ്റ് എല്ലാ സംശയങ്ങളും ദൂരീകരിക്കും.
2022 KPSC ഉദ്യോഗാർത്ഥികൾ പരിഭ്രാന്തരാകരുതെന്നും ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
സിലബസിലെ ഏറ്റവും സാധാരണവും അടിസ്ഥാനപരവുമായ ഉള്ളടക്കത്തിൽ ഇവ ഉൾപ്പെടാം:
- സ്വതന്ത്രാനന്തര ഇന്ത്യയുടെ രാഷ്ട്രീയം.
- ഇരുപതാം നൂറ്റാണ്ടിന്റെ ഊന്നൽ നൽകുന്ന ഇന്ത്യയുടെ പൈതൃകത്തെക്കുറിച്ചുള്ള അറിവ്.
- ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക പശ്ചാത്തലം
- പാരിസ്ഥിതിക പ്രശ്നങ്ങളും വികസന വശങ്ങളും.
- ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിതശാസ്ത്രം (അതാത് പ്രധാന വിഷയങ്ങൾ) എന്നിവയുടെ അടിസ്ഥാന അറിവ് ഉൾപ്പെടെയുള്ള ശാസ്ത്രവും സാങ്കേതികവിദ്യയും
- കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ.
- സംസ്ഥാന കേരളത്തിന്റെ ചരിത്രവും സംസ്ഥാനത്തിന്റെ പുരാതനവും ആധുനികവുമായ പൈതൃകത്തെക്കുറിച്ചുള്ള അറിവ്.
- ആധുനിക ഗ്രാമീണ സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക വശങ്ങൾ.
- ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
- ഭക്ഷ്യ സുരക്ഷ.
- പഴയതും ഇന്നത്തെതുമായ സമൂഹത്തിലെ സ്ത്രീ ശാക്തീകരണം.
- കേരള സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ സ്വഭാവം.
- ഇന്ത്യയിലെ പ്രവാസികളുടെ പങ്ക്
- ഇന്ത്യയിലെ താമസക്കാരുടെ പങ്ക്.
- പാരിസ്ഥിതിക ഭൂമി നിയമം, 2005
- ഇന്ത്യൻ ഭരണഘടന.
ബന്ധപ്പെട്ട വിഷയത്തിനും സ്ട്രീമിനും അനുസൃതമായി കൂടുതൽ വിശദമായ സിലബസിനായി KPSC ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുക. സിലബസ് ഉൾക്കൊള്ളാൻ സഹായിക്കുന്ന ശുപാർശിത പുസ്തകങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് ലഭിക്കുന്നത് നല്ലതാണ്.
Secretive Nature of Answer Sheet in KPSC (ഉത്തരക്കടലാസിന്റെ രഹസ്യ സ്വഭാവം)
ഒബ്ജക്ടീവ് മാതൃകയിലുള്ള (ഒ.എം.ആർ) പരീക്ഷകൾ നടത്തുമ്പോൾ പരീക്ഷാ ഹാളിൽ വച്ച് ഉദ്യോഗാർത്ഥികൾ തന്നെ ഉത്തരക്കടലാസിന്റെ ഉത്തരം രേഖപ്പെടുത്തിയ ഭാഗവും രജിസ്റ്റർ നമ്പർ രേഖപ്പെടുത്തിയ ഭാഗവും ബാർകോഡിനു മധ്യത്തിലൂടെ വേർപ്പെടുത്തുന്നു.
ഇങ്ങനെ ചെയ്യുന്നതിലൂടെ യന്ത്രസംവിധാനത്തിലൂടെ അല്ലാതെ മറ്റാർക്കും ഉത്തരക്കടലാസ് തിരിച്ചറിയാൻ കഴിയാതിരിക്കുകയും എല്ലാരീതിയിലുമുള്ള ക്രമക്കേടിനുള്ള പഴുതടയുകയും ചെയ്യുന്നു.
വിവരണാത്മക രീതിയിലുള്ള പരീക്ഷകൾക്ക് രജിസ്റ്റർ നമ്പർ രേഖപ്പെടുത്തിയ ഭാഗം വേർപെടു ത്തിയശേഷം ഉത്തരക്കടലാസിൽ ഫാൾസ് നമ്പരിട്ട് കേന്ദ്രീകൃത മൂല്യനിർണ്ണയമാണ് നടത്തുന്നത്.
ഒ.എം.ആർ പരീക്ഷകൾക്ക് കമ്പ്യൂട്ടർ മൂല്യനിർണ്ണയമാണ് നടത്തുന്നത്.
KPSC Official Website Marks (ഉത്തരസൂചിക)
ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷകൾ നടന്ന് ദിവസങ്ങൾക്കകം തന്നെ ഉത്തരസൂചിക P.S.C. വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നു.
ഉത്തരങ്ങൾ സംബന്ധിച്ച് പരീക്ഷാ കൺട്രോളർക്ക് ലഭിക്കുന്ന പരാതികളും നിർദ്ദേശങ്ങളും വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കുകയും ഭേദഗതികൾ ആവശ്യമുള്ള പക്ഷം അവ വരുത്തുകയും ചെയ്ത ശേഷം മാത്രമാണ് ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്തുന്നത്.
Preparation of Shortlist in KPSC (ചുരുക്കപ്പട്ടിക തയ്യാറാക്കൽ)
ഓരോ തസ്തി കയുടെയും ചുരുക്കപ്പെട്ടികയിൽ ഉൾപ്പെടുത്തേണ്ടി ഉദ്യോഗാർത്ഥികളുടെ എണ്ണം കമ്മീഷൻ നിശ്ചയിക്കുന്നു.
ഈ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനാവശ്യമായ ഏറ്റവും കുറഞ്ഞ മാർക്ക് തീരുമാനിക്കുന്നു.
ജോലിയുടെ സ്വഭാവം, പ്രാധാന്യം എന്നിവ പരിഗണിച്ചാണ് തെരഞ്ഞെടുപ്പു മാനദണ്ഡം നിശ്ചയിക്കുന്നത്.
തെരഞെഞ്ഞെടുപ്പു പ്രക്രിയയുടെ ഭാഗമായി പ്രായോഗിക പരീക്ഷയോ ഇന്റർവ്യൂവോ നടത്തേണ്ടതുണ്ടെങ്കിൽ ആവശ്യമുള്ള എണ്ണം ഉദ്യേഗാർത്ഥികളെ എഴുത്തു പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തി ചുരുക്കപ്പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും അതിൽ ഉൾപ്പെടുന്നവരെ പ്രായോഗിക പരീക്ഷയ്ക്കോ അഭിമുഖത്തിനോ വിളിക്കുകയുമാണ് ചെയ്യുന്നത്.
ഇന്റർവ്യൂ നടത്താത്ത തസ്തികകൾക്ക് എഴുത്തുപരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ സാധ്യത പട്ടിക പ്രസിദ്ധീകരിക്കുന്നു.
ഉദ്യോഗാർത്ഥി നേരിട്ട് ഹാജരായി സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.
തുടർന്ന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയും അതനുസരിച്ച് സംവരണതത്വങ്ങൾ പാലിച്ചുകൊണ്ട് നിയമന ശിപാർശ നൽകുകയും ചെയ്യുന്നു.
Fitness Tests in KPSC (കായികക്ഷമതാ പരീക്ഷകൾ)
പ്രതീക്ഷിക്കുന്ന ഒഴിവുകളുടെ അടിസ്ഥാനത്തിൽ, പരീക്ഷയ്ക്ക് ശേഷം തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട നിശ്ചിത എണ്ണം ഉദ്യോഗാർത്ഥികളെയാണ് കായിക ക്ഷമതയ്ക്ക് പങ്കെടുപ്പിക്കുന്നത്.
ഇതിനായി സംഘടിപ്പിക്കുന്ന ബോർഡിൽ പി.എസ്.സി. യിലെ ഉയർന്ന ഉദ്യോഗസ്ഥനായിരിക്കും ചെയർമാൻ.
പോലീസ് വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ, ഒരു ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ എന്നിവർ അംഗങ്ങളായിരിക്കും. നിശ്ചിത ശാരീരിക അളവുകൾ ഉള്ളവരെ മാത്രമേ കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളു.
വിജ്ഞാപന പ്രകാരം നിഷ്കർഷിച്ചിട്ടുള്ള നിലവാരം കായികക്ഷമതാ പരീക്ഷയിൽ പുലർത്തുന്നവരെ തെരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് പരിഗണിക്കുന്നു.
കായിക്ഷമതാ പരീക്ഷ, യോഗ്യത നിർണ്ണയിക്കൽ മാത്രമാണ്. അതിന് പ്രത്യേകം മാർക്ക് നൽകുന്നതല്ല.
ജയപരാജയങ്ങൾ രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്.
Interview in KPSC (ഇന്റർവ്യൂ)
ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവരെ മാത്രമേ ഇന്റർവ്യൂവിന് ക്ഷണിക്കുകയുള്ളു.
എഴുത്തുപരീക്ഷയുടെ മാർക്കിന്റെ ഇരുപതു ശതമാനമായി ഇന്റർവ്യൂ മാർക്ക് നിജപ്പെടുത്തിയിരിക്കുന്നു.
എഴുത്തുപരീക്ഷയില്ലാതെ ഇന്റർവ്യൂ മാത്രം നടത്തുന്ന അപൂർവ്വം തെരഞ്ഞെടുപ്പുകൾ ഉണ്ടാകാറുണ്ട്. അപേക്ഷകരുടെ എണ്ണം വളരെ കുറവായിരിക്കുന്നവയുടെ കാര്യത്തിലാണ് ഇങ്ങനെ ചെയ്യുന്നത്.
കുറഞ്ഞത് രണ്ട് P.S.C. അംഗങ്ങൾ, ബന്ധപ്പെട്ട വകുപ്പിന്റെ/ സ്ഥാപനത്തിന്റെ മേധാവി, അതേ വിഷയങ്ങളിലുള്ള വിദഗ്ധർ എന്നിവർ ഉൾപ്പെട്ടതാണ് ഇന്റർവ്യൂ ബോർഡ്. പി.എസ്.സി. അംഗമായിരിക്കും ബോർഡിന്റെ ചെയർമാൻ.
Duration of Rank List in KPSC (റാങ്ക് ലിസ്റ്റിന്റെ കാലാവധി)
സാധാരണ ഗതിയിൽ ഒരു റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷവും, ഏറ്റവും കൂടിയത് മൂന്ന് വർഷവും നിലവിലിരിക്കുന്നതാണ്.
എന്നാൽ ഒരു വർഷത്തിനുശേഷം അതേ തസ്തികയിൽ ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെടുകയാണെങ്കിൽ ആ തീയതി മുതൽ പഴയ റാങ്ക് ലിസ്റ്റിന് പ്രാബല്യമുണ്ടായിരിക്കുന്നതല്ല.
ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് ട്രെയിനിംഗ് നിർബന്ധമായിട്ടുള്ള തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റുകൾക്ക് അവ പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഒരു വർഷമോ അഥവാ ഒരു വർഷത്തിനകം റാങ്ക് ലിസ്റ്റിൽ നിന്നും അവസാനമായി പരിശീലനത്തിനായി തെരഞെഞ്ഞെടുക്കപ്പെടുന്നരുടെ പരിശീലനം തുടങ്ങുന്ന തീയതി മുതൽ ഒരു മാസമോ ഏതാണോ അവസാനമായി വരുന്നത് അതുവരെയായിരിക്കും പ്രാബല്യം.
ഒരു റാങ്ക് ലിസ്റ്റിൽ നിന്നും, മെയിൻ ലിസ്റ്റിലുള്ള എല്ലാ ഉദ്യോഗാർത്ഥികളെയും നിയമനത്തിനായി ശിപാർശ ചെയ്തുകഴിഞ്ഞാൽ പ്രസ്തുത ലിസ്റ്റിന്റെ കാലാവധി അപ്പോൾ അവസാനിക്കുന്നതായിരിക്കും.
ഒരു റാങ്ക് ലിസ്റ്റ് നിലവിലിരിക്കുമ്പോൾ എഴുതി അറിയിക്കുന്ന എല്ലാ ഒഴിവുകളി ലേക്കും ആ ലിസ്റ്റിൽ നിന്നു നിയമനം നടത്തുന്നതാണ്.
റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേയ്ക്ക് കാലാവധി കഴിഞ്ഞാലും അതേ റാങ്ക് ലിസ്റ്റിൽ നിന്നു തന്നെ നിയമന ശിപാർശ നൽകും.
Appointment recommendation in KPSC (നിയമന ശിപാർശ)
സംവരണ സമുദായങ്ങൾക്ക് സർക്കാർ സർവ്വീസിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ നിശ്ചയിട്ടുള്ള റൊട്ടേഷൻ ചാർട്ട് പ്രകാരം, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്ക് റാങ്ക് ലിസ്റ്റിൽ നിന്നും നിയമന ശിപാർശ ചെയ്യുന്നു.
സംസ്ഥാനത്തെ വിവിധ സംവരണ സമുദായങ്ങളെ പതിനൊന്ന് ഉപവിഭാഗങ്ങളായി തിരിച്ചാണ് ടേണുകൾ നിശ്ചയിച്ചിരിക്കുന്നത്.
ലാസ്റ്റ് ഗ്രേഡ് തസ്തികകൾക്കും ഇതര തസ്തികകൾക്കും വ്യത്യസ്ത റൊട്ടേഷൻ ചാർട്ടുകളാണ് നടപ്പാക്കിയിട്ടുള്ളത്.
കേരള സ്റ്റേറ്റ് ആന്റ് സബോർഡിനേറ്റ് സർവ്വീസ് റൂൾസിലെ 14 മുതൽ 17 വരെയുള്ള ചട്ടങ്ങൾക്കു വിധേയമായി സംവരണത ത്വങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് നിയമന ശിപാർശ നടത്തുന്നത്.
Recruitment Audit in KPSC (നിയമന ആഡിറ്റ് )
2010 ഡിസംബർ 14 നുശേഷം പി.എസ്.സി. വഴി നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികളെ സംബന്ധിച്ച വിവരങ്ങൾ ആഡിറ്റ് ചെയ്യുന്ന സംവിധാനം നടപ്പാക്കിയിട്ടുണ്ട്.
ഇതിനായി നിയമന ശിപാർശ നൽകിയ പി.എസ്.സി. ആഫീസിൽ ഉദ്യോഗാർത്ഥി നേരിട്ട് ഹാജരാകേണ്ടതാണ്.
പി.എസ്.സി. നിയമന ശിപാർശ നൽകിയ ആൾ തന്നെയാണോ ഉദ്യോഗത്തിൽ പ്രവേശിച്ചത് എന്നു ഉറപ്പുവരുത്തി സർട്ടിഫിക്കറ്റ് നൽകുന്നു.
ഈ പരിശോധന കഴിഞ്ഞാൽ മാത്രമേ ഉദ്യോഗാർത്ഥികളുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുകയുള്ളു.
Departmental Test in KPSC (ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ്)
സർക്കാർ സർവ്വീസിൽ പ്രവേശിക്കുന്നവരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിനും സ്ഥാനക്കയറ്റം ലഭിക്കുന്നതിനും അവശ്യം പാസ്സായിരിക്കേണ്ട ഡിപ്പാർട്ട്മെന്റ് പരീക്ഷകൾ എല്ലാ വർഷവും രണ്ടു തവണ വീതം ജനുവരി, ജൂലൈ മാസങ്ങളിൽ നടത്തിവരുന്നു.
92 പേപ്പറുകൾക്കുള്ള ഈ പരീക്ഷകൾക്ക് ലക്ഷദ്വീപിലെ കവരത്തി ഉൾപ്പെടെ 56 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.
ഇതു കൂടാതെ ജൂനിയർ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് മെമ്പർമാർക്കുള്ള ടെസ്റ്റ്, കേരള ക്രിമിനൽ ജുഡീഷ്യൽ ടെസ്റ്റ്, ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ-ഹെഡ് ഡ്രാഫ്റ്റ്സ്മാൻ, ഫസ്റ്റ് ഗ്രേഡ് സർവ്വേയർ, ഹെഡ് സർവ്വേയർ, ലീഗൽ അസിസ്റ്റന്റ്, ഡിവിഷണൽ അക്കൗണ്ടന്റ് എന്നിവർക്കായുള്ള സ്പെഷ്യൽ ടെസ്റ്റുകൾ എന്നിവയും നടത്തിവരുന്നു.
Departmental Promotion Committees in KPSC (ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ കമ്മിറ്റികൾ )
സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകുന്നത് ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ കമ്മിറ്റികൾ യോഗം ചേർന്ന് സർവ്വീസ് രേഖകൾ പരിശോധിച്ച് യോഗ്യത നിർണ്ണയിച്ച് തയ്യാറാക്കുന്ന സെലക്ട് ലിസ്റ്റ് പ്രകാരമാണ്.
പി.എസ്.സി. ചെയർമാനോ അദ്ദേഹം നിർദ്ദേശിക്കുന്ന പി.എസ്.സി. അംഗമോ ആണ് ഈ കമ്മിറ്റിയുടെ അധ്യക്ഷൻ.
വകുപ്പ് മേധാവിയോ ബന്ധപ്പെട്ട ഗവൺമെന്റ് സെക്രട്ടറിയോ ആണ് കൺവീനർ.
Vigilance Section in KPSC (വിജിലൻസ് വിഭാഗം)
അഴിമതിയുടെയോ ക്രമക്കേടിന്റെയോ സ്വഭാവമുള്ള സംഭവങ്ങളുണ്ടായാൽ ഫലപ്രദമായ അന്വേഷണവും ശക്തമായ നടപടികളും കൈക്കൊള്ളുന്നതിന് കമ്മീഷനെ സഹായിക്കുന്ന സംവിധാനമാണ് കമ്മീഷന്റെ വിജിലൻസ് ആന്റ് സെ ക്യൂരിറ്റി വിഭാഗം. പോലീസ് വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇതിന്റെ തലവൻ.
Inquiry Section in KPSC (എൻക്വയറി വിഭാഗം )
ഉദ്യോഗാർത്ഥികൾക്ക് വേണ്ട വിവരങ്ങൾ നൽകുന്നതിനും അവരുടെ സംശയങ്ങൾ ദൂരികരിക്കുന്നതിനുമായി രാവിലെ എട്ടു മണിമുതൽ വൈകുന്നേരം ആറു മണി വരെ തുടർച്ചയായി കമ്മീഷന്റെ ആസ്ഥാന ആഫീസിൽ എൻക്വയറി വിഭാഗം പ്രവർത്തിക്കുന്നു.
ജില്ലാ-മേഖലാ ആഫീസുകളിൽ ആഫീസ് സമയത്ത് എൻക്വയറി വിഭാഗത്തിന്റെ സേവനം ലഭ്യമാണ്. ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി യെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി പബ്ലിക് റിലേഷൻസ് യൂണിറ്റും പ്രവർത്തിക്കുന്നു.
P.S.C Bulletin (പി.എസ്.സി. ബുള്ളറ്റിൻ )
കമ്മീഷന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ പി.എസ്.സി. ബുള്ളറ്റിൻ എല്ലാ മാസവും ഒന്ന്, 15 തീയതികളിൽ പ്രസിദ്ധീകരിച്ചുവരുന്നു. തൊഴിവലസര അറിയിപ്പുകൾ, പരീക്ഷാ കലണ്ടർ, ഷോർട്ട് ലിസ്റ്റുകൾ, റാങ്ക് ലിസ്റ്റുകൾ തുടങ്ങിയവയ്ക്ക് പുറമെ തൊഴിൽ വിജ്ഞാന പംക്തികളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
Call center – KPSC (കോൾ സെന്റർ)
P.S.C. യുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അന്വേഷണങ്ങൾക്കും സംശയനിവാരണത്തിനുമായി രാവിലെ എട്ടുമണി മുതൽ രാത്രി എട്ടുമണി വരെ കാൾസെന്റർ സംവിധാനം പി.എസ്.സി. ആസ്ഥാന ആഫീസിൽ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി പ്രതിദിനം ആയിരക്കണക്കിനു പേർ കാൾ സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്തിവരുന്നു. 0471 2554000 ആണ് കാൾ സെന്ററിന്റെ നമ്പർ.
KPSC Official Website (പി.എസ്.സി. വെബ്സൈറ്റ്)
2003 സെപ്റ്റംബർ ഒന്നിന് നിലവിൽ വന്ന് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in ലൂടെ കമ്മീഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലോകത്തിന്റെ ഏതു കോണിൽ നിന്നും സമഗ്രമായും സത്വരമായും അറിയാൻ കഴിയുന്നു.
KPSC Thulasi Official Website (KPSC തുളസി ഔദ്യോഗിക വെബ്സൈറ്റ്)
KPSC തുളസിയുടെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത് സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരം പട്ടത്തിലാണ് . ഇതിന് മൂന്ന് പ്രാദേശിക ഓഫീസുകളും പതിനാല് ജില്ലാ ഓഫീസുകളും ഉണ്ട്. തുളസി PSC കേരള ഗവൺമെന്റ് ലോഗിനിൽ സർക്കാരിന് കീഴിലുള്ള വിവിധ വിഭാഗങ്ങളിലെ തസ്തികകളിലേക്ക് നേരിട്ടുള്ള റിക്രൂട്ട്മെന്റ് വെച്ച് നിയമനത്തിനായുള്ള ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക എന്നതാണ് ഇവയുടെ പ്രധാന പങ്ക്. എല്ലാ അറിയിപ്പുകൾക്കും keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നിങ്ങൾക്ക് കേരള PSC ഹോം പേജ് സന്ദർശിക്കാവുന്നതാണ്. KPSC തുളസി ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in/thulasi/.
Annual Report – KPSC (വാർഷിക റിപ്പോർട്ട്)
കമ്മീഷന്റെ പ്രവർത്തനം സംബന്ധിച്ച വാർഷിക റിപ്പോർട്ട് ഓരോ വർഷവും ജൂലൈ പതിനഞ്ചിനകം തയ്യാറാക്കുകയും ഗവർണ്ണർക്ക് സമർപ്പിക്കുകയും ചെയ്യുന്നു.
പ്രസ്തുത റിപ്പോർട്ടിൽ കമ്മീഷന്റെ ഏതെങ്കിലും ഉപദേശം ഗവൺമെന്റ് നിരാകരിച്ചിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ചുള്ള പരാമർശവും ഉൾപ്പെടുത്തുന്നു.
ഈ റിപ്പോർട്ട് കമ്മീഷന്റെ ഉപദേശത്തിൽ നിന്ന് വ്യതിചലിക്കാനുള്ള സർക്കാരിന്റെ വിശദീകരണം സഹിതം നിയമസഭയിൽ വയ്ക്കേണ്ടതാണ്.
Also Read,
Weekly/ Monthly Current Affairs PDF (Magazines)
KPSC Official Website: FAQs (പതിവുചോദ്യങ്ങൾ)
Q1. എന്താണ് KPSC ?
ഉത്തരം. വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി കേരള സർക്കാരിന്റെ വർക്കിംഗ് ബോഡി നടത്തുന്ന സംസ്ഥാനതല പരീക്ഷയാണ് KPSC.
Q2. KPSC ഔദ്യോഗിക വെബ്സൈറ്റ് അഡ്രസ് എന്താണ്?
Ans. KPSC ഔദ്യോഗിക വെബ്സൈറ്റ് അഡ്രസ് www.keralapsc.gov.in.
Use Coupon Code:- KPSC (Double Validity Offer)
മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്
തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക
Telegram Name:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams