Malyalam govt jobs   »   Study Materials   »   Mathrubhumi Newspaper
Top Performing

Mathrubhumi Newspaper (മാതൃഭൂമി പത്രം) | KPSC & HCA Study Material

Mathrubhumi Newspaper (മാതൃഭൂമി പത്രം) , KPSC & HCA Study Material: – മലയാള ഭാഷയിലെ പ്രമുഖ ദിനപത്രമാണ് മാതൃഭൂമി. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി ഉത്തരകേരളത്തിലെ കോഴിക്കോട്ട്‌ 1923 മാർച്ച്‌ 18-ന്‌ ജന്മമെടുത്ത പത്രമാണ്‌. കേരളത്തിൽ ആദ്യമായി ഓഫ്‌സെറ്റ്‌ പ്രിന്റിങ്ങ്‌ ആരംഭിച്ചതും ആദ്യമായി രണ്ടാമതൊരു യൂണിറ്റിൽ പ്രസിദ്ധീകരണം (1962 മേയിൽ കൊച്ചിയിൽ) തുടങ്ങിയതും ആദ്യമായി ടെലിപ്രിൻടറിൽ വാർത്ത അയക്കാൻ തുടങ്ങിയതും മാതൃഭൂമി ആയിരുന്നു.

Fil the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”നവംബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
November 4th week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/11/29184454/Weekly-Current-Affairs-4th-week-November-2021-in-Malayalam.pdf”]

Mathrubhumi Newspaper (മാതൃഭൂമി പത്രം)

Mathrubhumi News Paper
Mathrubhumi News Paper

 

തരം പത്രം
ഭാഷ മലയാളം
ഫോർമാറ്റ് ബ്രോഡ്ഷീറ്റ്
ഉടമകൾ ശ്രേയാംസ് കുമാർ (സോഷ്യലിസ്റ്റ് ജനത പാർട്ടി) മാതൃഭൂമി പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്.
സ്ഥാപിതമായത് കോഴിക്കോട്ട്‌ 1923 മാർച്ച്‌ 18-ന്‌
ആസ്ഥാനം കോഴിക്കോട്
ഔദ്യോഗിക വെബ്സൈറ്റ് mathrubhumi.com

 

1932-ലാണ്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പ് പ്രസിദ്ധീകരണം തുടങ്ങിയത്‌.

മലയാള ഭാഷയിലെ പ്രമുഖ ദിനപത്രമാണ് മാതൃഭൂമി.

സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി ഉത്തരകേരളത്തിലെ കോഴിക്കോട്ട്‌ 1923 മാർച്ച്‌ 18-ന്‌ ജന്മമെടുത്ത പത്രമാണ്‌.

മലയാളസാഹിത്യത്തിന്റെയും ഭാഷയുടേയും വളർച്ചയിൽ ആഴ്‌ചപ്പതിപ്പ്‌ നിർണ്ണായകമായ സംഭാവനകൾ നൽകിയിട്ടുണ്ട്‌.

പ്രശസ്‌തനായ സഞ്‌ജയൻ പത്രാധിപരായി വിശ്വരൂപം എന്ന ഹാസ്യപ്രസിദ്ധീകരണം 1940 ൽ ആരംഭിച്ചുവെങ്കിലും വിശ്വരൂപവും പിന്നീട്‌ ആരംഭിച്ച യുഗപ്രഭാത്‌ എന്ന ഹിന്ദി പ്രസിദ്ധീകരണവും അധികകാലം മുന്നോട്ട്‌ പോയില്ല.

കേരളത്തിൽ ആദ്യമായി ഓഫ്‌സെറ്റ്‌ പ്രിന്റിങ്ങ്‌ ആരംഭിച്ചതും ആദ്യമായി രണ്ടാമതൊരു യൂണിറ്റിൽ പ്രസിദ്ധീകരണം( 1962 മേയിൽ കൊച്ചിയിൽ) തുടങ്ങിയതും ആദ്യമായി ടെലിപ്രിൻടറിൽ വാർത്ത അയക്കാൻ തുടങ്ങിയതും മാതൃഭൂമി ആയിരുന്നു.

സ്വാതന്ത്ര്യസമരസേനാനികളിൽ പ്രമുഖനായ കെ.പി. കേശവമേനോൻ ആയിരുന്നു ആദ്യ പത്രാധിപർ.

പത്രപ്രസാധനത്തിനായി ജനങ്ങളിൽ നിന്ന്‌ ഓഹരി പിരിച്ച്‌ രൂപവൽക്കരിച്ച “മാതൃഭൂമി പ്രിന്റിങ്ങ്‌ ആന്റ്‌ പബ്‌ളിഷിങ്ങ്‌ കമ്പനിയുടെ” ആദ്യ മുഖ്യാധിപൻ കെ. മാധവൻ നായർ ആയിരുന്നു.

മാധവൻനായരുടെ മരണത്തെതുടർന്ന് കെ. കേളപ്പൻ മാതൃഭൂമിയുടെ സാരഥ്യം ഏറ്റെടുത്തു.

കൂറൂർ നീലകണ്‌ഠൻ നമ്പൂതിരിപ്പാട്‌, പി. അച്യൂതൻ, കെ. കേശവൻ നായർ തുടങ്ങിയവരും മാതൃഭൂമിയുടെ സ്ഥാപനത്തിൽ സുപ്രധാന പങ്കുവഹിച്ചു.

സ്വാതന്ത്ര്യസമരത്തിന്‌ ആവേശം പകരുന്നതിന്‌ ഒപ്പം മലയാളികളുടെ ഏകീകരണവും സംസ്‌കാരികമായ വളർച്ചയും സമൂഹ്യമായ ഉച്ചനീചത്വങ്ങളുടെ നിർമാർജ്ജനവും മാതൃഭുമിയുടെ ലക്ഷ്യങ്ങളിൽ പ്രാധാന്യമുള്ളവയായിരുന്നു.

[അവലംബം ആവശ്യമാണ്] അവർണരുടെ ക്ഷേത്രപ്രവേശനത്തിന്‌ വേണ്ടിയുള്ള വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം എന്നിവയിൽ മാതൃഭൂമി നിർണായകമായ പങ്ക്‌ വഹിച്ചു.

സാമൂഹ്യപ്രസ്ഥാനങ്ങളിലും സ്വാതന്ത്ര്യസമരത്തിലും പങ്ക്‌ വഹിച്ച പി. രാമുണ്ണി നായർ, കെ. കേളപ്പൻ, സി. എച്ച്‌. കുഞ്ഞപ്പ, കെ. എ. ദാമോദരമേനോൻ,എൻ.വി. കൃഷ്ണവാരിയർ, എ. പി. ഉദയഭാനു, വി.പി.രാമചന്ദ്രൻ, വി.കെ.മാധവൻകുട്ടി, എം.ഡി.നാലപ്പാട്, കെ.കെ.ശ്രീധരൻ നായർ, കെ.ഗോപാലകൃഷ്ണൻ, എം.കേശവമേനോൻ എന്നിവർ മാതൃഭൂമിയുടെ പത്രാധിപത്യം വഹിച്ചിട്ടുണ്ട്‌.

ഇപ്പോൾ കോഴിക്കോടിനും, കൊച്ചിക്കും പുറമെ തിരുവനന്തപുരം, തൃശ്ശൂർ, കോട്ടയം, കൊല്ലം, കണ്ണൂർ, മലപ്പുറം, പാലക്കാട്‌, ആലപ്പുഴ എന്നിവിടങ്ങളിൽ കേരളത്തിലും ചെന്നൈ, ബംഗളൂർ, മുംബൈ, ന്യൂദൽഹി എന്നിവിടങ്ങളിൽ കേരളത്തിന്‌ പുറത്തും യൂണിറ്റുകളുള്ള മാതൃഭൂമി മലയാളത്തിലെ രണ്ടാമത്തെ വലിയ പത്രമാണ്‌.

എം.വി. ശ്രേയാംസ് കുമാർ മാനേജിങ്ങ്‌ ഡയറക്‌റ്ററും പി.വി.ചന്ദ്രൻ മാനേജിങ്ങ്‌ എഡിറ്ററും മനോജ് കെ. ദാസ് എക്‌സിക്യൂട്ടീവ് എഡിറ്ററുമാണ്.

2008-ൽ മാതൃഭൂമി എഫ്‌.എം റേഡിയോ പ്രക്ഷേപണ രംഗത്തേക്കും പ്രവേശിച്ചു‌.

ക്ലബ്ബ് എഫ്. എം. 94.3 എന്നാണ് മാതൃഭൂമിയുടെ എഫ്. എം റേഡിയോയുടെ പേര്,തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കണ്ണൂർ എന്നിവയാണ്‌ സ്റ്റേഷനുകൾ.

മാതൃഭൂമി ന്യൂസ് ആണ് ഉപഗ്രഹചാനൽ.

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ വാർത്താ ചാനൽ 2013 ജനുവരി 23ന് പ്രവർത്തനമാരംഭിച്ചു.

വിനോദത്തിനായി കപ്പ എന്ന പേരിൽ ഒരു ചാനലും മാതൃഭൂമിക്ക് ഉണ്ട്.

Criticisms (വിമർശനങ്ങൾ)

സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ രൂപം കൊണ്ട പത്രത്തിന്‌ അധികാരികളുമായി നിരന്തരം ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്‌.

ഇതിനെത്തുടർന്ന് പത്രാധിപരും മറ്റും പലപ്പോഴും തടവിലാക്കപ്പെടുകയും ചെയ്തു.

പലപ്പോഴും പത്രം നിരോധനത്തേയും നേരിട്ടു.

തിരുവിതാംകൂറിൽ ഏകാധിപത്യത്തിനെതിരെ നിലപാടെടുത്തതിന്‌ ഒമ്പതു വർഷക്കാലം നിരോധിക്കപ്പെട്ടിരുന്നു.

മാതൃഭൂമിയുടെ നിലപാടുകൾ മുസ്ലിം, ക്രൈസ്തവ, കമ്യൂണിസ്റ്റ് വിരുദ്ധമാണെന്ന് വിമർശനമുന്നയിക്കുന്നവരുണ്ട്.

മലപ്പുറം ജില്ലാ രൂപവത്കരണത്തെ എതിർത്തതും, ലവ് ജിഹാദ് വിവാദത്തിലും ആർ.എസ്.എസിന്റെ നിലക്കൽ പ്രക്ഷോഭനാളുകളിൽ സ്വീകരിച്ച നിലപാടുകളും ചൂണ്ടിക്കാട്ടി മുസ്ലിം, ക്രൈസ്തവ വിരോധത്തിന് ഉദാഹരണമാണെന്ന് ചിലർ ആരോപണമുന്നയിക്കുന്നു.

പത്രത്തിന്റെ തുടക്കം മുതൽ ഇന്നുവരെ മാതൃഭൂമി സ്വീകരിച്ചുപോരുന്നത് കമ്യൂണിസ്റ്റ് വിരുദ്ധമായ നിലപാടുകളാണെന്നും ഇവർ അഭിപ്രായപ്പെടുന്നു.

സംഘപാരിവാർ, കോർപറേറ്റ് ചങ്ങാത്തമാണ് മാതൃഭൂമി ഇപ്പോൾ സ്വീകരിക്കുന്ന നിലപാടെന്ന് ആരോപിച്ച് ആക്റ്റിവിസ്റ്റായ അജിത, കെ.കെ കൊച്ച് എന്നിവർ പത്രം വരുത്തുന്നത് നിറുത്തുകയാണന്ന് പ്രഖ്യാപിക്കുകയുണ്ടായി.

Other Publications (മറ്റു പ്രസിദ്ധീകരണങ്ങൾ)

  • മാതൃഭൂമി ആഴ്ചപ്പതിപ്പ്
  • ഗൃഹലക്ഷ്മി
  • സ്റ്റാർ & സ്റ്റൈൽ
  • തൊഴിൽവാർത്ത
  • സ്‌പോർട്സ്‌ മാസിക
  • ബാലഭൂമി
  • ആരോഗ്യമാസിക
  • ഇയർബുക്ക്‌ പ്ലസ്‌
  • യാത്ര (മാസിക)
  • മിന്നാമിന്നി (വാരിക)
  • കാർട്ടൂൺ പ്ലസ്‍
  • ജി.കെ. ആൻഡ് കറന്റ് അഫയേഴ്സ്‍

 

Sharing is caring!

Mathrubhumi Newspaper (മാതൃഭൂമി പത്രം) | KPSC & HCA Study Material_4.1