Table of Contents
Official Tree of Kerala. In Kerala, the coconut tree is called as “Kalpa Vriksham” which essentially means all parts of a Coconut tree is useful some way or other. Cocus nucifera dominate the landscape in many parts, rising up to a height of 25m, and bearing over 50 fruits on average in a year. Read more details about Coconut tree article here.
Official Tree of Kerala
Official Tree of Kerala (കേരളത്തിലെ ഔദ്യോഗിക വൃക്ഷം), KPSC & HCA Study Material: – കേരളത്തിന്റെ സംസ്ഥാനവൃക്ഷമാണ് തെങ്ങ്. കേരളീയർ അവർക്ക് എന്തും നൽകുന്ന വൃക്ഷം എന്ന അർത്ഥത്തിൽ തെങ്ങിനെ കല്പവൃക്ഷം എന്നും വിളിക്കുന്നു. ലോകമെങ്ങുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നീർവാർച്ചയുള്ള മണ്ണിൽ തെങ്ങു വളരുന്നു. കേരളത്തിലെ ഔദ്യോഗിക വൃക്ഷം (Official Tree of Kerala) കൂടുതൽ വിവരങ്ങൾ ഈ ലേഖനത്തിൽ നിന്നും വായിച്ചറിയാം.
Fil the Form and Get all The Latest Job Alerts – Click here
[sso_enhancement_lead_form_manual title=”ഡിസംബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
December 4th week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/12/28113309/Weekly-Current-Affairs-4th-week-December-2021-in-Malayalam.pdf”]
Official Tree of Kerala – Coconut Tree (കേരളത്തിലെ ഔദ്യോഗിക വൃക്ഷം)
കേരളത്തിന്റെ സംസ്ഥാനവൃക്ഷമാണ് തെങ്ങ്.
കേരളീയർ അവർക്ക് എന്തും നൽകുന്ന വൃക്ഷം എന്ന അർത്ഥത്തിൽ തെങ്ങിനെ കല്പവൃക്ഷം എന്നും വിളിക്കുന്നു.തെങ്ങുപോലെ ആദായമുള്ള ഒരു വൃക്ഷമില്ല.
ഒരു തെങ്ങുനട്ടാൽ കുറഞ്ഞത് 100 വർഷം തികച്ചും ആദായം കിട്ടും.
തെങ്ങിന്റെ എല്ലാ ഭാഗവും ഉപയോഗപ്രദമാണ്.
അതുകൊണ്ടാണ് തെങ്ങിന് കൽപവൃക്ഷം എന്നു പേരു കിട്ടിയത്.തെങ്ങിന്റെ ഫലമാണ് തേങ്ങ.
തെക്കു നിന്ന് വന്ന കായ എന്നര്‍ത്ഥത്തില്‍ തെങ്കായ് ആണ് തേങ്ങ ആയി മാറിയത്.
തേങ്ങയുണ്ടാകുന്ന മരം തെങ്ങുമായി.
തേങ്ങ കേരളത്തിനു തെക്കുള്ള ദ്വീപുകളില്‍ നിന്ന് വന്നതാവാം എന്ന നിഗമനത്തിലാണ് തെക്കുനിന്ന് വന്ന കായ് എന്നു പറയാന്‍ തുടങ്ങിയത്.
നാളികേരം എന്നത് നാരുള്ള ഫലം എന്നതീന്റെ പാലി സമാനപദത്തില്‍ നിന്നുമുണ്ടായതാണെന്നും വാദമുണ്ട്.
കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളിലാണ് തെങ്ങ് കൂടുതലായും വളര്‍ന്നിരുന്നത്, അതിനാലാണ് തെങ്കായ് എന്നു പേരുവന്നതെന്നും വാദമുണ്ട്.
തേങ്ങയുടെ ഔഷധവീര്യവും അത്ഭുതകരംതന്നെ.
പൗരാണിക ആചാര്യന്മാർ നാളികേരത്തെക്കുറിച്ച് പറഞ്ഞത് സർവേഫലാനാം കേരം പ്രധാനം എന്നാണ്.
ഭൂമിയിൽ വളരുന്ന വൃക്ഷങ്ങളിൽ വച്ച് മനുഷ്യ ശബ്ദവും സാമീപ്യവും ഇത്രത്തോളം അനുഭവിച്ചറിയാൻ കഴിവുള്ള മറ്റൊന്നില്ല.
കുട്ടികൾ കളിച്ചുതിമിർക്കുന്നിടത്തും മനുഷ്യസാമീപ്യം ഉള്ളിടത്തും തെങ്ങ് നന്നായി വളരും.
കൂടുതൽ വിളവും തരും
Read More: World Coconut day
മണ്ണും കാലാവസ്ഥയും
വളരെ വൈവിധ്യമുള്ള പ്രദേശങ്ങളിലും കാലാവസ്ഥാമേഖലകളിലും അനായാസം വളരാന്‍ തെങ്ങിനു കഴിയും.
എങ്കിലും ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് തെങ്ങ് നന്നായി വളരുന്നത്.
തെങ്ങിന്‍റെ വളര്‍ച്ചയ്ക്കു യോജിച്ച ഊഷ്മാവ് 270 സെല്‍ഷ്യസ് ആണ്.
അതുപോലെ 1300-2300 മില്ലിമീറ്റര്‍ എന്ന തോതില്‍ വിതരണം ചെയ്തിരിക്കണം എന്നു മാത്രം.
സമുദ്രനിരപ്പില്‍നിന്നും 1000 മീറ്റര്‍ ഉയരംവരെയുള്ള സ്ഥലങ്ങളില്‍ തെങ്ങുകൃഷി ചെയ്യാവുന്നതാണ്.
ശാസ്ത്രീയ കേരകൃഷിക്ക് അനുയോജ്യമായത് നല്ല നീര്‍വാര്‍ച്ചയും 1.5 മീറ്റര്‍ എങ്കിലും താഴ്ചയുമുള്ള മണ്ണാണ്.
അടിവശത്ത് പാറക്കെട്ടുള്ളതോ വളരെ താഴ്ന്ന വെള്ളക്കെട്ടുള്ള സ്ഥലങ്ങളോ കനത്ത ചെളി മണ്ണോ തെങ്ങിനു നന്നല്ല.
എന്നാല്‍ ഒന്നിടവിട്ട് ചെളിമണ്ണും മണല്‍മണ്ണും ഇട്ട് വെള്ളക്കെട്ടില്‍നിന്നും വീണ്ടെടുത്ത പ്രദേശങ്ങളിലും തെങ്ങുകൃഷി ചെയ്യാവുന്നതാണ്.
Read More: Study of the Soil (മണ്ണിനെക്കുറിച്ചുള്ള പഠനം)
ഇളനീര്‍
ഒട്ടും മായം കലരാത്ത പ്രകൃതിയുടെ ഗ്ലൂക്കോസ് പാനീയമാണ് ഇളനീര്‍. ഇതിനെ സ്‌പോര്‍ട്‌സ് ഡ്രിങ്ക് എന്നു വിളിക്കുന്നു.
പല രോഗങ്ങള്‍ക്കും ഡോക്ടര്‍മാര്‍ കരിക്കിന്‍വെള്ളം നിര്‍ദേശിക്കാറുണ്ട്.
ദാഹം തീര്‍ക്കാനും ക്ഷീണമകറ്റാനും കഴിവുള്ള കരിക്കിന്‍വെള്ളം ധാരാളം പോഷകങ്ങള്‍ അടങ്ങിയതാണ്.
സംസ്‌കരിച്ച ഇളനീര്‍ ഇന്ന് ടിന്നുകളിലാക്കിയും വില്‍ക്കുന്നുണ്ട്.
Read More: The Capital of Kerala (കേരളത്തിന്റെ തലസ്ഥാനം)
തേങ്ങ
തേങ്ങ മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വ്യഞ്നനമാണ്.
വിളഞ്ഞ തേങ്ങയുടെ വെളുത്ത കാമ്പാണ് തേങ്ങയുടെ പ്രധാന ഭാഗം.
വിവിധ ഇനം ഭക്ഷണങ്ങപദാര്‍ധങ്ങളുടെ പ്രധാന ചേരുവയാണ് തേങ്ങ.ഉണങ്ങിയ തേങ്ങ അഥവാ കൊപ്ര ചക്കില്‍ ആട്ടി ഭക്ഷ്യയോഗ്യമായ വെളിച്ചെണ്ണ ഉണ്ടാക്കുന്നു.
തലയിലും ശരീരത്തും തേച്ചുകുളിക്കുന്നതിന് വെളിച്ചെണ്ണ ഉത്തമമാണ്.
വെളിച്ചെണ്ണ വേര്‍തിരിഞ്ഞ ശേഷം ചക്കില്‍ നിന്നും ലഭിക്കുന്ന കൊപ്രയുടെ അവശിഷ്ടമാണ് കൊപ്ര/തേങ്ങ പിണ്ണാക്ക്.
കൊപ്ര പിണ്ണാക്ക് കാലിത്തീറ്റയായി ഉപയോഗിക്കുന്നു.ഹൈന്ദവ ആചാരങ്ങളുമായും തേങ്ങക്കും കതിരിനും അടുത്ത ബന്ധമുണ്ട്.
തേങ്ങാ വെള്ളം
തേങ്ങക്കുള്ളിലെ തേങ്ങാവെള്ളം പ്രകൃതി നള്‍കുന്ന ഉത്തമമായ പാനീയമാണ്. തേങ്ങാവെള്ളത്തില്‍ അടങ്ങിയ സൈറ്റോകൈനുകള്‍ ഉണര്‍വ്വേകാന്‍ ഉത്തമമാണ്.
ഇളം തേങ്ങയുടെ വെള്ളമായ കരിക്കിന്‍വെള്ളം തീ പൊള്ളലിനു താത്കാലിക പ്രതിവിധിയായും പ്രവര്‍ത്തിക്കുന്നു.
മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്ക് കരിക്കിന്‍ വെള്ളം നള്‍കാറുണ്ട്. മരുന്നുകള്‍ രക്തത്തിലേക്കു നേരിട്ടുകുത്തിവെക്കാനുള്ള മാദ്ധ്യമമായും, വയറിളക്കത്തിനും കരിക്കിന്‍വെള്ളം ഉപയോഗിക്കാറുണ്ട്.
ആയുര്‍വേദ ചികിത്സയിലും കരിക്കിന്‍ വെള്ളത്തിന് സ്ഥാനമുണ്ട്.കരിക്ക് ദാഹംശമിപ്പിക്കാനും ഉപയോഗിക്കുന്നു.
തേങ്ങാവെള്ളം ഉപയോഗിച്ച് വിനാഗിരി അഥവാ ചൊറുക്ക (Vinegar) ഉണ്ടാക്കാന്‍ കഴിയും.
തേങ്ങാവെള്ളം നുരപ്പിച്ചാണിതുണ്ടാക്കുന്നത്(fermentation).
കോക്കനട്ട് വിനിഗര്‍(Coconut Vinegar)എന്നാണിതറിയപ്പെടുന്നത്.
ചില ഭക്ഷണവിഭവങ്ങള്‍ പാകം ചെയ്യുന്നതിന് വിനിഗര്‍ ഉപയോഗിക്കുന്നു.
കള്ള് അധികകാലം വച്ചിരുന്നാലും ചൊറുക്ക യായിത്തീരും
ചിരട്ട
തേങ്ങക്കുള്ളിലെ കാമ്പിനെ സംരക്ഷിക്കുന്ന കട്ടിയേറിയ ആവരണമാണ് ചിരട്ട.
ചിരട്ടയുടെ ഒരു വശത്ത് മൂന്ന് സുഷിരങ്ങള്‍(കണ്ണുകള്‍) ഉണ്ടാവും. സാധാരണയായി നടുവെ മുറിച്ചാണ് തേങ്ങ ഉടക്കുന്നത്. അതിനാല്‍ ചിരട്ടയുടെ ഒരു ഖണ്ടത്തില്‍ കണ്ണുകള്‍ ഉള്ള ഭാഗം വരുന്നു.
കണ്ണുകള്‍ ഉള്ള ഭാഗം തവി ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു.
കണ്ണുകള്‍ക്കുള്ളിലൂലെടെ ചെത്തിയെടുത്ത അലക്(കമുകിന്റെ തടി) കടത്തി തവിയുടെ പിടിയായി ഉപയോഗിക്കാമെന്നതിലാണിങ്ങനെ ചെയ്യുന്നത്.
സുഷിരങ്ങള്‍ ഇല്ലാത്ത ഖണ്ടം പാത്രങ്ങള്‍ ഉണ്ടാക്കുന്നതിനുപയോഗിക്കുന്നു.
കേരളത്തില്‍ റബ്ബര്‍ മരത്തിന്റെ കറ ശേഖരിക്കാന്‍ സാധാരണയായി ചിരട്ടപ്പാത്രങ്ങള്‍ ഉപയോഗിക്കുന്നു.
അലങ്കാരവസ്തുക്കള്‍ ഉണ്ടാക്കാന്‍ ചിരട്ട വിശേഷപ്പെട്ടതാണ്.
ചിരട്ട തീയിലിട്ട് ഉണ്ടാക്കുന്ന ചിരട്ടക്കരി മറ്റ് മരക്കരിയില്‍ നിന്ന് വ്യത്യസ്തമാണ്.
സ്വര്‍ണ്ണപ്പണിക്കാര്‍ സ്വര്‍ണ്ണം ഉരുക്കുന്നതിന് ചിരട്ടക്കരി ഉപയോഗിക്കുന്നു.
മുന്‍ കാലങ്ങളില്‍ വസ്ത്രങ്ങള്‍ ഇസ്തിരി ഇടുന്നതിനുപയോഗിച്ചിരുന്ന ഇസ്തിരിപ്പെട്ടികളില്‍ ചിരട്ടക്കരിയാണുപയോഗിച്ചിരുന്നത്.
അറബി നാടുകളില്‍ ഒരുകാലത്ത് പ്രസിദ്ധമായിരുന്ന കൊയിലാണ്ടി ഹുക്ക നിര്‍മ്മാണത്തിന് ചിരട്ട ഉപയോഗിക്കുന്നു.
ഹുക്കക്കുള്ളില്‍ വെള്ളം സംഭരിക്കുന്നത് ചിരട്ടക്കുള്ളിലാണെന്നാതാണ് കൊയിലാണ്ടി ഹുക്കയുടെ ഒരു പ്രത്യേകത.
ബംഗാളിലും മറ്റും ഹുക്ക നിര്‍മ്മാണത്തിന് ചിരട്ട ഉപയോഗിക്കുന്നുണ്ട്.
തൊണ്ട്-ചകിരി
തേങ്ങയുടെ പുറം ആവരണമാണ് തൊണ്ട്.
തൊണ്ട് വെള്ളത്തിലിട്ട് അഴുക്കി കറ കളഞ്ഞ് തല്ലിച്ചതച്ച് ചകിരി വേര്‍തിരിച്ചെടുക്കുന്നു.
ചകിരി നാര് പിരിച്ച് കയര്‍,കയറ്റു പായ, ചവിട്ടി തുടങ്ങിയവ ഉണ്ടാക്കുന്നു.
ചകിരിയിലെ പൊടിയായ ചകിരിച്ചോറ് നല്ല വളമാണ്. ഓര്‍ക്കിഡ് വളര്‍ത്താന്‍ തൊണ്ട് ഉപയോഗിക്കുന്നു.
നാട്ടാനയെ കുളിപ്പിക്കുന്നവരും, ചായം തേക്കാന്‍ ചുവര്‍ വൃത്തിയാക്കുന്നവരും ഉരച്ച് കഴുകുന്നതിന് തൊണ്ട് ഉപയോഗപ്പെടുത്താറുണ്ട്.
ഓല
- ഓല
- മടല്‍
- ഈര്‍ക്കില്‍
തെങ്ങിന്റെ ഇലയാണ് ഓല. തെങ്ങിന്റെ പ്രായം അതില്‍ ആകെ ഉണ്ടായിട്ടുള്ള ഓലകളുടെ എണ്ണത്തെ അടിസ്താനപ്പെടുത്തി കണക്കു കൂട്ടാറുണ്ട്.
പ്രത്യേകിച്ച് നിശ്ചിത എണ്ണം ഓലകള്‍ വിരിയുമ്പോള്‍ തെങ്ങും തൈകള്‍ മാറ്റി നടാന്‍ പാകമാകും തുടങ്ങി.
മടല്‍
മധ്യകേരളത്തിലെ ചില ഇടങ്ങളില്‍ പട്ട എന്നാണ് പറയാറ്.
ഓലമടലിന് മട്ടല്‍ എന്നും ചിലസ്ഥലങ്ങളില്‍ പേരുണ്ട്.
കമാന രൂപമാണിതിന്,കവിള മടല്‍ എന്നും അറിയപ്പെടുന്നു.
രണ്ടു വശത്തെക്ക് ധാരാളം ഓലക്കാലുകള്‍ കാണാം.
ഓലക്കാലിന് നടുവില്‍ ഈര്‍ക്കിലുകളും.
മടലിന്റെ ചെറിയ കഷണങ്ങള്‍ മടല്‍പ്പൊളി എന്നറിയപ്പെടുന്നു.
വിറകിനുവേണ്ടി ധാരാളമായി ഉപയോഗിക്കുന്ന മടല്‍, വാഴ, തേങ്ങാക്കുല എന്നിവയ്ക്ക് താഴെനിന്ന് താങ്ങ് കൊടുക്കാനും ഉപയോഗിക്കാറുണ്ട്.
കുട്ടികള്‍ മടല്‍ ചെത്തിമിനുക്കി ക്രിക്കറ്റ് ബാറ്റ് ആയി ഉപയോഗിക്കാറുണ്ട്.
മടല്‍ ബാറ്റ് എന്നിവ അറിയപ്പെടുന്നു.
ഒരു വശത്ത് ചവിട്ടിയാല്‍ മറുഭാഗം പൊങ്ങി ചവിട്ടിയ ആളുടെ മേല്‍ അടികിട്ടാന്‍സാധ്യത ഉള്ളത് കൊണ്ട് മടലില്‍ ചവിട്ടിയത് പോലെ എന്നൊരു പ്രയോഗം മലയാളത്തിലുണ്ട്.
മടലിന്റെ മുകള്‍ വശത്തുനിന്ന് ഇളക്കിയെടുക്കാന്‍ കഴിയുന്ന തൊലിയാണ് വഴുക.
കൃഷിയിടങ്ങളില്‍ കയറിനു പകരമായി പലതും കെട്ടുന്നതിന് വഴുക ഉപയോഗിക്കുന്നു.
മെടച്ചിലിന് ഓലക്കെട്ടുകള്‍ കെട്ടുന്നത് വഴുക ഉപയോഗിച്ചാണ്.
Read More: ESIC UDC Recruitment 2022, Apply for 130 Post in Kerala
ഈര്‍ക്കില്‍
തെങ്ങോലയിലെ ഇലക്കുഞ്ഞുങ്ങളുടെ (leaflets) ഉറപ്പുള്ള മധ്യസിര(midrib) ആണ് ഈര്‍ക്കില്‍ എന്ന് അറിയപ്പെടുന്നത്.
ചൂല്‍ നിര്‍മ്മിക്കുന്നതിന് ധാരാളമായി ഉപയോഗിക്കുന്ന ഈര്‍ക്കില്‍, കരകൗശലവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും ഉപയോഗിക്കാറുണ്ട്.
കേരളത്തില്‍ നാക്ക് വടിക്കുന്നതിന് രണ്ടായി പിളര്‍ന്നെടുത്ത പച്ച ഈര്‍ക്കില്‍ പാളികള്‍ ഉപയോഗിക്കുന്നു.
ഈര്‍ക്കില, ഈര്‍ക്കിലി എന്നും ചില സ്ഥലങ്ങളില്‍ പേരുണ്ട്.
പണ്ടുകാലത്ത് പ്ലാവിലയില്‍ കുമ്പിള്‍ കുത്താന്‍ഈര്‍ക്കിലാണ് ഉപയോഗിച്ചിരുന്നത്.
കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നതില്‍ അപാകത കാണാതിരുന്ന മുന്‍കാലങ്ങളില്‍ അവരെ തല്ലാന്‍ മാതാപിതാക്കളും അദ്ധ്യാപകരും ഈര്‍ക്കില്‍ ഉപയോഗിച്ചിരുന്നു.
വണ്ണക്കുറവിനെയോ മെലിഞ്ഞ അവസ്ഥയേയോ സൂചിപ്പിക്കാന്‍ ഈര്‍ക്കില്‍ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.
വണ്ണംകുറഞ്ഞ മനുഷ്യരെ ഈര്‍ക്കില്‍ മാര്‍ക്ക് എന്നും അള്‍ബലമില്ലാത്ത രാഷ്ട്രീയകക്ഷികളെ ഈര്‍ക്കില്‍ പാര്‍ട്ടികള്‍ എന്നും വിശേഷിപ്പിക്കുന്നത് ഉദാഹരണമാണ്.
പൂക്കുല
നെല്ലു നിറച്ച് തെങ്ങിന്‍ പൂക്കുല സ്താപിച്ച പറ മംഗളകര്‍മ്മങ്ങള്‍ നടക്കുന്ന വേദികളിലും, ഹൈന്ദവ വിവാഹ വേദികളിലും അവിഭാജ്യ ഘടകമാണ്.
തെങ്ങിന്‍ പൂവ് പൂമ്പൊടിയുടെ അക്ഷയ ഖനിയാണ്.
കേരളത്തില്‍ തേനീച്ച വളര്‍ത്തലിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നത് തെങ്ങിന്റെ ഈ പ്രത്യേകതയാണ്.
വളര്‍ച്ചയെത്താത്ത പൂക്കുലയില്‍ നിന്നും കള്ള് ഉണ്ടാക്കാറുണ്ട്.
തടി
അധികം വളവില്ലാതെ നേര്‍ നീളമുള്ള ഒറ്റത്തടിയായതിനാല്‍ ഓടും മറ്റും മേഞ്ഞ വീടുകളുടെ ഉത്തരം,കഴുക്കോല്‍,പട്ടിക എന്നിവയും, എരുത്തിലിന്റെ (കാലിത്തൊഴുത്ത്) കുന്തക്കാല്‍,കാളക്കാല്‍ തുടങ്ങിയവയും ഉണ്ടാക്കുന്നതിന് തെങ്ങും തടി ഉപയോഗിച്ചു വന്നിരുന്നു.
ഇതേ സവിശേഷതകള്‍ കൊണ്ടുതന്നെ കേരളത്തില്‍ പണ്ട് സുലഭമായിരുന്ന തോടുകളുടെയും ചെറു ജലാശയങ്ങളുടെയും മുകളില്‍ പാലങ്ങള്‍ തെങ്ങും തടി ഉപയോഗിച്ച് ഉണ്ടാക്കിയിരുന്നു.
ചിറ കെട്ടുന്നതിനും തെങ്ങിന്‍ തടി ഉപയോഗിക്കുന്നു.
പണ്ടുകാലത്ത് കേരളത്തില്‍ സാധാരണയായിരുന്ന കയറുകട്ടില്‍ തെങ്ങും തടി ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരുന്നത്.
ഉലക്ക,വീട്ടുപകരണങ്ങള്‍,കതക്,ഭിത്തികളുടെ ആവരണം(paneling) എന്നിവക്ക് തെങ്ങിന്‍ തടി ഉപയോഗിക്കുന്നു.
ആധുനിക വീടുകളിടെ തറയില്‍ പാകുന്നതിന് തെങ്ങിന്‍ തടിയില്‍ തീര്‍ത്ത ടയിലുകള്‍ ഉപയോഗിക്കാറുണ്ട്.
വിറകായും പ്രത്യേകിച്ച് ഇഷ്ടിക ചൂളകളില്‍ തെങ്ങും തടി വ്യാപകമായി ഉപയോഗിക്കുന്നു.
ചൂളകളിലേക്ക് കൊണ്ടുപോകുന്നതിന് തെങ്ങിന്‍ തടി ഒരു മീറ്ററോളം നീളമുള്ള കഷണങ്ങളായി മുറിക്കുന്നു.
ഇവ തെങ്ങിന്‍ മുട്ടി എന്നറിയപ്പെടുന്നു.
മുട്ടി ഒന്നിന് 20 മുതല്‍ 30 രൂപ വരെ ലഭിക്കും (Oct 2008).
രോഗം മൂലം മണ്ട പോയ തെങ്ങുകളാണിതിന് ഉപയോഗിക്കുന്നത്.
നിര്‍മ്മാണ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വിളഞ്ഞ നല്ലയിനം തെങ്ങിന് 1500 മുതല്‍ 2500 രൂപ വരെ വിലയുണ്ട്.
Also Read,
Weekly/ Monthly Current Affairs PDF (Magazines)
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams