Table of Contents
Krishnagatha (കൃഷ്ണഗാഥ), KPSC & HCA Study Material: – ഗാഥാപ്രസ്ഥാനത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിൽ ഒന്നാണ് കൃഷ്ണഗാഥ. ശ്രീകൃഷ്ണന്റെ ജീവിതം ആവിഷ്കരിക്കുന്ന ഭക്തിപ്രധാനമായ ഈ കാവ്യത്തിന്റെ കർത്താവിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. ശ്രീകൃഷ്ണന്റെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥകളാണ് കൃഷ്ണഗാഥയിലെ പ്രതിപാദ്യം.
Fil the Form and Get all The Latest Job Alerts – Click here
[sso_enhancement_lead_form_manual title=”നവംബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
November 3rd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/11/22155326/Weekly-Current-Affairs-3rd-week-November-2021-in-Malayalam-1.pdf”]
Krishnagatha (കൃഷ്ണഗാഥ)
Author of Krishnagatha | Cherusserry Namboothiri, ചെറുശ്ശേരി നമ്പൂതിരി |
Krishnagatha known as | കൃഷ്ണപ്പാട്ട്, ചെറുശ്ശേരി ഗാഥ |
കൃഷ്ണഗാഥക്ക് ഹെർമൻ ഗുണ്ടർട്ട് നൽകിയ പേര് | ചെറുശ്ശേരി ഭാരതം |
കൃഷ്ണഗാഥ ഏത് വൃത്തത്തിലാണ് രചിച്ചിട്ടുള്ളത് | മഞ്ജരി |
കൃഷ്ണഗാഥ രചിക്കാൻ നിമിത്തമായ കളി ഏത് | ചതുരംഗം |
ഋതുക്കളുടെ കവി എന്ന് വിശേഷിപ്പിക്കുന്നതാരെ | ചെറുശ്ശേരിയെ |
ചെറുശ്ശേരിയുടെ ജന്മസ്ഥലം | കോലത്തുനാട് |
ഗാഥാപ്രസ്ഥാനത്തില്‍ ഉണ്ടായ പ്രഥമഗണനീയമായ കൃതി. ചെറുശ്ശേരിയാണ് ഗ്രന്ഥകര്‍ത്താവ്. കൃഷ്ണപ്പാട്ട്, ചെറുശ്ശേരി ഗാഥ എന്നീ പേരുകളിലും അറിയപ്പെടുന്നു.
ഉത്തരകേരളത്തില്‍ വടകര ചെറുശ്ശേരി ഇല്ലത്തെ ഒരു നമ്പൂതിരിയാണ് കൃഷ്ണഗാഥയുടെ കര്‍ത്താവ് എന്നാണ് മലയാള ഭാഷാചരിത്രത്തില്‍ പി. ഗോവിന്ദപ്പിള്ള പറഞ്ഞിട്ടുള്ളത്.
പ്രാചീന കവിത്രയത്തില്‍ അഗ്രഗണ്യനായ ചെറുശ്ശേരി നമ്പൂതിരിയുടെ ജന്മസ്ഥലം, ജീവിത കാലയളവ്, യഥാര്‍ഥ നാമധേയം എന്നിവയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
ചെറുശ്ശേരി എന്നത് ഇല്ലപ്പേരാണ്. 1475-നും 1575-നും ഇടയ്ക്കാണ് അദ്ദേഹം ജീവിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു.
കൃഷ്ണഗാഥയുടെ കര്‍ത്താവ് പൂനം നമ്പൂതിരിയാണെന്നു മറ്റൊരു പക്ഷവും ഉണ്ട്.
കോലത്തിരി ഉദയവര്‍മ്മയുടെ ആജ്ഞാനുസരണം നിര്‍മ്മിച്ച കാവ്യമാണത്രെ കൃഷ്ണഗാഥ.
കൊ.വ. 621 മുതല്‍ 650 വരെയുള്ള കാലത്തിനിടയ്ക്കാണ് ഈ കൃതി രചിച്ചതത്രേ.
ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള അത്ഭുതകഥകളാണ് കൃഷ്ണഗാഥയില്‍.
രണ്ടു ഭാഗങ്ങളായാണ് കൃഷ്ണഗാഥ രചിച്ചിട്ടുള്ളത്. ശ്രീകൃഷ്ണന്റെ ജനനവും ബാലലീലകളും ഒന്നാംഭാഗത്തിൽ പ്രതിപാദ്യവിഷയമാകുന്നു. അവതാരലക്ഷ്യത്തിനായി പുറപ്പെടുന്നതു മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കാര്യങ്ങളാണ് രണ്ടാംഭാഗത്തിൽ വർണ്ണിക്കുന്നത്.
ഭാഗവതത്തെ അനുകരിക്കുന്ന കൃതിയാണ്, 47 കഥകളാണ് ഇതിലുള്ളത്.
ഒന്നാം ഭാഗം
-
- കൃഷ്ണോല്പത്തി
- പൂതനാമോക്ഷം
- ഉല്ലൂഖലബന്ധനം
- വത്സസ്തേയം
- കാളിയമർദ്ദനം
- ഗ്രീഷ്മവർണ്ണനം
- പ്രാവൃഡ്വർണ്ണനം
- ശരദ്വർണ്ണനം
- ഹേമന്തവർണ്ണനം
- ഹേമന്തലീല
- വിപ്രപത്ന്യനുഗ്രഹലീല
- ഗോവർദ്ധനോദ്ധരണം
- നന്ദമോക്ഷം
- വേണുഗാനം
- ഗോപികാദുഃഖം
- രാസക്രീഡ
- കംസമന്ത്രം
- അക്രൂരാഗമനം
രണ്ടാം ഭാഗം
- കംസസദ്‍ഗതി
- ഗുരുദക്ഷിണ
- ഉദ്ധവദൂത്
- അക്രൂരദൂത്യം
- ജരാസന്ധയുദ്ധം
- രുക്മിണീസ്വയംവരം
- ശംബരവധം
- സ്യമന്തകം
- നരകാസുരവധം
- രുക്മീവധം
- ബാണയുദ്ധം
- നൃഗമോക്ഷം
- ബലഭദ്രഗമനം
- പൗണ്ഡ്രകവധം
- സാംബോദ്വാഹം
- നാരദപരീക്ഷ
- ഖാണ്ഡവദാഹം
- രാജസൂയം
- സാല്വവധം
- സീരിണസ്സൽക്കഥ
- കുചേലഗതി
- തീർത്ഥയാത്ര
- കുമാരഷൾക്കാനയനം
- സൗഭദ്രികകഥ
- വൃകാസുരകഥ
- ഭൃഗുപരീക്ഷ
- സന്താനഗോപാലം
- രാജ്യസ്ഥിതികഥ
- സ്വർഗ്ഗാരോഹണം
ഇതെല്ലാം ഭാഗവതത്തില്‍ ഉള്ളതുമാണ്. കവിയുടെ അനിതരസാധാരണമായ ഭാവനാവിലാസത്തിന് ഉദാഹരണങ്ങളാണ് കൃഷ്ണഗാഥയിലെ രുക്മിണീസ്വയംവരം, സുഭദ്രാഹരണം തുടങ്ങിയ ഭാഗങ്ങള്‍.
Read More: First Malayalam Newspaper , ആദ്യത്തെ മലയാളം പത്രം
Cherusserry Namboothiri, ചെറുശ്ശേരി നമ്പൂതിരി
പ്രാചീന കവിത്രയത്തില്‍ അഗ്രഗണ്യനായ ചെറുശ്ശേരി നമ്പൂതിരിയുടെ ജന്മസ്ഥലം, ജീവിത കാലയളവ്, യഥാര്‍ഥ നാമധേയം എന്നിവയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ചെറുശ്ശേരി എന്നത് ഇല്ലപ്പേരാണ്. 1475-നും 1575-നും ഇടയ്ക്കാണ് അദ്ദേഹം ജീവിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു. കോലത്തു നാട്ടിലെ രാജാവായ ഉദയവർമൻ കോലത്തിരിയുടെ സദസ്സിലെ പണ്ഡിതനായിരുന്നു ചെറുശ്ശേരി. കൃഷ്ണഗാഥ എന്ന ഒറ്റ കാവ്യം കൊണ്ടുതന്നെ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഹാകവിയാണ് ചെറുശ്ശേരി നമ്പൂതിരി
ശുദ്ധമലയാളം, പച്ചമലയാളം എന്നൊക്കെ പറയാവുന്ന ഭാഷയില്‍ ഉണ്ടായ ആദ്യകൃതിയാണ് കൃഷ്ണഗാഥ.
ലളിതങ്ങളായ സംസ്‌കൃതപദങ്ങളേ ഉപയോഗിച്ചിട്ടുള്ളൂ.
ശുദ്ധമലയാള പദങ്ങളുടെ ശക്തിയും വ്യക്തിയും മാത്രമല്ല, സ്വാരസ്യവും സൗന്ദര്യവും കാണാം.
Read More: Ayyankali , അയ്യങ്കാളി
Composition of Krishnagatha, കൃഷ്ണഗാഥയുടെ രചന
1446-65 കാലത്താണ് ഉദയവര്‍മന്‍ കോലത്തുനാട് ഭരിച്ചിരുന്നത്. ഈ കാലഘട്ടത്തിനിടയിലായിരിക്കണം കൃഷ്ണഗാഥ രചിക്കപ്പെട്ടത്. ഉദയവര്‍മ രാജാവിന്റെ നിര്‍ദേശപ്രകാരമാണ് കൃഷ്ണഗാഥ രചിച്ചതെന്ന് കാവ്യത്തില്‍ തന്നെ സൂചനയുണ്ട്.
”പാലാഴിമാതുതാന്‍ പാലിച്ചുപോരുന്ന കോലാധിനാഥനുദയവര്‍മ്മന്‍ ആജ്ഞയെച്ചെയ്കയാലജ്ഞനായുള്ള ഞാന്‍ പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചപ്പോള്‍!”
എന്ന് കാവ്യാരംഭത്തിലും
”ആജ്ഞയാ കോലഭൂപസ്യ പ്രാജ്ഞസ്യോദയ വര്‍മ്മണഃ കൃതയാം കൃഷ്ണഗാഥയാം കൃഷ്ണസ്സ്വര്‍ഗ്ഗതിരീരിതാ!”
എന്ന് അവസാനത്തിലും പറഞ്ഞിരിക്കുന്നത് ഇതിനെ ശരിവെക്കുന്നു
ഉദാഹരണപദ്യങ്ങള്‍ഃ
1. ശ്രീകൃഷ്ണന്റെ ശിശുക്രീഡ വര്‍ണ്ണിച്ചിരിക്കുന്നു.
‘മുട്ടും പിടിച്ചങ്ങു നിന്നുതുടങ്ങിനാര്‍,
ഒട്ടുനാളങ്ങനെ ചെന്നവാറേ
മുട്ടും വെടിഞ്ഞു നിന്നൊട്ടു നടക്കയും
പെട്ടെന്ന് വീഴ്കയും കേഴുകയും
അമ്മമാര്‍ ചെന്നങ്ങു തെറ്റെന്നെടുക്കയും
എന്മകള്‍ വാഴ്‌കെന്നു ചൊല്ലുകയും
പൂഴി തുടയ്ക്കയും മെയ്യില്‍ മുകയ്ക്കയും
കേഴൊല്ലായെന്നങ്ങു ചൊല്ലുകയും
ഇങ്ങനെയോരോരോ വേലകളുണ്ടായി
മംഗലം പൊങ്ങുന്ന ഗോകുലത്തില്‍..”
2. ‘പാരിച്ചു നിന്നുള്ള പാഴായ്മ ചെയ്കയാല്‍
പാശത്തെക്കൊണ്ടു പിടിച്ചു കെട്ടി
തിണ്ണം വലിച്ചു മുറുക്കി ഞാന്‍ നില്‍ക്കയാ-
ലുണ്ണിപ്പൂമേനിയില്‍ പുണ്ണില്ലല്ലീ?
എന്നങ്ങു ചൊല്ലിത്തലോടി തുടങ്ങിനാള്‍
നന്ദജന്‍തന്നുടെ മേനി തന്നെ.
നിത്യവും കണ്ട കിനാവുകളെല്ലാമേ
സത്യമെന്നിങ്ങനെ ചൊല്ലാമിപ്പോള്‍;
മുന്നമേപ്പോലെ വന്നിന്നു ഞാനെന്നുടെ
പൊന്നാരപ്പൈതലെപ്പൂണ്ടേനല്ലോ.
എന്മുതുകേറി നിന്നാനകളിപ്പതി-
നിന്നിനിയാമോ ചൊല്ലുണ്ണിക്കണ്ണാ,
തിങ്കളെച്ചെന്നു പിടിപ്പതിന്നായിട്ടി-
ന്നെന്‍ കഴുത്തേറുക വേണ്ടായോച്ചൊല്‍?
ഓടിവന്നെന്നുടെ നന്മടിതന്നിലായ്
താടിപിടിച്ചു വലിക്കേണ്ടായോ?
3. അല്ലിനെ വെല്ലുവാന്‍ വല്ലുമപ്പൂഞ്ചായല്‍
വില്ലിനെ വെല്ലുവാന്‍ വല്ലും ചില്ലി
4. ഇന്ദിര തന്നുടെ പുഞ്ചിരിയായൊരു
ചന്ദ്രികമെയ്യില്‍ പരക്കയാലെ
പാലാഴി വെള്ളത്തില്‍ മുങ്ങിനിന്നീടുന്ന
നീലാഭമായുള്ള ശൈലം പോലെ.
Read More: Guruvayur Satyagraha, ഗുരുവായൂർ സത്യാഗ്രഹം
Legend of Krishnagatha, കൃഷ്ണഗാഥയുടെ ഐതിഹ്യം
രാജസദസ്സിലെ അംഗമായ ചെറുശ്ശേരിയും ഉദയവര്‍മ രാജാവും ചതുരംഗം കളിക്കുമ്പോള്‍ ഒരു ഘട്ടത്തില്‍ രാജാവ് തോല്‍ക്കുമെന്നായി.
അപ്പോള്‍ രാജ്ഞി കുഞ്ഞിനെ താരാട്ടുപാടി ഉറക്കുവാനെന്നമട്ടില്‍ ”ഉന്തുന്തുന്തുന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു ന്താളെയുന്ത്” എന്നു പാടി അടുത്ത എന്ന കരുനീക്കത്തിന് രാജാവിന് സൂചന നല്‍കിയത്രേ.
രാജാവ് അതു മനസ്സിലാക്കി കാലാള്‍ എന്ന കരു നീക്കി, കളി ജയിക്കുകയും ചെയ്തു. രാജ്ഞി പാടിയ താരാട്ടിന്റെ ഈണത്തില്‍ ഒരു കാവ്യം രചിക്കാന്‍ കവിയോട് ആവശ്യപ്പെട്ടുവെന്നാണ് ഐതിഹ്യം.
Importance of Krishnagatha, കൃഷ്ണഗാഥയുടെ പ്രാധാന്യം
കൃഷ്ണഗാഥയുടെ കര്‍ത്താവിനെക്കുറിച്ച് ഇന്നും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
കൃഷ്ണഗാഥയുടെ കര്‍ത്താവ് പുനം നമ്പൂതിരിയാണെന്നും അല്ല ചെറുശ്ശേരിയാണെന്നും രണ്ട് അഭിപ്രായങ്ങള്‍ ഉണ്ട്.
സംസ്‌കൃത മഹാകാവ്യങ്ങളെ അനുകരിച്ച് സുദീര്‍ഘമായ വര്‍ണനകള്‍ കാവ്യത്തിലുടനീളമുണ്ട്.
ഭക്തിപരമായ ഇതിവൃത്തമാണ് സ്വീകരിച്ചതെങ്കിലും പ്രതിപാദനം കവിതാഭംഗി കലര്‍ന്നതും രസകരവുമാണ്.
ഓജസും സൗകുമാര്യവും നിറഞ്ഞ പദസമൂഹങ്ങളുടെയും ശൈലികളുടെയും അമൂല്യശേഖരം കൃഷ്ണഗാഥയിലുണ്ട്. അലങ്കരസമൃദ്ധമാണ് ഈ കൃതി.
മിക്ക അലങ്കാരങ്ങളും കാണാമെങ്കിലും ഉല്‍പ്രേക്ഷ, ഉപമ, രൂപകം, എന്നിവയ്ക്കാണ് പ്രാധാന്യം.
‘ഉപമാ കാളിദാസസ്യ’ അതുപോലെ ‘ഉല്‍പ്രേക്ഷാ കൃഷ്ണഗാഥായാം’ എന്നൊരു ചൊല്ലുണ്ട്.
ഉപമയുടെ കാര്യത്തിലും കൃഷ്ണഗാഥാകാരന്‍ ഒട്ടും പിന്നിലല്ല.
ഫലിതസമൃദ്ധമാണ് കൃഷ്ണഗാഥ.
നമ്പൂതിരിഫലിതമാണ് പലതും. സുഭദ്ര പരിഭ്രമംകൊണ്ട് കമിതാവായ അര്‍ജ്ജുനന് പഴത്തിന്റെ കാമ്പ് കളഞ്ഞ് തൊലി ഇലയില്‍ വിളമ്പിക്കൊടുക്കുന്നു.
അര്‍ജ്ജുനന്‍ ആ തൊലിയെടുത്ത് പഴമാണെന്നു കരുതി ഭക്ഷിക്കുന്നതും ഫലിതത്തിന് ഉദാഹരണമാണ്.
എന്നാല്‍, പൊട്ടിച്ചിരിയേക്കാള്‍ പുഞ്ചിരിയാണ് ചെറുശ്ശേരിക്ക് ഇഷ്ടം.
ഉദാ : തീക്കും തന്നുണ്ണിലേ തോന്നിത്തുടങ്ങിതേ
തീക്കായ വേണമെനിക്കുമെന്ന്
സംഭോഗശൃംഗാരത്തേക്കാള്‍ വിപ്രലംഭശൃംഗാരത്തിനാണ് കൃഷ്ണഗാഥയില്‍ മുന്‍തൂക്കം.
ഗോപികാദുഃഖം, രാസക്രീഡ എന്നിവയില്‍ ശൃംഗാരരംഗങ്ങള്‍ കാണാം.
ഗോപികാദു:ഖത്തില്‍ വിപ്രലംഭശൃംഗാരവും രാസക്രീഡയില്‍ സംഭോഗശൃംഗാരവും.
‘കവി വാക്കുകൊണ്ട് ചിത്രമെഴുതുന്നു’ എന്ന പറയുന്നതു അക്ഷരാര്‍ത്ഥത്തില്‍ ശരിയാകുന്ന രീതിയില്‍ ചെറുശേ്ശരി അനേകം ചിത്രങ്ങള്‍ കവിതയില്‍ നിര്‍മ്മിച്ചിട്ടുണ്ട്. മാന്‍കൂട്ടം നില്‍ക്കുന്ന നില്പ് :
‘മാണ്‍പെഴുന്നോര്‍ ചില മാമ്പേടകളെല്ലാം
ചാമ്പിമയങ്ങിന കണ്‍മിഴിയും
ഒട്ടൊട്ടു ചിമ്മിക്കൊണ്ടിഷ്ടത്തിലമ്പോടു
വട്ടത്തില്‍ മേവിതേ പെട്ടന്നപ്പോള്‍
മന്ഥരമായൊരു കന്ഥരം തന്നെയും
മന്ദം നുറുങ്ങു തിരിച്ചുയര്‍ത്തി
ചില്ലികളാലൊന്നു മെല്ലെന്നുയര്‍ത്തീട്ടു
വല്ലഭീ വല്ലഭന്‍ തന്നെ നോക്കി
കര്‍ണ്ണങ്ങളാലൊന്നു തിണ്ണം കലമ്പിച്ചു
കര്‍ണ്ണം കുഴല്ക്കു കൊടുത്തു ചെമ്മേ
വായ്‌ക്കൊണ്ട പുല്ലെല്ലാം പാതിചവച്ചങ്ങു
വായ്ക്കുന്ന മെയ്യിലൊഴുക്കി നിന്ന്
കൈതവമറ്റു താന്‍ കൈ തുടര്‍ന്നു ചിലര്‍
പൈതങ്ങളെയും മറന്നു ചെമ്മേ
ചിത്രത്തില്‍ച്ചേര്‍ത്തു ചമച്ചകണക്കെയ-
ന്നിശ്ചലമായൊരു മെയ്യുമായി”.
ലളിതസുന്ദരമായ പദങ്ങള്‍, അനുക്രമമായ അന്വയക്രമം, പെട്ടെന്നു മനസ്‌സില്‍പറ്റിപ്പിടിക്കുന്ന അര്‍ത്ഥം, പതിഞ്ഞിഴഞ്ഞ ഗാനരീതി, മനസ്സിനെ കുളിര്‍പ്പിക്കുകയും തളിര്‍പ്പിക്കുകയും ചെയ്യുന്ന കല്പനകള്‍, വിശ്വവിമോഹനമായ കഥാവസ്തു എന്നിവയാണ് കുടില്‍തൊട്ടു കൊട്ടാരംവരെ ‘കൃഷ്ണഗാഥ’യ്ക്ക് പ്രചാരം നേടിക്കൊടുത്തത്.
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ മഹാകാവ്യം എന്നാണ് പ്രൊഫ. എന്‍. കൃഷ്ണപിള്ള വിശേഷിപ്പിച്ചിട്ടുള്ളത്.
The popularity of Krishnagatha, കൃഷ്ണഗാഥയുടെ ജനപ്രീതി
സാധാരണക്കാരുടെ ഭാഷയോട് സാദൃശ്യമുള്ള രീതിയിലാണ് ചെറുശ്ശേരി കൃഷ്ണഗാഥ എഴുതിയിട്ടുള്ളത്.
കേരളത്തിലെ നാടോടി ഗാനശാഖയുടെ ഭാഷാപരമായ സ്വാധീനം കവിതയിലുടനീളം കാണാം.
സംസ്‌കൃത സ്വാധീനത്തില്‍നിന്ന് വിടുതല്‍ പ്രാപിച്ച് നാടോടി ഗാനശാഖയുടെ ചൂടും ചൂരുമുള്ള നറുമലയാളത്തിലാണ് ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചത്.
പാട്ട്, മണിപ്രവാളം എന്നീ വ്യത്യസ്തരീതികള്‍ നിലനിന്നിരുന്ന കാലത്ത് രണ്ടിന്റെയും ഗുണവശങ്ങള്‍ കൃഷ്ണഗാഥയിലൂടെ സമന്വയിപ്പിക്കുകയായിരുന്നു. കൃഷ്ണഗാഥ നേടിയ ജനപ്രീതിക്ക് കാരണം ഇതാണ്.