Malyalam govt jobs   »   Notification   »   SBI ജോലി അവസരങ്ങൾ ലേറ്റസ്റ്റ് അപ്ഡേറ്റ്

SBI ജോലി അവസരങ്ങൾ 2024 – ലേറ്റസ്റ്റ് അപ്ഡേറ്റ്, വിജ്ഞാപനം ഉടൻ

SBI ജോലി അവസരങ്ങൾ – ലേറ്റസ്റ്റ് അപ്ഡേറ്റ്

SBI ജോലി അവസരങ്ങൾ – ലേറ്റസ്റ്റ് അപ്ഡേറ്റ്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) തൊഴിൽ രഹിതരായ 85 ശതമാനം എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് FY25 ൽ തൊഴിൽ അവസരങ്ങൾ നൽകുമെന്ന് എസ്ബിഐ ബാങ്ക് ചെയർമാൻ ദിനേശ് ഖര പറഞ്ഞു. വിവിധ മേഖലകളിലായി ഏകദേശം 12,000 തൊഴിൽ അവസരങ്ങൾ സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഐടി വകുപ്പിലും, മറ്റ് വകുപ്പുകളിലും ഉള്ള നിയമന വിജ്ഞാപനങ്ങളും ഉടൻ പ്രതീക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബുക്ക്‌മാർക്ക് Adda247 മലയാളം പേജ് or Adda247 ആപ്പ്  ഇന്ന് തന്നെ ഡൗൺലോഡ് ചെയ്യുക.

FY25 ൽ 12000 ൽ ഏറെ പേരെ SBI റിക്രൂട്ട് ചെയ്യും

ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്തയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). 12,000 ത്തോളം ഫ്രഷേഴ്‌സ് എഞ്ചിനീയർമാർക്ക് SBI യിൽ വിവിധ മേഖലകളിലായി അവസരം നൽകും. ജനറൽ ക്ലാർക്ക്, അസോസിയേറ്റ് എന്നീ തസ്തികയിലേക്ക് നിരവധി അവസരങ്ങൾ ലഭിക്കും. 3,000 PO മാർക്കും, 8000 അസോസിയേറ്റ്‌സിനും ബാങ്കിംഗ് കാര്യങ്ങളിൽ മതിയായ  പരിശീലനം നൽകിയ ശേഷം ഉദ്യോഗാർഥികളുടെ കഴിവുകൾക്കനുസരിച്ചു IT മേഖലയിലേക്കും, മറ്റു വിഭാഗങ്ങളിലേക്കും റിക്രൂട്ട് ചെയ്യുമെന്നും SBI ബാങ്ക് മാനേജർ പറഞ്ഞു. ന്യൂസ്‌പേപ്പർ റിപ്പോർട്ടിങ്ങിൽ വന്നിട്ടുള്ള ഒരു കട്ടിങ് റെഫറൻസിനായി ചുവടെ നൽകിയിരിക്കുന്നു.

SBI ജോലി അവസരങ്ങൾ 2024 - ലേറ്റസ്റ്റ് അപ്ഡേറ്റ്, വിജ്ഞാപനം ഉടൻ_3.1

FY2023 ൽ 2,35,858 ആയിരുന്നു എസ്ബിഐയുടെ ആകെ ജീവനക്കാരുടെ എണ്ണം എന്നാൽ FY2024 ൽ ഇത് 2,32,296 ആയി കുറഞ്ഞു. ആയതിനാൽ പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് ബാങ്ക് പ്രത്യേകം പരിഗണ നൽകുന്നുണ്ടെന്നും ഖര പറഞ്ഞു.

യാതൊരു വിവേചനവുമില്ലാതെ SBI ജോലി അവസരങ്ങൾ

ബാങ്ക് ജോലിക്ക് മികച്ച അവസരവുമായി SBI. 12,000 ത്തോളം ജീവനക്കാരെ നിയമിക്കാൻ SBI ഉടൻ തന്നെ വിജ്ഞാപനം പ്രസിദ്ധീകരിക്കും. 2024 ജൂൺ അല്ലെങ്കിൽ ജൂലൈ മാസത്തിൽ SBI വിജ്ഞാപനം പ്രതീക്ഷിക്കാം. പുതുതായി നിയമിക്കുന്ന ജീവനക്കാർക്ക് ആദ്യഘട്ടത്തിൽ ബാങ്കിങ്ങിൽ മാത്രമായിരിക്കും അവസരം നൽകുന്നതെന്ന് SBI ബാങ്ക് മാനേജർ. ബാങ്കിങ്ങിന്റെ മതിയായ പരിശീലനത്തിന് ശേഷം ഉദ്യോഗാർഥികളുടെ കഴിവ് നൈപുണ്യങ്ങൾക്ക് അനുസരിച്ചു IT മേഖലയിലേക്കും, മറ്റു ബിസിനെസ്സ് മേഖലകളിലേക്കും റിക്രൂട്ട് ചെയ്യപ്പെടും.

Sharing is caring!