Table of Contents
PSC rank lists are not extending:- പിഎസ്സി റാങ്ക്പട്ടികകളുടെ കാലാവധി നീട്ടില്ലെന്നു മുഖ്യ മന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരിക്കെ, പുതിയ പട്ടികയ്ക്കായി പരീക്ഷാ നടപടികളുമായി മുന്നോട്ടു പോകാന്‍ പിഎസ്‌സി തീരുമാനിച്ചു. 493 റാങ്ക് പട്ടികകളുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണു നടപടി.
ട്രിബ്യൂണല്‍ വിധിക്കെതിരെ നിയമ നടപടി സ്വീകരിക്കാനും തീരുമാനമായി. ഒരു ലിസ്റ്റ്മാത്രം നീട്ടണമെന്ന സമീപനം പിഎസ്‌സിക്ക് എടുക്കാനാകില്ലെന്നും യോഗം അഭിപ്രായപ്പെട്ടു . പിഎസ്‌സിയുടെ വിശ്വാസ്യത തകർത്ത് അതിനെ പാർട്ടി സർവീസ് കമ്മിഷനായി മാറ്റുകയാണെന്ന് നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകി കോൺഗ്രസിലെ ഷാഫി പറമ്പിൽ ആരോപിച്ചു.
ഭരണഘടനാസ്ഥാപനത്തെ തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഉദ്യോഗാർഥികളെ ശത്രുക്കളായല്ല മക്കളായി കണ്ടു പട്ടികകളുടെ കാലാവധി നീട്ടണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
[sso_enhancement_lead_form_manual title=”ജൂലൈ 2021 മാസപ്പതിപ്പ് | ജയം പ്രതിമാസ കറന്റ് അഫേഴ്സ്” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/08/03075844/Monthly-Current-Affairs-July-2021-in-Malayalam-2.pdf”]
43 തസ്തികകളിൽ നിയമന നടപടികളുമായി പിഎസ്‍സി
493 റാങ്ക്പട്ടികകളുടെ കാലാവധി നാളെ തീരാനിരിക്കെ വിവിധ വകുപ്പുകളിലെ 43 തസ്തികകളിലേക്കു നിയമന നടപടി ആരംഭിക്കാൻ പിഎസ്‍സി തീരുമാനിച്ചു.
സംസ്ഥാന തല ജനറൽ തസ്തികകൾ:
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ – പീഡിയാട്രിക് നെഫ്രോളജി, കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ – പബ്ലിക് അഡ്മിനിസ്ട്രേഷൻ, ബയോടെക്നോളജി, കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ഡ്രഗ്സ് ഇൻസ്പെക്ടർ (ആയുർവേദം), അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ലൈബ്രേറിയൻ, ഗ്രാമവികസന വകുപ്പിൽ ലക്ചറർ ഗ്രേഡ് 1– റൂറൽ ഇൻഡസ്ട്രീസ്, മൈനിങ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ കം സർവേയർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക് ഷോപ്പ് ഇൻസ്ട്രക്ടർ / ഡെമോൺസ്ട്രേറ്റർ ഇൻ ഓട്ടമൊബീൽ എൻജിനീയറിങ്, ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഡെമോൺസ്ട്രേറ്റർ ഇൻ ഇൻസ്ട്രുമെന്റ് ടെക്നോളജി, കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ മേറ്റ് (മൈൻസ്), മലിനീകരണ നിയന്ത്രണ ബോർഡിൽ എൽഡി ടൈപ്പിസ്റ്റ്, ഫാമിങ് കോർപറേഷനിൽ ഫീൽഡ് സൂപ്പർവൈസർ ഗ്രേഡ് 2, സംസ്ഥാന സഹകരണ മാർക്കറ്റിങ് ഫെഡറേഷനിൽ പ്രോഗ്രാമർ (പാർട്ട് 1 –ജനറൽ കാറ്റഗറി, പാർട്ട് 2– സൊസൈറ്റി കാറ്റഗറി), ഇന്റേണൽ ഓഡിറ്റർ (പാർട്ട് 1– ജനറൽ കാറ്റഗറി, പാർട്ട് 2– സൊസൈറ്റി കാറ്റഗറി), കെമിസ്റ്റ് (പാർട്ട് 1– ജനറൽ കാറ്റഗറി, പാർട്ട് 2– സൊസൈറ്റി കാറ്റഗറി), കാഷ്യർ (പാർട്ട് 1– ജനറൽ കാറ്റഗറി, പാർട്ട് 2– സൊസൈറ്റി കാറ്റഗറി), കേരള ലാൻഡ് ഡവലപ്മെന്റ് കോർപറേഷനിൽ ഓവർസീയർ ഗ്രേഡ് 2 / ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2, കമ്പനി / കോർപറേഷൻ / ബോർഡുകളിൽ സെക്യൂരിറ്റി ഗാർഡ് / സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2 / വാച്ചർ ഗ്രേഡ് 2.
[sso_enhancement_lead_form_manual title=”ജൂലൈ 2021 മാസപ്പതിപ്പ് | ജയം ആനുകാലികം പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും PDF മലയാളത്തിൽ ” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/08/04092949/MONTHLY-CURRENT-AFFAIRS-IMPORTANT-QUESTION-AND-ANSWERS-IN-MALAYALAM-JULY-2021.docx-1.pdf”]
ജില്ലാ തല ജനറൽ തസ്തികകൾ:
കാസർകോട്ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം–തസ്തികമാറ്റം), പാലക്കാട് ജില്ലയിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃ തം– തസ്തികമാറ്റം), കണ്ണൂർ ജില്ലയിൽആയുർവേദ കോളജുകളിൽ നഴ്സ് ഗ്രേഡ് 2, തിരുവനന്തപുരം ജില്ലയിൽ ലെജിസ്ലേചർ സെക്രട്ടേറിയറ്റിൽ അമിനിറ്റീസ് അസിസ്റ്റന്റ് (എംഎൽഎ ഹോസ്റ്റൽ).
ഭൂഗർഭജല വകുപ്പിൽ ഡ്രില്ലിങ് അസിസ്റ്റന്റ് തസ്തികയിലേക്കു പട്ടിക വിഭാഗക്കാർക്കു മാത്രമായി സംസ്ഥാന തലത്തിൽ പ്രത്യേക നിയമനം നടത്തും. സംസ്ഥാന, ജില്ലാ തല തസ്തികകളിൽ എൻസിഎ (നോ കാൻഡിഡേറ്റ് അവെയ്‌ലബിൾ) നിയമനത്തിനും വിജ്ഞാപനം ഇറക്കും.
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡു ചെയ്യുക
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*
Use Coupen Code:- KPSC(8% OFF + Double Validity Offer)
മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്
തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക
Telegram Name:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams