Malyalam govt jobs   »   Malayalam GK   »   Kunchan Nambiar
Top Performing

Kunchan Nambiar Biography, Poem, Awards, Books

Kunchan Nambiar:- To learn more about the life of Kunchan Nambiar (1705-1770), a prominent poet of the Malayalam language in the 18th century. The stories about Kunchan Nambiar are very famous. Apart from being a prolific poet, Kunchan Nambiar is also famous as the originator of the Thullal movement. His full name is Kalakat Kunchan Nambiar. Through this article we are discussing about Kunchan Nambiar Biography, Poem, Awards, Books & other details.

Kunchan Nambiar
Full Name Kalakat Kunchan Nambiar
Category Malayalam GK & State GK & Study Materials
Born  5 May , 1705
Died 1770 (Aged 65)
Nationality Indian
Known for Poetry, social reform, revival of thullal
Occupation Malayalam Poet

Kunchan Nambiar Biography

Kunchan Nambiar Biography:-  പതിനെട്ടാം നൂറ്റാണ്ടിലെ മലയാളഭാഷയുടെ പ്രമുഖ കവിയായ കുഞ്ചന്‍ നമ്പ്യാരുടെ (1705-1770) ജീവിതത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഈ ലേഖനത്തിലൂടെ വായിച്ചു മനസിലാക്കാം. കുഞ്ചൻ നമ്പ്യാരെക്കുറിച്ചുള്ള കഥകള്‍ വളരെയധികം പ്രശസ്തമാണ്. പ്രതിഭാസമ്പന്നനായ കവി എന്നതിലുപരി തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനാണ് കുഞ്ചൻ നമ്പ്യാർ. കലക്കത്ത് കുഞ്ചൻ നമ്പ്യാർ എന്നാണ് അദ്ദഹത്തിന്റെ മുഴുവൻ പേര്. ഈ ലേഖനത്തിലൂടെ നമ്മൾ കുഞ്ചൻ നമ്പ്യാരുടെ ജീവചരിത്രം, കവിത, അവാർഡുകൾ, പുസ്തകങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവയെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്.

പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലാണ് കുഞ്ചൻ നമ്പ്യാർ ജനിച്ചത് എന്നാണ് രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം കുഞ്ചൻ നമ്പ്യാർ അദ്ദേഹത്തിന്റെ പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലേക്ക് പോയി. ശേഷം ചെമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായി അമ്പലപ്പുഴയിൽ കുറേക്കാലം ജീവിച്ചു. ഈ സമയത്താണ് അദ്ദേഹം തുള്ളൽ കഥകൾ അധികവും എഴുതിയത്. 1746-ൽ മാർത്താണ്ഡവർമ്മ ചെമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോട് ചേർത്ത്. അതിനു ശേഷം നമ്പ്യാർ തിരുവന്തപുരത്ത് സ്ഥിര താമസം ആക്കി. പേപ്പട്ടി വിഷബാധയേറ്റ് 1770- ൽ അദ്ദേഹം മരണമടഞ്ഞു.

Fill the Form and Get all The Latest Job Alerts – Click here

Kunchan Nambiar Poems

കുഞ്ചൻ നമ്പ്യാരുടെ പ്രധാനപ്പെട്ട കൃതികൾ ചുവടെ ചേർത്തിരിക്കുന്നു.

  • പഞ്ചതന്ത്രം കിളിപ്പാട്ട്
  • ശ്രീകൃഷ്ണചരിതം മണിപ്രവാളം
  • രുഗ്മിണീസ്വയംവരം പത്തുവൃത്തം
  • ശീലാവതി നാലുവൃത്തം
  • ശിവപുരാണം
  • നളചരിതം കിളിപ്പാട്ട്
  • വിഷ്ണുഗീത

Oscar Awards 2024 Winners List

Kunchan Nambiar Poems in Malayalam

കുഞ്ചൻ നമ്പ്യാരുടെ പ്രധാനപ്പെട്ട കൃതികളിൽ തുള്ളൽ പ്രസ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.

Kunchan Nambiar Poems in Malayalam
ഓട്ടൻ തുള്ളലുകൾ ശീതങ്കൻ തുള്ളലുകൾ പറയൻ തുള്ളലുകൾ
  • സ്യമന്തകം
  • കിരാതം വഞ്ചിപ്പാട്ട്
  • കാർത്തവീര്യാർജ്ജുനവിജയം
  • രുഗ്മിണീസ്വയം‌വരം
  • പ്രദോഷമാഹാത്മ്യം
  • രാമാനുജചരിതം
  • ബാണയുദ്ധം
  • പാത്രചരിതം
  • സീതാസ്വയം‌വരം
  • ലീലാവതീചരിതം
  • അഹല്യാമോഷം
  • രാവണോത്ഭവം
  • ചന്ദ്രാംഗദചരിതം
  • നിവാതകവചവധം
  • ബകവധം
  • സന്താനഗോപാലം
  • ബാലിവിജയം
  • സത്യാസ്വയം‌വരം
  • ഹിഡിംബവധം
  • ഗോവർദ്ധനചരിതം
  • ഘോഷയാത്ര
  • കല്യാണസൗഗന്ധികം
  • പൗണ്ഡ്രകവധം
  • ഹനുമദുത്ഭവം
  • ധ്രുവചരിതം
  • ഹരിണീസ്വയം‌വരം
  • കൃഷ്ണലീല
  • ഗണപതിപ്രാതൽ
  • ബാല്യുത്ഭവം
  • സഭാപ്രവേശം
  • പുളിന്ദീമോഷം
  • ദക്ഷയാഗം
  • കീചകവധം
  • സുന്ദോപസുന്ദോപാഖ്യാനം
  • നാളായണീചരിതം
  • ത്രിപുരദഹനം
  • കുംഭകർണ്ണവധം
  • ഹരിശ്ചന്ദ്രചരിതം

 

Industrial Revolution- Important Facts

Kunchan Nambiar Kavithakal

കുഞ്ചൻ നമ്പ്യാരുടെ കവിതകളിൽ പ്രധാനപ്പെട്ട ചില വരികൾ ചുവടെ ചേർത്തിരിക്കുന്നു.

“ രാജ്യകാര്യങ്ങളെ ക്ലേശിക്കയെന്നൊരു വ്യാജംനടിച്ചു സമസ്ത സാധുക്കളെ
തേജോവധംചെയ്തു വിത്തമാർജ്ജിച്ചുകൊണ്ടാജീവനാന്തം കഴിക്കുന്നിതുചിലർ. ”എന്ന ഹരിണീസ്വയം‌വരത്തിലെ വിമർശനം ഭരണാധികാരികളേയും ഉദ്യോഗസ്ഥവൃന്ദത്തേയും ലക്ഷ്യമാക്കിയാണ് എഴുതിയിരിക്കുന്നത്.

 

“ വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാൻ
കാരസ്കരഘൃതം ഗുൽ‍ഗുലുതിക്തകം
ചേരുന്ന നെയ്കളുമെണ്ണപൊടികളും
സാരമായുള്ള ഗുളികയും കൊണ്ടുചെ-
ന്നോരോവിധം പണം കൈക്കലാക്കീടുന്നു. ”
എന്ന് ധനമോഹികളായ വൈദ്യന്മാരെ വിമർശിക്കുന്ന ധൃവചരിതത്തിലെ ഭാഗം പ്രസിദ്ധമാണ്.

 

ഉദ്യോഗസ്ഥന്മാരെ സ്വാധീനിക്കാൻ ചിലപ്പോഴൊക്കെ, അവരുടെ കൊച്ചമ്മമാരോട് അടുത്തുകൂടുകയായിരുന്നു വഴി ഈ ഒരു സാഹചര്യത്തെ നമ്പ്യാർ ഹരിണീസ്വയം‌വരത്തിൽ സൂചിപ്പിക്കുന്നതിങ്ങനെയാണ്:-

“ സർവ്വാധികാരിയെക്കണ്ടാൽ നമുക്കിന്നു
കാര്യങ്ങൾ സാധിക്ക വൈഷമ്യമായ്‌വരും.
നാണിയെക്കണ്ടാലെളുപ്പമാമെന്നൊരു
നാണിയം നാട്ടിൽ നടത്താതിരിക്കണം. ”

 

പ്രതേകിച്ചു ജോലി ഒന്നും ചെയ്യാതെ, ഊണും ഉറക്കവും, പരദൂഷണവും മറ്റുമായി നടക്കുന്നവരെക്കുറിച്ച് നമ്പ്യാർ പാത്രചരിതത്തിൽ സൂചിപ്പിച്ചിരിക്കുന്നതിങ്ങനെയാണ്:-

“ ഉണ്ണണമെന്നുമുറങ്ങണമെന്നും,
പെണ്ണുങ്ങളൊടു രസിക്കണമെന്നും
കണ്ണിൽക്കണ്ട ജനങ്ങളെയെല്ലാം
എണ്ണിക്കൊണ്ടു ദുഷിക്കണമെന്നും
ഇത്തൊഴിലല്ലാതിപ്പരിഷക്കൊരു
വസ്തുവിചാരമൊരിക്കലുമില്ല.

 

Kunchan Nambiar Wikipedia

കുഞ്ചൻ നമ്പ്യാരെ ക്കുറിച്ചു വിക്കിപീഡിയയിൽ നിരവധി വിവരങ്ങൾ സമാഹരിച്ചു വെച്ചിട്ടുണ്ട്. മലയാളത്തിലെ ഹാസ്യനടന്മാരിൽ വളരെ അഗ്രഗണ്യനായ കുഞ്ചൻ നമ്പ്യാരുടെ പ്രധാന കൃതികൾ, ഫലിതങ്ങൾ, ഫലിത ഐതീഹ്യം എന്നിങ്ങനെ നിരവധി അറിവുകൾ വിക്കിപീഡിയയിൽ ലഭ്യമാണ്. സുപ്രധാനമായ വിവരങ്ങൾ ഈ ലേഖനത്തിലൂടെ ഞങ്ങൾ വിശദീകരിച്ചിട്ടുണ്ട്.

വിക്കിപീഡിയയിൽ സൂചിപ്പിച്ചിട്ടുള്ള നമ്പ്യാരുടെ തുള്ളലുകളിൽ പ്രധാനപ്പെട്ടവ ചുവടെ നൽകിയിരിക്കുന്നു. സ്യമന്തകം, ഘോഷയാത്ര, കിരാതം, സന്താനഗോപാലം, പത്രചരിതം, കാർത്തവീര്യാർജ്ജുനവിജയം, ബകവധം, കല്യാണ സൗഗന്ധികം, ഹരിണീസ്വയംവരം, തൃപുരദഹനം, സഭാ പ്രവേശനം.

Kunchan Nambiar Books

കുഞ്ചൻ നമ്പ്യാരുടെ വളരെ പ്രധാനപ്പെട്ട ചില ബുക്കുകളുടെ വിവരങ്ങൾ ചുവടെ പട്ടികപ്പെടുത്തിയിട്ടുണ്ട്.

Name of Books Written By Translated By
മഹാഭാരതം കുഞ്ചൻ നമ്പ്യാർ കെ പി ബാലചന്ദ്രൻ
കല്യാണ സൗഗന്ധികം (തുള്ളൽ കഥ) കുഞ്ചൻ നമ്പ്യാർ —–
കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികൾ കുഞ്ചൻ നമ്പ്യാർ —–
കല്യാണ സൗഗന്ധികം കുഞ്ചൻ നമ്പ്യാർ —–
കൃഷ്ണ ചരിതം കുഞ്ചൻ നമ്പ്യാർ റാം വർമ്മ
ശ്രീകൃഷ്ണ ചരിതം മണിപ്രവാളം കുഞ്ചൻ നമ്പ്യാർ ശത്രുഘ്‌നൻ
കിരാതം കുഞ്ചൻ നമ്പ്യാർ ഏവൂർ പരമേശ്വരൻ
പഞ്ചതന്ത്രം കിളിപ്പാട്ട് കുഞ്ചൻ നമ്പ്യാർ —–
പറക്കാന്‍ ചിറകുകള്‍ കുഞ്ചൻ നമ്പ്യാർ —–

Kunchan Nambiar Birth Place

പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലാണ് 1705 മെയ് 5 ന് കുഞ്ചൻ നമ്പ്യാർ ജനിച്ചത്. കലക്കത്ത് കുഞ്ചൻ നമ്പ്യാർ എന്നാണ് അദ്ദഹത്തിന്റെ മുഴുവൻ പേര്.

Kunchan Nambiar Pictures

കുഞ്ചന്‍ നമ്പ്യാരുടെ ചിത്രങ്ങൾ കൂടി അത്രയ്ക്ക് സുലഭമല്ല. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും, മലയാളത്തിന്‍റെ ഹാസ്യസാമ്രാട്ടുമായ കുഞ്ചൻ നമ്പ്യാരുടെ ചിത്രങ്ങളും വരച്ചെടുത്ത പകർപ്പുകളിൽ അദ്ദേഹത്തിന്റെ രൂപ സാദൃശ്യത്തോടെ മാത്രമാണ് ലഭ്യമായിട്ടുള്ളത്.

Kunjan Nambiar
Kunjan Nambiar

Kunchan Nambiar Award

പതിനെട്ടാം നൂറ്റാണ്ടിന്റെ അഗ്രഗണ്യനായ മലയാളത്തിലെ ഹാസ്യകവിയുടെ ഓർമ്മ നിലനിർത്താനായി കുഞ്ചൻ നമ്പ്യാർ മെമ്മോറിയൽ ട്രസ്റ്റാണ് കുഞ്ചൻ നമ്പ്യാർ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. 25,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് കുഞ്ചൻ നമ്പ്യാർ പുരസ്‌കാരം.

Kunchan Nambiar Poems in Malayalam Lyrics in pdf

നമ്പ്യാരുടെ കൃതികളും, ഫലിതോക്തികളും വളരെ പ്രസിദ്ധമാണ് പ്രസിദ്ധമാണ്. ഓട്ടന്‍ തുള്ളൽ, ശീതങ്കന്‍ തുള്ളൽ, പറയന്‍ തുള്ളൽ എന്നീ മൂന്നു വിഭാഗങ്ങളിലായി 64 തുള്ളൽ കൃതികൾ കുഞ്ചൻ നമ്പ്യാർ എഴുതിയിട്ടുണ്ട്. നമ്പ്യാരുടെ വളരെ പ്രസിദ്ധമായ കല്യാണസൗഗന്ധികം pdf, നളചരിതം pdf, കൃഷ്ണ ചരിതം pdf എന്നിങ്ങനെ എല്ലാ പ്രധാന കൃതികളുടെയും വരികൾ pdf രൂപത്തിൽ ലഭ്യമാണ്.

 

Kunchan Nambiar Smarakam

കേരളത്തിലെ പാലക്കാട് ജില്ലയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ ദൂരത്തിൽ ലക്കിടിയിൽ കിള്ളിക്കുറിശ്ശിമംഗലം എന്ന സ്ഥലത്താണ് കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നത്. എല്ലാ വർഷവും കിള്ളിക്കുറിശ്ശിമംഗലത്തെ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ നവരാത്രി ഉത്സവം ഗംഭീരമായി ആഘോഷിക്കുന്നു. മെയ് അഞ്ചാം തിയതി നമ്പ്യാരുടെ ജന്മദിനം കുഞ്ചന്ദിനം എന്ന പേരിൽ ആഘോഷിക്കുന്നു.

കുഞ്ചൻ നമ്പ്യാർ വളരെക്കാലം താമസിച്ച അമ്പലപ്പുഴയിൽ കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ കീഴിൽ കുഞ്ചൻ നമ്പ്യാർ സ്മാരകം നിർമിച്ചിട്ടുണ്ട്.

പാലക്കാട് ജില്ലയിലും, തൃശ്ശൂർജില്ലയിലുമായി വ്യാപിച്ചു കിടക്കുന്ന ചൂലനൂർ മയിൽ സംരക്ഷണ കേന്ദ്രത്തിലെ 200 ഹെക്ടർ സ്ഥലം കുഞ്ചൻ നമ്പ്യാരുടെ ഓർമ്മയ്ക്കായി കുഞ്ചൻ സ്മൃതി വനം എന്ന പേരിൽ അറിയപ്പെടുന്നു.

 

Important Articles
Waterfalls in Kerala National Park – Important Question and Answers
Financial Committees in Parliament Women Renaissance Leaders of Kerala
Goods & Services Tax East Flowing Rivers in Kerala

Sharing is caring!

Kunchan Nambiar Biography, Poem, Awards, Books_4.1

FAQs

Kunjan Nambiar became famous in which field?

Kunjan Nambiar is a Malayalam Poet.

Who is the inventor of tumbling movement?

The inventor of tumbling movement is Kunjan Nambiar.