Table of Contents
RBI ഗ്രേഡ് B ഫേസ് II അഡ്മിറ്റ് കാർഡ് 2023
RBI ഗ്രേഡ് B ഫേസ് II അഡ്മിറ്റ് കാർഡ് 2023: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.rbi.org.in ൽ RBI ഗ്രേഡ് B ഫേസ് II അഡ്മിറ്റ് കാർഡ് 2023 പ്രസിദ്ധീകരിച്ചു. ജൂലൈ മാസത്തിൽ നടക്കാനിരിക്കുന്ന ഗ്രേഡ് B ഓഫീസർ (DR)- ജനറൽ പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി RBI ഗ്രേഡ് B ഫേസ് II അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
RBI ഗ്രേഡ് B അഡ്മിറ്റ് കാർഡ് 2023 ഫേസ് II
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RBI ഗ്രേഡ് B അഡ്മിറ്റ് കാർഡ് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
RBI ഗ്രേഡ് B അഡ്മിറ്റ് കാർഡ് 2023 ഫേസ് II | |
ഓർഗനൈസേഷൻ | റിസർവ് ബാങ്ക് ഓഫ് ഇന്ത്യ |
കാറ്റഗറി | അഡ്മിറ്റ് കാർഡ് |
തസ്തികയുടെ പേര് | ഗ്രേഡ് B ഓഫീസർ (DR)- ജനറൽ, ഗ്രേഡ് B ഓഫീസർ (DR)- DEPR, ഗ്രേഡ് B ഓഫീസർ (DR)- DSIM |
RBI ഗ്രേഡ് B അഡ്മിറ്റ് കാർഡ് റിലീസ് തീയതി | ഗ്രേഡ് B ഓഫീസർ (DR)- ജനറൽ- 24 ജൂലൈ 2023 |
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള അവസാന തീയതി | ഗ്രേഡ് B ഓഫീസർ (DR)- ജനറൽ- 30 ജൂലൈ 2023 |
ഔദ്യോഗിക വെബ്സൈറ്റ് | www.rbi.org.in |
Fill out the Form and Get all The Latest Job Alerts – Click here
RBI ഗ്രേഡ് B ഫേസ് II അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ലിങ്ക്
RBI ഗ്രേഡ് B ഫേസ് II പരീക്ഷ ജൂലൈ മാസത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് RBI ഗ്രേഡ് B ഫേസ് II അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
പരീക്ഷയുടെ പേര് | അഡ്മിറ്റ് കാർഡ് ലിങ്ക് |
ഗ്രേഡ് B ഓഫീസർ (DR)- ജനറൽ ഫേസ് II പരീക്ഷ | ഡൗൺലോഡ് PDF |
ഗ്രേഡ് B ഓഫീസർ (DR)- DEPR ഫേസ് II പരീക്ഷ | ഡൗൺലോഡ് PDF |
ഗ്രേഡ് B ഓഫീസർ (DR)- DSIM ഫേസ് II പരീക്ഷ | ഡൗൺലോഡ് PDF |
RBI ഗ്രേഡ് B ഫേസ് II അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട വിധം
- www.rbi.org.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- “അവസരങ്ങൾ” (Opportunities) എന്നതിൽ ക്ലിക്ക് ചെയ്യുക.
- “കറന്റ് ഒഴിവുകൾ” എന്ന വിഭാഗത്തിന് കീഴിൽ, “കാൾ ലെറ്റർ” എന്നതിൽ ക്ലിക്ക് ചെയ്യുക.
- “അഡ്മിഷൻ ലെറ്റർ ഫോർ ഫേസ് II എക്സാം- ഗ്രേഡ് B ഓഫീസർ (DR)- ജനറൽ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ/റോൾ നമ്പർ, D.O.B./പാസ്വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
- RBI ഗ്രേഡ് B ഫേസ് II അഡ്മിറ്റ് കാർഡ് 2023 സ്ക്രീനിൽ പ്രദർശിപ്പിക്കും. PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.
RBI ഗ്രേഡ് B ഫേസ് II അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ
- പരീക്ഷ നടത്തുന്ന സ്ഥാപനത്തിന്റെ പേര്
- പരീക്ഷയുടെ പേര്
- ഉദ്യോഗാർത്ഥിയുടെ പേര്
- റോൾ നമ്പർ
- പരീക്ഷയുടെ തീയതിയും സമയവും
- അച്ഛന്റെയും അമ്മയുടെയും പേര്
- ഷിഫ്റ്റ് ടൈമിംഗ്
- പരീക്ഷാ കേന്ദ്രം
- കേന്ദ്ര കോഡ്
- റിപ്പോർട്ടിംഗ് സമയം
- പരീക്ഷയുടെ സമയ ദൈർഘ്യം
- ഉദ്യോഗാർത്ഥിയുടെ ഫോട്ടോയും ഒപ്പും
- പരീക്ഷാ ദിനവുമായി ബന്ധപ്പെട്ട പ്രധാന നിർദ്ദേശങ്ങൾ.