Table of Contents
SSC GD വിജ്ഞാപനം 2023
SSC GD വിജ്ഞാപനം 2023: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC GD വിജ്ഞാപനം 2023 നവംബർ 24 ന് പ്രസിദ്ധീകരിച്ചു. കോൺസ്റ്റബിൾ GD തസ്തികയിലേക്കാണ് SSC അപേക്ഷകൾ സ്വീകരിക്കുന്നത്. ഈ ലേഖനത്തിൽ SSC GD വിജ്ഞാപനം റിലീസ് ചെയ്ത തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.
SSC GD കോൺസ്റ്റബിൾ വിജ്ഞാപനം 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC GD കോൺസ്റ്റബിൾ വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
SSC GD കോൺസ്റ്റബിൾ വിജ്ഞാപനം 2023 | |
ഓർഗനൈസേഷൻ | സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ |
കാറ്റഗറി | സർക്കാർ ജോലി |
വകുപ്പ് | വിവിധ വകുപ്പുകൾ |
തസ്തികയുടെ പേര് | കോൺസ്റ്റബിൾ GD |
SSC GD വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി | 24 നവംബർ 2023 |
SSC GD അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി | 24 നവംബർ 2023 |
SSC GD അപേക്ഷിക്കാനുള്ള അവസാന തീയതി | 31 ഡിസംബർ 2023 |
SSC GD പരീക്ഷാ തീയതി | ഫെബ്രുവരി 2024 |
അപേക്ഷാ രീതി | ഓൺലൈൻ |
ഒഴിവുകൾ | 26146 |
ശമ്പളം | Rs.21700- Rs.69100/- |
സെലക്ഷൻ പ്രോസസ്സ് | CBT, PST, PET |
ഔദ്യോഗിക വെബ്സൈറ്റ് | ssc.nic.in |
Fill out the Form and Get all The Latest Job Alerts – Click here
SSC GD വിജ്ഞാപനം PDF ഡൗൺലോഡ്
SSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. വിജ്ഞാപനം ചുവടെയുള്ള ലിങ്കിൽ ലഭ്യമാണ്. ഏറ്റവും പുതിയ അപ്ഡേറ്റുകൾ ലഭിക്കാൻ ഈ പേജ് ബുക്ക്മാർക്ക് ചെയ്യുക.
SSC GD കോൺസ്റ്റബിൾ ശമ്പളം
കോൺസ്റ്റബിൾ തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.
SSC GD കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് | |
തസ്തികയുടെ പേര് | ശമ്പളം |
കോൺസ്റ്റബിൾ | Rs.21700- Rs.69100/- |
SSC GD വിജ്ഞാപനം 2023 അപ്ലൈ ഓൺലൈൻ
SSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഔദ്യോഗിക വെബ്സൈറ്റിൽ ലിങ്ക് ലഭ്യമാകുന്ന ഉടൻ, ഈ ലിങ്ക് സജീവമാകും.
SSC GD വിജ്ഞാപനം 2023 അപ്ലൈ ഓൺലൈൻ ലിങ്ക്
SSC GD കോൺസ്റ്റബിൾ പ്രായപരിധി
ഉദ്യോഗാർത്ഥികൾ കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
SSC GD 2023 വിജ്ഞാപനം | |
തസ്തികയുടെ പേര് | പ്രായപരിധി |
കോൺസ്റ്റബിൾ | 18 നും 23 നും ഇടയിൽ |
SSC GD കോൺസ്റ്റബിൾ വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
SSC GD 2023 വിജ്ഞാപനം | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
കോൺസ്റ്റബിൾ | ഉദ്യോഗാർത്ഥികൾ ഒരു അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ 10-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. |
SSC GD അപേക്ഷ ഫീസ്
കോൺസ്റ്റബിൾ തസ്തികയുടെ കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.
SSC GD 2023 വിജ്ഞാപനം | |
കാറ്റഗറി | അപേക്ഷ ഫീസ് |
ജനറൽ | Rs.100/- |
SC/ST/എക്സ്-സർവീസ്മാൻ/ഫീമേൽ | NIL |
SSC GD കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
- ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
- ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- “ഏറ്റവും പുതിയ അറിയിപ്പുകൾ” ടാബിന് കീഴിലുള്ള ‘SSC GD കോൺസ്റ്റബിൾ പരീക്ഷ 2023’ വിഭാഗത്തിലെ ‘അപ്ലൈ’ ലിങ്ക് ക്ലിക്ക് ചെയ്യുക.
- ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
- അപേക്ഷ സമർപ്പിക്കുക.
- ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.