Malyalam govt jobs   »   Study Materials   »   Previous Year Q&A for VFA

25 Important Previous Year Q & A | Village Field Assistant Study Material [22 October 2021]

25 Important Previous year Q & A | Village Field Assistant Study Material [22 October 2021]: വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റ് പരീക്ഷകൾക്ക് വിജയം നേടാൻ ധാരാളം മുൻകാല ചോദ്യപേപ്പറുകൾ വിശകലനം ചെയ്യേണ്ടതുണ്ട്. വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റിലേക്ക് ഒരു ജോലി എന്ന സ്വപ്നം പൂവണിയാൻ ശ്രമിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇനി വരാൻ പോകുന്ന പരീക്ഷകളെ ധൈര്യത്തോടെ നേരിടാൻ ഞങ്ങളിതാ നിങ്ങൾക്കായി മുൻകാല വർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ നിന്നും പ്രധാനപ്പെട്ട ചോദ്യങ്ങൾ തിരഞ്ഞെടുത്തു അവയുടെ ഉത്തരങ്ങളും വിശദീകരണത്തോടെ നൽകിയിരിക്കുന്നു. മുൻകാല വർഷങ്ങളിലെ 25 ചോദ്യങ്ങളും , അവയുടെ ഉത്തരങ്ങളും (25 Important Previous year Q & A )ചുവടെ കൊടുത്തിരിക്കുന്നു.

Fill the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 2nd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/10/19165315/Weekly-Current-Affairs-2nd-week-October-2021-in-Malayalam.pdf”]

Village Field Assistant Study Material: 25 Important Previous year Questions (25 ചോദ്യങ്ങൾ)

 

1. താഴെ പറയുന്നവയിൽ ഹിമാലയ പർവ്വതനിരയുടെ സവിശേഷത ഏത് ?

(A) കിഴക്കോട്ടുപോകുന്തോറും ഉയരം കൂടുന്നു.

(B) പടിഞ്ഞാറ് ഭാഗത്ത് ഉയരം ഏറ്റവും കുറവ്.

(C) കിഴക്കോട്ടുപോകുംന്തോറും ഉയരം കുറയുന്നു.

(D) എല്ലാഭാഗത്തും ഒരേ ഉയരം.

Read More : 25 Important Previous Year Q & A [21 October 2021]

 

  1. ഖിലാഫത്ത് പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും ഒരുമിച്ചു പ്രവർത്തിച്ച കാലയളവ്

(A) നിസ്സഹകരണ സമരം                           (B) നിയമ ലംഘന സമരം                                              (C) ക്വിറ്റ് ഇന്ത്യ സമരം                                               (D) ഉപ്പു സത്യാഗ്രഹം

Read More : 25 Important Previous Year Q & A [20 October 2021]

 

  1. താഴെ പറയുന്നവയിൽ കിഴക്കോട്ടൊഴുകുന്ന നദി

(A) പമ്പ                                                                                                   (B) പെരിയാർ

(C) പാമ്പാർ                                                                                           (D) കുന്തി

 

Read More : 25 Important Previous Year Q & A [19 October 2021]

4.കേരള നിയമസഭയിൽ പട്ടിക വർഗ്ഗ സംവരണ മണ്ഡലങ്ങൾ

(A) പതിനാല്                                                                                       (B) രണ്ട്

(C) പത്ത്                                                                                                (D) നാല്

 

  1. അഹമ്മദാബാദ് തുണിമിൽ സമരത്തിന്റെ മുഖ്യകാരണം ?

(A) നിലം കൃഷിയുടെ തകർച്ച                                                 (B) ഊർജ പ്രതിസന്ധി

(C) പ്ലേഗ് ബോണസ്                                                                         (D) പരുത്തി ക്ഷാമം

 

  1. ‘ജാതിക്കുമ്മി’ യുടെ കർത്താവ്

(A) വക്കം അബ്ദുൾ ഖാദർ മൗലവി                          (B) ചട്ടമ്പി സ്വാമികൾ                                     (C) അയ്യൻകാളി                                                   (D) പണ്ഡിറ്റ് കറുപ്പൻ

 

  1. സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ

(A) ഫസൽ അലി                                                             (B) ഹൃദയനാഥ് കുൻസു                               (C) സർദാർ പട്ടേൽ                                               (D) വി.പി. മേനോൻ

 

  1. 1856 ലെ ഹിന്ദു വിധവാ പുനർവിവാഹ നിയമത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹ്യ പരിഷ്കർത്താവ് ?

(A) രാജാറാം മോഹൻ റോയ്

(B) മാഡം കാമ

(C) സരോജിനി നായിഡു

(D) ഈശ്വരചന്ദ്ര വിദ്യാസാഗർ

 

  1. അടിസ്ഥാന സൗകര്യ വികസനത്തിനായി കേരള സർക്കാർ രൂപീകരിച്ച ‘കിഫ്ബി’ ബോർഡിന്റെ ചെയർ പേഴ്സൺ ?

(A) ചീഫ് സെക്രട്ടറി                                                                       (B) ധനകാര്യ മന്ത്രി

(C) മുഖ്യമന്ത്രി                                                                                   (D) ഡി. ജി.പി.

 

  1. ഏറ്റവും കുറവ് ആദിവാസികളുള്ള ജില്ല ?

(A) കോട്ടയം                                                                                     (B) ആലപ്പുഴ

(C) എറണാകുളം                                                                           (D) കൊല്ലം

 

  1. മുഴുവൻ ഭാഗങ്ങളും ഇന്ത്യയിൽതന്നെ നിർമ്മിച്ച ആദ്യ ട്രെയിൻ ?

(A) മയൂര                                                                                           (B) മേഘ

(C) മേഥ                                                                                             (D) മാളവിക

 

  1. കല്ലുമാല സമരം നടന്ന സ്ഥലം ?

(A) വേങ്ങാനുർ                                                                              (B) പെരിനാട്

(C) കൊല്ലൂർ                                                                                    (D) തലശ്ശേരി

 

  1. ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണ രംഗത്തെ ഉപയോഗം അറിയപ്പെടുന്നത് ?

(A) ഇ-ഗവേണൻസ്                                                                      (B) ഇ-കൊമേഴ്സ്

(C) ഈ-മെയിൽ                                                                            (D) ഇ-സാക്ഷരത

 

  1. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ ദേശീയ പതാകസ്തംഭം സ്ഥാപിച്ചിരിക്കുന്നതെവിടെ ?

(A) ബിക്കാനീർ                                                                            (B) റാഞ്ചി

(C) ലേ                                                                                               (D) അട്ടാരി

 

  1. കേരളത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനങ്ങളിൽ ഏറ്റവും ചെറുത് ?

(A) ഇരവികുളം                                                                           (B) പെരിയാർ

(C) പാമ്പാടും ചോല                                                                 (D) കരിമ്പുഴ

 

16, സ്വാമി വിവേകാനന്ദൻ ആരംഭിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം ?

(A) രാമകൃഷ്ണ മിഷൻ                                                                (B) ആര്യ സമാജം

(C) വിവേകാനന്ദസഭ                                                                (D) പ്രാർത്ഥനാ സമാജം

kerala-psc-village-field-assistant
Kerala-PSC-Village-Field-Assistant

 

  1. കറൻസിയേതര പണ കൈമാറ്റത്തെ പ്രോത്സാഹിപ്പിക്കുവാൻ ഇന്ത്യാ ഗവൺമെന്റ് തയ്യാറാക്കിയിരിക്കുന്ന ‘മൊബൈൽ ആപ്പ്’ ?

(A) ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്

(B) ഡിജി ലോക്കർ

(C) ആധാർ പേ

(D) ഭാരത് ഇന്റർഫേസ് ഫോർ മണി

 

  1. ഉത്തർപ്രദേശ് മുഖ്യമന്ത്രി

(A) അമരീന്ദർ സിങ്                                                                (B) യോഗി ആദിത്യനാഥ്

(C) ത്രിവേന്ദ്രസിങ് റാവത്ത്                                                 (D) ബീരേൻ സിങ്

 

  1. അമേരിക്കൻ ഗവൺമെന്റിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ അഡ്മിനിസ്ട്രേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ ?

(A) രാധാ കുൽക്കർണി                                                (B) മീര സരോവർ                                             (C) സാമാ വർമ്മ                                                                  (D) മേധ പട്നായിക്

 

  1. കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന സ്ഥലം ?

(A) മൂലമറ്റം                                                                                (B) കായംകുളം

(C) ഷോളയാർ                                                                         (D) ചെങ്കുളം

 

  1. ‘നാഥുല’ ചുരം ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ

(A) ഉത്തരാഖണ്ഡ് – ടിബറ്റ്                                                   (B) ഹരിയാന – ടിബറ്റ്

(C) ഉത്തർപ്രദേശ് – ടിബറ്റ്                                                    (D) സിക്കിം – ടിബറ്റ്

Read More: How to Crack Kerala PSC Exams

 

  1. ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി

(A) 68° 7′ കിഴക്ക് – 97o 25′ കിഴക്ക്

(B) 8° 4′ വടക്ക് – 37° 6′ വടക്ക്

(C) 12° 8′ വടക്ക് – 97° 25′ വടക്ക്

(D) 8° 4′ കിഴക്ക് – 37° 6′ കിഴക്ക്

 

23, കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ

(A) മുംബൈ- മംഗലാപുരം                                              (B) ഭട്കൽ -ഉഡുപ്പി

(C) റോഹ- മംഗലാപുരം                                                    (D) മുംബൈ – ഉഡുപ്പി

 

  1. കറൻസി രഹിത പണമിടപാടുകൾക്കുവേണ്ടിയുള്ള ടോൾ ഫ്രീ ഹെൽപ്പ്ലൈൻ നമ്പർ

(A) 15555                                                                                      (B) 1515

(C) 1414                                                                                        (D) 14444

 

  1. സ്വാതന്ത്ര്യ സമരകാലത്ത് ആദ്യമായി രൂപം നൽകിയ ത്രിവർണ്ണ പതാകയിൽ രേഖപ്പെടുത്തിയിരുന്ന താമരകളുടെ എണ്ണം ?

(A) എട്ട്                                                                                       (B) നാല്

(C) പത്ത്                                                                                    (D) രണ്ട്

 

Read Now: Kerala PSC Village Field Assistant Syllabus 2021| Check Exam Pattern & Download Syllabus PDF 

Kerala PSC Village Field Assistant Batch

 Study Material: 25 Important Previous year Solutions (25 പരിഹാരങ്ങൾ)

  1. ശരിയായ ഉത്തരം : (C) കിഴക്കോട്ടുപോകുംന്തോറും ഉയരം കുറയുന്നു.

പരിഹാരം : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിരയാണ്‌ ഹിമാലയ പർവ്വത നിര. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ്‌ ഹിമാലയത്തിലാണ്‌. 2410 കിലോമീറ്റർ ആണ്‌ ഹിമാലയത്തിന്റെ നീളം. പടിഞ്ഞാറ്‌ സിന്ധു നദി മുതൽ കിഴക്ക്‌ ബ്രഹ്മപുത്ര നദി വരെ ഉള്ള പർവ്വതങ്ങളെ ആണ്‌ ഹിമാലയം എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌. സമാന്തരമായ മൂന്നു പർവ്വതനിരകളും അവയെ വേർതിരിച്ചുകൊണ്ടുള്ള കശ്മീർ പോലെയുള്ള വൻ താഴ്വരകളും പീഠഭൂമികളും അടങ്ങിയതാണ്‌ ഹിമാലയം. ഹിമാദ്രി(Greater Himalaya), ഹിമാചൽ (Lesser Himalaya), ശിവാലിക് (Outer Himalaya) എന്നിവയാണ്‌ ഈ നിരകൾ[2]. ടിബറ്റൻ ഹിമാലയം (Trans Himalaya) ഹിമാലയത്തിന്റെ വടക്കായി നിലകൊള്ളുന്നു.

ലോകത്ത് ധ്രുവങ്ങളിലല്ലാതെയുള്ള ഏറ്റവും വിശാലമായ ഹിമാനികൾ ഹിമാലയത്തിലാണുള്ളത്. ഇവ ഉരുകുന്ന ജലമാണ് ഹിമാലയത്തിൽ നിന്നുള്ള മഹാനദികളുടെ സ്രോതസ്സ്. കശ്മീരിലെ ഗിൽഗിതിലെ ഹുത്സാ താഴ്വരയിലുള്ള ബാൽതോരോ ഹിമാനി, 48 കിലോമീറ്ററോളം‍ നീളമുള്ളതാണ്. ഇതിലെ മഞ്ഞിന്റെ കനം ഏതാണ്ട്‌ നാനൂറ്‌ അടിയോളം വരും.ഹിമാലയത്തിലെ ഹിമാനികളുടെ മുകൾഭാഗം മിക്കവാറും മണ്ണും മറ്റവശിഷ്ടങ്ങളും ചേർന്ന മൊറൈനിക് പദാർത്ഥങ്ങൾ കൊണ്ട് മൂടപ്പെട്ടിരിക്കും ഇവിടെ കശ്മീരി ഇടയന്മാർ കാലിക്കൂട്ടങ്ങളെ മേയാൻ കൊണ്ടുവരാറുണ്ട്.

 

  1. ശരിയായ ഉത്തരം : (A) നിസ്സഹകരണ സമരം    

പരിഹാരം : റൗളറ്റ് നിയമത്തിനെതിരേ ഒരു സമരം ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. വ്യവസായസ്ഥാപനങ്ങളും, ഓഫീസുകളും അടഞ്ഞു കിടന്നു. ഇന്ത്യാക്കാർ ബ്രിട്ടീഷുകാരുടെ മേൽനോട്ടത്തിലുള്ള വിദ്യാലയങ്ങളിൽ നിന്നും കുട്ടികളെ പിൻവലിച്ചു. സൈനികരോടും, പോലീസുകാരോടും, അഭിഭാഷകരോടും, കൂടാതെ, ബ്രിട്ടീഷുകാരുടെ കീഴിൽ ജോലി ചെയ്യുന്ന എല്ലാവരോടും ജോലി ബഹിഷ്കരിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്തു. ബ്രിട്ടനിൽ നിർമ്മിച്ച തുണിത്തരങ്ങളും, പൊതു ഗതാഗത സംവിധാനവും ബഹിഷ്കരിച്ചു.

ബ്രിട്ടീഷുകാർ പുതിയ സമരമാർഗ്ഗത്തിനു മുന്നിൽ പകച്ചു നിന്നു. നിസ്സഹകരണപ്രസ്ഥാനം ഇന്ത്യൻ ജനതയുടെ ഒരു ആവേശമായി മാറുകയായിരുന്നു. കർഷക-തൊഴിലാളി വർഗ്ഗത്തെ നിസ്സഹകരണപ്രസ്ഥാനം വളരെ ഗാഢമായി തന്നെ സ്വാധീനിക്കുകയുണ്ടായി. കൃഷിക്കാരുടെ ഇടയിൽ പ്രവർത്തിക്കുന്നതിനു, അവരുടെ ഇടയിൽ സ്വാധീനം ചെലുത്തുന്നതിനുമുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നാഗ്പൂർ കോൺഗ്രസ്സ് പാസ്സാക്കിയിരുന്നു. പ്രസ്ഥാനത്തിന്റെ പുരോഗതിക്ക് ആക്കം കൂട്ടാനായി നികുതിനിഷേധം പോലുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ എ.ഐ.സി.സി അതിന്റെ പ്രദേശ് കമ്മിറ്റികൾക്ക് നിർദ്ദേശം നൽകി. ഇതിന്റെ സ്വാധീനമെന്നോണം, ആന്ധ്രപ്രദേശിലെ ചിറാലയിലുള്ള കർഷകർ മുനിസിപ്പൽ നികുതി നൽകാൻ വിസമ്മതിച്ചു. മിഡ്നാപ്പൂരിലെ കൃഷിക്കാർ യൂണിയൻ ബോർഡ് നികുതികൾ അടക്കാൻ വിസമ്മതിച്ചു. പാൽനാട്ടിൽ മേച്ചിൽപ്പാട്ടം നൽകാൻ വിസമ്മതിച്ചു, ആത്മവീര്യം ചോർന്നുപോയ ഒരു ജനത പെട്ടെന്ന് എണീറ്റു നിവർന്നുനിന്നു തലയുയർത്തിപ്പിടിച്ചു രാജ്യവ്യാപകമായ ഒരു സംയുക്തസമരത്തിൽ പങ്കെടുത്തു എന്നാണ് ജവാഹർലാൽ നെഹ്രു ഈ സമരത്തെക്കുറിച്ച് പറഞ്ഞത്.

Read More: Kerala PSC Village Field Assistant (VFA) Job Profile 2021

 

  1. ശരിയായ ഉത്തരം : (C) പാമ്പാർ

പരിഹാരം : കേരളത്തിലെ ഒരു നദിയാണ് പാമ്പാർ. കേരളത്തിലൂടെ 29 കിലോമീറ്റർ ഒഴുകുന്ന നദിയുടെ ബാക്കി ഭാഗം തമിഴ്നാട്ടിലൂടെയാണ് ഒഴുകുന്നത്. ഇടുക്കി ജില്ലയിലെ ദേവികുളത്തുനിന്നാണ് നദിയുടെ ഉത്ഭവം. ഇരവികുളം, മൈലാടി, തീർഥമല, ചങ്കലാർ, തേനാർ എന്നിവയാണ് പാമ്പാറിന്റെ പ്രധാന ഉപനദികൾ. തൂവാനം വെള്ളച്ചാട്ടം പാമ്പാറിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഉൾപ്പെടുന്ന നദിയാണിത്. കാവേരി നദിയുടെ പോഷക നദിയായ അമരാവതി നദിയുടെ പോഷകനദിയാണ് പാമ്പാർ. പാമ്പാർ നദിയിൽ കേരള – തമിഴ്നാട് അതിർത്തിയിലെ പട്ടാച്ചേരിയിലാണ് കേരളം അണക്കെട്ട് നിർമ്മിക്കുന്നത്. അണക്കെട്ടിന്റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.

 

  1. ശരിയായ ഉത്തരം : (B) രണ്ട്

പരിഹാരം : 2 എണ്ണം.സുൽത്താൻ ബത്തേരി , മാനന്തവാടി

കേരളത്തിൽ വയനാട് ജില്ലയുടെ തെക്കുകിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണമാണ് സുൽത്താൻ ബത്തേരി. സുൽത്താൻ ബത്തേരി നഗരസഭ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്, സുൽത്താൻ ബത്തേരി താലൂക്ക്, എന്നിവയുടെ ആസ്ഥാനം ഇവിടെയാണ്.

വയനാട് ജില്ലയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ഇവിടം തമിഴ്നാട്, കർണ്ണാടക, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ സംഗമ കേന്ദ്രമാണ് കേരളത്തിലെ എല്ലാ സഥലങ്ങളിൽ നിന്നും ജനങ്ങൾ കുടിയേറിപ്പാർക്കുന്ന പ്രദേശം. ഏതെങ്കിലും ഒരു വിഭാഗത്തിനു ഭൂരിപക്ഷമുണ്ടെന്ന് പറയാൻ കഴിയില്ല. ജനസംഖ്യയിൽ മൂന്നിലൊന്ന് മുസ്ലീങ്ങളും, അഞ്ചിലൊന്നു ക്രിസ്ത്യാനികളും ആണ്. ശേഷിക്കുന്നവർ ഹിന്ദുക്കളും ആദിവാസികളുമാണ്. ഹിന്ദുക്കളിലെ എല്ലാ ജാതിക്കാരും ഇവിടെയുണ്ട്. വിവിധ വിഭാഗം ജനങ്ങൾ തമ്മിൽ പരസ്പരം നല്ല ബന്ധമാണുള്ളത്.

കേരളത്തിലെ വയനാട് ജില്ലയിലെ ഒരു നഗരമാണ് മാനന്തവാടി . നഗരസഭയുടെ അതിരുകൾ വടക്കുഭാഗത്ത് തിരുനെല്ലി പഞ്ചായത്തും, തെക്കും കിഴക്യ..ക്കും ഭാഗങ്ങളിൽ കബനീനദിയും, പടിഞ്ഞാറുഭാഗത്ത് തവിഞ്ഞാൽ പഞ്ചായത്തുമാണ്. പുരാതനകാലത്ത് വയനാടിൻ്റെ ആസ്ഥാനമായിരുന്നു മാനന്തവാടി. ജൈനമതം ശക്തിയാർജ്ജിച്ചിരുന്ന കാലത്ത് അതിൻ്റെ സാംസ്കാരികാടയാളങ്ങളോടുകൂടിയ സ്ഥലനാമങ്ങൾ പ്രത്യേകിച്ച് തിരുനെല്ലി, മാനന്തവാടി, പനമരം, ബത്തേരി എന്നീ പ്രദേശങ്ങളിലെ ഓരോ പ്രദേശത്തിനും ലഭിച്ചിട്ടുണ്ട്. വരദൂരിലെ അനന്തനാഥസ്വാമി ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ള ചെമ്പിൽ പണിയിച്ചിട്ടുള്ള ജലധാരാഫലകത്തിൻ്റെ അടിഭാഗത്തു കാണുന്ന കർണ്ണാടക ലിപിയിലുള്ള ശാസനത്തിൽ മാനന്തവാടിയെ ഹൊസെങ്കാടി എന്നാണ് പരാമർശിച്ചിട്ടുള്ളത്. മാനെ എയ്ത വാടി എന്നു വിളിക്കപ്പെട്ട സ്ഥലമാണ് മാനന്തവാടിയായി മാറിയതെന്ന് പ്രബലമായൊരഭിപ്രായം നിലവിലുണ്ട്.

 

  1. ശരിയായ ഉത്തരം : (C) പ്ലേഗ് ബോണസ്

പരിഹാരം : അഹമ്മദാബാദ് മിൽ സമരത്തിന്റെ പ്രധാന കാരണം – പ്ലേഗ് ബോണസ് നിർത്തലാക്കിയത്10:34 PM Sep 21,

1918ൽ ​സ്വ​ന്തം നാ​ടാ​യ ഗു​ജ​റാ​ത്തി​ൽ ഗാ​ന്ധി​ജി നേ​തൃ​ത്വം ന​ൽ​കി​യ ആ​ദ്യ​ത്തെ സ​മ​ര​മാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ലെ തു​ണിമി​ൽ സ​മ​രം. അ​ഹ​മ്മ​ദാ​ബാ​ദി​ൽ തു​ണി​മി​ൽ ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും ത​മ്മി​ലു​ണ്ടാ​യ വേ​ത​നസം​ബ​ന്ധ​മാ​യ ത​ർ​ക്ക​ത്തി​ൽ ഇ​ടപെ​ട്ടു​കൊ​ണ്ടാ​ണ് ഗാ​ന്ധി​ജി സ​മ​ര​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. കൂ​ലിവ​ർധന​ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് അ​ഹ​മ്മ​ദാ​ബാ​ദി​ലെ മി​ൽ​ത്തൊ​ഴി​ലാ​ളി​ക​ൾ 1919 ൽ ​പ​ണി​മു​ട​ക്കാ​രം​ഭി​ച്ചു.ഗാ​ന്ധി​ജി ഈ ​പ്ര​ശ്നം ഏ​റ്റെ​ടു​ത്തു. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ത​ന​വ​ർ​ധന​ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​വ​രു​ടെ ജോ​ലിസാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് അ​ദ്ദേ​ഹം മ​ര​ണം വ​രെ​യു​ള്ള നി​രാ​ഹാ​രം ആ​രം​ഭി​ച്ചു. ഒ​ടു​വി​ൽ മി​ല്ലു​ട​മ​ക​ൾ ഒ​ത്തു​തീ​ർ​പ്പി​ന് ത​യ്യാ​റാ​യി. തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി 35 ശ​ത​മാ​നം വ​ർ​ധിപ്പി​ച്ചു കൊ​ടു​ക്കാ​മെ​ന്ന് അ​വ​ർ സ​മ്മ​തി​ച്ചു.

1917 ൽ ​അ​ഹ​മ്മ​ദാ​ബാ​ദി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട പ്ലേ​ഗ് രോ​ഗം അ​വി​ടത്തെ ജ​ന​സം​ഖ്യ​യു​ടെ ഏ​താ​ണ്ട് 10 ശ​ത​മാ​നം പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി. ഈ ​അ​വ​സ​ര​ത്തി​ൽ തു​ണിമി​ല്ലി​ലെ തൊ​ഴി​ലാ​ളി​ക​ൾ തൊ​ഴി​ലു​പേ​ക്ഷി​ച്ച് പോ​കാ​തി​രി​ക്കാ​ൻ അ​വ​രു​ടെ ശ​ന്പ​ള​ത്തി​ന്‍റെ 80 ശ​ത​മാ​നംവ​രെ ബോ​ണ​സാ​യി ന​ൽ​കി​യി​രു​ന്നു. രോ​ഗ​ഭീ​തി മാ​റി​ ഈ ​ആ​നു​കൂ​ല്യം നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​നി​റ​ങ്ങി​യത്.

 

  1. ശരിയായ ഉത്തരം : (D) പണ്ഡിറ്റ് കറുപ്പൻ

പരിഹാരം : പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്കർത്താവുമായിരുന്നു പണ്ഡിറ്റ് കെ.പി. കറുപ്പൻ (24 മേയ് 1885 – 23 മാർച്ച് 1938). മുഴുവൻ പേര് കണ്ടത്തിപ്പറമ്പിൽ പാപ്പു കറുപ്പൻ എന്നാണ്. എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിൽ കണ്ടത്തിപ്പറമ്പിൽ പാപ്പുവിന്റെയും (അത്തോപൂജാരി വൈദ്യൻ എന്നും അറിയപ്പെട്ടിരുന്നു) കൊച്ചുപെണ്ണിന്റെയും മകനായി 1885 മേയ് 24 ന് ആണ് ജനനം.[1][2] ജാതിയമായ ഉച്ചനീചത്വങ്ങൾക്കെതിരെ അദ്ദേഹം പൊരുതി. പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂർ കോവിലകത്ത്‌ ഹൈസ്ക്കൂൾ വിദ്യാഭ്യാസം. കൊച്ചിരാജാവ്‌ പ്രത്യേക താൽപര്യമെടൂത്തതിനാൽ സംസ്കൃതവും അദ്ദേഹത്തിനു പഠിക്കാനായി. പതിനാലാം വയസ്സിൽ കവിതകളെഴുതിത്തുടങ്ങിയ അദ്ദേഹം ഇരുപതോളം കാവ്യങ്ങൾ രചിച്ചു. എറണാകുളം മഹാരാജാസ്‌ കോളേജിൽ അദ്ധ്യാപകനായിരുന്നു. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ‘വിദ്വാൻ’ ബഹുമതിയും കൊച്ചി മഹാരാജാവ്‌ ‘കവിതിലകൻ’ ‘സാഹിത്യ നിപുണൻ’ എന്നീ ബഹുമതികളും നൽകി ആദരിച്ചിട്ടുണ്ട്. 1925ൽ കൊച്ചിൻ ലെജിസ്ളേറ്റീവ്‌ കൌൺസിലിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. ആ കാലത്തു നിലവിലിരുന്ന ജാതിയിലെ ഉച്ചനീചത്വങ്ങളെ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെരചനയാണ്‌ പ്രശസ്തമായ ജാതിക്കുമ്മി എന്ന കവിത. അരയസമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി കറുപ്പൻ സ്ഥാപിച്ച പ്രാദേശിക ശാഖകളാണ് സഭകൾ. കേരള ലിങ്കൺ എന്ന പേരിൽ പണ്ഡിറ്റ് കറുപ്പൻ അറിയപ്പെടുന്നു. 1938 മാർച്ച് 23ന് 53–ാം വയസ്സിലാണ് അന്ത്യം.

 

  1. ശരിയായ ഉത്തരം : (A) ഫസൽ അലി

പരിഹാരം : 1953 ൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പുനരേകീകരിക്കുന്നതിനെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാനായി നിയമിച്ച കമ്മീഷൺ ആണ് ഫസൽ അലി കമ്മീഷൺ. കമ്മീഷന്റെ തലവൻ ഫസൽ അലി ആയിരുന്നു. സർദാർ കെ.എം. പണിക്കർ, എച്ച്.എൻ കുൻസ്രു എന്നിവരായിരുന്നു ഈ സമിതിയിലെ മറ്റു അംഗങ്ങൾ. ഈ കമ്മീഷൺ റിപ്പോർട്ടു പ്രകാരമാണ് രാജ്യത്തെ സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തിൽ പുനരേകീകരിക്കാൻ തീരുമാനമായത്. 1955 ൽ കമ്മീഷൺ അതിന്റെ റിപ്പോർട്ട് സർക്കാറിനു സമർപ്പിച്ചു. എസ്.ആർ.ടി റിപ്പോർട്ട് എന്നാണ് ഇത് ഔദ്യോഗികമായി അറിയപ്പെടുന്നത്. കമ്മീഷന്റെ ഉദ്യമങ്ങൾക്ക് മേൽനോട്ടം വഹിച്ചത് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന പണ്ഡിറ്റ് ഗോവിന്ദ് വല്ലഭ് പന്ത് ആയിരുന്നു. ഫസൽ അലി സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 1956 ൽ സംസ്ഥാന പുനരേകീകരണ നിയമം (The States Reorganisation Act of 1956) നിലവിൽ കൊണ്ടുവന്നത്

 

  1. ശരിയായ ഉത്തരം : (D) ഈശ്വരചന്ദ്ര വിദ്യാസാഗർ

പരിഹാരം : ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി, 1856 ജൂലൈ 26 ൽ പാസാക്കിയ നിയമമാണ്ഹിന്ദു വിധവാ പുനർവിവാഹ നിയമം, 1856. Act XV, 1856 എന്നും ഇതറിയപ്പെടുന്നു. ഭാരതത്തിൽ, കമ്പനി ഭരണത്തിൻ കീഴിലുള്ള മുഴുവൻ പ്രദേശങ്ങളിലേയും വിധവകളുടെ പുനർവിവാഹത്തെ നിയമ വിധേയമാക്കുന്ന ഭരണഘടനാ നിർമ്മാണമാണ് ഇതിലൂടെ നടന്നത്. ഡൽഹൗസി പ്രഭുവാണ് നിയമനിർമ്മാണത്തിനായുള്ള കരട് തയ്യാറാക്കിയത്. അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന കാനിംഗ് പ്രഭുവാണ് നിയമം പാസാക്കിയത്. ഹൈന്ദവരിലെ ഉന്നത കുലത്തിൽപ്പെടുന്നവരിൽ അക്കാലത്ത് വിധവാ പുനർവിവാഹം അനുവദിച്ചിരുന്നില്ല. കുലമഹിമ ഉയർത്തിപ്പിടിക്കുന്നതിനും സ്വത്ത് വഹകൾ നഷ്ടപ്പെടാതിരിക്കുന്നതിനുമായാണ് ഇത്തരം നിരോധനം നിലനിന്നിരുന്നത്. ശൈശവവിവാഹം നിലവിലുണ്ടായിരുന്ന അക്കാലത്ത്, കൗമാര പ്രായത്തിലുള്ള നിരവധി വിധവകൾ ഇതുമൂലമുള്ള വൈഷമ്യങ്ങൾ അനുഭവിച്ചിരുന്നു. ഇതിൽ നിന്നുള്ള ഒരു മോചനത്തിന് ഹിന്ദു വിധവാ പുനർവിവാഹ നിയമം വിധവകളെ സഹായിച്ചു. എന്നാൽ, മരണപ്പെട്ട ഭർത്താവിന്റെ സ്വത്തിൽ പൂർണ്ണ അവകാശം സ്ഥാപിക്കുന്നതിന് ഈ നിയമത്തിൽ വകുപ്പുണ്ടായിരുന്നില്ല.

ബംഗാളി നവോത്ഥാന പ്രവർത്തകനായിരുന്ന ഈശ്വര ചന്ദ്ര വിദ്യാസാഗർ ആയിരുന്നു ഇത്തരമൊരാവശ്യമുന്നയിച്ച് നിയമനിർമ്മാണ സഭയെ സമീപിച്ചിരുന്നവരിൽ പ്രമുഖൻ. ഇതിനെ എതിർത്ത് വലിയൊരു വിഭാഗം മുന്നോട്ടുവന്നിരുന്നു. രാധാകൃഷ്ണദേബ് സ്ഥാപിച്ച ധർമ്മസഭയായിരുന്നു എതിർപ്പ് പ്രകടിപ്പിച്ചത്. അനുകൂലിച്ച് നിവേദനം നൽകിയവരുടെ നാലിരട്ടിപ്പേരുടെ ഒപ്പ് സഹിതം എതിർക്കുന്ന വിഭാഗം നിവേദനം നൽകിയെങ്കിലും, ഡൽഹൗസി പ്രഭുവിന്റെ ശക്തമായ നിലപാടോടെ നിയമം പാാസാക്കി

 

  1. ശരിയായ ഉത്തരം : (C) മുഖ്യമന്ത്രി

പരിഹാരം : കേരള സംസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി രൂപീകരിച്ച ബോർഡാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി). 11.11.1999-ൽ രൂപീകൃതമായ കിഫ്ബി കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിയമം-1999 (ആക്ട് 4-2000) പ്രകാരം കേരള സർക്കാർ ധനകാര്യവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര സ്ഥാപനമാണ്. കിഫ്ബിയുടെ ആദ്യ യോഗം 2016 നവംബർ ഏഴിനാണ് ചേർന്നത്. 48 പദ്ധതികൾക്ക് യോഗം അനുമതി നൽകി. വനം വകുപ്പിനു 100 കോടി, ആരോഗ്യം – 149 കോടിയുടെ രണ്ടു പദ്ധതികൾ, വ്യവസായം– 1264 കോടി, ഐടി – 351 കോടി, ജലവിഭവം– 1257 കോടിയുടെ 23 ജലവിതരണ പദ്ധതികൾ, മരാമത്ത്‌ – 611 കോടി എന്നിങ്ങനെയാണു വിവിധ വകുപ്പുകളുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയത്. 272 കോടിയുടെ മൂന്നു മേൽപാലങ്ങൾക്കും അനുമതി നൽകി. ആകെ 4004.86 കോടി ചെലവു വരുന്ന പദ്ധതികൾക്ക് ആദ്യഗഡുവായി 1740.63 കോടി വേണ്ടിവരും. ഇൗ തുക ബോണ്ടുകൾ ഇറക്കി കണ്ടെത്താൻ എസ്.ബി.ഐ. ക്യാപിനെ ചുമതലപ്പെടുത്തി. രണ്ടാംഘട്ടത്തിൽ 4000 കോടി രൂപ നബാർഡിൽനിന്നു കണ്ടെത്താനാണ് ആലോചിക്കുന്നത്.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണു തീരുമാനമെടുത്തത്.

 

  1. ശരിയായ ഉത്തരം : (B) ആലപ്പുഴ

പരിഹാരം : മധ്യ കേരളത്തിലെ ഒരു നഗരം. ആലപ്പുഴ ജില്ലയുടെ ആസ്ഥാനനഗരമാണ് ഇത് . ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു. കിഴക്കിന്റെ വെനീസ് എന്ന വിശേഷണം ആലപ്പുഴയ്ക്കുള്ളതാണ് – വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം. മലഞ്ചരക്ക് വിനിമയത്തിന്റെ പ്രൌഢകാലങ്ങളിൽ ജലഗതാഗതത്തിനായി ഈ തോടുകൾ ഉപയോഗിച്ചിരുന്നു. കേരളത്തിൽ പ്രാചീനകാലത്ത് ബുദ്ധമതം ഏറ്റവും പ്രബലമായിരുന്നത് ആലപ്പുഴയിലും സമീപ പ്രദേശങ്ങളിലുമായിരുന്നു.  2016ൽ സെന്റർ ഫൊർ സയൻസ് ആന്റ് എൻവയോണ്മെന്റ് (സി.എസ്.ഇ) മൈസുരു, പനജി എന്നീ നഗരങ്ങൾക്കൊപ്പം ഇന്ത്യയിലെ എറ്റവും വൃത്തിയുള്ള നഗരമായി ആലപ്പുഴയെ തിരഞ്ഞെടുത്തു

Kerala High Court Assistant Complete Preparation Kit
Kerala High Court Assistant Complete Preparation Kit
  1. ശരിയായ ഉത്തരം : (C) മേഥ

പരിഹാരം : ഇന്ത്യൻ റെയിൽവേ മന്ത്രി സുരേഷ് പ്രഭു രാജ്യത്തെ ആദ്യത്തെ ‘മെയ്ഡ് ഇൻ ഇന്ത്യ’ ട്രെയിനായ എല്ലാ പുതിയ മേധ ട്രെയിനും 2017 മാർച്ച് 18 ന് മുംബൈയിൽ ഫ്ലാഗ് ഓഫ് ചെയ്തു,  ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF) ആണ് ട്രെയിൻ നിർമ്മിക്കുന്നത്; മേധ ട്രെയിനിൽ പ്രത്യേക ത്രീ-ഫേസ് പ്രൊപ്പൽഷൻ സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. മുമ്പ്, ഇന്ത്യൻ റെയിൽവേയുടെ EMU- കൾ ബോംബാർഡിയർ അല്ലെങ്കിൽ സീമെൻസ് ഉപയോഗിച്ചിരുന്നു. മെയ്ഡ് ഇൻ ഇന്ത്യ ട്രെയിൻ ഒരു പ്രത്യേകതയാണ്, ഇത് ഒരു EMU ട്രെയിനിന് 50 ലക്ഷം US ഡോളറിന്റെ വിദേശനാണയവും ഉൽപാദനച്ചെലവിൽ 25 ശതമാനം ലാഭവും ലാഭിക്കും. 12 കോച്ചുകളുള്ള ഒരു ട്രെയിനിന് 43.23 കോടി രൂപയാണ് വില. മേധാ ട്രെയിനിൽ ഹൈ പവർ മെയ്ഡ് ഇൻ ഇന്ത്യ ത്രീ-ഫേസ് പ്രൊപ്പൽഷൻ സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള മേധ സർവോ ഡ്രൈവ്സ് ആണ് ട്രെയിനിന് ശക്തി പകരുന്നത്. അതിനാൽ ട്രെയിനെ മേധ എന്ന് വിളിക്കുന്നു. യാത്രയ്ക്കിടെ ഉണ്ടാകുന്ന തകരാറുകൾ കുറയ്ക്കുന്നതിന് ഇൻ-ബിൽറ്റ് സംവിധാനങ്ങളാണ് ട്രെയിനിൽ സജ്ജീകരിച്ചിരിക്കുന്നത്. ട്രെയിനിന് പരമാവധി 110 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

  1. ശരിയായ ഉത്തരം : (B) പെരിനാട്

പരിഹാരം : സ്ത്രീകളുടെ, പ്രത്യേകിച്ച് അധ:സ്ഥിത സമുദായത്തിൽപ്പെട്ട സ്ത്രീകളുടെ പോരാട്ടങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് കല്ലുമാല സമരം. പുലയർ തുടങ്ങിയ അധ:സ്ഥിത വിഭാഗങ്ങളിൽപ്പെടുന്ന സ്ത്രീകൾ അവരുടെ ജാതി അടിമത്തത്തിന്റെ അടയാളമെന്ന രീതിയിൽ കല്ല്, കുപ്പിച്ചില്ല് തുടങ്ങിയ ഭാരമേറിയ വസ്തക്കൾ ആഭരണമായി ധരിക്കണമെന്ന നിർബന്ധം ഒരു കാലത്ത് കേരളത്തിലുണ്ടായിരുന്നു. അയ്യൻകാളി നേതൃത്വം കൊടുത്ത കല്ലുമാല ബഹിഷ്കരണ സമരം ഈ ആചാരത്തിനെതിരെയുള്ള പോരാട്ടമായിരുന്നു.

കല്ലുമാല ബഹിഷ്കരിക്കുന്നത് ജാത്യാചാര ലംഘനമാണെന്നും പുലയ സ്ത്രീകൾ വീണ്ടും കല്ലുമാല ധരിക്കണമെന്നാവശ്യപ്പെട്ടു സവർണർ സമരക്കാരെ ആക്രമിക്കുക പതിവായിരുന്നു. പക്ഷെ ഒരടിക്ക് പകരം രണ്ടടിയെന്ന അയ്യൻകാളിയുടെ വിപ്ലവ മുദ്രാവാക്യത്തിൽ ആവേശഭരിതരായിരുന്ന മറുപക്ഷം തിരിച്ചടിച്ചു. പെരിനാട് കലാപത്തെത്തുടർന്ന് കല്ലുമാല ബഹിഷ്കരണ സമരം രക്തരൂക്ഷിതമായിക്കൊണ്ടിരിക്കെ, 1915 ൽ കൊല്ലം പീരങ്കിമൈതാനിയിൽ തലശ്ശേരിക്കാരി രത്‌നാഭായിയുടെ(ഇവർ ചെറുമർ സമുദായക്കാരിയായിരുന്നു.

 

  1. ശരിയായ ഉത്തരം : (A) ഇ-ഗവേണൻസ്

പരിഹാരം : ഇ-ഭരണനിർവ്വഹണം അഥവാ ഇ-ഗവേണൻസ് എന്നതു കൊണ്ടുദ്ദേശിക്കുന്നത് ഭരണനിർവ്വഹണമേഖലയിൽ, അതിന്റെ ലാളിത്യം, ഗുണനിലവാരം, സുതാര്യത, സേവനങ്ങളുടെ വേഗത, ആധികാരികത, നൈതികത എന്നിവ മെച്ചപ്പെടുത്തുന്നതിനായി വിവര സാങ്കേതിക സംവിധാനങ്ങളും മാർഗ്ഗങ്ങളും ഉപയോഗിക്കുക എന്നതാണ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ തുടക്കകാലത്ത് പ്രചാരത്തിൽ വന്ന ഈ സങ്കല്പത്തിന് പല നിർവ്വചനങ്ങൾ ലഭ്യമാണ്. ഇ-ഗവണ്മെന്റ് അഥവാ ഇ-ഭരണകൂടം എന്നും ചിലപ്പോൾ ഈ ആശയത്തെ സൂചിപ്പിക്കാറുണ്ട്.

ഇ-ഗവണ്മെന്റ് എന്നതു കൊണ്ടുദ്ദേശിക്കുന്നത് പൗരസമൂഹം,വ്യവസായങ്ങൾ, മറ്റു ഭരണകൂട സംവിധാനങ്ങൾ എന്നിവയുമായിട്ടുള്ള ബന്ധത്തെ മാറ്റുവാൻ കഴിവുള്ള വിവരസാങ്കേതിക വിദ്യകൾ (വൈഡ് ഏരിയ ശൃംഖലകൾ, ഇന്റർനെറ്റ്, മൊബൈൽ കംമ്പ്യൂട്ടിങ്ങ് എന്നിവ പോലെയുള്ളവ)ഉപയോഗിച്ച് ഭരണകൂടസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതാണ്. ഇത്തരം സാങ്കേതികവിദ്യകൾക്ക് വ്യത്യസ്തങ്ങളായ അനവധി നേട്ടങ്ങളുണ്ടാക്കാൻ കഴിയും:പൗരസമൂഹത്തിന് ഭരണകൂട സേവനങ്ങളുടെ മെച്ചപ്പെട്ട വിതരണം, വ്യവസായ വാണിജ്യസ്ഥാപനങ്ങളുമായിട്ടുള്ള മെച്ചപ്പെട്ട ഇടപെടലുകൾ, വിവരലഭ്യതയിലൂടെ പൗരശാക്തീകരണം, കൂടുതൽ ഗുണപരമായ ഭരണനിർവ്വഹണം എന്നിവ. ഇതു കൊണ്ടുണ്ടാവുന്ന നേട്ടങ്ങൾ, കുറഞ്ഞ അഴിമതി, കൂടുതൽ സുതാര്യത, കൂടുതൽ സൗകര്യങ്ങൾ, വരുമാന വളർച്ചയോ, ചുരുങ്ങിയ ചെലവുകളോ അല്ലെങ്കിൽ അതു രണ്ടുമോ എന്നിവയാണ്.

 

  1. ശരിയായ ഉത്തരം : (D) അട്ടാരി

പരിഹാരം : അട്ടാരി , ഹിന്ദി , അറ്റാറി എന്നും അറിയപ്പെടുന്നു: India ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിലെ അമൃത്സർ ജില്ലയിലെ ഒരു ഗ്രാമമാണ്. ഇന്തോ-പാകിസ്താൻ അതിർത്തിയിൽ നിന്ന് വാഗയിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് ഇത്. സിഖ് പുണ്യനഗരമായ അമൃത്സറിൽ നിന്ന് 25 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഇത്  പാകിസ്താനിലെ ലാഹോറിനെ ഇന്ത്യൻ തലസ്ഥാനമായ ദില്ലിയുമായി ബന്ധിപ്പിക്കുന്ന റെയിൽ പാതയിലെ അവസാന ഇന്ത്യൻ സ്റ്റേഷനാണ്. മഹാരാജ രഞ്ജിത് സിങ്ങിന്റെ സൈന്യത്തിലെ ജനറൽമാരിൽ ഒരാളായ സർദാർ ഷാം സിംഗ് അട്ടാരിവാലയുടെ ജന്മഗ്രാമമായിരുന്നു അട്ടാരി ഗ്രാമം.

കാലങ്ങളായി, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വ്യാപാര നിയന്ത്രണം ലഘൂകരിച്ചു, പ്രത്യേകിച്ചും 2007 ന് ശേഷം, റോഡ് വഴിയുള്ള വാർഷിക വ്യാപാരം 2007 ൽ 6.5 ബില്യൺ രൂപയിൽ നിന്ന് 2010-11 ൽ 15 ബില്യൺ രൂപയായി ഉയർന്നു. റോഡ് വ്യാപാരം മെച്ചപ്പെടുത്തുന്നതിനായി 2012 ഏപ്രിൽ 13 ന് അറ്റാരിയിൽ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് (ഐസിപി) തുറന്ന ശേഷം, ദിവസവും 500 ഓളം ട്രക്കുകൾ അതിർത്തി കടക്കുന്നു.

 

  1. ശരിയായ ഉത്തരം : (C) പാമ്പാടും ചോല

പരിഹാരം : കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്‌ പാമ്പാടും ചോല ദേശീയോദ്യാനം.  2003 ൽ ആൺ് ഇതിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് (14/12/2003).ഇടുക്കി ജില്ലയിലെ മറയൂർ വില്ലേജിൽ സ്ഥിതിചെയ്യുന്നു. 1.318 ചതുരശ്ര കിലോമീറ്റർ ആണ്‌ വിസ്തൃതി.ചോലപ്പുൽമേട് ആവാസവ്യവസ്ഥ യാണ്‌ ഇവിടുത്തെ പ്രത്യേകത. കേരള വനംവകുപ്പിന്റെ കീഴിലെ മൂന്നാർ ഡിവിഷനാണ് ഇതിന്റെ മേൽനോട്ടത്തിന്റെ ചുമതല. ഇതിന്റെ അടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന മതികെട്ടാൻ ചോല, ഇരവികുളം ദേശീയോദ്യാനം, ആനമുടി ചോല, ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രം , കുറിഞ്ഞിമല സംരക്ഷണകേന്ദ്രം എന്നിവയുടെ സംരക്ഷണ ചുമതലയും ഈ ഡിവിഷനാണ്.

 

  1. ശരിയായ ഉത്തരം : (A) രാമകൃഷ്ണ മിഷൻ

പരിഹാരം : ഒരു ആദ്ധ്യാത്മിക പ്രസ്ഥാനമാണ് രാമകൃഷ്ണ മിഷൻ.ശ്രീരാമകൃഷ്ണ പരമഹംസരുടെ പ്രധാന ശിഷ്യനായ സ്വാമി വിവേകാനന്ദനാണ് ശ്രീരാമകൃഷ മിഷൻ സ്ഥാപിച്ചത്. ആത്മാനോ മോക്ഷാർത്ഥം ജഗത്-ഹിതയാ ച (അവനവന്റെയും ലോകത്തിന്റെയും സായൂജ്യത്തിനായി) എന്നതാണ് ഈ സന്നദ്ധ പ്രസ്ഥാനത്തിന്റെ ആപ്തവാക്യം.1897 മേയ് 1 നാണ് ശ്രീരാമകൃഷ്ണ മിഷൻ ആരംഭിക്കുന്നത്. സാമൂഹിക ആരോഗ്യ പരിപാലന പരിപാടി, ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം,ശ്രീരാമകൃഷ്ണ ദേവൻ ഉപദേശിച്ച സത്യങ്ങൾ പ്രചരിപ്പിക്കുക,എല്ലാ മതങ്ങളും തുല്യങ്ങളാണെന്ന് ധരിച്ച് വിവിധ മതാനുയായികളിൽ ഐക്യമുണ്ടാക്കുക,എല്ലാവർക്കും വിദ്യാഭ്യാസം നൽകുക,ശിൽപവേലയും കൈതൊഴിലുകളും പ്രോൽസാഹിപ്പിക്കുക,എന്നിങ്ങനെ കൃത്യമായി നിർവചിക്കപ്പെട്ട ആശയങ്ങളും നിർവചനങ്ങളുമായിരുന്നു രാമകൃഷ്ണമിഷന്റെ ലക്ഷ്യങ്ങൾ.

 

  1. ശരിയായ ഉത്തരം : (D) ഭാരത് ഇന്റർഫേസ് ഫോർ മണി

പരിഹാരം : ഭാരത് ഇൻറർഫേസ് ഫോർ മണി അഥവാ ഭീം യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റർഫേസ് (യുപിഐ) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി, നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ചെടുത്ത, ഒരു മൊബൈൽ ആപ്ലിക്കേഷൻ ആണ്. 2016 ഡിസംബർ 30 ന് ന്യൂ ഡൽഹിയിലെ താൽക്കത്തോറ സ്റ്റേഡിയത്തിൽ വച്ചു നടന്ന ഡിജി ധൻ മേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് അവതരിപ്പിച്ചത്. ഡോ. ഭീംറാവു ആർ. അംബേദ്കറിന്റെ പേര് നൽകിയ ഈ ആപ്പ് ബാങ്കുകൾ മുഖേന ഇ-പേയ്മെന്റ് നടത്തുന്നത്തിനു ഉപകരിക്കുന്നു. 2016 ലെ ഇന്ത്യൻ ബാങ്ക് നോട്ട് നിരോധനത്തോടനുബന്ധിച്ച് ക്യാഷ്‌ലെസ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത് പുറത്തിറക്കിയത്.

ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസ് (ഐ.എം.പി.എസ്) സംവിധാനത്തിന്റെ അതേ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനാൽ ഈ സേവനം ലഭ്യമായ എല്ലാ ബാങ്കുകളെയും ഭീം ആപ്പ് പിന്തുണക്കും. വിവിധ ബാങ്ക് അക്കൗണ്ടുകൾ തമ്മിൽ ഉടനടി പണം കൈമാറാൻ കഴിയുന്ന ഈ ആപ്ലിക്കേഷൻ എല്ലാ മൊബൈൽ ഉപകരണങ്ങളിലും ഉപയോഗിക്കാം. യുപിഐ പേയ്മെന്റ് മേൽവിലാസം ഉള്ളതോ ഇല്ലാത്തതോ ആയ അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യുവാൻ ഭീം ആപ്പ് വഴി സാധിക്കും. അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി വിവരങ്ങൾ അടങ്ങിയ ക്യു.ആർ. കോഡ് സ്കാൻ ചെയ്‌തോ അല്ലെങ്കിൽ എം.എം.ഐ.ഡി ഉപയോഗിച്ചോ ആണ് ഈ കൈമാറ്റം നടക്കുക.

 

  1. ശരിയായ ഉത്തരം : (B) യോഗി ആദിത്യനാഥ്

പരിഹാരം : ഒരു ഇന്ത്യൻ ഹിന്ദു സന്യാസിയും ഉത്തർപ്രദേശിലെ 22-ാമത്തെ മുഖ്യമന്ത്രിയുമാണ് യോഗി ആദിത്യനാഥ് (അജയ് മോഹൻ ഭിഷ്ട്; 5 June 1972). 19 മാർച്ച് 2017 നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്.

ഉത്തരാഖണ്ഡിലെ ഗാർവാൾ സർവ്വകലാശാലയിൽ നിന്നുമുള്ള ശാസ്ത്ര ബിരുദദാരിയായ യോഗി ആദിത്യനാഥ് തന്റെ 26ാം വയസ്സിലാണ് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ എംപിയെന്ന് ഖ്യാതിയോടു കൂടി 1998 ൽ യോഗി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് തുടർച്ചയായി അഞ്ച് തവണ വിജയിച്ചു. മുഖ്യമന്ത്രി ആയതിന് ശേഷമുള്ള സുരക്ഷാ ഭീഷണികൾ പരിഗണിച്ച് ആദിത്യനാഥിന് നേരത്തെ ഇസ‍ഡ് പ്ലെസ് സുരക്ഷ പരിരക്ഷ നൽകിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ബോംബ് ആക്രമണം വരെ ശക്തമായി ചെറുക്കുന്ന ബെൻസിന്റെ സുരക്ഷ നൽകിയിരിക്കുന്നത്.

 

  1. ശരിയായ ഉത്തരം : (C) സാമാ വർമ്മ

പരിഹാരം : ഒരു അമേരിക്കൻ ആരോഗ്യ നയ ഉപദേഷ്ടാവാണ് സീമ വർമ്മ (ജനനം സെപ്റ്റംബർ 27, 1970). 2017 മുതൽ 2021 വരെ ട്രംപ് അഡ്മിനിസ്ട്രേഷന്റെ കീഴിൽ സേവനമനുഷ്ഠിക്കുന്ന സെന്റർ ഫോർ മെഡികെയർ ആൻഡ് മെഡിസിഡ് സർവീസസിന്റെ അഡ്മിനിസ്ട്രേറ്ററായിരുന്നു അവർ. ഹെൽത്ത് പോളിസി കൺസൾട്ടിംഗ് സ്ഥാപനമായ SVC Inc. യുടെ സ്ഥാപകയും CEO യുമാണ് അവർ. മരിയൻ കൗണ്ടിയിലെ ഹെൽത്ത് ആൻഡ് ഹോസ്പിറ്റൽ കോർപ്പറേഷന്റെ വൈസ് പ്രസിഡന്റായി വർമ്മ പ്രവർത്തിച്ചു, വാഷിംഗ്ടൺ ഡിസിയിലെ സ്റ്റേറ്റ് ആന്റ് ടെറിട്ടോറിയൽ ഹെൽത്ത് ഓഫീസർമാരുടെ അസോസിയേഷനിൽ ജോലി ചെയ്തു. 2016 നവംബർ 29-ന് നിയുക്ത പ്രസിഡന്റായ ഡൊണാൾഡ് ട്രംപ് മെഡി‌കെയർ, മെഡിക്യാഡ്, ഇൻഷുറൻസ് മാർക്കറ്റുകൾ എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന ഏജൻസിയായ സെന്റർ ഫോർ മെഡി‌കെയർ ആൻഡ് മെഡിക്യാഡ് സർവീസുകളുടെ അഡ്മിനിസ്ട്രേറ്ററായി വർമയെ നാമനിർദ്ദേശം ചെയ്തു. 2017 മാർച്ച് 13 ന്, യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റ് 55-43 വോട്ടിൽ അവളുടെ നാമനിർദ്ദേശം സ്ഥിരീകരിച്ചു.

 

  1. ശരിയായ ഉത്തരം : (A) മൂലമറ്റം

പരിഹാരം : മൂലമറ്റം ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിലെ ഒരു ഗ്രാമവും അറക്കുളം ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനവുമാണ്. തൊടുപുഴയിൽ നിന്നും 22 കിലോമീറാണ് ഇവിടേക്കുള്ള ദൂരം. വളരെ മനോഹര ഭൂപ്രകൃതിയാൽ അനുഗൃഹീതമായതിനാൽ മലയാള സിനിമാ വ്യവസായത്തിന്റെ ശ്രദ്ധാകേന്ദ്രമാണിവിടം. മൂന്നു വശങ്ങളും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്നതും അരുവികളാൽ നിറഞ്ഞതും, ഒരിക്കലും വറ്റാത്ത തൊടുപുഴയാറിന്റെ ഉത്ഭവസ്ഥാനവുമാണ്.

മൂലമറ്റം പവർ ഹൗസ് ഇൻഡ്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുതി ഉത്പാദന കേന്ദ്രങ്ങളിൽ (പവർ ഹൗസ്) ഒന്നാണ്. ഇടുക്കി ജലസംഭരണിയിൽ നിന്നും വെള്ളം ഭൂമിക്കടിയിലൂടെ വലിയ പൈപ്പുകളിൽ കൂടി മൂലമറ്റത്ത് എത്തിച്ച് ഏകദേശം 669.2 മിറ്റർ (2195 അടി) ഉയരത്തിൽ നിന്നും 6 ടർബൈനുളിലേക്കു വീഴിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഒരോ ടർബൈനുകളുടേയും ക്ഷമത 130 മെഗാവാട്ട് ആണ് മൊത്ത ഉത്പാദന ക്ഷമത 780 മെഗാവാട്ടാണ്. വൈദ്യുതോത്പാദനത്തിനു ശേഷം പുറന്തള്ളുന്ന ജലം ത്രിവേണി സംഗമത്തിൽ വെച്ച് തൊടുപുഴയാറിലേക്കു ചേരുന്നതിനാൽ ഒരിക്കലും വറ്റാത്ത പുഴ പേർ തൊടുപുഴയാറിനു ലഭിച്ചിരിക്കുന്നു. സുരക്ഷാ കാരണങ്ങളാൽ ഇവിടേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു.

 

  1. ശരിയായ ഉത്തരം : (D) സിക്കിം – ടിബറ്റ്

പരിഹാരം : സിക്കിമിനെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ഹിമാലയൻ പാതയാണ്‌ നാഥു ലാ ചുരം. സിക്കിമിനും ചൈനയുടെ കീഴിലുള്ള ടിബറ്റിനും ഇടക്കാണ്‌ ഈ ചുരം. ഇന്ത്യ ചൈന അതിർത്തിയിലാണിത്.

ചരിത്രപ്രസിദ്ധമായ പട്ടുപാത എന്ന വ്യാപാര മാർഗ്ഗത്തിന്റെ ഭാഗമായിരുന്ന നാഥുലാ ചുരം ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ നേരിട്ടുള്ള ഏക സഞ്ചാരമാർഗ്ഗമാണ്‌. സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ങ്‌ടോക്കിൽ നിന്ന്‌ 56 കിലോമീറ്റർ കിഴക്കുമാറിയുള്ള നാഥുലാ ലോകത്തിലെ ഏറ്റവും ഉയരമേറിയ ഗതാഗതമാർഗങ്ങളിലൊന്നാണ്‌. സമുദ്രനിരപ്പിൽ നിന്ന്‌ 4310 മീറ്ററാണ്‌ ഉയരം. താപനില പൂജ്യത്തിലും 25 ഡിഗ്രി വരെ താഴുന്ന ശീതകാലത്ത്‌ പാതയിൽ മഞ്ഞുറയും. ടിബറ്റിന്റെ തലസ്ഥാനമായ ലാസയിൽ നിന്ന്‌ ചുരത്തിലേയ്ക്ക്‌ 550 കിലോമീറ്റർ ദൂരമുണ്ട്‌. ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഇരു സൈന്യങ്ങളും തമ്മിലുള്ള നിരന്തരമായ കൂടിയാലോചനകൾക്കും ആശയവിനിമയങ്ങൾക്കുമായി ഇന്ത്യൻ സൈന്യവും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയും തമ്മിലുള്ള ഔദ്യോഗികമായി അംഗീകരിച്ച അഞ്ച് ബോർഡർ പേഴ്സണൽ മീറ്റിംഗ് പോയിന്റുകളിൽ ഒന്നാണിത്.

 

  1. ശരിയായ ഉത്തരം : (B) 8° 4′ വടക്ക് – 37° 6′ വടക്ക്

പരിഹാരം : ഭൂമധ്യരേഖയ്ക്ക് വടക്ക് ഉത്തര അക്ഷാംശം എട്ട് ഡിഗ്രി നാലിനും 37 ഡിഗ്രി ആറിനും പൂർവ രേഖാശം 68 ഡിഗ്രി ഏഴിനും 97 ഡിഗ്രി 75നും ഇടയിലാണ് ഇന്ത്യ സ്ഥിതിചെയ്യുന്നത്. കിഴക്ക് ബംഗാൾ ഉൾക്കടലും പടിഞ്ഞാറ് അറബിക്കടലും വടക്ക് ഹിമാലയ പർവ്വതവും തെക്ക് ഇന്ത്യൻ മഹാസമുദ്രവുമാണ് ഇന്ത്യയുടെ അതിരുകൾ. ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ആൻഡമാൻ നിക്കോബാർ ദ്വീപു സമൂഹവും അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ലക്ഷദ്വീപു സമൂഹവും ഇന്ത്യയിൽ പെടുന്നു. ഇന്ത്യയുടെ മൊത്തം വിസ്തൃതി 32,87, 263 ചതുരശ്ര കി.മീ. ആണ്. ബംഗ്ലാദേശ്, ചൈന, പാകിസ്താൻ, നേപ്പാൾ, മ്യാന്മർ, ഭൂട്ടാൻ അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ ഇന്തുയുമായി അതിർത്തി പങ്കിടുന്നു. ഇതിൽ ബംഗ്ലാദേശുമായാണ് ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്നത് – 4,096.7 കി.മി. ഏറ്റവും കുറഞ്ഞ ദൂരം അഫ്ഗാനിസ്ഥാനുമായാണ് 106 കി.മി.

 

  1. ശരിയായ ഉത്തരം : (C) റോഹ- മംഗലാപുരം

പരിഹാരം : ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തിന്റെ വടക്കേ ഭാഗമാണ് കൊങ്കൺ. പശ്ചിമഘട്ടവും തീരപ്രദേശവും ഇഴുകി സ്ഥിതി ചെയ്യുന്ന ഇതിലൂടെയുള്ള റെയിൽ പാതയാണ് കൊങ്കൺ റെയിൽ പാത. മഹാരാഷ്ട്രയിലെ റോഹയെയും കർണ്ണാടകത്തിലെ മാംഗ്ലൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപ്പാതയാണ്‌ കൊങ്കൺ റെയിൽവേ. കേരളം, കർണ്ണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ കൊങ്കൺ റെയിൽവേ പദ്ധതിയിൽ പങ്കാളികളാണ്‌. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിനായിരുന്നു ഇതിന്റെ നിർമ്മാണച്ചുമതല. മലയാളിയായ ഇ. ശ്രീധരൻ ആയിരുന്നു ഇതിന്റെ മാനേജിങ് ഡയറക്ടർ. 1990 സെപ്റ്റംബർ 15ന്‌ റോഹയിൽ കൊങ്കൺ റെയിൽവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടു.

1997 മുതൽ കൊങ്കൺ പാതയിലൂടെ ചരക്കുവണ്ടികൽ ഓടിത്തുടങ്ങി. കൊങ്കൺ റെയിൽവേയിലൂടെ ആദ്യത്തെ യാത്രാ ട്രെയിൻ അടൽ ബിഹാരി വാജ്പേയി ഉദ്ഘാടനം ചെയ്തത് 1998 ജനുവരി 26നാണ്‌. യാത്രാദൈർഘ്യം പകുതിയോളം കുറഞ്ഞതാണ്‌ കൊങ്കൺ റെയിൽവേയിലൂടെയുണ്ടായ നേട്ടം. 760 കിലോമീറ്ററാണ്‌ ഈ പാതയുടെ ദൈർഘ്യം.

60 സ്റ്റേഷനുകളാണ്‌ കൊങ്കൺ റെയിൽപ്പാതയിലുള്ളത്. 91 തുരങ്കങ്ങളും 1858 പാലങ്ങളും കൊങ്കൺ പാതയിലുണ്ട്. കൊങ്കൺ റെയിൽപ്പാതയിലെ 6.5 കിലോമീറ്റർ നീളമുള്ള കർബുദ് തുരങ്കമാണ്‌ ഇന്ത്യയിലെതന്നെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം[1]. നവി മുംബൈയിലെ ബേലാപുർ ഭവനാണ്‌ കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം.

 

  1. ശരിയായ ഉത്തരം : (D) 14444

പരിഹാരം : കറൻസി രഹിത പണമിടപാടുകൾക്കുവേണ്ടിയുള്ള ടോൾ ഫ്രീ ഹെൽപ്പ്ലൈൻ നമ്പർ  14444

 

  1. ശരിയായ ഉത്തരം : (A) എട്ട്

പരിഹാരം : സ്വാതന്ത്ര്യ സമരകാലത്ത് ആദ്യമായി രൂപം നൽകിയ ത്രിവർണ്ണ പതാകയിൽ രേഖപ്പെടുത്തിയിരുന്ന താമരകളുടെ എണ്ണം എട്ട്. ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനം ലക്ഷ്യമിട്ടുകൊണ്ടു്‌ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശക്തമായ അടിത്തറ പാകിയപ്പോൾ, ജനങ്ങളുടെ സ്വാതന്ത്ര്യാഭിവാഞ്ഛയ്ക്കു്‌ ഊർജ്ജം പകരാൻ ഒരു ദേശീയ പതാക തികച്ചും ആവശ്യമായി വന്നു. 1904-ൽ, സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റർ നിവേദിത എന്ന ഐറിഷ് വനിതയാണു ഭാരതത്തിനു ആദ്യമായി ഒരു ദേശീയ പതാക സമ്മാനിച്ചതു്‌.ഈ പതാക പിന്നീടു്‌ സിസ്റ്റർ നിവേദിതയുടെ പതാക എന്നറിയപ്പെട്ടുപോന്നു. വെള്ളത്താമരയോടൊപ്പം വജ്രചിഹ്നവും(thunderbolt) ആലേഖനം ചെയ്തിട്ടുള്ള ചുവന്ന സമചതുരപ്പതാകയുടെ ഉള്ളിൽ മഞ്ഞനിറമായിരുന്നു. മാതൃഭൂമിയ്ക്കു വന്ദനം എന്നർത്ഥം വരുന്ന ‘ബന്ദേ മാതരം’ എന്ന ബംഗാളി പദം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്ന പതാകയിലെ അരുണവർണ്ണം സ്വാതന്ത്ര്യസമരത്തെയും പീതവർണ്ണം വിജയത്തെയും വെള്ളത്താമര പരിശുദ്ധിയെയുമായിരുന്നു പ്രതിനിധീകരിച്ചിരുന്നതു്‌.

ബംഗാൾ വിഭജനത്തിനെതിരേ, 1906 ആഗസ്ത് 7 നു്‌ കൽക്കത്തയിലെ പാഴ്സി ബഗാൻ ചത്വരത്തിൽ നടന്ന പ്രതിഷേധപ്രകടനത്തിൽ സചിന്ദ്രപ്രസാദ് ബോസാണ് ആദ്യമായി ഒരു ത്രിവർണ്ണ പതാക നിവർത്തിയതു്‌. ആ പതാകയാണു്‌ കൽക്കട്ട പതാക എന്നറിയപ്പെടുന്നതു്‌. മുകളിൽ നിന്നു താഴേയ്ക്കു യഥാക്രമം ഓറഞ്ചു്‌, മഞ്ഞ, പച്ച നിറങ്ങളിൽ തുല്യവീതിയുള്ള മൂന്നു തിരശ്ചീനഖണ്ഡങ്ങൾ ചേർന്ന ഒന്നായിരുന്നു അതു്‌. ഏറ്റവും താഴെയുള്ള ഖണ്ഡത്തിൽ സൂര്യന്റെ ചിത്രത്തോടൊപ്പം ചന്ദ്രക്കലയും, നടുവിൽ ദേവനാഗരി ലിപിയിൽ ‘വന്ദേ മാതരം’ എന്നും ഏറ്റവും മുകൾ ഭാഗത്തെ ഖണ്ഡത്തിൽ പാതിവിടർന്ന എട്ടു താമരപ്പൂക്കളും ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.

 

Read More: Kerala PSC Village Field Assistant 2021 Salary

Watch Video: Previous Question Papers Analysis For Village Field Assistant

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala PSC Village Field Assistant Batch

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

25 Important Previous Year Q & A | Village Field Assistant Study Material [22 October 2021]_7.1