Malyalam govt jobs   »   Previous Year Papers   »   Previous Year Q&A for VFA

25 Important Previous Year Q & A | Village Field Assistant Study Material [11 November 2021]

25 Important Previous year Q & A | Village Field Assistant Study Material [11 November 2021]: വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റ് പരീക്ഷകൾക്ക് വിജയം നേടാൻ ധാരാളം മുൻകാല ചോദ്യപേപ്പറുകൾ വിശകലനം ചെയ്യേണ്ടതുണ്ട്. വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റിലേക്ക് ഒരു ജോലി എന്ന സ്വപ്നം പൂവണിയാൻ ശ്രമിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇനി വരാൻ പോകുന്ന പരീക്ഷകളെ ധൈര്യത്തോടെ നേരിടാൻ ഞങ്ങളിതാ നിങ്ങൾക്കായി മുൻകാല വർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ നിന്നും പ്രധാനപ്പെട്ട ചോദ്യങ്ങൾ തിരഞ്ഞെടുത്തു അവയുടെ ഉത്തരങ്ങളും വിശദീകരണത്തോടെ നൽകിയിരിക്കുന്നു. മുൻകാല വർഷങ്ങളിലെ 25 ചോദ്യങ്ങളും , അവയുടെ ഉത്തരങ്ങളും (25 Important Previous year Q & A)ചുവടെ കൊടുത്തിരിക്കുന്നു.

Fill the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/11/01172757/Monthly-Current-Affairs-PDF-October-Month-2021-in-Malayalam.pdf “]

Village Field Assistant Study Material: 25 Important Previous year Questions (25 ചോദ്യങ്ങൾ)

26. ‘കേരളസിംഹംഎന്ന ചരിത്രനോവൽ എഴുതിയത് :

(A) ശ്രീധരമേനോൻ                      (B) എം.ജി.എസ്. നാരായണൻ

(C) കെ.കെ.എൻ. കുറുപ്പ്           (D) കെ.എം. പണിക്കർ

Read More : 25 Important Previous Year Q & A [10 November 2021] 

 

  1. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുത പദ്ധതി ഏത് രാജ്യത്തിന്റെ സഹായത്തോടെ നിർമ്മിച്ചതാണ്?

(A) ജർമ്മനി                                       (B) ജപ്പാൻ

(C) കാനഡ                                         (D) ബ്രിട്ടൻ

Read More : 25 Important Previous Year Q & A [9 November 2021] 

 

 

  1. ഞെരളത്ത് രാമപൊതുവാൾ ഏത് മേഖലയിൽ പ്രശസ്തനായിരുന്നു?

(A) സോപാനസംഗീതം                (B) കൂത്ത്

(C) കഥകളി                                       (D)കൂടിയാട്ടം

Read More : 25 Important Previous Year Q & A [8 November 2021] 

 

  1. ഉപ്രഗ്രഹങ്ങളില്ലാത്ത ഗ്രഹം :

(A) ശുക്രൻ                                         (B) ഭൂമി

(C) ചൊവ്വ                                           (D) ബുധൻ

 

  1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽതീരങ്ങളുള്ള സംസ്ഥാനം :

(A) ഗുജറാത്ത്                                    (B) കേരളം

(C) ആന്ധ്രാപ്രദേശ്                         (D) ഒഡീഷ

 

  1. ഗംഗാനദിയും യമുനാനദിയും സന്ധിക്കുന്നത് എവിടെവെച്ച് ?

(A) അഹമ്മദാബാദ്                         (B) ബനാറസ്

(C) അലഹബാദ്                                (D) ലക്നൗ

 

  1. ലോകത്തിൽ വെച്ച് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം :

(A) മൗസിൻറാം                                 (B) ചിറാപുഞ്ചി

(C) ഷിംല                                              (D) സൂററ്റ്

 

  1. പെട്രോളിയം ഖനനവും ശുദ്ധീകരണവും ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചത്

(A) ഉത്തർപ്രദേശ്                              (B) മഹാരാഷ്ട്ര

(C) രാജസ്ഥാൻ                                   (D) മദ്ധ്യപ്രദേശ്

 

  1. ഇരവികുളം ദേശീയ ഉദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം :

(A) വരയാട്                                          (B) മാൻ

(C) ആന                                                (D) കടുവ

 

  1. ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത് :

(A) 1950 നവംബർ 26                          (B) 1950 ജനുവരി 26

(C) 1949 ജനുവരി 26                            (D) 1949 നവംബർ 26

kerala-psc-village-field-assistant
Kerala-PSC-Village-Field-Assistant

 

  1. ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് ബാലവേല നിരോധിച്ചത്?

(A) ആർട്ടിക്കിൾ 17                          (B) ആർട്ടിക്കിൾ 21 A

(C) ആർട്ടിക്കിൾ 24                          (D) ആർട്ടിക്കിൾ 51 A

 

  1. ഒരു വിദേശ പൗരന് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ ഇന്ത്യയിൽ ചുരുങ്ങിയത് എത്ര വർഷം താമസിക്കണം?

(A) 5                                                      (B) 10

(C)7                                                       (D) 12

 

  1. ട്രക്കോമ ഏത് അവയവത്തെ ബാധിക്കുന്നു?

(A) കണ്ണ്                                             (B)തലച്ചോറ്

(C) ഹൃദയം                                     (D)വക്ക

 

  1. മഞ്ഞളിന് മഞ്ഞനിറം കൊടുക്കുന്ന രാസവസ്തു

(A) കരോട്ടിൻ                                  (B) ബീറ്റാകരോട്ടിൻ

(C) കുർക്കുമിൻ                            (D) ലൈക്കോപിൻ

 

  1. ഗീർവനം ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു ?

(A) ഗുജറാത്ത്                                 (B) രാജസ്ഥാൻ

(C) ഹരിയാന                                 (D) മദ്ധ്യപ്രദേശ്

Read More: How to Crack Kerala PSC Exams

 

  1. തരംഗദൈർഘ്യം ഏറ്റവും കൂടിയ പ്രകാശം :

(A) നീല                                           (B) കറുപ്പ്

(C) പച്ച                                               (D) ചുവപ്പ്

 

  1. ഇൻസുലിന്റെ കുറവ് കൊണ്ടുണ്ടാകുന്ന രോഗം :

(A) മഞ്ഞപ്പിത്തം                         (B) ന്യൂമോണിയ

(C) പ്രമേഹം                                  (D)ക്ഷയം

 

  1. ക്വാണ്ടം തിയറിയുടെ ഉപജ്ഞാതാവ് :

(A) ഐൻസ്റ്റീൻ

(B) ഐസക് ന്യൂട്ടൻ

(C) ഹെൻറി ബെക്കറൽ

(D) മാക്സ് പ്ലാങ്ക്

 

  1. ഏറ്റവും കാഠിന്യമുള്ള ലോഹം :

(A) ടഗ്സ്റ്റൺ                                     (B) ഇരുമ്പ്

(C) യുറേനിയം                            (D) തോറിയം

 

  1. ഭാഷാടിസ്ഥാനത്തിൽ നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം :

(A) കേരളം                                      (B) ആന്ധാപ്രദേശ്

(C) കർണ്ണാടക                              (D) മഹാരാഷ്ട്ര

 

  1. തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് :

(A) സ്വാതിതിരുനാൾ

(B) ആയില്യം തിരുനാൾ

(C) റാണീ ഗൗരീലക്ഷ്മീഭായ്

(D) ഉത്രാടം തിരുനാൾ

 

  1. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ ഗവർണർ ജനറൽ

(A) സി. രാജഗോപാലാചാരി

(B) മൗണ്ട് ബാറ്റൺ പ്രഭു

(C) ഡോ. രാജേന്ദ്രപ്രസാദ്

(D) ഡോ. രാധാകൃഷ്ണൻ

 

  1. കൊച്ചി മെട്രോ എവിടം മുതൽ എവിടം വരെ ?

(A) കൊച്ചി മുതൽ ഷൊർണ്ണൂർ വരെ

(B) ആലുവ മുതൽ ഷൊർണ്ണൂർ വരെ

(C) കൊച്ചി മുതൽ കൊല്ലം വരെ

(D) ആലുവ മുതൽ പേട്ട വരെ

 

  1. 2012 ലെ ഒളിമ്പിക്സിൽ പുരുഷന്മാരുടെ ഹോക്കിയിൽ സ്വർണ്ണം ലഭിച്ചത് : –

(A) ജർമ്മനി                              (B) ബ്രിട്ടൻ

(C) ഫ്രാൻസ്                             (D) സ്പെയിൻ

 

  1. ജിവകം സിയുടെ അപര്യാപ്തതകൊണ്ട് ഉണ്ടാകുന്ന രോഗമാണ് :

(A) സ്കർവി                                  (B) വന്ധ്യത

(C) അന്യ                                     (D) നിശാന്ധത

Read Now: Kerala PSC Village Field Assistant Syllabus 2021| Check Exam Pattern & Download Syllabus PDF 

Kerala PSC Village Field Assistant Batch

 Study Material: 25 Important Previous year Solutions (25 പരിഹാരങ്ങൾ)

Q26 ഉത്തരം : (D) കെ.എം. പണിക്കർ

പരിഹാരം  : വീരപഴശ്ശിരാജയുടെ കഥ പറയുന്ന മലയാളത്തിലെ ഏറ്റവും മികച്ച ചരിത്രനോവലാണ് സർദാർ കെ എം പണിക്കർ രചിച്ച ‘കേരളസിംഹം’. വൈദേശികാധിപത്യത്തിനെതിരെയും കോളനിവല്‍ക്കരണത്തിനുമെതിരായ പോരാട്ടത്തില്‍ അവിസ്മരണീയമായ പേരാണ് കേരളസിംഹം എന്നറിയപ്പെടുന്ന വീരകേരളവര്‍മ പഴശ്ശി രാജയുടേത്. സ്വന്തം നാടിനും പിറന്നുവീണ മണ്ണിലും അധീശത്വം സ്ഥാപിക്കാനും കരം പിരിക്കാനുമുള്ള വിദേശ ശക്തികളുടെ കടന്നാക്രമണങ്ങളെ എതിര്‍ത്ത് തോല്‍പിച്ച് ചരിത്രത്തിലിടം നേടിയ നാട്ടുരാജാവാണ് പഴശ്ശി. ഭാരതത്തിൽ വൈദേശികാധിപത്യം വേരൂ ന്നിയതിന്റെ ചരിത്രവഴികൾ തെളിച്ചുകാട്ടുന്ന ഈ അനശ്വരകൃതി വിസ്തൃതമായ പഠനങ്ങൾക്കുശേഷമാണ് ചരിത്രപണ്ഡിതനായ സർദാർ രചിച്ചത്. മലയാളത്തിലെ ഏറ്റവും മികച്ച ചരിത്രനോവലെന്ന് നിരൂപകർ വിശേഷിപ്പിക്കുന്ന ഗ്രന്ഥത്തിന്റെ ഡിജിറ്റൽ പതിപ്പാണ് ഇപ്പോൾ വായനക്കാർക്ക് ലഭ്യമാക്കിയിരിക്കുന്നത്. ഡിസി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

 

Q27. ഉത്തരം : (C) കാനഡ     

പരിഹാരം  : രാജ്യത്തെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി പദ്ധതി വൈദ്യുതോല്‍പ്പാദനത്തില്‍ ചരിത്ര നാഴികക്കല്ലിന്റെ നിറവില്‍. മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതോദ്പാദനം പതിനായിരം കോടി യൂണിറ്റില്‍ എത്തിയതോടെയാണിത്. 1976 ഫെബ്രുവരി 16ന് പ്രവര്‍ത്തനം ആരംഭിച്ച ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ നിന്നും 44 വര്‍ഷം കൊണ്ടാണീ നേട്ടം കൈവരിച്ചത്.ഇടുക്കി അണക്കെട്ടില്‍ നിന്നും 46 കിലോമീറ്റര്‍ ദൂരത്തായി നാടുകാണി മലയുടെ താഴ്വാരത്ത് പാറ തുരന്നാണ് മൂലമറ്റം പവര്‍ഹൗസ് നിര്‍മിച്ചിരിക്കുന്നത്. 1975ലും 1986 ലും രണ്ട് ഘട്ടങ്ങളിലായി സ്ഥാപിച്ച മൂന്ന് വീതം ജനറേറ്ററുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കനേഡിയന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പവര്‍ ഹൗസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

 

Q28. ഉത്തരം : (A) സോപാനസംഗീതം   

പരിഹാരം  : പ്രശസ്തനായ ഒരു അഷ്ടപദി/സോപാന സംഗീത കലാകാരനായിരുന്നു ഞെരളത്ത് രാമപ്പൊതുവാൾ (ഫെബ്രുവരി 16, 1916 – ഓഗസ്റ്റ് 13, 1996).മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ആണ്‌ ഇദ്ദേഹത്തിന്റെ ജന്മദേശം. സോപാന സംഗീതത്തിന്റെ കുലപതി ആയി ഞെരളത്ത് വിലയിരുത്തപ്പെടുന്നു. കേരളത്തിലെ ക്ഷേത്രങ്ങളിൽ അനുഷ്ഠാനങ്ങളുടെ ഭാഗമായി അവതരിപ്പിച്ചു വന്ന സോപാനസംഗീതത്തെ ജനകീയവത്കരിച്ചത് ഞെരളത്ത് രാമപ്പൊതുവാളാണ്. ക്ഷേത്രങ്ങളിൽ ഭജനമോ പ്രാർത്ഥനയോ ആയി അവതരിപ്പിക്കപ്പെട്ടു വന്ന സോപാനസംഗീതത്തിന് ‘ജനഹിത സോപാനം’ എന്ന ജനകീയ രൂപം അദ്ദേഹം ആവിഷ്കരിച്ചു. ‘ദൈവം സർവ്വവ്യാപിയാണ്’ എന്ന ആശയം ഉപയോഗിച്ചാണ് അദ്ദേഹം സോപാനസംഗീതത്തെ ക്ഷേത്രത്തിനു പുറത്തേക്കെത്തിക്കുന്നതിനു വേണ്ടി യത്നിച്ചത്.

 

Q29. ഉത്തരം : (D) ബുധൻ

പരിഹാരം  : സൗരയൂഥത്തിലെ ഏറ്റവും ചെറുതും സൂര്യനോട്‌ ഏറ്റവും അടുത്തു കിടക്കുന്നതുമായ ഒരു ഗ്രഹമാണ്‌ ബുധൻ  87.969 ദിവസങ്ങൾ കൊണ്ടാണ്‌ ബുധൻ സൂര്യനുചുറ്റും ഒരു പരിക്രമണം പൂർത്തിയാക്കുന്നത് .സൗരയൂഥത്തിലെ  മറ്റു  ഗ്രഹങ്ങളെ അപേക്ഷിച്ച് ഏറ്റവും ദീർഘവൃത്താകാരമായ പരിക്രമണപഥം ബുധന്റേതാണ്‌, അച്ചുതണ്ടിന്റെ ചെരിവ് ഏറ്റവും കുറവും ഇതിനാണ്‌. പ്രഭാതത്തിലും സന്ധ്യാസമയത്തും മാത്രമേ ബുധനെ നേരിട്ട് നിരീക്ഷിക്കുവാൻ സാധിക്കുകയുള്ളൂ, അല്ലാത്ത അവസരങ്ങളിൽ സൂര്യപ്രഭയിൽ മുങ്ങിപ്പോകുന്നതിനാൽ നേരിട്ടുള്ള നിരീക്ഷണം അസാദ്ധ്യമാണ്. സൂര്യഗ്രഹണത്തിന്റെ അവസരങ്ങളിൽ സൗരപ്രഭ കുറയുന്നതിനാൽ ബുധനെ നിരീക്ഷിക്കുക സാധ്യമാണ്. സ്വന്തമായി ഉപഗ്രഹങ്ങളോ അന്തരീക്ഷമോ ഇല്ലത്ത ഗ്രഹമാണ് ബുധൻ.

 

Q30. ഉത്തരം : (A) ഗുജറാത്ത്      

പരിഹാരം  : ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരം (1600 കി.മി) ഉള്ള സംസ്ഥാനമാണ് ഗുജറാത്ത്. ഇന്ത്യയുടെ പടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ്‌ ഗുജറാത്ത് . ഏറ്റവുമധികം വ്യവസായവല്കൃതമായ സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്ത്, തുണിവ്യവസായത്തിന്റെ കേന്ദ്രംകൂടിയാണ്‌. രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്‌ എന്നിവയാണ്‌ ഗുജറാത്തിന്റെ അയൽ സംസ്ഥാനങ്ങൾ. പാകിസ്താനുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നുണ്ട്‌. ഗുജറാത്തി ഭാഷ സംസാരിക്കപ്പെടുന്ന പ്രദേശമാണിത്‌. ഗാന്ധിനഗറാണ്‌ തലസ്ഥാനം. അഹമ്മദാബാദ്, രാജ്‌കോട് , സൂരത്, വഡോദര തുടങ്ങിയവയാണ് മറ്റു പ്രധാന നഗരങ്ങൾ.

Read More: Kerala PSC Village Field Assistant (VFA) Job Profile 2021

 

Q31. ഉത്തരം : (C) അലഹബാദ്

പരിഹാരം  : ഗംഗ, യമുന, സരസ്വതി നദികളുടെ “ത്രിവേണി സംഗമസ്ഥാനമായ” ത്രിവേണി സംഗമത്തിനടുത്താണ് അലഹബാദ് സ്ഥിതി ചെയ്യുന്നത്. ഹിന്ദു ഗ്രന്ഥങ്ങളിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഹിന്ദു പുരാണ ഗ്രന്ഥങ്ങളിൽ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നായി ഈ നഗരം അതിന്റെ ആദ്യകാല പരാമർശം കണ്ടെത്തുന്നു, പുരാതന വേദങ്ങളിൽ പ്രയാഗയുടെ വിശുദ്ധ നഗരമായി ഇത് ആദരിക്കപ്പെടുന്നു. വൈദിക കാലഘട്ടത്തിന്റെ അവസാനത്തിൽ അലഹബാദ് കൊസാമ്പി എന്നും അറിയപ്പെട്ടിരുന്നു, ഹസ്തിനപുരിലെ കുരു ഭരണാധികാരികൾ ഇത് അവരുടെ തലസ്ഥാനമായി വികസിപ്പിച്ചെടുത്തു. അലഹബാദ് ത്രിവേണി സംഗമം (മൂന്ന് നദികൾ സംഗമിക്കുന്ന സ്ഥലം) ഗംഗ, യമുന, അദൃശ്യ സരസ്വതി നദി എന്നിവയുടെ സംഗമസ്ഥാനമാണ്, ഹൈന്ദവ ഐതിഹ്യമനുസരിച്ച് ഇത് ഭൂഗർഭത്തിൽ നിന്ന് ഒഴുകുന്നു. മതപരമായ പ്രാധാന്യമുള്ള ഒരു സ്ഥലവും 12 വർഷത്തിലൊരിക്കൽ നടക്കുന്ന ചരിത്രപരമായ പ്രയാഗ കുംഭമേളയുടെ സ്ഥലവും, വർഷങ്ങളായി 1948 ൽ മഹാത്മാഗാന്ധി ഉൾപ്പെടെ നിരവധി ദേശീയ നേതാക്കളുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത സ്ഥലമാണിത്.

 

Q32. ഉത്തരം : (A) മൗസിൻറാം

പരിഹാരം  : ഷില്ലോങ്ങിൽ നിന്ന് 60.9 കിലോമീറ്റർ അകലെ വടക്കുകിഴക്കൻ ഇന്ത്യയിലെ മേഘാലയ സംസ്ഥാനത്തിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ ഒരു പട്ടണമാണ് മൗസിൻറാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമാണ് മൗസിൻറാം. ഭൂമിയിലെ ഏറ്റവും ആർദ്രമായ സ്ഥലമാണിത്, ശരാശരി വാർഷിക മഴ 11,872 മില്ലിമീറ്ററാണ്(467.4 ഇഞ്ച്). എന്നാൽ 1952 നും 1989 നും ഇടയിൽ ശരാശരി വാർഷിക മഴ 12,717 മില്ലിമീറ്റർ (500.7 ഇഞ്ച്) റിപ്പോർട്ട് ചെയ്ത കൊളംബിയയിലെ ലോറോയും 1960 നും 2012 നും ഇടയിൽ പ്രതിവർഷം 12,892 മില്ലിമീറ്റർ (507.6 ഇഞ്ച്) റിപ്പോർട്ട് ചെയ്ത കൊളംബിയയിലെ ലോപ്പസ് ഡി മൈക്കേയും ആ അവകാശവാദത്തെ തർക്കിക്കുന്നു. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച്, 1985-ൽ മൗസിൻറാമിൽ 26,000 മില്ലിമീറ്റർ (1,000 ഇഞ്ച്) മഴ ലഭിച്ചു. 2015 ഓഗസ്റ്റ് 19-ന് 745.2 മില്ലിമീറ്റർ മഴയാണ് മൗസിൻറാമിൽ ലഭിച്ചത്, ഇത് നഗരത്തിൽ ഇന്നുവരെ ലഭിച്ച ഏറ്റവും ഉയർന്ന മഴയാണ്.

 

Q33. ഉത്തരം : (X) ആസാം

പരിഹാരം  : ഇന്ത്യയിലെ ആദ്യത്തെ എണ്ണ നിക്ഷേപം 1889-ൽ അസം സംസ്ഥാനത്തെ ദിഗ്ബോയ് പട്ടണത്തിനടുത്താണ് കണ്ടെത്തിയത്. 1889-ൽ അസമിലെ ദിഗ്ബോയ് പട്ടണത്തിനടുത്താണ് രാജ്യത്തെ ആദ്യത്തെ എണ്ണ നിക്ഷേപം കണ്ടെത്തിയത്. 1960-കളിൽ അസമിലും മഹാരാഷ്ട്രയിലും (ബോംബെ ഹൈ) വാതക പാടങ്ങൾ കണ്ടെത്തിയതോടെയാണ് ഇന്ത്യയിൽ പ്രകൃതി വാതക വ്യവസായം ആരംഭിച്ചത്. 1970-കളിൽ ഒഎൻജിസി തെക്കൻ തടത്തിൽ വൻതോതിൽ കരുതൽ ശേഖരം കണ്ടെത്തിയതിനെത്തുടർന്ന് പ്രകൃതിവാതകത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചു. 2018 മാർച്ച് 31 വരെ, ഇന്ത്യ 594.49 ദശലക്ഷം ടൺ (MT) അസംസ്‌കൃത എണ്ണ ശേഖരവും 1339.57 ബില്യൺ ക്യുബിക് മീറ്റർ (BCM) പ്രകൃതി വാതക ശേഖരവും കണക്കാക്കിയിട്ടുണ്ട്. 2019 മാർച്ച് 31 വരെ, ഇന്ത്യ 618.95 ദശലക്ഷം ടൺ (MT) അസംസ്‌കൃത എണ്ണ ശേഖരം കണക്കാക്കിയിട്ടുണ്ട്, മുൻ വർഷത്തേക്കാൾ 4.1% വർദ്ധിച്ചു. ഏറ്റവും വലിയ കരുതൽ ശേഖരം വെസ്റ്റേൺ ഓഫ്‌ഷോർ (മുംബൈ ഹൈ, കൃഷ്ണ-ഗോദാവരി ബേസിൻ) (40%), അസം (27%) എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

 

Q34. ഉത്തരം : (A) വരയാട് 

പരിഹാരം  : കേരളത്തിൽ മൂന്നാറിനടുത്തുള്ള ഇരവികുളം ദേശീയോദ്യാനം വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കിയുള്ളതാണ്. ഇരവികുളം ദേശീയോദ്യാനത്തിൽ രാജമല, പന്തുമല, ചിന്നപ്പന്തുമല ഭാഗങ്ങളിൽ വരയാടുകളെ കൂടുതലായി കണ്ടുവരുന്നു. ഐ.യു.സി.എന്നിന്റെ റെഡ്‌ ഡാറ്റാ ലിസ്റ്റിൽ പെടുന്ന വംശനാശം നേരിടുന്ന ജീവി വർഗമാണ് ഇവ. ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിലും ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നു. വംശനാശം നേരിടുന്നതും ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതും ആയ വരയാട്, സിംഹവാലൻ കുരങ്ങ് ഉൾപ്പെടെ വിവിധ ഇനം കുരങ്ങുകൾ, മാൻ, കാട്ടുപോത്ത്‌ തുടങ്ങിയ ജീവികൾ ഇവിടെയുണ്ട്‌. ഇവിടെയെത്തുന്ന സന്ദർശകരിൽ അധികഭാഗവും വരയാടുകളെ കാണാൻ എത്തുന്നവരാണ്.  പശ്ചിമഘട്ടത്തിന്റെ ചെരുവിൽ 2000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനമാണ്‌

 

Q35. ഉത്തരം : (B) 1950 ജനുവരി 26

പരിഹാരം  : ഇന്ത്യയുടെ ഭരണഘടനയിൽ സഭയുടെ അംഗങ്ങൾ ഒപ്പുവെക്കുന്നത് 1950 ജനുവരി 24-നാണ്‌‍. തുടർ‍ന്ന് ഭരണഘടനാ പ്രഖ്യാപനവും ഭരണഘടന പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്‌തത്‌ 1950 ജനുവരി 26-നായിരുന്നു. ഇതിന്റെ ഓർമ്മക്ക് എല്ലാ വർഷവും ജനുവരി 26-ാം തീയതി ഇന്ത്യ റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നു. ഇന്ത്യയിലെ പരമോന്നത നിയമമാണ് ഇന്ത്യയുടെ ഭരണഘടന. രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്രഭരണത്തിനായുള്ള നിർദേശകതത്ത്വങ്ങൾ മുതലായവ ഭരണഘടന മുന്നോട്ടുവയ്ക്കുന്നു. പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന. 25 ഭാഗങ്ങളും 395 അനുഛേദങ്ങളും 12 പട്ടികകളുമാണ് ഇന്ത്യൻ ഭരണഘടനയ്ക്കുള്ളത്.(അനുഛേദങ്ങൾ ആകെ ഇതുവരെ യഥാർത്ഥത്തിൽ 450)

 

Q36. ഉത്തരം : (C) ആർട്ടിക്കിൾ 24                          

പരിഹാരം  : പൗരന്മാരും സമന്മാരായി കണക്കാക്കണമെന്നത് ഇത് പ്രകാരം മൗലികാവകാശമാകുന്നു. മൗലികാവകാശ ധ്വംസനമുണ്ടായാൽ കോടതി മുഖേന അതു സംരക്ഷിച്ചു കിട്ടുന്നതിനുള്ള അവകാശം പൗരനുണ്ട്. നിയമനിയന്ത്രണങ്ങൾക്ക് വിധേയമായി വ്യക്തിയുടെ അഭിപ്രായസ്വാതന്ത്ര്യം, സംഘടനാ പ്രവർത്തനങ്ങൾക്കുള്ള സ്വാതന്ത്ര്യം, രാജ്യത്തിനകത്തുള്ള സഞ്ചാരസ്വാതന്ത്ര്യം, രാജ്യത്തിനകത്ത് എവിടെയും താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യം, തൊഴിൽ സ്വാതന്ത്ര്യം എന്നിവയാണ് പ്രധാന മൗലികാവകാശങ്ങൾ. വ്യക്തിയുടെ ജീവനോ സ്വാതന്ത്ര്യമോ അപഹരിക്കുവാൻ പാടില്ലെന്ന് ഭരണഘടനയിലെ 21-ആം വകുപ്പായ ജീവസ്വാതന്ത്ര്യസംരക്ഷണം വ്യക്തമാക്കിയിട്ടുണ്ട് . ഭരണഘടനയിലെ വിവിധ വകുപ്പുകൾക്ക് വിധേയമായി പൗരന്മാരുടെ പേരിൽ നിയമനടപടികൾ കൈക്കൊള്ളുന്നതിന് അവകാശമുണ്ട് . അടിമത്തം, ബാലവേല എന്നിവയും നിരോധിച്ചിട്ടുണ്ട്.

 

Q37. ഉത്തരം : (A) 5

പരിഹാരം  : 1955 ലെ പൗരത്വ നിയമത്തിന്റെ അഞ്ചാം വകുപ്പ് പ്രകാരം, താഴെ പറയും വിധം ഇന്ത്യൻ പൗരത്വം അനുവദിച്ചു നൽകാൻ കേന്ദ്ര സർക്കാരിന് അനുമതിയുണ്ട്.

1 . സെക്ഷൻ 5 (A) പറയുന്നത് ഇന്ത്യൻ മണ്ണിൽ ഏഴുവർഷമായി താമസമുള്ള, അപേക്ഷിക്കുന്നതിനു തൊട്ടുമുമ്പുള്ള ഒരു വര്‍ഷം തുടർച്ചയായ താമസവും, അതിനു മുമ്പുള്ള എട്ടു വർഷത്തിൽ ആറുവര്‍ഷവും താമസമുള്ള, മറ്റുരാജ്യങ്ങളിലെ പൗരന്മാർക്ക്.

2 . ഇന്ത്യൻ വംശജനായ, മറ്റേതെങ്കിലും രാജ്യത്തെ പൗരന്മാർക്ക്

3 . ഇന്ത്യയിൽ നിന്ന് വിവാഹം കഴിച്ച, ഇന്ത്യയിൽ ഏഴുവർഷത്തിലധികമായി താമസമുള്ള പൗരന്മാർക്ക്

4 . ഇന്ത്യയിലെ പൗരന്മാരായ പ്രായപൂർത്തിയാകാത്ത കുട്ടികൾ;

  1. പൂർണ്ണ പ്രായവും ശേഷിയുമുള്ള ഒരു വ്യക്തി, മാതാപിതാക്കളെ ഇന്ത്യയിലെ പൗരന്മാരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

6 .  പൂർണ്ണ പ്രായവും ശേഷിയുമുള്ള ഒരു വ്യക്തി, അല്ലെങ്കിൽ അയാളുടെ മാതാപിതാക്കൾ, മുമ്പ് സ്വതന്ത്ര ഇന്ത്യയിലെ പൗരനായിരുന്നു, കൂടാതെ രജിസ്ട്രേഷനായി അപേക്ഷ സമർപ്പിക്കുന്നതിന് തൊട്ടുമുമ്പ് ഒരു വർഷത്തോളം ഇന്ത്യയിൽ താമസിക്കുന്നു;

7 . അഞ്ചുവർഷമായി ഇന്ത്യയിലെ ഒരു വിദേശ പൗരനായി രജിസ്റ്റർ ചെയ്തിട്ടുള്ളതും രജിസ്ട്രേഷനായി അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഒരു വർഷക്കാലം ഇന്ത്യയിൽ താമസിക്കുന്നതുമായ പൂർണ്ണ പ്രായവും ശേഷിയുമുള്ള ഒരു വ്യക്തി.

 

Q38. ഉത്തരം : (A) കണ്ണ്    

പരിഹാരം  : ഒരു സാംക്രമിക നേത്രരോഗമാണ്  ട്രക്കോമ .അച്ഛമണ്ഡലത്തെയും  കൺപോളകളുടെ  ഉൾഭാഗത്തെയും  ആവരണം ചെയ്യുന്ന നേർത്ത സ്തര (നേത്രവൃതി) ത്തെയാണ് ഈ രോഗം ബാധിക്കുന്നത്. കാഴ്ചമങ്ങലോ അന്ധത തന്നെയോ സംഭവിച്ചേക്കാവുന്ന ഈ രോഗം ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കൂടുതൽ കണ്ടുവരുന്നത്. അണുബാധയെ തുടർന്ന് 4-10 ദിവസത്തിനകം പ്രാരംഭലക്ഷണങ്ങൾ കണ്ടു തുടങ്ങും. കണ്ണുകൾ ചുവന്നുകലങ്ങി വെള്ളമൊലിച്ചുകൊണ്ടിരിക്കും. വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ടനുഭവപ്പെടും. കൺപോളകൾക്ക് വീക്കവും തരുതരിപ്പും ഉണ്ടാവുന്നതിനെത്തുടർന്ന് നേത്രവൃതിയിൽ വ്രണങ്ങളും കൂപങ്ങളും പ്രത്യക്ഷപ്പെടുന്നു. ശ്ലേഷ്മ ഗ്രന്ഥികളെയും കണ്ണുനീർ ഗ്രന്ഥികളെയും രോഗം ബാധിക്കുമ്പോൾ കണ്ണുകൾ ഉണങ്ങി വീർക്കുന്നു.

 

Q39. ഉത്തരം : (C) കുർക്കുമിൻ   

പരിഹാരം  : കുർകുമ ലോംഗ ഇനത്തിൽപ്പെട്ട സസ്യങ്ങൾ ഉത്പാദിപ്പിക്കുന്ന തിളക്കമുള്ള മഞ്ഞ രാസവസ്തുവാണ് കുർക്കുമിൻ. ഇഞ്ചി കുടുംബത്തിലെ സിംഗിബെറേസിയിലെ അംഗമായ മഞ്ഞളിന്റെ (കുർകുമ ലോംഗ) പ്രധാന കുർക്കുമിനോയിഡാണിത്. ഇത് ഒരു ഹെർബൽ സപ്ലിമെന്റ്, സൗന്ദര്യവർദ്ധക പദാർത്ഥങ്ങൾ, ഫുഡ് ഫ്ലേവറിംഗ്, ഫുഡ് കളറിംഗ് എന്നിങ്ങനെയാണ് വിൽക്കുന്നത്. രാസപരമായി, കുർക്കുമിൻ ഒരു ഡയറിൽഹെപ്റ്റനോയിഡാണ്, ഇത് കുർകുമിനോയിഡുകളുടെ ഗ്രൂപ്പിൽ പെടുന്നു, ഇത് മഞ്ഞളിന്റെ മഞ്ഞ നിറത്തിന് കാരണമാകുന്ന ഫിനോളിക് പിഗ്മെന്റുകളാണ്. ലബോറട്ടറിയും ക്ലിനിക്കൽ ഗവേഷണവും കുർക്കുമിന്റെ മെഡിക്കൽ ഉപയോഗമൊന്നും സ്ഥിരീകരിച്ചിട്ടില്ല. ഇത് അസ്ഥിരവും മോശമായ ജൈവ ലഭ്യതയും ഉള്ളതിനാൽ പഠിക്കാൻ പ്രയാസമാണ്. മയക്കുമരുന്ന് വികസനത്തിന് ഉപയോഗപ്രദമായ ലീഡുകൾ ഉണ്ടാക്കാൻ സാധ്യതയില്ല. 1815-ൽ വോഗലും പിയറി ജോസഫ് പെല്ലെറ്റിയറും മഞ്ഞളിന്റെ റൈസോമുകളിൽ നിന്ന് “മഞ്ഞ കളറിംഗ്-ദ്രവ്യം” ആദ്യമായി വേർപെടുത്തിയതായി റിപ്പോർട്ട് ചെയ്തപ്പോൾ കുർക്കുമിൻ എന്ന് നാമകരണം ചെയ്യപ്പെട്ടു.

 

Q40.   ഉത്തരം : (A) ഗുജറാത്ത്     

പരിഹാരം  : ഗുജറാത്തിലെ ജുനഗഢ് ജില്ലയിലാണ് ഗിർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ആഫ്രിക്കക്കു പുറത്ത് സിംഹങ്ങളെക്കാണുന്ന സ്വാഭാവിക വനപ്രദേശമാണ്‌ ഗിർ വനം. 1975-ൽ ഏഷ്യൻ സിംഹങ്ങളെ സംർക്ഷിക്കുന്നതി വേണ്ടിയാണ് ഈ ഉദ്യാനം രൂപീകൃതമായത്. ജുനഗഢിലെ നവാബാണ് ഇവിടുത്തെ സിംഹങ്ങളെ സംരക്ഷിക്കുന്നതിനുള്ള ആദ്യ ശ്രമങ്ങൾ നടത്തിയത്.2005 ലെ കണക്കുകൾ പ്രകാരം ഇവിടെ 359 സിംഹങ്ങൾ ഉണ്ട്. 2010- കണക്കെടുപ്പ് പ്രകാരം മൊത്തം 411 സിംഹങ്ങളുണ്ട്. സുപ്രീം കോടതി, ഗീർ വനത്തിലെ ഏഷ്യൻ സിംഹങ്ങളെ മധ്യപ്രദേശിലെ കുനോ പാൽപൂർ വന്യജീവി സംരക്ഷണകേന്ദ്രത്തിലേയ്ക്ക് മാറ്റുവാൻ ഉത്തരവിട്ടിരുന്നു.

Kerala High Court Assistant Complete Preparation Kit
Kerala High Court Assistant Complete Preparation Kit

 

Q41. ഉത്തരം : (D) ചുവപ്പ്

പരിഹാരം  : ഏറ്റവും തരംഗദൈർഘ്യം ഉള്ളത് കൊണ്ട് ഏറ്റവും ദൂരെ നിന്ന് കാണാൻ സാധിക്കുന്നതും അതിനാൽ അപകടസൂചന നൽകാൻ ഉപയോഗിക്കുന്നതും ചുവപ്പാണ്. തടസ്സം സൂചിപ്പിക്കാൻ ചുവപ്പ് നിറം ഉപയോഗപ്പെടുത്തുന്നു. ഗതാഗതവിളക്കുകളിൽ ചുവപ്പ് നിറം ഉപയോഗപ്പെടുത്തുന്നതും ഇതേ അർത്ഥത്തിലാണ്. മനുഷ്യനേത്രങ്ങളാൽ വീക്ഷിക്കാവുന്ന ഏറ്റവും ഉയർന്നതരംഗദൈർഘ്യമുള്ള (630 മുതൽ 740 നാനോമീറ്റർ വരെ) വൈദ്യുതകാന്തിക വികിരണരാജിയിലെ പ്രകാശം സൃഷ്ടിക്കുന്ന നിറമാണ് ചുവപ്പ്. പ്രാഥമികനിറങ്ങളിൽ ഒന്നാണ് ചുവപ്പ്. രക്തവർണ്ണം ചെമപ്പാണ്. ഓക്സിജൻ വഹിക്കുന്ന രക്താണുക്കളാണ്‌ രക്തത്തിനു ചുവപ്പുനിറം നൽകുന്നത്. മാണിക്യം പോലുള്ള പല കല്ലുകൾക്കും ചുവപ്പ് നിറമാണ്.

 

Q42. ഉത്തരം : (C) പ്രമേഹം                                  

പരിഹാരം  : ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. പ്രധാനപ്പെട്ട ഒരു ജീവിതശൈലീ രോഗമായ ഇതിനെ സാധാരണക്കാർ ‘ഷുഗർ’ എന്ന് വിളിക്കാറുണ്ട്. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. രക്തത്തിൽ കലർന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്കെത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്‌. ഇൻസുലിൻ ഹോർമോൺ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ നില കൂടാൻ കാരണമാകും. രക്തഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.

 

Q43. ഉത്തരം : (D) മാക്സ് പ്ലാങ്ക്

പരിഹാരം  : ക്വാണ്ടം ഭൗതികത്തിന്റെ പിതാവ് എന്ന വിശേഷണത്തിനർഹനായ ജർമൻ ഭൗതികശാസ്ത്രജ്ഞനാണ്‌ മാക്സ് പ്ലാങ്ക്(ഏപ്രിൽ 23, 1858 – ഒക്ടോബർ 4, 1947). പ്രകാശം അനുസ്യൂതതരംഗപ്രവാഹമല്ലെന്നും നിരവധി ഊർജ്ജപ്പൊതികളുടെ(അഥവാ ക്വാണ്ടം) രൂപത്തിലാണവ പ്രസരണം ചെയ്യപ്പെടുന്നതെന്നും ആദ്യം പറഞ്ഞത് അദ്ദേഹമാണ്‌. 1918-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ വ്യക്തിയാണ്‌ പ്ലാങ്ക്.

 

Q44. ഉത്തരം : (A) ടഗ്സ്റ്റൺ 

പരിഹാരം  : ടങ്സ്റ്റൺ ഒരു കട്ടിയുള്ള സ്റ്റീൽ-ഗ്രേ ലോഹമാണ്, അത് പലപ്പോഴും പൊട്ടുന്നതും പ്രവർത്തിക്കാൻ പ്രയാസവുമാണ്. വളരെ ശുദ്ധമായ ടങ്സ്റ്റനാണെങ്കിൽ, ടങ്സ്റ്റൺ അതിന്റെ കാഠിന്യം നിലനിർത്തുന്നു (ഇത് പല സ്റ്റീലുകളേക്കാൾ കൂടുതലാണ്), മാത്രമല്ല അത് എളുപ്പത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ യോജിപ്പുള്ളതായിത്തീരുകയും ചെയ്യുന്നു. കെട്ടിച്ചമയ്ക്കുകയോ വരയ്ക്കുകയോ പുറത്തെടുക്കുകയോ ചെയ്താണ് ഇത് പ്രവർത്തിക്കുന്നത്, പക്ഷേ ഇത് സാധാരണയായി സിന്ററിംഗ് വഴിയാണ് രൂപപ്പെടുന്നത്. ശുദ്ധമായ രൂപത്തിലുള്ള എല്ലാ ലോഹങ്ങളിലും, ടങ്സ്റ്റണിനാണ് ഏറ്റവും ഉയർന്ന ദ്രവണാങ്കം (3,422 °C, 6,192 °F), ഏറ്റവും കുറഞ്ഞ നീരാവി മർദ്ദം (1,650 °C, 3,000 °F ന് മുകളിലുള്ള താപനിലയിൽ), ഏറ്റവും ഉയർന്ന ടെൻസൈൽ ശക്തി. ടങ്സ്റ്റണിനേക്കാൾ ഉയർന്ന ഊഷ്മാവിൽ കാർബൺ ഖരാവസ്ഥയിൽ നിലനിൽക്കുമെങ്കിലും, ഉരുകുന്നതിനുപകരം അന്തരീക്ഷമർദ്ദത്തിൽ കാർബൺ ഉദിക്കുന്നു, അതിനാൽ അതിന് ദ്രവണാങ്കമില്ല. ഏതെങ്കിലും ശുദ്ധമായ ലോഹത്തിന്റെ താപ വികാസത്തിന്റെ ഏറ്റവും കുറഞ്ഞ ഗുണകം ടങ്സ്റ്റണിലാണ്. ടങ്സ്റ്റണിന്റെ താഴ്ന്ന താപ വികാസവും ഉയർന്ന ദ്രവണാങ്കവും ടങ്‌സ്റ്റൺ ശക്തിയും ഉത്ഭവിക്കുന്നത് 5d ഇലക്ട്രോണുകൾ മൂലം ടങ്സ്റ്റൺ ആറ്റങ്ങൾക്കിടയിൽ രൂപപ്പെടുന്ന ശക്തമായ ലോഹ ബോണ്ടുകളിൽ നിന്നാണ്. സ്റ്റീൽ ഉപയോഗിച്ച് ചെറിയ അളവിൽ ടങ്സ്റ്റൺ അലോയ് ചെയ്യുന്നത് അതിന്റെ കാഠിന്യം വളരെയധികം വർദ്ധിപ്പിക്കുന്നു.

 

Q45. ഉത്തരം : (B) ആന്ധാപ്രദേശ്

പരിഹാരം  : സ്വാതന്ത്ര്യത്തിനു മുൻപ് തന്നെ ഭാഷ അനുസരിച്ചു സംസ്ഥാനങ്ങളെ വേർതിരിക്കുന്നതിനു വേണ്ടിയുള്ള മുറവിളികൾ തുടങ്ങിയിരുന്നു. 1895ൽ ഒറീസ ആണ് അത്തരത്തിൽ ഉള്ള ആദ്യ സമരം ഉണ്ടാവുന്നത്. കാല ക്രമേണ പ്രക്ഷോഭം ശക്തി പ്രഖ്യാപിക്കുകയും ബിഹാർ-ഒറീസ സംയുക്ത പ്രദേശം വിഭജിക്കാനുള്ള ആവശ്യം ശക്തമായി ഉന്നയിക്കെപ്പെടുകയും ചെയ്തു.[3][4] ഒറീസ ദേശീയ വാദത്തിന്റെ പിതാവായ മധുസൂദന ദാസിന്റെ പരിശ്രമത്തിൽ 1936ൽ ഒറീസ ഭാഷ അടിസ്ഥാനത്തിൽ രൂപം കൊണ്ട (സ്വാതന്ത്ര്യ പൂർവ)ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ആയി

സ്വാതന്ത്ര്യത്തിനു ശേഷം ഭാഷാ വാദം ശക്തമായി. മദ്രാസ് സംസ്ഥാനത്തിന്റെ ഉത്തര ഭാഗങ്ങളിൽ ഉള്ള തെലുങ്ക് പ്രദേശങ്ങൾ അവരുടെ സ്വന്തം സംസ്ഥാനത്തിനായി വാദം ഉന്നയിച്ചു. 1953ൽ മദ്രാസ് സംസ്ഥാനത്തിന്റെ 16 തെലുങ്ക് ജില്ലകൾ ചേർത്തു ആന്ധ്ര സംസ്ഥാനം രൂപം കൊടുത്തു

 

Q46. ഉത്തരം : (A) സ്വാതിതിരുനാൾ 

പരിഹാരം  : പത്തൊമ്പതാം നൂറ്റാണ്ടിൽ (1829-1846) തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവാണ് സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ടാണ് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചത്. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. തിരുവിതാംകൂറിൽ പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതി തിരുനാളിന്റെ നേതൃത്വമാണ് ഉണ്ടായിരുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഗുണമറിഞ്ഞ സ്വാതി തിരുനാൾ തന്റെ പ്രജകൾക്കും അത് ലഭിക്കാൻ വേണ്ടി പുതിയ വിദ്യാഭ്യാസസമ്പ്രദായം നടപ്പിലാക്കി. 1834-ൽ അദ്ദേഹം തിരുവനന്തപുരത്ത് ആദ്യ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു. 1836-ൽ ആ സ്ഥാപനത്തെ സൗജന്യമായി നടത്തുന്ന സർക്കാർ വിദ്യാലയമാക്കി മാറ്റി. ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജിന്റെ തുടക്കമാണിത്.

 

Q47. ഉത്തരം : (B) മൗണ്ട് ബാറ്റൺ പ്രഭു

പരിഹാരം  : ലൂയി ഫ്രാൻസിസ് ആൽബർട്ട് വിക്റ്റർ നിക്കോളാസ് മൗണ്ട്ബാറ്റൻ എന്ന ലൂയി മൗണ്ട്ബാറ്റൻ ബ്രിട്ടീഷ് അഡ്മിറലും‍ ഭരണകർത്താവും ആയിരുന്നു. എഡിൻബർഗ് പ്രഭു ഫിലിപ്പ് രാജകുമാരന്റെ മാതുലനായിരുന്ന അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയും (1947) സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലും (1947–1948) ആയിരുന്നു. 1954 മുതൽ 1959 വരെ അദ്ദേഹം ബ്രിട്ടീഷ് നാവികസേനയിൽ ഫസ്റ്റ് സീ ലോർഡ് പദവി വഹിച്ചു. 1979-ൽ പ്രൊവിഷണൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി അദ്ദേഹത്തിന്റെ ബോട്ടിൽ വെച്ച ബോംബ് പൊട്ടി കൊല്ലപ്പെട്ടു.

  • ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായി ഓഗസ്റ്റ് 15 തിരഞ്ഞെടുത്തു.
  • വിക്ടോറിയ മഹാറാണിയുടെ മകളുടെ ചെറുമകൻ.
  • ഇന്ത്യയെ രണ്ടായി വിഭജിക്കുന്നതിനുള്ള മൗണ്ട്ബാറ്റൺ പദ്ധതി അഥവാ ജൂൺ തേഡ് പ്ലാൻ തയ്യാറാക്കി.
  • ഏറ്റവും കുറച്ചുകാലം വൈസ്രോയി പദം അലങ്കരിച്ച വ്യക്തി.
  • ബ്രിട്ടന്റെ ഒന്നാം സീ ലോഡ് ആയി 1955-ൽ നിയമിക്കപ്പെട്ടു.

 

Q48. ഉത്തരം : (D) ആലുവ മുതൽ പേട്ട വരെ

പരിഹാരം  : കേരളത്തിലെ എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലെ ഒരു അതിവേഗ റെയിൽ‌ ഗതാഗതമാണ് കൊച്ചി മെട്രോ റെയിൽ‌വേ. ഇന്ത്യയിൽ ആദ്യം ആസൂത്രണം ചെയ്ത പദ്ധതികളിൽ ഒന്നായിരുന്നു ഇത്. 1999-ൽ ഇ. കെ. നായനാർ സർക്കാരായിരുന്നു കേരളത്തിൽ മെട്രോ റെയിൽ പദ്ധതി സാധ്യത പഠനം നടത്തിയത്. 2011-ൽ തുടങ്ങാനിരുന്ന ഈ പദ്ധതി പല കാരണങ്ങൾ കൊണ്ട് വൈകുകയായിരുന്നു. ഡെൽഹി മെട്രോ അഥവാ ഡി.എം.ആർ.സി. എന്ന സ്ഥാപനമാണ് ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. സംസ്ഥാന സർക്കാരും കേന്ദ്ര നഗര വികസന മന്ത്രാലയവും സംയുക്തമായി രൂപവൽക്കരിച്ച കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആണ് കൊച്ചി മെട്രോയുടെ ചുമതല നിർവ്വഹിക്കുന്നത്. ആലുവ മുതൽ തൃപ്പൂണിത്തുറയിലെ പേട്ട വരെ 25.6 കിലോമീറ്റർ ദൂരമുള്ള കൊച്ചി മെട്രോക്ക് 22 സ്‌റ്റേഷനുകളുണ്ടാകും. തുടക്കത്തിൽ മൂന്നു കോച്ചുകളാണുണ്ടാകുക. പിന്നീട് ആത് ആറാക്കി ഉയർത്തും.

 

Q49. ഉത്തരം : (A) ജർമ്മനി  

പരിഹാരം  : പുരുഷ ഹോക്കി സ്വർണം തുടർച്ചയായ രണ്ടാംവട്ടവും ജർമനിക്ക്. ഫൈനലിൽ അവർ ഒന്നിനെതിരെ രണ്ടു ഗോളിന് ഹോളണ്ടിനെയാണ് തോൽപ്പിച്ചത്. എട്ടു ഗോളോടെ ഹോളണ്ടിന്റെ മാർക് വാൻ ഡർ വീർഡൻ ടോപ് സ്കോറർ പദവി സ്വന്തമാക്കി. ജൂലൈ 27 മുതൽ ഓഗസ്റ്റ് 12 വരെ ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടനിൽ വെച്ച് 2012-ലെ ഒളിമ്പിക്സ് നടന്നു. 46 സ്വർണമുൾപ്പെടെ 104 മെഡലുമായി അമേരിക്ക ഒന്നാം സ്ഥാനം തിരിച്ച്പിടിച്ചു. ബെയ്ജിങ്ങിലെ ജേതാക്കളായ ചൈനയ്ക്ക് ഇവിടെ 38 സ്വർണമുൾപ്പെടെ 87 മെഡലുമായി രണ്ടാം സ്ഥാനമേ ലഭിച്ചുള്ളു. 29 സ്വർണവുമായി ആതിഥേയരായ ബ്രിട്ടൺ മൂന്നാം സ്ഥാനത്തെത്തി. 24 സ്വർണവുമായി റഷ്യ നാലാമതും. ദക്ഷിണകൊറിയ, ജർമനി, ഫ്രാൻസ്, ഇറ്റലി, ഹംഗറി, ഓസ്ടേലിയ എന്നിവരാണ് അഞ്ചുമുതൽ പത്തുവരെ സ്ഥാനങ്ങളിൽ.

 

Q50. ഉത്തരം : (A) സ്കർവി

പരിഹാരം  : ജീവകം സി യുടെ അഭാവം മൂലം ഉണ്ടാകുന്ന അസുഖമാണ് സ്കർവി. കപ്പിത്താന്മാരുടെ അസുഖം എന്നും സ്കർവി അറിയപ്പെടുന്നു. മോണയിൽ നിന്ന് രക്തം വാർന്നു പോകുന്നതാണ് പ്രധാന രോഗലക്ഷണം. ബലഹീനത, ക്ഷീണം, കൈകൾക്കും കാലുകൾക്കും വേദന എന്നിവയാണ് കുറവിന്റെ ആദ്യ ലക്ഷണങ്ങൾ. ചികിത്സയില്ലാതെ, ചുവന്ന രക്താണുക്കളുടെ കുറവ്, മോണരോഗം, മുടിയിലെ മാറ്റങ്ങൾ, ചർമ്മത്തിൽ നിന്ന് രക്തസ്രാവം എന്നിവ സംഭവിക്കാം. സ്കർവി വഷളാകുമ്പോൾ, മോശമായ മുറിവ് ഉണക്കൽ, വ്യക്തിത്വ മാറ്റങ്ങൾ, ഒടുവിൽ അണുബാധ അല്ലെങ്കിൽ രക്തസ്രാവം എന്നിവയിൽ നിന്ന് മരണം സംഭവിക്കാം. ആധുനിക കാലത്ത്, മാനസിക വൈകല്യങ്ങൾ, അസാധാരണമായ ഭക്ഷണ ശീലങ്ങൾ, മദ്യപാനം, ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവർ എന്നിവരിലാണ് സ്കർവി സാധാരണയായി കാണപ്പെടുന്നത്. കുടൽ മാലാബ്സോർപ്ഷൻ, ഡയാലിസിസ് എന്നിവയാണ് മറ്റ് അപകട ഘടകങ്ങൾ. കൊളാജന്റെ നിർമ്മാണ ബ്ലോക്കുകൾ നിർമ്മിക്കാൻ വിറ്റാമിൻ സി ആവശ്യമാണ്. വായിലൂടെ കഴിക്കുന്ന വിറ്റാമിൻ സി സപ്ലിമെന്റുകൾ ഉപയോഗിച്ചാണ് ചികിത്സ.

Read More: Kerala PSC Village Field Assistant 2021 Salary

Watch Video: Previous Question Papers Analysis For Village Field Assistant

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Village Field Assistant 2.0 Batch
Kerala Village Field Assistant 2.0 Batch

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

25 Important Previous Year Q & A | Village Field Assistant Study Material [11 November 2021]_7.1