Table of Contents
SBI ക്ലർക്ക് അപ്ലൈ ഓൺലൈൻ 2023
SBI ക്ലർക്ക് അപ്ലൈ ഓൺലൈൻ 2023: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.sbi.co.in ൽ SBI ക്ലർക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. SBI ക്ലർക്ക് ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ നവംബർ 17 ന് ആരംഭിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഈ ലേഖനത്തിൽ SBI ക്ലർക്ക് അപ്ലൈ ഓൺലൈൻ ലിങ്ക് ലഭിക്കും.
SBI ക്ലർക്ക് ഓൺലൈൻ അപ്ലിക്കേഷൻ 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SBI ക്ലർക്ക് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
SBI ക്ലർക്ക് ഓൺലൈൻ അപ്ലിക്കേഷൻ 2023 | |
ഓർഗനൈസേഷൻ | സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികയുടെ പേര് | ജൂനിയർ അസോസിയേറ്റ് |
SBI ക്ലർക്ക് ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി | 17 നവംബർ 2023 |
SBI ക്ലർക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി | 07 ഡിസംബർ 2023 |
അപേക്ഷാ രീതി | ഓൺലൈൻ |
ഒഴിവുകൾ | 8283 |
ശമ്പളം | Rs.37,000/- |
സെലക്ഷൻ പ്രോസസ്സ് | പ്രിലിംസ്, മെയിൻസ് |
ഔദ്യോഗിക വെബ്സൈറ്റ് | www.sbi.co.in |
Fill out the Form and Get all The Latest Job Alerts – Click here
SBI ക്ലർക്ക് വിജ്ഞാപനം PDF ഡൗൺലോഡ്
SBI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് SBI ക്ലർക്ക് വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
SBI ക്ലർക്ക് വിജ്ഞാപനം PDF ഡൗൺലോഡ്
SBI ക്ലർക്ക് റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ
SBI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഡിസംബർ 07 ആണ്.
SBI ക്ലർക്ക് റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്
SBI ക്ലർക്ക് അപേക്ഷ ഫീസ്
കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.
SBI ക്ലർക്ക് അപേക്ഷ ഫീസ് 2023 | |
കാറ്റഗറി | അപേക്ഷ ഫീസ് |
Gen/OBC/EWS | Rs.750/- |
ST/SC/PWD | Nil |
SBI ക്ലർക്ക് റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
- @www.sbi.co.in ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ ലേഖനത്തിൽ നൽകിയിരിക്കുന്ന നേരിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “അപ്ലൈ ഓൺലൈൻ ഫോർ SBI ക്ലർക്ക്” എന്നതിൽ ക്ലിക്ക് ചെയ്യുക.
- പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
- ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
- നിങ്ങളുടെ അടുത്തിടെ എടുത്ത ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
- അപേക്ഷ സമർപ്പിക്കുക.
- ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.