Table of Contents
NIACL AO വിജ്ഞാപനം
NIACL AO വിജ്ഞാപനം: ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് ഔദ്യോഗിക വെബ്സൈറ്റായ @www.newindia.co.in ൽ NIACL AO വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികകളിലേക്കാണ് NIACL അപേക്ഷകൾ സ്വീകരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ഓഗസ്റ്റ് 01 ന് ആരംഭിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ NIACL AO വിജ്ഞാപനം റിലീസ് തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.
NIACL AO റിക്രൂട്ട്മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.
NIACL AO വിജ്ഞാപനം 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ NIACL AO വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
NIACL AO വിജ്ഞാപനം 2023 | |
ഓർഗനൈസേഷൻ | ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികയുടെ പേര് | അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്കെയിൽ- I |
NIACL AO ഷോർട്ട് നോട്ടീസ് | 25 ജൂലൈ 2023 |
NIACL AO വിജ്ഞാപനം റിലീസ് തീയതി |
27 ജൂലൈ 2023 |
NIACL AO ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി | 01 ഓഗസ്റ്റ് 2023 |
NIACL AO അപേക്ഷിക്കാനുള്ള അവസാന തീയതി | 21 ഓഗസ്റ്റ് 2023 |
ഒഴിവുകൾ | 450 |
ശമ്പളം | Rs.80,000/- |
സെലക്ഷൻ പ്രോസസ്സ് | പ്രിലിംസ്, മെയിൻസ്, അഭിമുഖം |
ഔദ്യോഗിക വെബ്സൈറ്റ് | www.newindia.co.in |
Fill out the Form and Get all The Latest Job Alerts – Click here
NIACL AO റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF
NIACL വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് NIACL AO റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
NIACL AO റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF
NIACL ഒഴിവുകൾ 2023
വിവിധ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികകളുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
NIACL ഒഴിവുകൾ 2023 | ||||||
തസ്തികയുടെ പേര് | ടോട്ടൽ | SC | ST | OBC | EWS | UR |
റിസ്ക് എഞ്ചിനീയർ | 36 | 05 | 03 | 10 | 03 | 15 |
ഓട്ടോമൊബൈൽ എഞ്ചിനീയർ | 96 | 14 | 07 | 26 | 10 | 39 |
ലീഗൽ | 70 | 10 | 05 | 19 | 07 | 29 |
അക്കൗണ്ട്സ് | 30 | 05 | 02 | 08 | 03 | 12 |
ഹെൽത്ത് | 75 | 11 | 05 | 20 | 08 | 31 |
IT | 23 | 04 | 02 | 06 | 02 | 09 |
ജനറലിസ്റ്റ് | 120 | 18 | 09 | 32 | 12 | 49 |
ടോട്ടൽ | 450 | 67 | 33 | 121 | 45 | 184 |
NIACL AO റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ
NIACL വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 21 ആണ്
NIACL AO റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്
NIACL റിക്രൂട്ട്മെന്റ് 2023 പ്രായപരിധി
ഉദ്യോഗാർത്ഥികൾ വിവിധ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. NIACL വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
NIACL വിജ്ഞാപനം 2023 | |
തസ്തികയുടെ പേര് | പ്രായപരിധി |
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്കെയിൽ- I | 21-നും 30-നും ഇടയിൽ |
NIACL റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ വിവിധ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. NIACL വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
NIACL വിജ്ഞാപനം 2023 | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
റിസ്ക് എഞ്ചിനീയർ | ഏതെങ്കിലും വിഷയത്തിൽ എഞ്ചിനീയറിംഗ് (ബിരുദം/ ബിരുദാനന്തര ബിരുദം). |
ഓട്ടോമൊബൈൽ എഞ്ചിനീയർ | ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ബി.ഇ./ബി.ടെക്./എം.ഇ./എം.ടെക് അഥവാ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം/ബിരുദാനന്തര ബിരുദവും ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും (കുറഞ്ഞത് ഒരു വർഷമെങ്കിലും കാലാവധി) |
ലീഗൽ | നിയമത്തിൽ ബിരുദം/ ബിരുദാനന്തര ബിരുദം |
അക്കൗണ്ട്സ് | ചാർട്ടേഡ് അക്കൗണ്ടന്റ് (ICAI) & ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ബിരുദാനന്തര ബിരുദവും |
ഹെൽത്ത് | M.B.B.S / M.D. / M.S. or PG-മെഡിക്കൽ ബിരുദം Or B.D.S/ M.D.S Or BAMS/BHMS (ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം) |
IT | IT അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ ബി.ഇ./ബി.ടെക്/എം.ഇ/എം.ടെക് അഥവാ എം.സി.എ |
ജനറലിസ്റ്റ് | ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ബിരുദാനന്തര ബിരുദം |
NIACL അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശമ്പളം
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.
NIACL അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശമ്പളം | |
തസ്തികയുടെ പേര് | ശമ്പളം |
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ | Rs.80,000/- |
NIACL AO റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
- @www.newindia.co.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
- ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
- അപേക്ഷ സമർപ്പിക്കുക.
- ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.