Table of Contents
MES റിക്രൂട്ട്മെന്റ് 2023
MES റിക്രൂട്ട്മെന്റ് 2023: സൈനിക എഞ്ചിനീയറിംഗ് സർവീസ് ഔദ്യോഗിക വെബ്സൈറ്റായ @mes.gov.in ൽ MES റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. MES ഷോർട് നോട്ടീസ് പ്രകാരം വിവിധ തസ്തികകളിലേക്ക് 40,000+ അധികം ഒഴിവുകളുണ്ട്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ജൂലൈയിൽ ആരംഭിക്കും. ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ MES റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.
MES വിജ്ഞാപനം 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ MES വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
MES വിജ്ഞാപനം 2023 | |
ഓർഗനൈസേഷൻ | സൈനിക എഞ്ചിനീയറിംഗ് സർവീസ് |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികയുടെ പേര് | ആർക്കിടെക്റ്റ് കേഡർ (ഗ്രൂപ്പ് എ), ബാരക്ക് ആൻഡ് സ്റ്റോർ ഓഫീസർ, സൂപ്പർവൈസർ (ബാരക്ക് ആൻഡ് സ്റ്റോർ), ഡ്രാഫ്റ്റ്‌സ്മാൻ, സ്റ്റോർകീപ്പർ, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, മേറ്റ് |
MES ഷോർട്ട് നോട്ടീസ് റിലീസ് തീയതി | 17 ജൂലൈ 2023 |
MES വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി | ജൂലൈ |
MES ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി | ജൂലൈ |
MES അപേക്ഷിക്കാനുള്ള അവസാന തീയതി | ഓഗസ്റ്റ് |
ഒഴിവുകൾ | 41822 |
ശമ്പളം | Rs.56,100- Rs.1,77,500/– |
ഔദ്യോഗിക വെബ്സൈറ്റ് | mes.gov.in |
Fill out the Form and Get all The Latest Job Alerts – Click here
MES വിജ്ഞാപനം 2023 PDF ഡൗൺലോഡ്
MES വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് MES ഷോർട്ട് നോട്ടീസ് PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ലഭിക്കാൻ ഈ പേജ് ബുക്ക്‌മാർക്ക് ചെയ്യുക.
MES ഷോർട്ട് നോട്ടീസ് PDF ഡൗൺലോഡ്
MES ഒഴിവുകൾ 2023
വിവിധ തസ്തികകളുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
MES ഒഴിവുകൾ 2023 | ||
സീരിയൽ നമ്പർ | തസ്തികയുടെ പേര് | ഒഴിവുകൾ |
01 | ആർക്കിടെക്റ്റ് കേഡർ (ഗ്രൂപ്പ് എ) | 44 |
02 | ബാരക്ക് ആൻഡ് സ്റ്റോർ ഓഫീസർ | 120 |
03 | സൂപ്പർവൈസർ (ബാരക്ക് ആൻഡ് സ്റ്റോർ) | 534 |
04 | ഡ്രാഫ്റ്റ്‌സ്മാൻ | 944 |
05 | സ്റ്റോർകീപ്പർ | 1026 |
06 | മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് | 11316 |
07 | മേറ്റ് | 27920 |
ടോട്ടൽ | 41822 |
MES റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ
MES വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഔദ്യോഗിക വെബ്‌സൈറ്റിൽ ലിങ്ക് ലഭ്യമാകുന്ന ഉടൻ, ഈ ലിങ്ക് സജീവമാകും. ലിങ്ക് നിലവിൽ പ്രവർത്തനരഹിതമാണ്.
MES റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക് (ഉടൻ അപ്ഡേറ്റ് ചെയ്യും)
MES റിക്രൂട്ട്മെന്റ് 2023 പ്രായപരിധി
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. MES വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
MES റിക്രൂട്ട്മെന്റ് 2023 | |
തസ്തികയുടെ പേര് | പ്രായപരിധി |
വിവിധ തസ്തികകൾ | 18 നും 25 നും ഇടയിൽ |
MES റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. MES വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
MES റിക്രൂട്ട്മെന്റ് 2023 | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
വിവിധ തസ്തികകൾ | തസ്തികയനുസരിച്ച് 10-ാം ക്ലാസും 12-ാം ക്ലാസും പാസ്സ് |
MES ശമ്പളം
വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.
MES റിക്രൂട്ട്മെന്റ് 2023 | |
തസ്തികയുടെ പേര് | ശമ്പളം |
വിവിധ തസ്തികകൾ | Rs.56,100- Rs.1,77,500/– |
MES റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
- mes.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “റിക്രൂട്ട്മെന്റ്” ടാബിൽ ക്ലിക്ക് ചെയ്ത് “ഓൺലൈൻ റിക്രൂട്ട്മെന്റ് പോർട്ടൽ (ORP)” ഓപ്ഷൻ തിരഞ്ഞെടുക്കുക.
- “അപ്ലൈ ഓൺലൈൻ” എന്നതിൽ ക്ലിക്ക് ചെയ്യുക.
- പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
- ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
- ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.