Malyalam govt jobs   »   Study Materials   »   വയലാർ പുരസ്കാര ജേതാക്കൾ
Top Performing

വയലാർ പുരസ്കാര ജേതാക്കൾ – 1977 മുതൽ 2024 വരെ – സമ്പൂർണ്ണ ലിസ്റ്റ്

വയലാർ പുരസ്കാരം

മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്കാരമാണ് വയലാർ പുരസ്കാരം. മലയാളത്തിലെ പ്രശസ്ത കവിയായിരുന്ന വയലാർ രാമവർമ്മയുടെ ഓർമ്മയ്ക്കായിട്ടാണ് ഈ പുരസ്കാരം രൂപകല്പന ചെയ്തത്. എഴുത്തുകാരും സാംസ്കാരിക നായകന്മാരും അടങ്ങുന്ന സമിതി നിർദ്ദേശിക്കുന്ന കൃതികളിൽ നിന്ന് തിരഞ്ഞെടുപ്പ് നടത്തിയാണ് വയലാർ അവാ‍ർഡ് നിശ്ചയിക്കുന്നത്. സർഗസാഹിത്യത്തിനുള്ള ഈ അവാർഡ് 1977 മുതലാണ് നൽകി വന്നത്. എല്ലാ വർഷവും ഒക്ടോബർ 27 ന് ആണ് അവാർഡ് നൽകുന്നത്. വയലാർ അവാർഡിൻറെ സമ്മാനതുക ഒരു ലക്ഷം രൂപയും, കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവുമാണ് പുരസ്‌കാരം. 2014 വരെ 25000 രൂപയായിരുന്നു.

വയലാർ പുരസ്കാരം 2024

ഈ വർഷത്തെ അതായത് 48-ാമത് വയലാര്‍ രാമവര്‍മ്മ പുരസ്‌കാരം പ്രഖ്യാപിച്ചു. അശോകന്‍ ചരുവിലിന്റെ കാട്ടൂര്‍ കടവ് എന്ന നോവലിന് ആണ് ഈ വർഷത്തെ വയലാർ അവാർഡ്. മഹാപ്രളയത്തിൽ തകർന്ന ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ള ജീവിതാപഗ്രഥനവും നവോത്ഥാനവും ദേശീയ പ്രസ്ഥാനവും പശ്ചാത്തലമാക്കിയുള്ളതാണ് കാട്ടൂർക്കടവ്. ഒക്ടോബർ 27 ന് വയലാർ അവാർഡ് സമ്മാനിക്കും.ഒരു ലക്ഷം രൂപയും, കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവുമാണ് പുരസ്‌കാരം.

വയലാർ പുരസ്കാര ജേതാക്കൾ – 1977 മുതൽ 2024 വരെ

1977 മുതൽ 2024 വരെ വയലാർ അവാർഡ് ലഭിച്ച കൃതികളും അവയുടെ കർത്താക്കളും വർഷവും ചുവടെ നൽകിയിരിക്കുന്നു.

വർഷം ജേതാവ് കൃതി
1977 ലളിതാംബിക അന്തർജ്ജനം അഗ്നിസാക്ഷി
1978 പി.കെ. ബാലകൃഷ്ണൻ ഇനി ഞാൻ ഉറങ്ങട്ടെ
1979 മലയാറ്റൂർ രാമകൃഷ്ണൻ യന്ത്രം
1980 തകഴി ശിവശങ്കരപ്പിള്ള കയർ
1981 വൈലോപ്പിള്ളി ശ്രീധരമേനോൻ മകരക്കൊയ്ത്ത്
1982 ഒ.എൻ.വി. കുറുപ്പ് ഉപ്പ്
1983 വിലാസിനി അവകാശികൾ
1984 സുഗതകുമാരി അമ്പലമണി
1985 എം.ടി. വാസുദേവൻ നായർ രണ്ടാമൂഴം
1986 എൻ.എൻ. കക്കാട് സഫലമീയാത്ര
1987 എൻ. കൃഷ്ണപിള്ള പ്രതിപാത്രം ഭാഷണഭേദം
1988 തിരുനല്ലൂർ കരുണാകരൻ തിരുനെല്ലൂർ കരുണാകരന്റെ കവിതകൾ
1989 സുകുമാർ അഴീക്കോട് തത്ത്വമസി
1990 സി. രാധാകൃഷ്ണൻ മുൻപേ പറക്കുന്ന പക്ഷികൾ
1991 ഒ. വി. വിജയൻ ഗുരുസാഗരം
1992 എം.കെ. സാനു ചങ്ങമ്പുഴ – നക്ഷത്രങ്ങളുടെ സ്നേഹഭാജനം
1993 ആനന്ദ് (പി. സച്ചിദാനന്ദൻ) മരുഭൂമികൾ ഉണ്ടാകുന്നത്
1994 കെ. സുരേന്ദ്രൻ ഗുരു (നോവൽ)
1995 തിക്കോടിയൻ അരങ്ങു കാണാത്ത നടൻ
1996 പെരുമ്പടവം ശ്രീധരൻ ഒരു സങ്കീർത്തനം പോലെ
1997 മാധവിക്കുട്ടി നീർമാതളം പൂത്ത കാലം
1998 എസ്. ഗുപ്തൻ നായർ സൃഷ്ടിയും സ്രഷ്ടാവും
1999 കോവിലൻ തട്ടകം (നോവൽ)
2000 എം.വി. ദേവൻ ദേവസ്പന്ദനം
2001 ടി. പദ്മനാഭൻ പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്
2002 കെ. അയ്യപ്പപ്പണിക്കർ അയ്യപ്പപ്പണിക്കരുടെ കവിതകൾ [ഇദ്ദേഹം അവാർഡ് ഏറ്റുവാങ്ങാൻ വിസമ്മതിച്ചിരുന്നു]
2003 എം. മുകുന്ദൻ കേശവന്റെ വിലാപം
2004 സാറാ ജോസഫ് ആലാഹയുടെ പെൺ‌മക്കൾ
2005 കെ.സച്ചിദാനന്ദൻ സാക്ഷ്യങ്ങൾ
2006 സേതു അടയാളങ്ങൾ
2007 എം. ലീലാവതി അപ്പുവിന്റെ അന്വേഷണം
2008 എം.പി. വീരേന്ദ്രകുമാർ ഹൈമവതഭൂവിൽ
2009 എം. തോമസ് മാത്യു മാരാർ – ലാവണ്യാനുഭവത്തിന്റെ യുക്തി ശില്പം
2010 വിഷ്ണുനാരായണൻ നമ്പൂതിരി ചാരുലത(കവിതാ സമാഹാരം)
2011 കെ.പി. രാമനുണ്ണി ജീവിതത്തിന്റെ പുസ്തകം
2012 അക്കിത്തം അന്തിമഹാകാലം
2013 പ്രഭാവർമ്മ ശ്യാമമാധവം
2014 കെ.ആർ. മീര ആരാച്ചാർ
2015 സുഭാഷ് ചന്ദ്രൻ മനുഷ്യന് ഒരു ആമുഖം
2016 യു.കെ. കുമാരൻ തക്ഷൻകുന്ന് സ്വരൂപം
2017 ടി.ഡി. രാമകൃഷ്ണൻ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
2018 കെ.വി. മോഹൻകുമാർ ഉഷ്ണരാശി- കരപ്പുറത്തിന്റെ ഇതിഹാസം
2019 വി.ജെ. ജെയിംസ് നിരീശ്വരൻ
2020 ഏഴാച്ചേരി രാമചന്ദ്രൻ ഒരു വെർജീനിയൻ വെയിൽകാലം
2021  ബെന്യാമിന്‍  മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍
2022 എസ്.ഹരീഷ് മീശ
2023 ശ്രീകുമാരൻ തമ്പി ജീവിതം ഒരു പെന്‍ഡുലം
2024 അശോകന്‍ ചരുവിൽ കാട്ടൂര്‍കടവ്

കേരളത്തിലെ എല്ലാ മത്സര പരീക്ഷകൾക്കും ഓൺലൈൻ ക്ലാസുകൾ, വീഡിയോ കോഴ്‌സുകൾ, ടെസ്റ്റ് സീരീസ്, പുസ്തകങ്ങൾ, മറ്റ് പഠന സാമഗ്രികൾ എന്നിവ ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്കുചെയ്‌ത് കണ്ടെത്താനാകും.

Kerala Study Material

വയലാർ പുരസ്കാര ജേതാക്കൾ - 1977 മുതൽ 2024 വരെ - സമ്പൂർണ്ണ ലിസ്റ്റ്_3.1വയലാർ പുരസ്കാര ജേതാക്കൾ - 1977 മുതൽ 2024 വരെ - സമ്പൂർണ്ണ ലിസ്റ്റ്_4.1വയലാർ പുരസ്കാര ജേതാക്കൾ - 1977 മുതൽ 2024 വരെ - സമ്പൂർണ്ണ ലിസ്റ്റ്_5.1

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

വയലാർ പുരസ്കാര ജേതാക്കൾ - 1977 മുതൽ 2024 വരെ - സമ്പൂർണ്ണ ലിസ്റ്റ്_6.1വയലാർ പുരസ്കാര ജേതാക്കൾ - 1977 മുതൽ 2024 വരെ - സമ്പൂർണ്ണ ലിസ്റ്റ്_7.1 

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247 Malayalam Youtube Channel |

Telegram group:- KPSC Sure Shot Selection

Sharing is caring!

വയലാർ പുരസ്കാര ജേതാക്കൾ - 1977 മുതൽ 2024 വരെ - സമ്പൂർണ്ണ ലിസ്റ്റ്_8.1