Table of Contents
UPSC EPFO PA റിക്രൂട്ട്മെന്റ് 2024
UPSC EPFO PA റിക്രൂട്ട്മെന്റ് 2024: തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ൽ UPSC ഔദ്യോഗിക വെബ്സൈറ്റായ @www.upsc.gov.in ൽ EPFO PA റിക്രൂട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പേർസണൽ അസിസ്റ്റന്റ് തസ്തികയിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. മാർച്ച് 7 നാണ് EPFO പേർസണൽ അസിസ്റ്റന്റ് വിജ്ഞാപനം 2024 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 27 ആണ്. UPSC EPFO പേർസണൽ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2024 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
EPFO പേർസണൽ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2024: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ EPFO പേർസണൽ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
EPFO പേർസണൽ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2024 | |
ഓർഗനൈസേഷൻ | എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ |
കാറ്റഗറി | സർക്കാർ ജോലി |
എക്സാം ലെവൽ | നാഷണൽ |
തസ്തികയുടെ പേര് | പേർസണൽ അസിസ്റ്റന്റ് |
EPFO PA വിജ്ഞാപനം റിലീസ് തീയതി | 07 മാർച്ച് 2024 |
EPFO PA അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി | 07 മാർച്ച് 2024 |
EPFO PA അപേക്ഷിക്കാനുള്ള അവസാന തീയതി | 27 മാർച്ച് 2024 |
അപേക്ഷാ രീതി | ഓൺലൈൻ |
ഒഴിവുകൾ | 323 |
സെലെക്ഷൻ പ്രോസസ്സ് | എഴുത്തുപരീക്ഷ, സ്‌കിൽ ടെസ്റ്റ് |
ശമ്പളം | Rs. 44,900, Level 7 (as per 7th pay matrix) |
ഔദ്യോഗിക വെബ്സൈറ്റ് | www.upsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
EPFO PA വിജ്ഞാപനം PDF
EPFO PA വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന പേർസണൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് EPFO പേർസണൽ അസിസ്റ്റന്റ് വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
EPFO പേർസണൽ അസിസ്റ്റന്റ് വിജ്ഞാപനം PDF
EPFO PA 2024 പ്രധാന തീയതികൾ
EPFO PA യുടെ ഔദ്യോഗിക അറിയിപ്പ് PDF ൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ പ്രധാന തീയതികളും ചുവടെ ചേർത്തിരിക്കുന്നു.
EPFO PA 2024 പ്രധാന തീയതികൾ |
|
EPFO PA വിജ്ഞാപനം റിലീസ് തീയതി | 07 മാർച്ച് 2024 |
EPFO PA ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി | 07 മാർച്ച് 2024 |
EPFO PA ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി | 27 മാർച്ച് 2024 (6 pm) |
ഓൺലൈൻ ഫീസ് അടയ്‌ക്കാനുള്ള അവസാന തീയതി | 27 മാർച്ച് 2024 |
‘അപേക്ഷാ ഫോം തിരുത്തലിനുള്ള ജാലകം’, തിരുത്തൽ ചാർജുകളുടെ ഓൺലൈൻ പേയ്‌മെൻ്റ് എന്നിവയുടെ തീയതി | 28 മാർച്ച് 2024 – 3 ഏപ്രിൽ 2024 |
EPFO PA പരീക്ഷ തീയതി 2024 | 07 ജൂലൈ 2024 |
EPFO PA ഒഴിവുകൾ 2024
EPFO PA ഒഴിവുകൾ 2024 | |
കാറ്റഗറി | ഒഴിവുകൾ |
അൺറിസേർവ്ഡ് (UR) | 132 |
സാമ്പത്തികമായി പിന്നോക്കമുള്ള വിഭാഗം (EWS) | 32 |
OBC | 87 |
SC | 48 |
ST | 24 |
ആകെ ഒഴിവുകൾ | 323 |
EPFO PA അപ്ലൈ ഓൺലൈൻ 2024
EPFO PA വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന പേർസണൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മാർച്ച് 27 ആണ്.
EPFO PA പ്രായപരിധി
ഉദ്യോഗാർത്ഥികൾ പേർസണൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. എല്ലാ ഉദ്യോഗാർത്ഥികൾക്കും കുറഞ്ഞ പ്രായപരിധി 18 വയസും ഉയർന്ന പ്രായപരിധി ജനറൽ, ഇഡബ്ല്യുഎസ് വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് 30 വയസും ഒബിസിക്ക് 33 വയസും എസ്‌സി/എസ്ടിക്ക് 35 ഉം പിഡബ്ല്യുബിഡിക്കാർക്ക് 40 ഉം ആയിരിക്കും. EPFO PA വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
EPFO PA പ്രായപരിധി | |
കാറ്റഗറി | ഉയർന്ന പ്രായപരിധി |
ജനറൽ | 30 വയസ്സ് |
OBC | 33 വയസ്സ് |
SC/ST | 35 വയസ്സ് |
PwBD | 40 വയസ്സ് |
EPFO PA വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ പേർസണൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. EPFO PA വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
EPFO PA വിദ്യാഭ്യാസ യോഗ്യത | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
പേർസണൽ അസിസ്റ്റന്റ് | (i) Bachelor’s Degree from a recognized University (ii) (a) Dictation for a period of 10 minutes with a Speed of 120 words per minute in Stenography (English or Hindi) |
(b) Transcription Time for the dictation taken as per (ii) (a): 50 minutes (English) / 65
minutes (Hindi) (Only on Computer)
EPFO PA ശമ്പളം 2024
EPFO PA ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.
EPFO PA ശമ്പളം 2024 | |
തസ്തികയുടെ പേര് | ശമ്പളം |
പേർസണൽ അസിസ്റ്റന്റ് | Rs. 44,900, Level 7 (as per 7th pay matrix) |
EPFO PA അപേക്ഷ ഫീസ്
EPFO PA അപേക്ഷ ഫീസ് വിഭാഗം തിരിച്ച് ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.
EPFO PA അപേക്ഷ ഫീസ് | |
കാറ്റഗറി | അപേക്ഷ ഫീസ് |
Gen/ OBC/ EWS | Rs.25/- |
Female/SC/ST/PWBD | Nil |
EPFO PA വിജ്ഞാപനം 2024 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
- upsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “Recruitment”>> “Online Recruitment Application (ORA)”>> EPFO Personal Assistant ക്ലിക്ക് ചെയ്യുക.
- രജിസ്ട്രേഷൻ പ്രക്രിയയിൽ രണ്ട് ഭാഗങ്ങളുണ്ട്. ഉദ്യോഗാർത്ഥികൾ ഭാഗം-1, ഭാഗം-ഈ എന്നീ രണ്ട് ഘട്ടങ്ങളുള്ള ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കേണ്ടതുണ്ട്
- ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
- അപേക്ഷ സമർപ്പിക്കുക.
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയിൽ പണമായോ ഓൺലൈൻ മോഡ് വഴിയോ ഉദ്യോഗാർത്ഥികൾ 25 രൂപ ഫീസ് [SC/ST/ സ്ത്രീ/PwBD ഒഴികെ] അടയ്‌ക്കേണ്ടതാണ്
- ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.