Table of Contents
യൂണിവേഴ്സിറ്റി LGS പ്രിലിംസ് ഫേസ് 1 കട്ട് ഓഫ് 2023
യൂണിവേഴ്സിറ്റി LGS പ്രിലിംസ് ഫേസ് 1 കട്ട് ഓഫ്: 2023 ആഗസ്റ്റ് 5 നു യൂണിവേഴ്സിറ്റി LGS തസ്തികയിലേക്ക് ഒന്നാംഘട്ട പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ കട്ട് ഓഫ് മാർക്ക് എങ്ങനെ ആവും എന്നുള്ളതിൽ ആശങ്കാകുലരാണ്. യൂണിവേഴ്സിറ്റി LGS പ്രിലിംസ് ഒന്നാംഘട്ട പരീക്ഷയുടെ കട്ട് ഓഫ് മാർക്കിനെ അടിസ്ഥാനമാക്കിയാണ് യൂണിവേഴ്സിറ്റി LGS മെയിൻസ് പരീക്ഷക്ക് യോഗ്യത നേടാൻ കഴിയൂ. ആയതിനാൽ യൂണിവേഴ്സിറ്റി LGS പ്രിലിംസ് ഒന്നാംഘട്ട എഴുത്തു പരീക്ഷയുടെ പ്രതീക്ഷിത കട്ട് ഓഫ് മാർക്ക് ഞങ്ങൾ ഈ ലേഖനത്തിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നു. കൂടാതെ കേരള PSC LGS മുൻവർഷ കട്ട് ഓഫ് മാർക്ക് വിവരങ്ങളും ഇവിടെ നിന്നും ലഭിക്കും.
കേരള PSC LGS കട്ട് ഓഫ് 2023 അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC LGS കട്ട് ഓഫ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC LGS കട്ട് ഓഫ് 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | കട്ട് ഓഫ് |
വകുപ്പ് | യൂണിവേഴ്സിറ്റി |
തസ്തികയുടെ പേര് | ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് |
കാറ്റഗറി നമ്പർ | 697/2022 |
കേരള PSC യൂണിവേഴ്സിറ്റി LGS പ്രിലിംസ് ഒന്നാംഘട്ട പരീക്ഷ തീയതി | 5 ജൂലൈ 2023 |
കേരള PSC യൂണിവേഴ്സിറ്റി LGS പ്രിലിംസ് റിസൾട്ട് റിലീസ് തീയതി | ഉടൻ പ്രസിദ്ധീകരിക്കും |
കേരള PSC യൂണിവേഴ്സിറ്റി LGS പ്രിലിംസ് കട്ട് ഓഫ് റിലീസ് തീയതി | ഉടൻ പ്രസിദ്ധീകരിക്കും |
ഔദ്യോഗിക വെബ്സൈറ്റ് | keralapsc.gov.in |
PSC യൂണിവേഴ്സിറ്റി LGS പ്രിലിംസ് ഒന്നാംഘട്ട പ്രതീക്ഷിത കട്ട് ഓഫ് 2023
യൂണിവേഴ്സിറ്റി LGS പ്രിലിംസ് 2023 ഒന്നാംഘട്ട പരീക്ഷാ വിശകലനത്തിന്റെയും, മുൻവർഷങ്ങളിലെ കട്ട് ഓഫ് മാർക്കിന്റെയും അടിസ്ഥാനത്തിലാണ് യൂണിവേഴ്സിറ്റി LGS പ്രിലിംസ് ഒന്നാംഘട്ട എഴുത്തു പരീക്ഷയുടെ പ്രതീക്ഷിക്കാവുന്ന കട്ട് ഓഫ് മാർക്ക് തയ്യാറാക്കിയിക്കുന്നത്. 2023 ആഗസ്റ്റ് 5 നു നടന്ന പരീക്ഷയിൽ പൊതുവിജ്ഞാനം ഭാഗത്തിലെ ചോദ്യങ്ങളിൽ 95 ശതമാനത്തോളം എളുപ്പത്തിൽ ഉത്തരം എഴുതാവുന്നവ ആയിരുന്നു. കണക്ക്/മെന്റൽ എബിലിറ്റി വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളിൽ പലതും ശരാശരിയിൽ കവിഞ്ഞു എളുപ്പമുള്ളവയായിരുന്നു. University LGS Prelims 2023 ഒന്നാംഘട്ട പരീക്ഷയുടെ പൊതുസ്വഭാവം വെച്ച് നോക്കുമ്പോൾ കട്ട് ഓഫ് മാർക്ക് 75 – 80 നു ഇടയിൽ ആവാനാണ് കൂടുതൽ സാധ്യത.
യൂണിവേഴ്സിറ്റി LGS പ്രിലിംസ് ഒന്നാംഘട്ട പ്രതീക്ഷിത കട്ട് ഓഫ് 2023 | |
തസ്തികയുടെ പേര് | പ്രതീക്ഷിത കട്ട് ഓഫ് |
യൂണിവേഴ്സിറ്റി LGS പ്രിലിംസ് ഒന്നാംഘട്ടം | 75 – 80 മാർക്ക് |
കേരള PSC LGS മെയിൻസ് കട്ട് ഓഫ് 2022
കേരള PSC LGS കട്ട് ഓഫ് 2022:- ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC LGS മെയിൻസ് കട്ട് ഓഫ് 2022 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC LGS മെയിൻസ് കട്ട് ഓഫ് 2022 | |
ജില്ല | കട്ട് – ഓഫ് മാർക്ക് |
തിരുവനന്തപുരം | 69 |
കൊല്ലം | 70.33 |
പത്തനംതിട്ട | 66.33 |
കോട്ടയം | 67 |
ആലപ്പുഴ | 68.33 |
എറണാകുളം | 66 |
ഇടുക്കി | 65.33 |
തൃശൂർ | 70.33 |
പാലക്കാട് | 69.33 |
മലപ്പുറം | 71.67 |
കോഴിക്കോട് | 72 |
വയനാട് | 67.33 |
കണ്ണൂർ | 72.67 |
കാസർഗോഡ് | 66 |
കേരള PSC LGS പ്രിലിംസ് കട്ട് ഓഫ് 2021
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC LGS പ്രിലിംസ് കട്ട് ഓഫ് 2021 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC LGS പ്രിലിംസ് കട്ട് ഓഫ് 2021 |
|
ജില്ല | കട്ട് ഓഫ് മാർക്ക് |
തിരുവനന്തപുരം | 16.73 |
കൊല്ലം | 16.36 |
പത്തനംതിട്ട | 14.53 |
ആലപ്പുഴ | 16.32 |
കോട്ടയം | 15.64 |
എറണാകുളം | 13.19 |
ഇടുക്കി | 14.17 |
തൃശ്ശൂർ | 12.11 |
പാലക്കാട് | 14.17 |
കോഴിക്കോട് | 17.01 |
വയനാട് | 12.09 |
മലപ്പുറം | 17.97 |
കണ്ണൂർ | 14.96 |
കാസർഗോഡ് | 15.11 |
കേരള PSC LGS കട്ട് ഓഫ് മാർക്ക് 2023: പ്രാധാന്യം
- ഏതൊരു അപേക്ഷകനും സ്കോർ ചെയ്യേണ്ട ഏറ്റവും കുറഞ്ഞ മാർക്കാണിത്.
- ഏതെങ്കിലും ഉദ്യോഗാർത്ഥി ഏറ്റവും കുറഞ്ഞ കട്ട് ഓഫ് മാർക്ക് നേടുന്നതിൽ പരാജയപ്പെട്ടാൽ അവരെ അയോഗ്യരായ ഉദ്യോഗാർത്ഥികളായി കണക്കാക്കുന്നു.
- ഇത്തരത്തിലുള്ള മാർക്കുകൾ ചില തൊഴിൽ അവസരങ്ങളും യോഗ്യതാ മാനദണ്ഡമായി കണക്കാക്കുന്നു.
- കട്ട് ഓഫ് നേടുന്ന ഉദ്യോഗാർത്ഥികൾ കേരള പിഎസ്‌സി LGS മെയിൻസ് പരീക്ഷക്ക് യോഗ്യരായിരിക്കും.
- ചുവടെ കൊടുത്തിരിക്കുന്ന ചില ഘടകങ്ങളെ അടിസ്ഥാനമാക്കി ഉദ്യോഗസ്ഥർ കേരള പിഎസ്‌സി LGS കട്ട് ഓഫ് മാർക്ക് 2023 തയ്യാറാക്കും
- പരീക്ഷയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം
- ഉദ്യോഗാർത്ഥികളുടെ വിഭാഗം
- മുൻ വർഷത്തെ കട്ട് ഓഫ് മാർക്ക്
- ലഭ്യമായ ഒഴിവുകളുടെ എണ്ണം
- ചോദ്യപേപ്പറിന്റെ കാഠിന്യം