Malyalam govt jobs   »   Study Materials   »   Muthulakshmi Reddy
Top Performing

Muthulakshmi Reddy (മുത്തുലക്ഷ്മി റെഡ്ഡി) | KPSC & HCA Study Material

Muthulakshmi Reddy (മുത്തുലക്ഷ്മി റെഡ്ഡി) , KPSC & HCA Study Material: – ഇന്ത്യൻ ചരിത്രത്തിൽ അധികം ഓർക്കപ്പെടാതെ പോകുന്നതും എന്നാൽ എന്നും ഓർമിക്കപ്പെടേണ്ടതുമായ ഒരാൾ. പേര് മുത്തുലക്ഷ്മി റെഡ്ഡി. സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി, സാംസ്കാരിക വിദ്യാഭ്യാസ ഉന്നമനത്തിനായി പോരാടിയ ധീര. 133–ാം ജന്മദിനത്തിൽ മുത്തുലക്ഷ്മി റെഡ്ഡിക്ക് ആദരമർപ്പിക്കുകയാണ് ഗൂഗിൾ ഡൂഡിൽ. തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയം നേടിയ ആദ്യ വനിത. നിയമ വിദഗ്ദ, നവോത്ഥാന നായിക വിശേഷണങ്ങൾ ഒരുപാട് ഉണ്ട് മുത്തുലക്ഷ്മി റെഡ്ഡിക്ക്.

Name Muthulakshmi Reddy (മുത്തുലക്ഷ്മി റെഡ്ഡി)
Born 30 July 1886, Pudukkottai
Died 22 July 1968, Chennai [81 Years]
Nationality Indian
Education Madras Medical College
Children Dr.S.Krishnamurthi, Mr.S.Rammohan
Awards Padma Bhushan
Organisation founded Cancer Institute WIA

Fil the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”നവംബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
November 3rd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/11/22155326/Weekly-Current-Affairs-3rd-week-November-2021-in-Malayalam-1.pdf”]

Muthulakshmi Reddy’s Early life (മുത്തുലക്ഷ്മി റെഡ്‌ഡിയുടെ ആദ്യകാല ജീവിതം)

Muthulakshmi reddy
Muthulakshmi reddy

സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുവാൻ പ്രയത്‌നിച്ച ഒരു സാമൂഹ്യപ്രവർത്തകയായിരുന്നു ഡോ. മുത്തുലക്ഷ്മി റെഡ്ഡി (ജൂലൈ 30, 1886 – ജൂലൈ 22, 1968).

ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വനിതാ നിയമസഭാ സാമാജിക എന്ന് ബഹുമതിയും ഇവർക്കുള്ളതാണ്.

1886-ൽ പുതുക്കോട്ടയിൽ ജനിച്ച മുത്തുലക്ഷ്മിയുടെ അച്ഛൻ ഒരു കോളേജ് പ്രൊഫസ്സറും അമ്മ ദേവദാസികളുടെ പരമ്പരയിൽ നിന്നുള്ളവരുമായിരുന്നു.

ഈ കുടുംബ പശ്ചാത്തലത്തിൽ വളർന്ന മുത്തുലക്ഷ്മി, ജാതിവ്യവസ്ഥയേയും അന്ധവിശ്വാസങ്ങളേയും വെറുത്തു.

അച്ഛൻ പുതുകോട്ടൈ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നാരായണസ്വാമി,ദേവദാസിയായിരുന്ന ചന്ദ്രമ്മാളിനെ നാരായണസ്വാമി വിവാഹം കഴിച്ചത് വലിയ കോലാഹലത്തിനു കാരണായി.

ഇവർക്ക് സമുദായം ഭ്രഷ്ടു കൽപ്പിച്ചു.

ഈ സാഹചര്യത്തിലേക്കാണ് മുത്തുലക്ഷ്മി ജനിച്ചു വീഴുന്നത്.

Education (വിദ്യാഭ്യാസം)

അക്ഷരാഭ്യാസത്തിനും ഗാർഹികവൃത്തിക്കാവശ്യമായ ഗണിതം പഠിക്കുവാനും സ്കൂളിൽ പോയിത്തുടങ്ങിയ ഇവർ, പിതാവിന്റെ പിന്തുണയോടെ കോളേജ് വിദ്യാഭ്യാസവും ആരംഭിച്ചു.

1912-ൽ മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നും ക്ലാസ്സിൽ ഒന്നാമതായി പാസ്സായ മുത്തുലക്ഷ്മി മദ്രാസ് പ്രവിശ്യയിലെ ആദ്യ വനിതാ ഹിന്ദു ഡോക്ടറായിത്തീർന്നു.

ചെറുപ്രായത്തിൽ തനിക്കു വന്ന വിവാഹാലോചനകളെ എതിർത്ത മുത്തുലക്ഷ്മി തനിക്കു വിദ്യാഭ്യാസം നേടണമെന്നു മാതാപിതാക്കളെ ബോധ്യപ്പെടുത്തി.

മകളുടെ തീരുമാനങ്ങൾക്ക് പൂർണ പിന്തുണ നൽകി ഒപ്പം നിൽക്കാൻ കുടുംബാംഗങ്ങൾ തീരുമാനിച്ചു.

ഉയർന്ന മാർക്കോടെ മെട്രിക്കുലേഷൻ പാസായ മുത്തുലക്ഷ്മിയുടെ ഉപരിപഠനമെന്ന സ്വപ്നങ്ങൾക്കു മുൻപിൽ നിരവധി പ്രതിസന്ധികൾ ഉയർന്നു.

കോളജ് അധികാരികൾ മുതല്‍ അവിടെ പഠിച്ചു കൊണ്ടിരുന്ന കുട്ടികളുടെ മാതാപിതാക്കൾ വരെ പ്രതിഷേധം അറിയിച്ചു.

ഒരു പെൺകുട്ടി അവിടെ പഠിക്കാനെത്തുന്നത് അംഗീകരിക്കാൻ ഇവരാരും തയാറല്ലായിരുന്നു.

അമ്മ ഒരു ദേവദാസി ആയിരുന്നു എന്നത് ഈ പ്രതിഷേധങ്ങള്‍ക്ക് കൂടുതൽ ശക്തി പകർന്നു.

പക്ഷേ പിന്തിരിയാന്‍ മുത്തുലക്ഷ്മിയോ കുടുംബാംഗങ്ങളോ തയാറായില്ല.

രാജാവ് മാര്‍ത്താണ്ഡ ഭൈരവ തൊണ്ടമാന്‍റെ പ്രത്യേക അനുമതിയോടെ മുത്തുലക്ഷ്മി കോളേജില്‍ പ്രവേശിച്ചു,പിന്നീട് എല്ലാം ചരിത്രം

1907ല്‍ മുത്തുലക്ഷ്മി മദ്രാസ് മെഡിക്കല്‍ കോളേജില്‍ സര്‍ജറി ഡിപ്പാര്‍ട്ട്മെന്‍റിലെ ആദ്യ വനിതാ വിദ്യാര്‍ഥിയായി.

1912-ല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അവര്‍ ജോലിയില്‍ പ്രവേശിച്ചു.

Social Work (സാമൂഹ്യപ്രവർത്തനം)

ഒരു സർക്കാർ ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ച ഇവർ 1913-ൽ ആർ.എസ്. സുബ്ബലക്ഷ്മി അമ്മാൾ സ്ഥാപിച്ച ബ്രാഹ്മണവിധവകൾക്കുള്ള ഹോസ്റ്റലിലെ റെസിഡന്റ് ഡോക്ടറായി.

1914-ൽ തന്നെപ്പോലെ ആതുരശുശ്രൂഷയിലും സാമൂഹ്യപ്രവർത്തനങ്ങളിലും തൽപ്പരനായ ഡോ. സുന്ദര റെഡ്ഡിയെ വിവാഹം ചെയ്തു.

1919-ൽ ഡോ. വരദപ്പ നായിഡു ഹോമിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ സ്ത്രീകൾ നേരിടുന്ന അവഗണന, നിരക്ഷരത, ശൈശവവിവാഹം, വേശ്യാവൃത്തി തുടങ്ങിയ സാമൂഹിക പ്രശ്നങ്ങൾ അടുത്തറിയുകയും അവർക്കു വേണ്ടി രാഷ്ട്രീയമായി പ്രവർത്തിക്കുവാൻ സന്നദ്ധയാവുകയും ചെയ്തു.

വിമൻസ് ഇന്ത്യൻ അസ്സോസിയേഷൻ(1917), മുസ്ലിം വിമൻസ് അസ്സോസിയേഷൻ(1928) എന്നീ സംഘടനകളുടെ രൂപീകരണത്തിൽ സുപ്രധാന പങ്കുവഹിച്ചു.

1926-ൽ പാരീസിൽ വച്ചു നടന്ന ഇന്റർനാഷണൽ സഫറേജ് കോൺഫ്രൻസ്, 1933-ൽ ചിക്കാഗോയിൽ നടന്ന കോൺഗ്രസ് ഓഫ് വിമൻ എന്നീ സമ്മേളനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

1927-ൽ മദ്രാസ് നിയമസഭയിൽ സാമാജികയും ഡെപ്യൂട്ടി പ്രസിഡന്റുമായി.

പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം 14 വയസ്സ് ആക്കുവാനുള്ള സർദ ആക്റ്റിനു വേണ്ടി പ്രവർത്തിക്കുകയും കാമ്പെയ്നുകൾ സംഘടിപ്പിക്കുകയും ചെയ്തു.

1928-ൽ ഹർട്ടോഗ് കമ്മറ്റിയിലെ അംഗം എന്ന നിലക്ക് രാജ്യമൊട്ടാകെ സഞ്ചരിച്ച് സ്ത്രീകൾക്കുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ വിലയിരുത്തി.

പർദ്ദ സ്ത്രീകളിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് വിശ്വസിച്ചിരുന്നുവെങ്കിലും അതു ധരിക്കുന്നവർക്കായി ആശുപത്രികളിൽ പ്രത്യേകവാർഡുകൾ വേണമെന്ന പ്രമേയത്തെ അവർ പ്രായോഗികത മാനിച്ച് പിന്തുണക്കുകയുണ്ടായി.

1930-ൽ ദേവദാസി സമ്പ്രദായം നിർത്തലാക്കുവാൻ മദ്രാസ് നിയമസഭയിൽ ഡോ. മുത്തുലക്ഷ്മി അവതരിപ്പിച്ച ബില്ലിന് യാഥാസ്ഥിതികരായ ചില ദേശീയനേതാക്കളിൽ നിന്ന് കടുത്ത എതിർപ്പ് നേരിട്ടു.

വിദ്യാഭ്യാസം അവകാശമാക്കുക, വിവാഹപ്രായം ഉയർത്തുക, പെൺകുട്ടികളെ കടത്തി കൊണ്ടു പോകൽ തടയുക, ദേവദാസീ സമ്പ്രദായം അവസാനിപ്പിക്കുക എന്ന ആവശ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു.

അനാഥാരായ പെണ്‍കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി ചെന്നൈയില്‍ അവ്വൈ ഹോമിന് തുടക്കം കുറിച്ചു.

തന്റെ കാലാവധി തീരും മുൻപ് വിപ്ലവകരമായ പല മാറ്റങ്ങൾക്കും ഈ ധീര വനിത കാരണക്കാരി ആയി.

വിമന്‍സ് ഇന്ത്യ അസോസിയേഷന്‍റെ സഹായത്തോടെ 1954ല്‍ അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മുത്തുലക്ഷ്മി സ്ഥാപിച്ചു.

ഇന്ന് ലോകത്തെ ഏറ്റവും മികച്ച കാൻസർ ചികിൽസാ കേന്ദ്രങ്ങളിൽ ഒന്നാണ് ഇത്.

മുത്തുലക്ഷ്മിയുടെ സേവനങ്ങളെ മാനിച്ച് 1956-ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

1968-ല്‍ 81-ാം വയസ്സിൽ മുത്തുലക്ഷ്മി ലോകത്തോടു വിട പറഞ്ഞു.

Sharing is caring!

Muthulakshmi Reddy (മുത്തുലക്ഷ്മി റെഡ്ഡി) | KPSC & HCA Study Material_4.1