Table of Contents
SSC CPO അപ്ലൈ ഓൺലൈൻ 2024
SSC CPO അപ്ലൈ ഓൺലൈൻ 2024: മാർച്ച് 04 ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC CPO വിജ്ഞാപനം 2024 പ്രസിദ്ധീകരിച്ചു. SSC CPO ഓൺലൈൻ അപേക്ഷ പ്രക്രിയ മാർച്ച് 04 ന് ആരംഭിക്കും. ഉദ്യോഗാർത്ഥികൾക്ക് ഈ ലേഖനത്തിൽ SSC CPO അപ്ലൈ ഓൺലൈൻ ലിങ്ക് ലഭിക്കും.
SSC CPO ഓൺലൈൻ അപ്ലിക്കേഷൻ 2024: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CPO ഓൺലൈൻ അപ്ലിക്കേഷൻ 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
SSC CPO ഓൺലൈൻ അപ്ലിക്കേഷൻ 2024 | |
ഓർഗനൈസേഷൻ | സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികയുടെ പേര് | സബ് ഇൻസ്പെക്ടർ (ഡൽഹി പോലീസ്), സബ് ഇൻസ്പെക്ടർ (CAPF), |
SSC CPO ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി | 04 മാർച്ച് 2024 |
SSC CPO അപേക്ഷിക്കാനുള്ള അവസാന തീയതി | 28 മാർച്ച് 2024 |
അപേക്ഷാ രീതി | ഓൺലൈൻ |
ഒഴിവുകൾ | 4187 |
ശമ്പളം | Rs.35,400-Rs.1,12,400/- |
സെലക്ഷൻ പ്രോസസ്സ് | പേപ്പർ 1, PST & PET, പേപ്പർ 2, മെഡിക്കൽ എക്സാമിനേഷൻ |
ഔദ്യോഗിക വെബ്സൈറ്റ് | ssc.nic.in |
Fill the Form and Get all The Latest Job Alerts – Click here
SSC CPO വിജ്ഞാപനം PDF ഡൗൺലോഡ്
SSC CPO വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് SSC CPO വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
SSC CPO അപ്ലൈ ഓൺലൈൻ 2024
SSC CPO വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 28 മാർച്ച് 2024 ആണ്.
SSC CPO അപേക്ഷ ഫീസ്
കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.
SSC CPO ഓൺലൈൻ അപ്ലിക്കേഷൻ | |
കാറ്റഗറി | അപേക്ഷ ഫീസ് |
ജനറൽ | Rs.100/- |
SC/ST/PWD/എക്സ്-സർവീസ്മാൻ/സ്ത്രീകൾ | NIL |
SSC CPO ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
- ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
- ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- “ഏറ്റവും പുതിയ അറിയിപ്പുകൾ” ടാബിന് കീഴിലുള്ള ‘സബ്-ഇൻസ്പെക്ടർ ഇൻ ഡൽഹി പോലീസ് ആൻഡ് സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ് എക്സാമിനേഷൻ 2024’ വിഭാഗത്തിലെ ‘Apply’ ലിങ്ക് ക്ലിക്ക് ചെയ്യുക.
- ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
- അപേക്ഷ സമർപ്പിക്കുക.
- ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.