KPSC Rank Lists Canceled:- കാലാവധി നീട്ടിയ 493 KPSC Rank Lists ഓഗസ്റ്റ് 4നു (August 4) റദ്ദാകുന്ന സാഹചര്യത്തിൽ പതിനായിരക്കണക്കിന് ഉദ്യോഗാർഥികൾ സർക്കാർ ജോലിക്കായി ആശങ്കയോടെ കാത്തിരിക്കുന്നു. റദ്ദാകുന്ന പല റാങ്ക് പട്ടികകൾക്കും പകരം പട്ടിക തയാറാക്കുന്ന നടപടി എങ്ങുമെത്തിയിട്ടില്ല. പുതിയ പട്ടിക (New Rank List) വരാൻ മാസങ്ങൾ എടുക്കും. നിലവിലുള്ള പല പട്ടികകളിൽ നിന്നും പ്രതീക്ഷിച്ച നിയമനവും ഇതേ വരെ നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ റാങ്ക് പട്ടികകളുടെ കാലാവധി 6 മാസത്തേക്കു കൂടി നീട്ടണമെന്ന ആവശ്യം ശക്തമാണ്. 6 മാസത്തേക്കോ പുതിയ പട്ടിക നിലവിൽ വരുന്നതു വരെയോ നീട്ടിയാൽ കൂടുതൽ ഉദ്യോഗാർഥികൾക്കു നിയമനം നൽകാം.
[sso_enhancement_lead_form_manual title=” ജൂലൈ 2021 | ജയം പ്രതിവാര കറന്റ് അഫേഴ്സ്
July 2nd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/07/17144044/Formatted-Weekly-Current-Affairs-2nd-week-July-2021-in-Malayalam.pdf”]
നാലിനു മുൻപു മന്ത്രിസഭാ യോഗം കാലാവധി നീട്ടാൻ ശുപാർശ ചെയ്യുകയും നാലിനെങ്കിലും പിഎസ്‌സി ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയും വേണം. റാങ്ക് പട്ടികകൾ കാലഹരണപ്പെട്ടു കഴിഞ്ഞാൽ നീട്ടുന്നതിനു നിയമം അനുവദിക്കുന്നില്ല. വിവിധ വകുപ്പുകളിൽ LDC, LGS, സപ്ലൈകോയിൽ അസി.സെയിൽസ്മാൻ (Assistant Salesman in Supply-co), ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് തുടങ്ങിയ പ്രധാന റാങ്ക് പട്ടികകളിൽ മാത്രം ജോലിക്കായി കാത്തിരിക്കുന്നത് എൺപതിനായിരത്തിൽ ഏറെ പേരാണ്. റദ്ദാകുന്ന പല റാങ്ക് പട്ടികകളിലെയും നാലിലൊന്ന് ഉദ്യോഗാർഥികൾക്കു പോലും ഇതു വരെ നിയമനം ലഭിച്ചിട്ടില്ല ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് പട്ടികകളിൽ ഇതുവരെ നടന്നത് 14% നിയമന ശുപാർശ മാത്രമാണ്. എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 36,783 പേരിൽ 9933 പേർക്ക് മാത്രമാണ് നിയമന ശുപാർശ ലഭിച്ചത്. ലിസ്റ്റിലെ 73% പേർക്കും നിയമനം ആയിട്ടില്ല. അസി.സെയിൽസ്മാൻ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട 83% പേർക്കും നിയമനം ലഭിച്ചിട്ടില്ല. സ്റ്റാഫ് നഴ്സിന്റെ മെയിൻ, സപ്ലിമെന്ററി ലിസ്റ്റുകളിലായി 10,814 പേരാണ് എല്ലാ ജില്ലകളിലുമായി ഉള്ളത്. 2407 പേർക്കു മാത്രമാണു നിയമന ശുപാർശ ലഭിച്ചത്.
റദ്ദാകുന്നവയിൽ സംസ്ഥാന, ജില്ലാതല റാങ്ക് പട്ടികകൾ ഉണ്ട്. കഴിഞ്ഞ ഫെബ്രുവരി 5 മുതൽ അടുത്ത മാസം 3 വരെയുള്ള കാലയളവിൽ കാലാവധി തീരുന്ന വിവിധ റാങ്ക് പട്ടികകളാണ് ഓഗസ്റ്റ് 4 വരെ നീട്ടിയത്. പട്ടികകളുടെ കാലാവധി ഓഗസ്റ്റ് നാലിന് അവസാനിക്കുന്നതിനാൽ സർക്കാർ വകുപ്പുകളിൽ നിലവിലുള്ള എല്ലാ ഒഴിവും പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നു മന്ത്രിമാർ ഉറപ്പാക്കണമെന്നു കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു. വകുപ്പ് സെക്രട്ടറിമാർക്കു മന്ത്രിമാർ നിർദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീഴ്ച വരുത്തുന്ന വകുപ്പു മേധാവികൾക്കും നിയമന അധികാരികൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകിയിരുന്നു. മുഖ്യമന്ത്രിയും സർക്കാരും എത്ര മുന്നറിയിപ്പു നൽകിയാലും പല ഒഴിവുകളും റിപ്പോർട്ട് ചെയ്യപ്പെടാതെ ശേഷിക്കുമെന്നാണ് മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഉദ്യോഗാർഥികളുടെ വാദം. ഈ സാഹചര്യത്തിൽ റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുകയാണ് പരിഹാരം.
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്‌ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡുചെയ്യുക
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams