Table of Contents
RRB NTPC തിരുവനന്തപുരം വിജ്ഞാപനം 2023
RRB NTPC വിജ്ഞാപനം 2023: എല്ലാ വർഷവും റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് നോൺ-ടെക്നിക്കൽ പോപ്പുലർ കാറ്റഗറി വിജ്ഞാപനം അഥവാ RRB NTPC വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നു. ഈ വർഷത്തെ RRB NTPC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് ഉടൻ പ്രസിദ്ധീകരിക്കും. ക്ലർക്ക് കം ടൈപ്പിസ്റ്റ്, അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്, ടൈം കീപ്പർ, ട്രെയിൻ ക്ലർക്ക്, കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, ട്രാഫിക് അസിസ്റ്റന്റ്, ഗുഡ്സ് ഗാർഡ്, കൊമേഴ്സ്യൽ അപ്രന്റീസ്, സ്റ്റേഷൻ മാസ്റ്റർ എന്നി തസ്തികകളിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. കഴിഞ്ഞ വർഷം 35000-ത്തിൽ അധികം ഒഴിവുകളാണ് RRB പ്രസിദ്ധീകരിച്ചത്. ഈ ലേഖനത്തിൽ RRB NTPC ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, അപ്ലിക്കേഷൻ ലിങ്ക് ലഭ്യത തീയതി, ഒഴിവുകൾ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.
RRB NTPC 2023 വിജ്ഞാപനം: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RRB NTPC 2023 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
RRB NTPC 2023 വിജ്ഞാപനം | |
നിയമന അധികാരി | റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികയുടെ പേര് | ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ടൈം കീപ്പർ, ട്രെയിൻ ക്ലർക്ക്, കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, ട്രാഫിക് അസിസ്റ്റന്റ്, ഗുഡ്സ് ഗാർഡ്, സീനിയർ കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയർ ടൈം കീപ്പർ, കൊമേഴ്സ്യൽ അപ്രന്റീസ്, സ്റ്റേഷൻ മാസ്റ്റർ |
RRB NTPC 2023 വിജ്ഞാപനം റിലീസ് തീയതി | ഉടൻ പ്രസിദ്ധീകരിക്കും |
RRB NTPC 2023 അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി | ഉടൻ അപ്ഡേറ്റ് ചെയ്യും |
RRB NTPC 2023 അപേക്ഷിക്കാനുള്ള അവസാന തീയതി | ഉടൻ അപ്ഡേറ്റ് ചെയ്യും |
അപേക്ഷാ രീതി | ഓൺലൈൻ |
ഇനിഷ്യൽ ശമ്പളം | Rs.19900- Rs.35400/- |
ഒഴിവുകൾ | ഉടൻ അപ്ഡേറ്റ് ചെയ്യും |
സെലെക്ഷൻ പ്രോസസ്സ് | ഫേസ് 1, ഫേസ് 2 പരീക്ഷകൾ സ്കിൽ ടെസ്റ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.rrbthiruvananthapuram.gov.in |
Fill out the Form and Get all The Latest Job Alerts – Click here
RRB NTPC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF
RRB NTPC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന ഉടൻ, അത് ഇവിടെയും ലഭ്യമാക്കും. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ലഭിക്കാൻ ഈ പേജ് ബുക്ക്‌മാർക്ക് ചെയ്യുക.
RRB NTPC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ഡൗൺലോഡ്
RRB NTPC ശമ്പളം 2023
വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു
RRB NTPC ശമ്പളം 2023 | |
തസ്തികയുടെ പേര് | ഇനിഷ്യൽ ശമ്പളം |
12th ലെവൽ പോസ്റ്റുകൾ | |
ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ടൈം കീപ്പർ, ട്രെയിൻ ക്ലർക്ക് | Rs.19900/- |
കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക് | Rs.21700/- |
ഡിഗ്രി ലെവൽ പോസ്റ്റുകൾ | |
ട്രാഫിക് അസിസ്റ്റന്റ് | Rs.25500/- |
ഗുഡ്സ് ഗാർഡ്, സീനിയർ കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയർ ടൈം കീപ്പർ | Rs.29200/- |
കൊമേഴ്സ്യൽ അപ്രന്റീസ്, സ്റ്റേഷൻ മാസ്റ്റർ | Rs.35400/- |
RRB NTPC റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ
RRB NTPC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഔദ്യോഗിക വെബ്‌സൈറ്റിൽ ലിങ്ക് ലഭ്യമാകുന്ന ഉടൻ, ഈ ലിങ്ക് സജീവമാകും. ലിങ്ക് നിലവിൽ പ്രവർത്തനരഹിതമാണ്.
RRB NTPC റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക് (Inactive)
RRB NTPC വിജ്ഞാപനം 2023 പ്രായപരിധി
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. RRB NTPC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
അണ്ടർ ഗ്രാജ്വേറ്റ് ലെവൽ/ 12th ലെവൽ പോസ്റ്റുകൾ | |
തസ്തികയുടെ പേര് | പ്രായപരിധി |
ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ടൈം കീപ്പർ, ട്രെയിൻ ക്ലർക്ക്, കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക് | 18 മുതൽ 30 വയസ്സ് വരെ |
ഗ്രാജ്വേറ്റ് ലെവൽ പോസ്റ്റുകൾ | |
തസ്തികയുടെ പേര് | പ്രായപരിധി |
ട്രാഫിക് അസിസ്റ്റന്റ്, ഗുഡ്സ് ഗാർഡ്, സീനിയർ കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയർ ടൈം കീപ്പർ, കൊമേഴ്സ്യൽ അപ്രന്റീസ്, സ്റ്റേഷൻ മാസ്റ്റർ | 18 മുതൽ 33 വയസ്സ് വരെ |
RRB NTPC വിജ്ഞാപനം 2023 വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. RRB NTPC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
RRB NTPC വിജ്ഞാപനം 2023 | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
അണ്ടർ ഗ്രാജ്വേറ്റ് ലെവൽ/ 12th ലെവൽ പോസ്റ്റുകൾ | 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത |
ഗ്രാജ്വേറ്റ് ലെവൽ പോസ്റ്റുകൾ | അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത |
RRB NTPC സെലെക്ഷൻ പ്രോസസ്സ്
വിവിധ തസ്തികകളുടെ സെലെക്ഷൻ പ്രക്രിയ ചുവടെ ചേർക്കുന്നു.
RRB NTPC സെലെക്ഷൻ പ്രോസസ്സ് | ||||
തസ്തികയുടെ പേര് | ലെവൽ | സ്റ്റേജ് 1 CBT | സ്റ്റേജ് 2 CBT | സ്കിൽ ടെസ്റ്റ് |
ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് | 2 | എല്ലാ പോസ്റ്റുകൾക്കും പൊതുവായ പരീക്ഷ | എല്ലാ ലെവൽ 2 പോസ്റ്റുകൾക്കും പൊതുവായ പരീക്ഷ | ടൈപ്പിംഗ് ടെസ്റ്റ് |
അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ് | 2 | ടൈപ്പിംഗ് ടെസ്റ്റ് | ||
ജൂനിയർ ടൈം കീപ്പർ | 2 | ടൈപ്പിംഗ് ടെസ്റ്റ് | ||
ട്രെയിൻ ക്ലർക്ക് | 2 | – | ||
കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക് | 3 | ലെവൽ 3 പോസ്റ്റിനായി പ്രത്യേക പരീക്ഷ | – | |
ട്രാഫിക് അസിസ്റ്റന്റ് | 4 | ലെവൽ 4 പോസ്റ്റിനായി പ്രത്യേക പരീക്ഷ | കമ്പ്യൂട്ടർ അധിഷ്ഠിത ആപ്റ്റിട്യൂഡ് ടെസ്റ്റ് | |
ഗുഡ്സ് ഗാർഡ് | 5 | എല്ലാ ലെവൽ 5 പോസ്റ്റുകൾക്കും പൊതുവായ പരീക്ഷ | – | |
സീനിയർ കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക് | 5 | – | ||
സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് | 5 | ടൈപ്പിംഗ് ടെസ്റ്റ് | ||
ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് | 5 | ടൈപ്പിംഗ് ടെസ്റ്റ് | ||
സീനിയർ ടൈം കീപ്പർ | 5 | ടൈപ്പിംഗ് ടെസ്റ്റ് | ||
കൊമേഴ്സ്യൽ അപ്രന്റീസ് | 6 | എല്ലാ ലെവൽ 6 പോസ്റ്റുകൾക്കും പൊതുവായ പരീക്ഷ | – | |
സ്റ്റേഷൻ മാസ്റ്റർ | 6 | കമ്പ്യൂട്ടർ അധിഷ്ഠിത ആപ്റ്റിട്യൂഡ് ടെസ്റ്റ് |
RRB NTPC തിരുവനന്തപുരം ഒഴിവുകൾ 2022
RRB NTPC തിരുവനന്തപുരം ഒഴിവുകൾ 2022 | |
തസ്തികയുടെ പേര് | ഒഴിവുകൾ |
സ്റ്റേഷൻ മാസ്റ്റർ | 340 |
ഗുഡ്സ് ഗാർഡ് | 85 |
സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് | 26 |
സീനിയർ കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക് | 220 |
കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക് | 173 |
ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് | 39 |
ട്രെയിൻ ക്ലർക്ക് | 14 |
ടോട്ടൽ | 897 |
RRB NTPC റിക്രൂട്ട്മെന്റ് 2023 അപേക്ഷ ഫീസ്
RRB NTPC അപേക്ഷാ ഫീസ് വിഭാഗം തിരിച്ച് ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.
RRB NTPC റിക്രൂട്ട്മെന്റ് 2023 | |
കാറ്റഗറി | അപേക്ഷ ഫീസ് |
PwBD / Female /Transgender/ Ex-Servicemen/ SC/ST/EWS | Rs.250/- |
Others | Rs.500/- |
RELATED ARTICLES | |
ISRO NRSC റിക്രൂട്ട്മെന്റ് 2023 | SSC CHSL വിജ്ഞാപനം 2023 |
RBI ഗ്രേഡ് B വിജ്ഞാപനം 2023 | ISRO SDSC റിക്രൂട്ട്മെന്റ് 2023 |