Malyalam govt jobs   »   Study Materials   »   ഒറ്റപ്പദം - മലയാളം

ഒറ്റപ്പദം – മലയാളം, PSC ആവർത്തന പദങ്ങൾ

ഒറ്റപ്പദം

മലയാളത്തിൽ ഒരു വാക്യത്തെ അല്ലെങ്കിൽ നീണ്ട ചില പദങ്ങളുടെ അർത്ഥത്തെ ഒറ്റവാക്ക് അല്ലെങ്കിൽ ഒറ്റപ്പദം കൊണ്ട് എളുപ്പത്തിൽ നിർവചിക്കാം. കുറച്ചു വർഷങ്ങളായി PSC പരീക്ഷകളിലും തുടർച്ചയായി ഒറ്റപ്പദങ്ങളിൽ നിന്നും ചോദ്യങ്ങൾ കണ്ടു വരുന്നുണ്ട്. ഈ ലേഖനത്തിൽ പ്രധാനപ്പെട്ട ഒറ്റപ്പദങ്ങളുടെ ഒരു ലിസ്റ്റ് ചുവടെ ചേർത്തിരിക്കുന്നു. വരാനിരിക്കുന്ന PSC പരീക്ഷകൾക്ക് ഒരു മാർക്ക് ഈ ഭാഗത്തു നിന്നും നിങ്ങൾക്ക്‌ നേടാനാവും.

ഒറ്റപ്പദം: PSC ആവർത്തന പദങ്ങൾ

PSC പരീക്ഷകൾക്ക് ആവർത്തിച്ചു കണ്ടുവരുന്നതും, വരാനിരിക്കുന്ന പരീക്ഷകൾക്ക് ചോദിക്കാവുന്നതുമായ ഒറ്റപ്പദങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

ഒറ്റപ്പദങ്ങൾ

തിതീർഷു തരണം ചെയ്യുവാൻ ആഗ്രഹിക്കുന്ന ആൾ/ കടക്കാൻ ആഗ്രഹിക്കുന്ന ആൾ
ഭാഗിനേയൻ സഹോദരിയുടെ പുത്രൻ
പ്രത്യഭിജ്ഞാനം തിരിച്ചറിയുവാനുള്ള അടയാളം
ദിദൃക്ഷു കാണാൻ ആഗ്രഹിക്കുന്ന ആൾ
പ്രേക്ഷകൻ കാണുന്നയാൾ
യാഥാസ്ഥിതികൻ നിലവിലുള്ള സ്ഥിതി നിലനിർത്താൻ ആഗ്രഹിക്കുന്നവൻ
മാർഗദർശനി മാർഗം കാണിച്ചുതുന്ന ആൾ
മുമുക്ഷു മോക്ഷം ആഗ്രഹിക്കുന്നയാൾ
പരിവൃത്തം പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടത്
ആർഷം ഋഷിയെ സംബന്ധിച്ചത്
പിപാസു കുടിക്കാൻ ആഗ്രഹിക്കുന്ന ആൾ
ആത്മീയം ആത്മാവിനെ സംബന്ധിച്ചത്
പ്രത്യുദ്ഗമനീയം എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുവാൻ അർഹമായത്
പാഷണ്ഠം മത വിശ്വാസം ഇല്ലായ്മ
പിപഠിഷു പഠിക്കുവാൻ ആഗ്രഹിക്കുന്ന ആൾ
പ്രക്തനം പൂർവ്വ കർമ്മ ഫലം
ആപാദചൂഡം പാദം മുതൽ ശിരസ്സുവരെ
പരിവാദകൻ അപവാദം പറയുന്നവൻ
ബുഭുക്ഷു ഭക്ഷിക്കുവാൻ ആഗ്രഹിക്കുന്ന ആൾ
ഭാഗിനേയൻ സഹോദരിയുടെ പുത്രൻ
മുമുക്ഷു മോക്ഷം ആഗ്രഹിക്കുന്ന ആൾ
ഉത്പതിഷ്ണു മാറ്റം ആഗ്രഹിക്കുന്ന ആൾ
ഉത്കർഷേച്‌ഛു ഉയർച്ച ആഗ്രഹിക്കുന്ന ആൾ
ഓതപ്രോതം നെടുകയും കുറുകയും നെയ്ത
പ്രതികടം ചോദ്യത്തിന് ഉള്ള മറുചോദ്യം
ക്രാന്തദർശി കടന്നു കാണാൻ കഴിവുള്ളവൻ
ഖിലം ഫലപുഷ്ടി ഇല്ലാത്തത്
ജമാതാവ് മകളുടെ ഭർത്താവ്
ദിദൃക്ഷു കാണുവാൻ ആഗ്രഹിക്കുന്ന ആൾ
പുരോഭാഗി കുറ്റം മാത്രം കാണുന്നവൻ
പ്രത്യുത്പന്നമതി അവസരം പോലെ പ്രവർത്തിക്കുവാനുള്ള ബുദ്ധി
നിൻമോന്നതം താഴ്ചയും ഉയർച്ചയും ഉള്ളത്
ഭൗമം ഭൂമിയെ  സംബന്ധിച്ചത്
ജിജ്ഞാസ അറിയാനുള്ള ആഗ്രഹം
കഥാസാരം കഥയുടെ പ്രധാനമായ അംശം
അക്ഷന്തവ്യം ക്ഷമിക്കാൻ കഴിയാത്തത്
ഊർജ്ജസ്വി ഊർജ്ജമുള്ളവൻ
ഗർണണീയം ഉപേക്ഷിക്കത്തക്കത്
വിവക്ഷ പറയുവാനുള്ള ആഗ്രഹം
സർവംസഹ സർവവും സഹിക്കുന്നവൾ

 

Sharing is caring!