Table of Contents
SBI ക്ലർക്ക് വിജ്ഞാപനം
SBI ക്ലർക്ക് വിജ്ഞാപനം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.sbi.co.in/web/careers ൽ SBI ക്ലർക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്കാണ് SBI അപേക്ഷകൾ സ്വീകരിക്കുന്നത്. ഈ ലേഖനത്തിൽ SBI ക്ലർക്ക് വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.
SBI ക്ലർക്ക് വിജ്ഞാപനം 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SBI ക്ലർക്ക് വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
SBI ക്ലർക്ക് വിജ്ഞാപനം 2023 | |
ഓർഗനൈസേഷൻ | സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികയുടെ പേര് | ജൂനിയർ അസോസിയേറ്റ് |
SBI ക്ലർക്ക് വിജ്ഞാപനം റിലീസ് തീയതി | 16 നവംബർ 2023 |
SBI ക്ലർക്ക് അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി | 17 നവംബർ 2023 |
SBI ക്ലർക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി | 10 ഡിസംബർ 2023 |
അപേക്ഷാ രീതി | ഓൺലൈൻ |
ശമ്പളം | Rs.37,000/- |
ഒഴിവുകൾ | 8283 |
സെലെക്ഷൻ പ്രോസസ്സ് | പ്രിലിംസ്, മെയിൻസ് |
ഔദ്യോഗിക വെബ്സൈറ്റ് | www.sbi.co.in/web/careers |
Fill out the Form and Get all The Latest Job Alerts – Click here
SBI ക്ലർക്ക് വിജ്ഞാപനം PDF ഡൗൺലോഡ്
SBI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് SBI ക്ലർക്ക് വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
SBI ക്ലർക്ക് വിജ്ഞാപനം PDF ഡൗൺലോഡ്
SBI ക്ലർക്ക് ശമ്പളം
ജൂനിയർ അസോസിയേറ്റ് തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.
SBI ക്ലർക്ക് 2023 വിജ്ഞാപനം | |
തസ്തികയുടെ പേര് | ശമ്പളം |
ജൂനിയർ അസോസിയേറ്റ് | Rs.37,000/- |
SBI ക്ലർക്ക് റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ
SBI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഡിസംബർ 07 ആണ്.
SBI ക്ലർക്ക് റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്
SBI ക്ലർക്ക് ഒഴിവുകൾ 2023
ജൂനിയർ അസോസിയേറ്റ് തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
SBI ക്ലർക്ക് ഒഴിവുകൾ 2023 | |
കാറ്റഗറി | ഒഴിവുകൾ |
SC | 1284 |
ST | 748 |
OBC | 1919 |
EWS | 817 |
GEN | 3515 |
ടോട്ടൽ | 8283 |
SBI ക്ലർക്ക് കേരളത്തിലെ ഒഴിവുകൾ
ജൂനിയർ അസോസിയേറ്റ് തസ്തികയുടെ കേരളത്തിലെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
SBI ക്ലർക്ക് കേരളത്തിലെ ഒഴിവുകൾ | |
കാറ്റഗറി | ഒഴിവുകൾ |
SC | 04 |
ST | 0 |
OBC | 12 |
EWS | 04 |
GEN | 27 |
ടോട്ടൽ | 47 |
SBI ക്ലർക്ക് 2023 പ്രായപരിധി
ഉദ്യോഗാർത്ഥികൾ ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SBI വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
SBI ക്ലർക്ക് 2023 വിജ്ഞാപനം | |
തസ്തികയുടെ പേര് | പ്രായപരിധി |
ജൂനിയർ അസോസിയേറ്റ് | 20-നും 28-നും ഇടയിൽ |
SBI ക്ലർക്ക് 2023 വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SBI വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
SBI ക്ലർക്ക് 2023 വിജ്ഞാപനം | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
ജൂനിയർ അസോസിയേറ്റ് | ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം |
SBI ക്ലർക്ക് 2023 അപേക്ഷ ഫീസ്
കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.
SBI ക്ലർക്ക് 2023 വിജ്ഞാപനം | |
കാറ്റഗറി | അപേക്ഷ ഫീസ് |
Gen/OBC/EWS | Rs.750/- |
ST/SC/PWD | Nil |
SBI ക്ലർക്ക് വിജ്ഞാപനം ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
- www.sbi.co.in/web/careers എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
- ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
- ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.