Table of Contents
The Capital of Kerala (കേരളത്തിന്റെ തലസ്ഥാനം) , KPSC & HCA Study Material: – കേരള സംസ്ഥാനത്തിന്റെ തലസ്ഥാനനഗരവും തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനവുമാണ് തിരുവനന്തപുരം അഥവാ ട്രിവാൻഡ്രം . അനന്തപുരി എന്ന പേരിലും ഇത് അറിയപെടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരത്ത് കേരളത്തിന്റെ തെക്കേ അറ്റത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ തലസ്ഥാന (The Capital of Kerala) ത്തെക്കുറിച്ചു കൂടുതൽ വായിച്ചറിയാം.
Fil the Form and Get all The Latest Job Alerts – Click here
[sso_enhancement_lead_form_manual title=”ഡിസംബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
December 3rd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/12/20192127/Weekly-Current-Affairs-3rd-week-December-2021-in-Malayalam.pdf”]
The Capital of Kerala (കേരളത്തിന്റെ തലസ്ഥാനം)
ജില്ലാ രൂപീകരണം | 1949 ജൂലൈ 1 |
വിസ്തീര്‍ണം | 2,192 ച.കി.മീ. |
നിയമസഭാ മണ്ഡലങ്ങള്‍ | 14 (വര്‍ക്കല, ആറ്റിങ്ങല്‍ (എസ്.സി.), ചിറയിന്‍കീഴ് (എസ്.സി.), നെടുമങ്ങാട്, വാമനപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, അരുവിക്കര, പാറശാല, കാട്ടാക്കട, കോവളം, നെയ്യാറ്റിന്‍കര) |
താലൂക്കുകള്‍ | 4 (തിരുവനന്തപുരം, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ചിറയിന്‍കീഴ്) |
വില്ലേജുകള്‍ | 116 |
കോര്‍പ്പറേഷന്‍ | 1 തിരുവനന്തപുരം |
നഗരസഭകള്‍ | 4 |
ബ്ലോക്ക് പഞ്ചായത്തുകള്‍ | 11 |
ഗ്രാമപഞ്ചായത്തുകള്‍ | 73 |
ജനസംഖ്യ (2011) | 33,07,284 |
നഗരസഭകള്‍ | 4 (വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര) |
പുരുഷന്മാര്‍ | 15,84,200 |
സ്ത്രീകള്‍ | 17,23,084 |
സ്ത്രീപുരുഷ അനുപാതം | 1,088/1000 |
സാക്ഷരത | 92.66% |
ഡിവിഷന്‍ | തിരുവനന്തപുരം |
നദികള്‍ | നെയ്യാര്‍, കരമന, വാമനപുരം |
History of capital of kerala (ചരിത്രം)
കേരളത്തിന്റെ തലസ്ഥാന നഗരം, ജില്ല, താലൂക്ക് ആസ്ഥാനം.
വ.അക്ഷാംശം 08º17′ മുതല്‍ 08º54′ വരെയും കി.രേഖാംശം 76º41′ മുതല്‍ 77º17′ വരെയും വ്യാപിച്ചുകിടക്കുന്ന തിരുവനന്തപുരം ജില്ലയുടെ വിസ്തീര്‍ണം 2192 ച.കി.മീ. ആണ്.
സംസ്ഥാനത്തെ 14 ജില്ലകളില്‍ വിസ്തൃതിയില്‍ 12-ാം സ്ഥാനവും ജനസംഖ്യാടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനവും വഹിക്കുന്നു.
ജനസംഖ്യ: 32,34,707(2001). പടിഞ്ഞാറുഭാഗത്ത് ലക്ഷദ്വീപുകടലുമായി 59 കി.മീ. ദൈര്‍ഘ്യത്തില്‍ തീരദേശം ഉള്ള ഈ ജില്ലയുടെ മറ്റതിരുകള്‍ വടക്ക് കൊല്ലം ജില്ല; കിഴക്കും തെക്കും തമിഴ്നാട് സംസ്ഥാനത്തിലെ ജില്ലകളായ തിരുനെല്‍വേലിയും കന്യാകുമാരിയും എന്നിങ്ങനെയാണ്.
തന്മൂലം “നിത്യ ഹരിത നഗരം” എന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത്.
2011-ലെ കാനേഷുമാരി പ്രകാരം 957,730 പേർ നഗരസഭാ പരിധിയിൽ അധിവസിക്കുന്നു.
ഇന്ത്യയിലെ ആദ്യത്തെ വിവരസാങ്കേതിക സ്ഥാപനസമുച്ചയമായ ടെക്‌നോ പാർക്ക് തിരുവനന്തപുരത്തുള്ള കഴക്കൂട്ടം എന്ന സ്ഥലത്തിനടുത്താണ്.
കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിൽ ഒന്നായ കെൽട്രോണിന്റെ ആസ്ഥാനവും ഇവിടെയാണ്.
പ്രസിദ്ധമായ പദ്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ഭഗവതി ക്ഷേത്രം, പാളയം ഒ.ടി.സി. ഹനുമാൻ ക്ഷേത്രം, പഴവങ്ങാടി ഗണപതിക്ഷേത്രം, ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം, പാളയം ജുമാ മസ്ജിദ്, സെന്റ് ജോസഫ്സ് മെട്രോപൊളിറ്റൻ കത്തീഡ്രൽ എന്നിവ ഈ നഗരത്തിൽ സ്ഥിതി ചെയ്യുന്നു.
നഗരത്തിന്റെ തന്നെ മുഖമുദ്രയായ അനന്തശായിയായ പത്മനാഭ സ്വാമിക്ഷേത്രമാണ് നഗരത്തിന് ഈ പേര് വരാൻ കാരണം.
ആയിരം തലയുള്ള അനന്തൻ എന്ന സർപ്പത്തിന്മേൽ വിശ്രമിക്കുന്ന മഹാവിഷ്ണുവാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്ര തിഷ്ഠ.
അനന്തന്റെപുരം (നഗരം) എന്നതിനോട് ബഹുമാനസൂചകമായി “തിരു’ ചേർത്തതുകൊണ്ടാണ് തിരുവനന്തപുരം എന്നുപേരുവന്നത്.
തിരുവനന്തപുരം എന്നതിന്റെ ആദിരൂപം തിരു അനന്ദപുരമായിരുന്നു എന്ന് ഇളംകുളം കുഞ്ഞൻ പിള്ള പറയുന്നു.
പത്മനാഭസ്വാമി ക്ഷേത്രം സ്ഥാപിക്കപ്പെടുന്നതിനു മുൻപ് ആ സ്ഥലം ആനന്ദൻകാട് എന്നുപേരുളള ഒരു കാടായിരുന്നുവത്രേ! ഇങ്ങനെയൊക്കെ വാദഗതികളുണ്ടെങ്കിലും അനന്തൻ എന്ന നാഗത്തിൽ നിന്നുതന്നെയാണ‌് തിരുവനന്തപുരം എന്ന പേര് ഉരിത്തിരിഞ്ഞത് എന്നുതന്നെ കരുതപ്പെടുന്നു.
1991 വരെ തിരുവനന്തപുരത്തിനെ, ഔദ്യോഗികമായി- ‘ട്രിവാൻഡ്രം‘ എന്ന് പരാമർശിക്കപ്പെട്ടിരുന്നു. അതിനു ശേഷം, സർക്കാർ ഉത്തരവു പ്രകാരം, എല്ലായിടത്തും-‘തിരുവനന്തപുരം’ എന്നുതന്നെ ഉപയോഗിച്ചുപോരുന്നു.
എന്നിരുന്നാലും ആഗോളതലത്തിലും വിനോദ സഞ്ചാരികളും, ഉത്തരേന്ത്യക്കാരും മറ്റും ഇപ‌്പോഴും ട്രിവാൻഡ്രം എന്നുതന്നെ ഉപയോഗിക്കുന്നു.
Read More: Highlights of Trivandrum
Administrative system in Trivandrum (ഭരണസംവിധാനം)
തിരുവനന്തപുരം നഗരത്തിന്റെ ഭരണം നിർവ്വഹിക്കുന്നത് ‘മേയറുടെ’ നേതൃത്വത്തിലുള്ള തിരുവനന്തപുരം നഗരസഭയാണ്.
നഗരസഭാ മേയറെ നഗരപിതാവ് എന്ന് വിളിക്കുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരസഭയാണ് തിരുവനന്തപുരം നഗരസഭ .
100 അംഗങ്ങളുള്ള ഭരണ സമിതിയെ നഗരത്തിലെ വാർഡുകളിൽ നിന്ന് ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കുന്നു.
തിരുവനന്തപുരം നഗരസഭയുടെ പ്രവർത്തനത്തെ സഹായിക്കാനായി നിരവധി സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.
തിരുവനന്തപുരം നഗര വികസന സമിതി(ട്രിഡ), തിരുവനന്തപുരം റോഡ് വികസന സമിതി എന്നിവ അവയിൽ ചിലതാണ്.
നഗരത്തിന്റെ സിംഹഭാഗവും തിരുവനന്തപുരം ലോകസഭാ നിയോജകമണ്ഡലത്തിൻ കീഴിലാണ് വരുന്നത്. തിരുവനന്തപുരം നഗരത്തിന്റെ വടക്കൻ അതിരിലുള്ള ചില സ്ഥലങ്ങൾ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടിരിക്കുന്നു.
കേരള നിയമസഭയിലേക്കുള്ള ആറ് നിയോജക മണ്ഡലങ്ങൾ നഗര പരിധിയിൽ പെട്ടതാണ്.
കഴക്കൂട്ടം, തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം വെസ്റ്റ്, തിരുവനന്തപുരം ഈസ്റ്റ്, നേമം, കോവളം എന്നിവയാണ് മേൽപ്പറഞ്ഞവ.ഐ.പി.എസ്സ് റാങ്കുള്ള പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലാണ് നഗരത്തിലെ പൊലീസ് സേന പ്രവർത്തിക്കുന്നത്.
നഗരത്തിനെ മൂന്നായി തിരിച്ച് അസ്സിസ്റ്റൻറ് കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥർ പൊലീസ് സേനയുടെ നിർവ്വഹണം നടത്തുന്നു.
പൊലീസ് ഗതാഗത വകുപ്പും മൂന്നായി തിരിച്ചിരിക്കുന്നു. ഇതു കൂടാതെ, വനിതാ സെൽ, നാർക്കോട്ടിക്ക് കണ്ട്രോൾ സെൽ, ക്രൈം ഡിറ്റാച്ച്‌മെൻറ് സെൽ, സിറ്റി സ്പെഷൽ ശാഖ, ശ്വാന സേന, സായുധ സേന, ക്രൈം റെക്കോഡ്സ് ബ്യൂറൊ, വിദേശ സഞ്ചാരികൾക്ക് സംരക്ഷണം കൊടുക്കുന്ന വിഭാഗം, പ്രത്യേക സായുധ സേന എന്നിങ്ങനെ പല വിഭാഗങ്ങളും നഗര കാവൽ പടയ്ക്ക് ഉണ്ട്.
സംസ്ഥാനത്തിന്റെ സ്വന്തമായി രണ്ട് ബറ്റാലിയൻ സായുധ പൊലീസ് സേനയും, ഒരു യൂണിറ്റ് കേന്ദ്ര അർദ്ധ സൈനിക സായുധ സേനയും തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്നു.
തിരുവനന്തപുരത്തെ പള്ളിപ്പുറം എന്ന സ്ഥലത്താണ് സി.ആർ.പി.എഫിന്റെ ആസ്ഥാനം.
ഭാരതീയ കരസേനയുടെ ഒരു വലിയ ക്യാമ്പും തിരുവനന്തപുരത്തെ പാങ്ങോട് എന്ന സ്ഥലത്തുണ്ട്.കേരള നിയമസഭാമന്ദിരം തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.
ഇതോടൊപ്പം തന്നെ സെക്രട്ടേറിയറ്റ് പോലെ തന്ത്ര പ്രധാനമായ പല സർക്കാർ സ്ഥാപനങ്ങളും നഗരത്തിനുള്ളിൽ തന്നെ സ്ഥിതി ചെയ്യുന്നു ,തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനം കൂടിയാണീ നഗരം.
Read More: Districts of Kerala (കേരളത്തിലെ ജില്ലകൾ)
Trivandrum Tourism (വിനോദസഞ്ചാരം)
- കോവളം ബീച്ച്
- വർക്കല ക്ലിഫ്
- വേളി
- പൂവാർ
- കിളിമാനൂർ
- ശംഖുമുഖം ബീച്ച്
- മൃഗശാല
- നെയ്യാർ അണക്കെട്ട്
- പത്മനാഭസ്വാമി ക്ഷേത്രം
- പൊൻമുടി
- അരുവിക്കര
- വെട്ടുകാട് പള്ളി
- ബീമാപള്ളി
- വിഴിഞ്ഞം
പ്രകൃതിരമണീയതയില്‍ മുന്നിട്ടുനില്ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ വിനോദസഞ്ചാരികളെ ഹഠാദാകര്‍ഷിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ട്.
അഗസ്ത്യവനം, നെയ്യാര്‍ ഡാം, മീന്‍മുട്ടി-കൊമ്പൈകാണി ജലപാതങ്ങള്‍, പൊന്മുടി, പേപ്പാറ ഡാം, അരിപ്പവനോദ്യാനം, വര്‍ക്കല, അഞ്ചുതെങ്ങ്, വേളി, കോവളം, വിഴിഞ്ഞം, ആക്കുളം, മൃഗശാല, നേപ്പിയര്‍ മ്യൂസിയം, പ്രിയദര്‍ശിനി പ്ളാനറ്റേറിയം അരുവിക്കര എന്നിവയാണ് ഇക്കൂട്ടത്തില്‍ മുഖ്യമായവ.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാല്‍ ക്ഷേത്രം, അരുവിപ്പുറം, ചെമ്പഴന്തി, ബീമാപള്ളി, വെട്ടുകാട്, ശാര്‍ക്കര, ശിവഗിരി എന്നീ തീര്‍ഥാടന കേന്ദ്രങ്ങള്‍ എന്നിവ ജനസഹസ്രങ്ങളെ ആകര്‍ഷിക്കുന്നവയാണ്.
ചരിത്രമുറങ്ങുന്ന കോയിക്കല്‍ കൊട്ടാരം, നെയ്യാറ്റിന്‍കര ശ്രീകൃഷ്ണക്ഷേത്രം എന്നിവയും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.
Read More: Smallest district in kerala (കേരളത്തിലെ ഏറ്റവും ചെറിയ ജില്ല)
Commercial Capital of Kerala: Ernakulam (കേരളത്തിന്റെ വാണിജ്യ തലസ്ഥാനം: എറണാകുളം)
സംസ്ഥാനത്തിന്റെ ഭൂരിഭാഗം ബിസിനസ്സ് സംരംഭങ്ങൾക്കും അടിത്തറ നൽകിക്കൊണ്ട് പ്രകൃതിദത്തമായ അത്ഭുതങ്ങളെ മനോഹരമായി സമന്വയിപ്പിച്ച് വിശാലമായ ഒരു മഹാനഗരമാണ് എറണാകുളം.
അറബിക്കടലിനാൽ ചുറ്റപ്പെട്ട ഈ ജില്ല കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ്.
ഇത് വളരെ പ്രധാനപ്പെട്ട ഒരു വാണിജ്യ കേന്ദ്രമാണ്, മാത്രമല്ല വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാൻ കഴിയുന്ന നിരവധി ലക്ഷ്യസ്ഥാനങ്ങളും ഇവിടെയുണ്ട്.
മികച്ച പ്രകൃതിദത്ത തുറമുഖമുള്ള കൊച്ചി നഗരം ജില്ലയുടെ അനിഷേധ്യമായ കിരീടമാണ്.
ഐതിഹാസികമായ സ്‌പൈസ് റൂട്ടിന്റെ വാണിജ്യ കേന്ദ്രമായി വർത്തിച്ച ഒരു കാലഘട്ടത്തിലേക്ക് നിങ്ങളെ കൊണ്ടുപോകുന്ന ചരിത്രപരമായ സ്ഥലങ്ങൾ മുതൽ ബോട്ടുകളിലെ വിദേശ യാത്രകൾ വരെ, ഒരാൾക്ക് വിശ്രമിക്കാനും കാലാവസ്ഥയിൽ നനയ്ക്കാനും കഴിയും, കൊച്ചി ഒരിക്കലും നിരാശപ്പെടുത്തുന്നില്ല.
എറണാകുളം സന്ദർശിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്ന മലയാളിയുടെ മനോഭാവം എക്കാലവും പ്രതീകാത്മകമാണ്, ഈ പാരമ്പര്യം ഇന്നും തുടരുന്നു.
Also Read,
Weekly/ Monthly Current Affairs PDF (Magazines)
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams