Table of Contents
UPSC CAPF വിജ്ഞാപനം 2024
UPSC CAPF വിജ്ഞാപനം 2024: UPSC ഔദ്യോഗിക വെബ്സൈറ്റായ @www.upsc.gov.in ൽ UPSC CAPF വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അസിസ്റ്റൻ്റ് കമാൻഡൻ്റ് തസ്തികയിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഏപ്രിൽ 24 നാണ് UPSC CAPF വിജ്ഞാപനം 2024 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി മെയ് 14 ആണ്. UPSC CAPF റിക്രൂട്ട്മെന്റ് 2024 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
UPSC CAPF റിക്രൂട്ട്മെന്റ് 2024: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ UPSC CAPF റിക്രൂട്ട്മെന്റ് 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
UPSC CAPF റിക്രൂട്ട്മെന്റ് 2024 | |
ഓർഗനൈസേഷൻ | യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | സർക്കാർ ജോലി |
എക്സാം ലെവൽ | നാഷണൽ |
തസ്തികയുടെ പേര് | അസിസ്റ്റൻ്റ് കമാൻഡൻ്റ് |
UPSC CAPF വിജ്ഞാപനം റിലീസ് തീയതി | 24 ഏപ്രിൽ 2024 |
UPSC CAPF അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി | 24 ഏപ്രിൽ 2024 |
UPSC CAPF അപേക്ഷിക്കാനുള്ള അവസാന തീയതി | 14 മെയ് 2024 [till 6PM] |
അപേക്ഷാ രീതി | ഓൺലൈൻ |
ഒഴിവുകൾ | 506 |
സെലെക്ഷൻ പ്രോസസ്സ് | എഴുത്തുപരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, അഭിമുഖം |
ശമ്പളം | Rs. 94,660/- to Rs. 1,11,282/- |
ഔദ്യോഗിക വെബ്സൈറ്റ് | www.upsc.gov.in |
UPSC CAPF വിജ്ഞാപനം PDF
UPSC CAPF വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അസിസ്റ്റൻ്റ് കമാൻഡൻ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് UPSC CAPF വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
UPSC CAPF അസിസ്റ്റൻ്റ് കമാൻഡൻ്റ് വിജ്ഞാപനം PDF
UPSC CAPF അസിസ്റ്റൻ്റ് കമാൻഡൻ്റ് 2024 പ്രധാന തീയതികൾ
UPSC CAPF യുടെ ഔദ്യോഗിക അറിയിപ്പ് PDF ൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ പ്രധാന തീയതികളും ചുവടെ ചേർത്തിരിക്കുന്നു.
UPSC CAPF 2024 പ്രധാന തീയതികൾ |
|
UPSC CAPF വിജ്ഞാപനം റിലീസ് തീയതി | 24 ഏപ്രിൽ 2024 |
UPSC CAPF ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി | 24 ഏപ്രിൽ 2024 |
UPSC CAPF ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി | 14 മെയ് 2024 |
UPSC CAPF പരീക്ഷ തീയതി 2024 | 4 ഓഗസ്റ്റ് 2024 |
UPSC CAPF ഒഴിവുകൾ 2024
UPSC CAPF ഒഴിവുകൾ 2024 | |
കാറ്റഗറി | ഒഴിവുകൾ |
BSF | 186 |
CRPF | 120 |
CISF | 100 |
ITBP | 58 |
SSB | 42 |
Total | 506 |
UPSC CAPF അപ്ലൈ ഓൺലൈൻ 2024
UPSC CAPF വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അസിസ്റ്റൻ്റ് കമാൻഡൻ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2024 മെയ് 14 ആണ്.
UPSC CAPF പ്രായപരിധി
ഉദ്യോഗാർത്ഥികൾ അസിസ്റ്റൻ്റ് കമാൻഡൻ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. 2024 ഓഗസ്റ്റ് 1-ന് 20 മുതൽ 25 വയസ്സ് വരെ പ്രായം ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാവുന്നതാണ്. UPSC CAPF വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
UPSC CAPF പ്രായപരിധി | |
കാറ്റഗറി | ഉയർന്ന പ്രായപരിധി |
ജനറൽ | 20 മുതൽ 25 വയസ്സ് വരെ |
OBC | 28 വയസ്സ് |
SC/ST | 30 വയസ്സ് |
EX Servicemen | 30 വയസ്സ് |
UPSC CAPF വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ അസിസ്റ്റൻ്റ് കമാൻഡൻ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. UPSC CAPF വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
UPSC CAPF വിദ്യാഭ്യാസ യോഗ്യത | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
അസിസ്റ്റൻ്റ് കമാൻഡൻ്റ് | അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം |
UPSC CAPF ശമ്പളം 2024
UPSC CAPF ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.
UPSC CAPF ശമ്പളം 2024 | |
തസ്തികയുടെ പേര് | ശമ്പളം |
അസിസ്റ്റൻ്റ് കമാൻഡൻ്റ് | Rs. 94,660/- to Rs. 1,11,282/- |
UPSC CAPF വിജ്ഞാപനം 2024 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
- upsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “Recruitment”>> “Online Recruitment Application (ORA)”>> UPSC CAPF അസിസ്റ്റൻ്റ് കമാൻഡൻ്റ് ക്ലിക്ക് ചെയ്യുക.
- രജിസ്ട്രേഷൻ പ്രക്രിയയിൽ രണ്ട് ഭാഗങ്ങളുണ്ട്. ഉദ്യോഗാർത്ഥികൾ ഭാഗം-1, ഭാഗം-ഈ എന്നീ രണ്ട് ഘട്ടങ്ങളുള്ള ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കേണ്ടതുണ്ട്
- ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
- അപേക്ഷ സമർപ്പിക്കുക.
- ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.