Malyalam govt jobs   »   Notification   »   SBI PO വിജ്ഞാപനം
Top Performing

SBI PO വിജ്ഞാപനം 2023 OUT, 2000 ഒഴിവുകൾ, അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്

SBI PO വിജ്ഞാപനം

SBI PO വിജ്ഞാപനം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.sbi.co.in/web/careers ൽ SBI PO വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്രൊബേഷനറി ഓഫീസർ തസ്തികയിലേക്കാണ് SBI അപേക്ഷകൾ സ്വീകരിക്കുന്നത്. SBI PO ഓൺലൈൻ അപേക്ഷ പ്രക്രിയ സെപ്റ്റംബർ 07 ന് ആരംഭിച്ചു. ഈ ലേഖനത്തിൽ SBI PO വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

SBI PO റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

SBI PO വിജ്ഞാപനം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SBI PO വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SBI PO വിജ്ഞാപനം 2023
ഓർഗനൈസേഷൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് പ്രൊബേഷനറി ഓഫീസർ
SBI PO വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി 06 സെപ്റ്റംബർ 2023
SBI PO അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 07 സെപ്റ്റംബർ 2023
SBI PO അപ്രന്റീസ് അപേക്ഷിക്കാനുള്ള അവസാന തീയതി 03 ഒക്ടോബർ 2023
അപേക്ഷാ രീതി ഓൺലൈൻ
ശമ്പളം Rs.36000- Rs.63840/-
ഒഴിവുകൾ 2000
സെലെക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.sbi.co.in/web/careers

Fill out the Form and Get all The Latest Job Alerts – Click here

SBI PO വിജ്ഞാപനം PDF ഡൗൺലോഡ്

SBI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന പ്രൊബേഷനറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് SBI PO വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

SBI PO വിജ്ഞാപനം PDF ഡൗൺലോഡ്

SBI PO പ്രധാനപ്പെട്ട തീയതികൾ

SBI PO 2023 വിജ്ഞാപനം സംബന്ധമായ പ്രധാന തീയതികൾ ചുവടെ പട്ടികപ്പെടുത്തുന്നു.

SBI PO പ്രധാനപ്പെട്ട തീയതികൾ
ഇവന്റ് തീയതികൾ
ഓൺലൈൻ അപേക്ഷ പ്രക്രിയ 07 സെപ്റ്റംബർ 2023- 03 ഒക്ടോബർ 2023
പേയ്മെന്റ് ഓഫ് അപ്ലിക്കേഷൻ ഫീസ് 07 സെപ്റ്റംബർ 2023- 03 ഒക്ടോബർ 2023
ഡൗൺലോഡ് ഓഫ് കാൾ ലെറ്റേഴ്സ്- പ്രിലിംസ്‌ ഒക്ടോബർ 2023
ഓൺലൈൻ പ്രിലിമിനറി പരീക്ഷ നവംബർ 2023
പ്രിലിമിനറി പരീക്ഷ റിസൾട്ട് നവംബർ/ ഡിസംബർ 2023
ഡൗൺലോഡ് ഓഫ് കാൾ ലെറ്റേഴ്സ്- മെയിൻസ് നവംബർ/ ഡിസംബർ 2023
ഓൺലൈൻ മെയിൻസ് പരീക്ഷ ഡിസംബർ 2023/ ജനുവരി 2024
മെയിൻസ് പരീക്ഷ റിസൾട്ട് ഡിസംബർ 2023/ ജനുവരി 2024
ഡൗൺലോഡ് ഓഫ് കാൾ ലെറ്റേഴ്സ്- ഫേസ് III ജനുവരി/ ഫെബ്രുവരി 2024
ഫേസ് III: സൈക്കോമെട്രിക് ടെസ്റ്റ് ജനുവരി/ ഫെബ്രുവരി 2024
അഭിമുഖം & GE ജനുവരി/ ഫെബ്രുവരി 2024
ഫൈനൽ റിസൾട്ട് ഫെബ്രുവരി/ മാർച്ച് 2024

SBI PO ഒഴിവുകൾ 2023

പ്രൊബേഷനറി ഓഫീസർ തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

SBI PO ഒഴിവുകൾ 2023
കാറ്റഗറി ഒഴിവുകൾ
SC 300
ST 150
OBC 540
EWS^ 200
GEN 810
ടോട്ടൽ 2000

SBI PO റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

SBI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന പ്രൊബേഷനറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഒക്ടോബർ 03 ആണ്.

SBI PO റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

SBI പ്രൊബേഷനറി ഓഫീസർ പ്രായപരിധി

ഉദ്യോഗാർത്ഥികൾ പ്രൊബേഷനറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SBI വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

SBI PO 2023 വിജ്ഞാപനം
തസ്തികയുടെ പേര് പ്രായപരിധി
പ്രൊബേഷനറി ഓഫീസർ 21-നും 30-നും ഇടയിൽ

SBI പ്രൊബേഷനറി ഓഫീസർ വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ പ്രൊബേഷനറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SBI വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

SBI PO 2023 വിജ്ഞാപനം
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
പ്രൊബേഷനറി ഓഫീസർ ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം

SBI PO ശമ്പളം

പ്രൊബേഷനറി ഓഫീസർ തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

SBI PO 2023 വിജ്ഞാപനം
തസ്തികയുടെ പേര് ശമ്പളം
പ്രൊബേഷനറി ഓഫീസർ Rs.36000- Rs.63840/-

SBI PO 2023 അപേക്ഷ ഫീസ്

കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

SBI PO 2023 വിജ്ഞാപനം
കാറ്റഗറി അപേക്ഷ ഫീസ്
Gen/OBC/EWS Rs.750/-
ST/SC/PWD Nil

SBI PO വിജ്ഞാപനം 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • www.sbi.co.in/web/careers എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Sharing is caring!

SBI PO വിജ്ഞാപനം 2023 OUT, 2000 ഒഴിവുകൾ, അപ്ലൈ ഓൺലൈൻ_3.1

FAQs

SBI PO വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിക്കും?

SBI PO വിജ്ഞാപനം സെപ്റ്റംബർ 06 ന് പ്രസിദ്ധീകരിച്ചു.

അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 03 ആണ്.

പ്രൊബേഷനറി ഓഫീസർ തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

പ്രൊബേഷനറി ഓഫീസർ തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ ലേഖനത്തിൽ നൽകിയിരിക്കുന്നു.