Malyalam govt jobs   »   Study Materials   »   Sarojini Naidu
Top Performing

Sarojini Naidu (സരോജിനി നായിഡു) | Kerala PSC Study Material

Sarojini Naidu’s work as a poet earned her the sobriquet ‘the Nightingale of India’, or ‘Bharat Kokila’ by Mahatma Gandhi because of color, imagery and lyrical quality of her poetry. Naidu’s poetry includes both children’s poems and others written on more serious themes including patriotism, romance, and tragedy. Published in 1912, ‘In the Bazaars of Hyderabad’ remains one of her most popular poems.

 

Sarojini Naidu (സരോജിനി നായിഡു) , KPSC Study Material: – ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സരോജിനി നായിഡു’ ഒരു ബാല പ്രതിഭയും സ്വാതന്ത്ര്യ സമര സേനാനിയും കവയിത്രിയും ആയിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷ ആവുന്ന ആദ്യ ഇന്ത്യൻ വനിതയും ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണർ ആവുന്ന ആദ്യ വനിതയും സരോജിനി നായിഡു ആയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവയായിരുന്ന നായിഡു ദണ്ഡി യാത്രയിൽ മഹാത്മാഗാന്ധിയെ അനുഗമിച്ചു, .സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണ്ണർ(ഉത്തർപ്രദേശ്) ആയിരുന്നു.

Fill the Form and Get all The Latest Job Alerts – Click here

 

[sso_enhancement_lead_form_manual title=”ജൂൺ 2022 നാലാം വാര ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
June 4th week” button=”ഡൗൺലോഡ് നൗ” pdf=”https://st.adda247.com/https://www.adda247.com/ml/wp-content/uploads/2022/06/Weekly-Current-Affairs-4th-week-June-2022-in-Malayalam.pdf”]
Sarojini Naidu (സരോജിനി നായിഡു) | KPSC Study Material_3.1

Sarojini Naidu – Childhood Life (ബാല്യകാല ജീവിതം)

ജനനം സരോജിനി ചതോപാധ്യായ

13 ഫെബ്രുവരി 1879

മരണം 2 മാർച്ച് 1949 (പ്രായം 70)
ദേശീയത ഇന്ത്യൻ
പങ്കാളി ഗോവിന്ദരാജുലു നായിഡു (1898–1949)
രാഷ്ട്രീയ പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ജോലി രാഷ്ട്രീയ പ്രവർത്തകൻ, കവി-എഴുത്തുകാരി

 

1879 ഫെബ്രുവരി 13-ന് ജനിച്ചു.

സാമൂഹികസമ്മർദ്ദം കാരണം ബംഗാളിൽ നിന്നും ഹൈദരാബാദിലേക്ക് താമസം മറ്റേണ്ടിവന്ന ഡോക്റ്റർ അഘോരനാഥ് ചട്ടോപാധ്യായുടേയും പത്നി വരദാ സുന്ദരി ദേവിയുടേയും മൂത്ത മകളായിരുന്നു സരോജിനി.

മദ്രാസ്, ലണ്ടൻ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നടത്തിയ സരോജിനി പഠനകാലത്ത് കവിതാരചനയിൽ മികവ് പ്രകടിപ്പിച്ചിരുന്നു. മെട്രിക്കുലേഷൻ ഒന്നാം റാങ്കോടെ പാസ്സായി.

പിന്നീട് റോയൽ ലിറ്റററി സൊസൈറ്റി അംഗമായ ഇവർ വിവിധ സർവകലാശാലകളിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടി.

1898-ൽ, മിശ്രവിവാഹം അസാധാരണമായിരുന്ന കാലത്ത്, ജാതിവ്യവസ്ഥയെ എതിർത്തുകൊണ്ട് അബ്രാഹ്മണനായ ഗോവിന്ദ രാജമോർ നായിഡുവിനെ വിവാഹം കഴിച്ചതോടെ ഇവർ സരോജിനി നായിഡുവായി.

ഗാന്ധിജി, ഗോഖലെ എന്നിവരുടെ സ്വാധീനംമൂലം ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടയായ ശ്രീമതി നായിഡു ജീവിതാന്ത്യം വരെ പൊതുരംഗത്ത് സജീവമായിരുന്നു.

Read More: Kerala PSC Degree Level Mains Syllabus 2022

Sarojini Naidu – Political Life (രാഷ്ട്രീയജീവിതം)

റൗലത്ത് ആക്റ്റിൽ പ്രതിഷേധിച്ച് ഗാന്ധിജിക്കൊപ്പം അണിനിരന്ന ആദ്യത്തെ രാഷ്ട്രീയ പ്രവർത്തകയായ ശ്രീമതി നായിഡു അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നിസ്സഹകരണപ്രസ്ഥാനം, നിയമനിഷേധ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യാ സമരം എന്നിവയിൽ നിർണായക പങ്കു വഹിക്കുകയുണ്ടായി.

1925-ൽ കാൺപൂരിൽ കൂടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ വാർഷിക സമ്മേളനം ശ്രീമതി നായിഡുവിന് അധ്യക്ഷ പദവി നല്കി ബഹുമാനിച്ചു.

1928-29 കാലയളവിൽ യു.എസ്സിൽ നടത്തിയ പ്രഭാഷണങ്ങളിലൂടെ ദേശീയ പ്രസ്ഥാനത്തെക്കുറിച്ച് അമേരിക്കൻ ജനതയെ ബോധവത്കരിക്കുവാൻ അവർക്കു കഴിഞ്ഞു.

ദേശീയ പ്രസ്ഥാനത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീമതി നായിഡു സ്ത്രീ വിമോചനം, സാമൂഹിക പരിഷ്കരണം, സാഹിത്യം എന്നീ മേഖലകളിലും സജീവമായിരുന്നു.

സ്ത്രീകൾക്കു വോട്ടവകാശം അനുവദിച്ചു കിട്ടണമെന്ന നിവേദനം 1917-ൽ മൊണ്ടേഗുവിന് സമർപ്പിച്ച പ്രതിനിധി സംഘത്തെ നയിച്ചത് സരോജിനിയാണ്.

ദണ്ഡിയാത്രയിൽ (1930) പുരുഷന്മാരെ മാത്രം ഉൾപ്പെടുത്താനാണ് ഗാന്ധിജി ആദ്യം തീരുമാനിച്ചതെങ്കിലും സ്ത്രീപക്ഷവാദിയായ സരോജിനിയുടെ ശക്തമായ ഇടപെടൽ മൂലം സ്ത്രീകളെക്കൂടി ഉൾപ്പെടുത്തുവാൻ ഗാന്ധിജി തയ്യാറായി.

ഉപ്പ് സത്യാഗ്രഹത്തിന്റെ ഭാഗമായി സൂററ്റ് ജില്ലയിലെ ദർശനയിലുള്ള ഉപ്പു പണ്ടകശാല സമാധാനപരമായി കൈവശപ്പെടുത്തുവാൻ ഗാന്ധിജി നിശ്ചയിച്ചെങ്കിലും ദർശനയിലേക്ക് മാർച്ച് ചെയ്യുന്നതിനു മുമ്പ് അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു.

തുടർന്ന് ദർശനയിലെ പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കിയത് നായിഡുവാണ്.

സ്വാതന്ത്ര്യ ലബ്ധിയെത്തുടർന്ന് യു.പി. സംസ്ഥാനത്തിന്റെ ഗവർണറായി നായിഡു നിയമിക്കപ്പെട്ടു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാഗവർണറായിരുന്നു ഇവർ. കവിതയുടെ ഉപാസകയായ ഇവർ ‘ഇന്ത്യയുടെ വാനമ്പാടി’ എന്നാണ് അറിയപ്പെട്ടത്.

പദ്യഗദ്യസാഹിത്യരംഗത്തെ സംഭാവനകൾ മാനിച്ച്, ഗാന്ധിജി ‘ഭാരതകോകിലം’ എന്ന പേരും നല്കിയിട്ടുണ്ട്.

Read More: Kerala PSC Female Assistant Prison Officer Recruitment 2022

Sarojini Naidu – Works (കൃതികൾ)

13-ാം വയസില്‍ ലേഡി ഓഫ് ദി ലേക്ക് എന്ന കവിതയെഴുതിയാണ് സരോജിനി നായിഡു കാവ്യവിഹായസിലേക്ക് പറന്നത്.

ഇംഗ്ളീഷ്, തെലുങ്ക്, ബംഗാളി, ഉറുദു, പേര്‍ഷ്യന്‍, ഹിന്ദി തുടങ്ങി ഒട്ടേറെ ഭാഷകളില്‍ പ്രവീണയായിരുന്ന അവര്‍ 1905ലാണ് ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചത് – ദി ഗോള്‍ഡന്‍ ത്രഷ്ഹോള്‍ഡ്.ദി ബോര്‍ഡ് ഓഫ് ടൈം(1912), ദി ബ്രോക്കണ്‍ വിംഗ് ഇന്‍(1917) എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍.

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

 

Sharing is caring!

Sarojini Naidu (സരോജിനി നായിഡു) | KPSC Study Material_4.1