Table of Contents
SSC CHSL ടയർ 2 അഡ്മിറ്റ് കാർഡ് 2023
SSC CHSL ടയർ 2 അഡ്മിറ്റ് കാർഡ് 2023: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC CHSL ടയർ 2 അഡ്മിറ്റ് കാർഡ് 2023 പ്രസിദ്ധീകരിച്ചു. നവംബർ മാസത്തിൽ നടക്കാനിരിക്കുന്ന SSC CHSL ടയർ 2 പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് SSC CHSL ടയർ 2 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
SSC CHSL അഡ്മിറ്റ് കാർഡ് ടയർ 2: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CHSL അഡ്മിറ്റ് കാർഡ് ടയർ 2 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
SSC CHSL അഡ്മിറ്റ് കാർഡ് ടയർ 2 | |
ഓർഗനൈസേഷൻ | സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ |
കാറ്റഗറി | അഡ്മിറ്റ് കാർഡ് |
തസ്തികയുടെ പേര് | ലോവർ ഡിവിഷൻ ക്ലർക്ക്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ |
SSC CHSL ടയർ 2 അപ്ലിക്കേഷൻ സ്റ്റാറ്റസ് | 27 ഒക്ടോബർ 2023 |
SSC CHSL ടയർ 2 അഡ്മിറ്റ് കാർഡ് റിലീസ് തീയതി | 28 ഒക്ടോബർ 2023 |
പരീക്ഷ മോഡ് | കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ |
സെലെക്ഷൻ പ്രോസസ്സ് | ടയർ 1, ടയർ 2 പരീക്ഷ |
ഔദ്യോഗിക വെബ്സൈറ്റ് | ssc.nic.in |
Fill out the Form and Get all The Latest Job Alerts – Click here
SSC CHSL ടയർ 2 അഡ്മിറ്റ് കാർഡ് KKR റീജിയൺ ലിങ്ക്
SSC CHSL ടയർ II പരീക്ഷ നവംബർ മാസത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് SSC CHSL ടയർ II അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
SSC CHSL ടയർ 2 അഡ്മിറ്റ് കാർഡ് 2023 | ||
റീജിയൺ | SSC റീജിയൺ വെബ്സൈറ്റ് | അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ലിങ്ക് |
കർണാടക കേരള റീജിയൺ | www.ssckkr.kar.nic.in | ഡൗൺലോഡ് ലിങ്ക് |
SSC CHSL ടയർ 2 KKR റീജിയൺ അപ്ലിക്കേഷൻ സ്റ്റാറ്റസ്
SSC CHSL ടയർ 2 പരീക്ഷ എഴുതുന്ന അപേക്ഷകർക്കായി KKR റീജിയൺ അപ്ലിക്കേഷൻ സ്റ്റാറ്റസ് ലിങ്ക് സജീവമായി. അപേക്ഷാ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് SSC CHSL ടയർ 2 പരീക്ഷയ്ക്കായി അവരുടെ അപ്ലിക്കേഷൻ സ്റ്റാറ്റസ് പരിശോധിക്കാം.
SSC CHSL ടയർ 2 അപ്ലിക്കേഷൻ സ്റ്റാറ്റസ് | |
റീജിയൺ | അപ്ലിക്കേഷൻ സ്റ്റാറ്റസ് |
കർണാടക കേരള റീജിയൺ | അപ്ലിക്കേഷൻ സ്റ്റാറ്റസ് ലിങ്ക് |
SSC CHSL ടയർ 2 അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യേണ്ട വിധം
- ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- കേരള കർണാടക മേഖലയുടെ SSC CHSL ടയർ 2 അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ/റോൾ നമ്പർ, D.O.B./പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
- SSC CHSL ടയർ 2 അഡ്മിറ്റ് കാർഡ് 2023 സ്ക്രീനിൽ പ്രദർശിപ്പിക്കും. PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.
SSC CHSL ടയർ 2 അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ
- പരീക്ഷ നടത്തുന്ന സ്ഥാപനത്തിന്റെ പേര്
- പരീക്ഷയുടെ പേര്
- ഉദ്യോഗാർത്ഥിയുടെ പേര്
- റോൾ നമ്പർ
- പരീക്ഷയുടെ തീയതിയും സമയവും
- അച്ഛന്റെയും അമ്മയുടെയും പേര്
- ഷിഫ്റ്റ് ടൈമിംഗ്
- പരീക്ഷാ കേന്ദ്രം
- കേന്ദ്ര കോഡ്
- റിപ്പോർട്ടിംഗ് സമയം
- പരീക്ഷയുടെ സമയ ദൈർഘ്യം
- ഉദ്യോഗാർത്ഥിയുടെ ഫോട്ടോയും ഒപ്പും
- പരീക്ഷാ ദിനവുമായി ബന്ധപ്പെട്ട പ്രധാന നിർദ്ദേശങ്ങൾ.