Table of Contents
വിപരീത പദങ്ങൾ
പരസ്പരവിരുദ്ധമായ രണ്ട് അർത്ഥങ്ങളുള്ള ഒരു പദമാണ് ഒരു വിപരീതപദം. കുറച്ചു വർഷങ്ങളായി PSC പരീക്ഷകളിലും തുടർച്ചയായി വിപരീത പദങ്ങളിൽ നിന്നും ചോദ്യങ്ങൾ കണ്ടു വരുന്നുണ്ട്. ഈ ലേഖനത്തിൽ പ്രധാനപ്പെട്ട ലളിതമായ വിപരീത പദങ്ങളുടെ ഒരു ലിസ്റ്റ് ചുവടെ നൽകിയിരിക്കുന്നു. വരാനിരിക്കുന്ന PSC പരീക്ഷകൾക്ക് ഒരു മാർക്ക് ഈ ഭാഗത്തു നിന്നും നിങ്ങൾക്ക് നേടാനാവും.
വിപരീത പദങ്ങൾ: PSC ആവർത്തന പദങ്ങൾ
PSC പരീക്ഷകൾക്ക് ആവർത്തിച്ചു കണ്ടുവരുന്നതും, വരാനിരിക്കുന്ന പരീക്ഷകൾക്ക് ചോദിക്കാവുന്നതുമായ വിപരീത പദങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
വിപരീത പദങ്ങൾ |
|
ആർജ്ജവം x കൗടില്യം | |
ആയം x വ്യയം | |
ആയാസം x അനായാസം | |
കീർത്തി x അപകീർത്തി | |
പ്രാചീനം x അർവാചീനം | |
ജനി x മൃതി | |
ദ്രുതം x മന്ദം | |
നിമേഷം x ഉന്മേഷം | |
രസം x നീരസം | |
ഉത്കൃഷ്ടം x അപകൃഷ്ടം | |
സരസം x വിരസം | |
ശാശ്വതം x നശ്വരം | |
വ്യഷ്ടി x സമഷ്ടി (അനാവൃഷ്ടി) | |
തിക്തം x മധുരം | |
ഉച്ഛ്വാസം x നിശ്വാസം | |
വ്യാജം x നിർവ്യാജം | |
ഊഷരം x ഉർവരം | |
സാക്ഷരം x നിരക്ഷരം | |
സഹിതം x രഹിതം | |
സംയോഗം x വിയോഗം | |
ഉഗ്രം x ശാന്തം | |
പ്രഭാതം x പ്രദോഷം | |
അഭിജ്ഞൻ x അജ്ഞൻ | |
സംഘടനം x വിഘടനം | |
സുലഭം x ദുർലഭം | |
ആവിർഭാവം x തിരോഭാവം | |
ഋതം x അനൃതം | |
ത്യാജ്യം x ഗ്രാഹ്യം | |
ലക്ഷണം x വിലക്ഷണം | |
സമം x അസമം | |
ഓജം x യുഗ്മം | |
ചേതനം x അചേതനം | |
ബാലിശം x പ്രൗഢം | |
പ്രത്യക്ഷം x പരോക്ഷം | |
ശാലീനം x ദീപ്രം | |
പ്രാക്തനം x അധുനാതനം | |
വാച്യം x വ്യംഗ്യം | |
നൈസർഗ്ഗികം x കൃത്രിമം | |
സ്ഥാവരം x ജംഗമം | |
ആർദ്രം x ശുഷ്‌കം | |
അച്ഛം x അനച്ഛം | |
ഒളിവ് x തെളിവ് | |
കുബേരൻ x കുചേലൻ | |
സ്വദേശം x പരദേശം | |
അധോഗതി x ഉദ്ഗതി | |
ഐഹികം x പാരത്രികം | |
അഗ്രജൻ x അവരജൻ |
കേരളത്തിലെ എല്ലാ മത്സര പരീക്ഷകൾക്കും ഓൺലൈൻ ക്ലാസുകൾ, വീഡിയോ കോഴ്‌സുകൾ, ടെസ്റ്റ് സീരീസ്, പുസ്തകങ്ങൾ, മറ്റ് പഠന സാമഗ്രികൾ എന്നിവ ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്കുചെയ്‌ത് കണ്ടെത്താനാകും.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Adda247 Malayalam Youtube Channel |
Telegram group:- KPSC Sure Shot Selection