Malyalam govt jobs   »   Notification   »   SSC CPO വിജ്ഞാപനം 2024

SSC CPO വിജ്ഞാപനം 2024, ഇന്നാണ് അപേക്ഷിക്കാനുള്ള അവസാന തീയതി

SSC CPO വിജ്ഞാപനം 2024

SSC CPO വിജ്ഞാപനം 2024: മാർച്ച് 4 ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC CPO വിജ്ഞാപനം 2024 പ്രസിദ്ധീകരിച്ചു. വിവിധ സേനകളിൽ സബ് ഇൻസ്‌പെക്ടർ, അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് SSC ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. SSC CPO ഓൺലൈൻ അപേക്ഷാ നടപടികൾ മാർച്ച് 4 മുതൽ ആരംഭിച്ചു. ഈ ലേഖനത്തിൽ SSC CPO വിജ്ഞാപനം റിലീസ് തീയതി,  ഓൺലൈൻ അപേക്ഷ തീയതി,  പ്രധാന തീയതികൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

SSC CPO 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CPO 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC CPO 2024
ഓർഗനൈസേഷൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് സബ് ഇൻസ്പെക്ടർ (GD) CAPFs, സബ് ഇൻസ്പെക്ടർ (എക്‌സിക്യൂട്ടീവ്) ഡൽഹി പോലീസ്
SSC CPO വിജ്ഞാപനം റിലീസ് തീയതി 04 മാർച്ച് 2024
SSC CPO ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 04 മാർച്ച് 2024
SSC CPO ഒഴിവുകൾ 4187
സെലക്ഷൻ പ്രോസസ്സ് പേപ്പർ 1, PST & PET, പേപ്പർ 2, മെഡിക്കൽ എക്സാമിനേഷൻ
ജോലി സ്ഥലം ഡൽഹി
ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in

SSC CPO വിജ്ഞാപനം PDF ഡൗൺലോഡ്

SSC CPO വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് SSC CPO വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

SSC CPO വിജ്ഞാപനം PDF ഡൗൺലോഡ്  

SSC CPO സിലബസ് 2024

SSC CPO 2024 പ്രധാന തീയതികൾ

SSC CPOയുടെ ഔദ്യോഗിക അറിയിപ്പ് PDF ൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ പ്രധാന തീയതികളും ചുവടെ ചേർത്തിരിക്കുന്നു.

SSC CPO 2024 പ്രധാന തീയതികൾ

SSC CPO വിജ്ഞാപനം റിലീസ് തീയതി 04 മാർച്ച് 2024
SSC CPO ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 04 മാർച്ച് 2024
SSC CPO ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 28 മാർച്ച് 2024
ഓൺലൈൻ ഫീസ് അടയ്‌ക്കാനുള്ള അവസാന തീയതി 29 മാർച്ച് 2024
‘അപേക്ഷാ ഫോം തിരുത്തലിനുള്ള ജാലകം’, തിരുത്തൽ ചാർജുകളുടെ ഓൺലൈൻ പേയ്‌മെൻ്റ് എന്നിവയുടെ തീയതി 30 – 31 മാർച്ച് 2024
SSC CPO പരീക്ഷ തീയതി 2024 09, 10 and 13 മെയ് 2024

SSC CPO റിക്രൂട്ട്മെന്റ് 2024 അപ്ലൈ ഓൺലൈൻ

SSC CPO വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2024 മാർച്ച് 29 ആണ്.

SSC CPO റിക്രൂട്ട്മെന്റ് 2024 അപ്ലൈ ഓൺലൈൻ ലിങ്ക് 

SSC CPO അപേക്ഷ ഫീസ്

കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

SSC CPO റിക്രൂട്ട്മെന്റ്
കാറ്റഗറി അപേക്ഷ ഫീസ്
ജനറൽ Rs.100/-
 SC/ST/PWD/എക്സ്-സർവീസ്മാൻ/സ്ത്രീകൾ NIL

SSC CPO വിജ്ഞാപനം 2024 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • “ഏറ്റവും പുതിയ അറിയിപ്പുകൾ” ടാബിന് കീഴിലുള്ള ‘സബ്-ഇൻസ്‌പെക്ടർ ഇൻ ഡൽഹി പോലീസ് ആൻഡ് സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് എക്സാമിനേഷൻ 2024’ വിഭാഗത്തിലെ ‘Apply’ ലിങ്ക് ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
  • അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Sharing is caring!

SSC CPO വിജ്ഞാപനം 2024 വന്നു, ഡൗൺലോഡ് PDF_3.1

FAQs

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC CPO വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിക്കും?

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC CPO വിജ്ഞാപനം 2024 മാർച്ച് 4 ന് പ്രസിദ്ധീകരിച്ചു.

SSC CPO 2024 ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

SSC CPO 2024 ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2024 മാർച്ച് 29.